പാഠം 3

അടയാളങ്ങളും പ്രതീകങ്ങളും വിശുദ്ധ കുര്‍ബാനയില്‍

 •                    
   
                    "അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യډാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷ ിക്കുവിന്‍, ഇത് എന്‍റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്ക ് കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങള്‍ എല്ലാവരും ഇതില്‍ നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ  എന്‍റെ രക്തമാണ്" (മത്താ.26:26-28). അങ്ങനെ അപ്പത്തെയും വീഞ്ഞിനെയും തന്‍റെ ശരീരരക്തങ്ങളുടെ പ്രതീകങ്ങളാക്കിക്കൊണ്ട് ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു. വിശുദ്ധ കുര്‍ബാനയില്‍ സജീവമായും ഫലപ്രദമായും പങ്കുചേരണമെങ്കില്‍ വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളുടെയും അര്‍ത്ഥവും അവ സൂചിപ്പിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കണം.
   

  പ്രവര്‍ത്തനം 1

  അടയാളങ്ങളേയും പ്രതീകങ്ങളെയും കുറിച്ച് കഴിഞ്ഞ പാഠത്തില്‍ മനസ്സിലാക്കിയതിന്‍റെ
  വെളിച്ചത്തില്‍ വിശുദ്ധ കുര്‍ബാനയിലെ അടയാളങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തുക. നിങ്ങള്‍
  കണ്ടെത്തുന്ന അടയാളങ്ങളുടെ അര്‍ത്ഥമെന്തെന്നു കൂടി ആലോചിച്ച് എഴുതണം.
   

  സ്ഥലങ്ങള്‍

  ദൈവാലയം: ദൈവാരാധനയ്ക്കുള്ള സ്ഥലം ദൈവാലയമാണ്. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ദൈവത്തിന്‍റെ രക്ഷാകര സാന്നിദ്ധ്യത്തിന്‍റെ പ്രതീകം കൂടിയാണത് . മിശിഹായില്‍ ഒന്നായിത്തീര്‍ന്ന വിശ്വാസികളുടെ സമൂഹം ദൈവാരാധനയ്ക്കണയുമ്പോഴാണ് ദൈവാലയത്തിന് കൂടുതല്‍ അര്‍ത്ഥവും പ്രസക്തിയും കൈവരുന്നത്. ഈ ആരാധനാ സമൂഹം തിരുസഭയെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍ ദൈവാലയം തിരുസഭയുടെ പ്രതീകം കൂടിയാണ്. കിഴക്കുപടിഞ്ഞാറു ദിശയില്‍ ദൈവാലയം നിര്‍മ്മിക്കുക എന്നതായിരുന്നു നമ്മുടെ സഭാപാരമ്പര്യം. ദൈവാലയത്തെ പ്രധാനമായും ബലിവേദി(മദ്ഹ), ഗായകവേദ (കെസ്ത്രോമ), സമൂഹവേദി (ഹൈക്കല) എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
   
  ബലിവേദി (മദ്ഹ): കിഴക്കു പടിഞ്ഞാറായി നിര്‍മ്മിച്ചിരിക്കുന്ന ദൈവാലയത്തിന്‍റെ കിഴക്കേ അറ്റത്താണ് മദ്ഹയുടെ സ്ഥാനം. അതിവിശുദ്ധ സ്ഥലമാണിത്. മദ്ഹസ്വര്‍ഗത്തിന്‍റെ പ്രതീകമാണ്. ദൈവത്തിന്‍റെ മഹത്വപൂര്‍ണമായ സാന്നിദ്ധ്യം
  കൊണ്ടും സ്വര്‍ഗീയഗണങ്ങള്‍ അനവരതം ഉയര്‍ത്തുന്ന ദൈവ സ്തുതികള്‍കൊണ്ടും
  നിറഞ്ഞ ിരിക്കുന്ന സ്വര്‍ഗത്തിന്‍റെ അനുഭവം മദ്ഹ പ്രദാനം ചെയ്യുന്നു. ഭൂമിയെക്കാള്‍ സ്വര്‍ഗത്തിനുള്ള ഔന്നത്യം വെളിപ്പെടുത്തുന്നതാണ് മദ്ബഹയുടെയും അതിന്‍റെ മേല്‍ക്കൂടിന്‍റെയും ഉയരക്കൂടുതല്‍. കെസ്ത്രോമായില്‍ നിന്നും മൂന്നുപടികള്‍ ഉയരത്തിലാണ് മദ്ഹ നിര്‍മ്മിക്കുന്നത്. മദ്ഹയുടെ വിശുദ്ധിയും ഔന്നത്യവും വെളിവാക്കാന്‍ മദ്ഹായ്ക്ക് വിരിയിട്ട് മറയ്ക്കുന്ന പാരമ്പര്യവുമുണ്ട്.
   
  ബലിപീഠം (അള്‍ത്താര): മദ്ഹായുടെ കേന്ദ്രമാണ് അള്‍ത്താര. അള്‍ത്താരയിലാണ് ദിവ്യരഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്നത്. ത്രിത്വൈക ദൈവത്തിന്‍റെ സിംഹാസനം, കര്‍ത്താവിന്‍റെ കല്ലറ, ബലിപീഠം, സ്വര്‍ഗത്തിലേക്കുള്ള ഗോവണി, വിരുന്നുമേശതുടങ്ങ ി, അനേക കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.
   
  സക്രാരി: ആരാധനയ്ക്കും വിശുദ്ധ കുര്‍ബാനക്കു പുറമേയുള്ള ദിവ്യകാരുണ്യ സ്വീകരണത്തിനും വേണ്ടി വിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്ന പേടകമാണ് സക്രാരി.
   
  ഉപപീഠങ്ങ ള്‍ (ബേസ്ഗസാകള്‍): അള്‍ത്താരയുടെ ഇരുവശങ്ങളില്‍ ബലിവസ്തുക്കള്‍ ഒരുക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന പീഠങ്ങളാണിവ. 'ബേസ്ഗസ' എന്ന വാക്കിന് 'നിക്ഷേപാലയം' എന്നാണ് അര്‍ത്ഥം.
   
  തിരുശേഷിപ്പുകൂടാരം (ബേസ്സഹദെ): രക്തസാക്ഷ ികളുടെ തിരുശേഷിപ്പു സൂക്ഷിക്കുന്ന സ്ഥലമാണിത്. സാധാരണയായി മദ്ഹയുടെ വലത്തുവശത്ത് ഇത് ക്രമീകരിച്ചിരിക്കുന്നു.
   
   
   

  വചനവേദി (ബേമ്മ):ഹൈക്കലയുടെ മധ്യഭാഗത്തോ കെസ്ത്രോമയോടു ചേര്‍ന്നോ സജ്ജീകരിച്ചിട്ടുള്ള വേദിയാണ് ബേമ്മ. അതിന്‍റെ മധ്യത്തിലായി ചെറിയൊരു മേശയും
  അതിേډല്‍ കുരിശും (സ്ലീവാ) തിരികളും ക്രമീകരിച്ചിരിക്കുന്നു. ഇരുവശങ്ങളിലായി വായനാപീഠങ്ങളും കാര്‍മ്മികനും ശുശ്രൂഷികള്‍ക്കുമുള്ള ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരിക്കുന്നു, ഭൗമിക ജറുസലേമിന്‍റെ പ്രതീകമാണ് ബേമ്മ.
   
  ഗായകവേദി (കെസ്ത്രോമ): മദ്ഹായ്ക്കും ഹൈക്കലയ്ക്കും ഇടയ്ക്ക് ഹൈക്കലയില്‍ നിന്ന് ഒരുപടി ഉയരത്തിലാണ് കെസ്ത്രോമ സ്ഥാപിക്കേത്.കെസ്ത്രോമായെ ഹൈക്കലയില്‍ നിന്ന് അഴിക്കാലുകള്‍ കൊണ്ടു വേര്‍തിരിക്കുന്നപതിവുണ്ട്. ഗായകസംഘം നില്ക്കുന്ന സ്ഥലമാണിത്.
   
  മാമ്മോദീസാത്തൊട്ടി: സ്നാനാര്‍ത്ഥികള്‍ക്കു മാമ്മോദീസ നല്‍കുന്നതിനായി പ്രത്യേകം സജ്ജീകരിക്കുന്ന തൊട്ടിയാണിത്. മാമ്മോദീസാത്തൊട്ടിയില്‍ ജനിച്ച് അള്‍ത്താരയില്‍ നിന്ന് ഭക്ഷണം സ്വീകരിച്ച് വിശുദ്ധരുടെ ഗണത്തിലേക്ക് വളരേണ്ടവരാണു ക്രിസ്ത്യാനികള്‍.
   
  സമൂഹവേദി (ഹൈക്കല): വിശ്വാസികള്‍ നില്ക്കുന്ന സ്ഥലമാണ് ഹൈക്കല. ഇത് ഭൂമിയെ സൂചിപ്പിക്കുന്നു.
   
  സങ്കീര്‍ത്തി: കാര്‍മ്മികരും ശുശ്രൂഷികളും തിരുവസ്ത്രങ്ങള്‍ ധരിക്കുകയും തിരുക്കര്‍മ്മങ്ങള്‍ക്കായി ഒരുങ്ങുകയും ചെയ്യുന്ന സ്ഥലമാണ് സങ്കീര്‍ത്തി.

  വ്യക്തികള്‍

                             വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്ന വ്യക്തികളെയും അടയാളങ്ങ ളായിട്ടാണ് കണക്കാക്കുന്നത്. ഇവരെ മൂന്നു വിഭാഗങ്ങളായി തിരിക്കാം.
   
  സമൂഹം: ദിവ്യബലിയില്‍ പങ്കെടുക്കുന്ന സഭയുടെ പ്രതീകമാണ് സമൂഹം. ഈശോയാല്‍ രക്ഷിക്കപ്പെട്ട സമൂഹം മുഴുവന്‍ ഇതില്‍ ഉള്‍പ്പെടുന്നു.
   
  കാര്‍മികന്‍:മിശിഹായുടെ പ്രതിരൂപവും, ദൈവത്തിന്‍റെയും മനുഷ്യരുടെയും ഇടയ്ക്കുള്ള മദ്ധ്യസ്ഥനുമാണ് കാര്‍മികന്‍. അദ്ദേഹം സമൂഹത്തിനുവേണ്ടി ബലിയര്‍പ്പണ ശുശ്രൂഷ നിര്‍വഹിക്കുന്നു.
   
  ഡീക്കډാര്‍ (മ്ശംശാനമാര്‍): മാലാഖമാരുടെ സ്ഥാനമാണ് ഡീക്കډാര്‍ക്കും ശുശ്രൂഷികള്‍ക്കുമുള്ളത്. ബലിയര്‍പ്പണത്തില്‍ സമൂഹം സജീവമായി പങ്കുചേരാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാസമയം ഇവര്‍ നല്‍കുന്നു. ശുശ്രൂഷകളില്‍ കാര്‍മികനെ സഹായിക്കുകയും ചെയ്യുന്നു.
   

  വസ്തുക്കള്‍

  കുരിശ് (സ്ലീവാ): മദ്ഹായില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ലീവാ രക്ഷയുടെ അടയാളവും മിശിഹായുടെ ബലിയുടെയും ഉത്ഥാനത്തിന്‍റെയും പ്രതീകവുമാണ്. ഇത് ഈശോയുടെതന്നെ പ്രതീകവും മഹത്വത്തിന്‍റെ അടയാളവും വിജയത്തിന്‍റെ ചിഹ്നവുമാണ്. പോര്‍ട്ടുഗീസിലെ 'ക്രൂസ്' എന്ന പദത്തില്‍ നിന്നാണ് കുരിശ് എന്ന പദം വന്നത്. സുറിയാനിയില്‍ സ്ലീവാ എന്നാണു പറയുന്നത്.
   
  സുവിശേഷഗ്രന്ഥം: സ്വര്‍ഗത്തില്‍ പിതാവിന്‍റെ വലത്തുവശത്ത് മഹത്വത്തോടെ എഴുന്നള്ളിയിരിക്കുന്ന മിശിഹായെ സൂചിപ്പിക്കുന്നു. ഇത് അള്‍ത്താരയുടെ വലത്തുവശത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.
   
   
  അപ്പവും വീഞ്ഞും: ഈശോയുടെ ശരീരരക്തങ്ങളുടെ പ്രതീകമാണ് അപ്പവും വീഞ്ഞും.
   
  തിരുപ്പാത്രങ്ങള്‍: കാസയും പീലാസയും കുസ്തോദിയുമാണ് വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന പ്രധാന തിരുപ്പാത്രങ്ങള്‍. തിരുരക്തവും തിരുശരീരവും സംവഹിക്കാന്‍ കാസയ ം പീലാസയും ഉപയോഗിക്കുന്നു . കുസ്തോദിയിലാണ് തിരുശരീരം സൂക്ഷിച്ചുവയ്ക്കുന്നത്.
   
  കെടാവിളക്ക്: ലോകത്തിന്‍റെ പ്രകാശമായ മിശിഹായുടെ (യോഹ 8:12). നിരന്തരസാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നതാണ് കെടാവിളക്ക്. മദ്ബഹയില്‍ത്തന്നെയോ മദ്ബഹയുടെ കവാടത്തിലോ ആണ് കെടാവിളക്കിന്‍റെ സ്ഥാനം.
   

  തിരുവസ്ത്രങ്ങള്‍

  ഓരോ വ്യക്തിസഭയ്ക്കും കൂദാശകളുടെ പരികര്‍മത്തിന് സ്വന്തം പൈതൃകത്തിനൊത്ത തിരുവസ്ത്രങ്ങളുണ്ട്. പുരോഹിതരും ശുശ്രൂഷികളും അവയണിഞ്ഞാണ് ദിവ്യബലിയര്‍പ്പിക്കുന്നത്.
   
  കൊത്തീന:മിശിഹായുടെയും മിശിഹായില്‍ നവീകരിക്കപ്പെട്ട പുതിയ മനുഷ്യന്‍റെയും പ്രതീകമാണ് കൊത്തീന. പഴയമനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിച്ചവനായിവേണം ബലിയര്‍പ്പിക്കാന്‍ എന്ന് ഈ തിരുവസ്ത്രം ഓര്‍മിപ്പിക്കുന്നു.
   
  അരക്കെട്ട് (സൂനാറ): ശുദ്ധതയുടെയും ശുശ്രൂഷയുടെയും പ്രതീകമാണിത്. കൊത്തീനായ്ക്കുമീതേ അരക്കെട്ടായി ധരിക്കുന്ന ഈ വസ്ത്രം ലൗകികചിന്തകളില്‍ നിന്നകന്ന് ജാഗ്രതയോടെയും വിശുദ്ധിയോടെയും കര്‍ത്താവിനു ശുശ്രൂഷചെയ്യണമെന്ന് ഓര്‍മിപ്പിക്കുന്നു.
   
  ഊറാറ: വിശുദ്ധ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്നതിന്‍റെ അടയാളമാണ് കഴുത്തില്‍ ധരിക്കുന്ന ഊറാറ. ഇതു പൗരോഹിത്യാധികാരത്തെയും പരിശുദ്ധിയെയും സൂചിപ്പിക്കുന്നു.
   
  കൈയ്യുറ (സന്ദേ). കൊത്തീനയുടെ അഗ്രങ്ങള്‍ ചിതമായിരിക്കാന്‍ ഉപയോഗിക്കുന്നതാണ് സന്ദേ. വിശുദ്ധ ശുശ്രൂഷയ്ക്കായി കരങ്ങള്‍ തയ്യാറായിരിക്കുന്നുവെന്ന് അര്‍ത്ഥമാക്കുന്നു.
   
  പൈന (കാപ്പ):പുരോഹിതന്‍ മറ്റു തിരുവസ്ത്രങ്ങള്‍ക്കു മീതേധരിക്കുന്ന തിരുവസ്ത്രമാണ് കാപ്പ. പുരോഹിതന്‍ നീതിയണിയണം എന്ന് ഓര്‍മിപ്പിക്കുന്ന 'നീതിയുടെ വസ്ത്രമാണിത്'. പുരോഹിതന്‍റെ ഇടയധര്‍മത്തെയും ഇതു സൂചിപ്പിക്കുന്നു.
   
  ശോശപ്പ:കാപ്പയുടെ നിറത്തില്‍ ചതുരാകൃതിയിലുള്ള തിരുവസ്ത്രമാണ് ശോശപ്പ. ദിവ്യരഹസ്യങ്ങളെ ശോശപ്പകൊണ്ടുമൂടുന്നത് ഈശോയുടെ കബറടക്ക ത്തെയും, പിന്നീട് ശോശപ്പ ദിവ്യരഹസ്യങ്ങള്‍ക്കുചുറ്റും വളച്ചുവയ്ക്കുന്നത് ഈശോയുടെഉത്ഥാനത്തെയും അര്‍ത്ഥമാക്കുന്നു. ശോശപ്പ ഈശോയുടെ കബറിടത്തിന്‍റെ മൂടിയായും അവിടുത്തെ തിരുശരീരം പൊതിഞ്ഞ കച്ചയായും ശിരോവസ്ത്രമായും വിശേഷിപ്പിക്കപ്പെടുന്നു.
   

  ആംഗ്യങ്ങളും നിലപാടുകളും

                       വിശുദ്ധ കുര്‍ബാനയില്‍ വിവിധങ്ങളായ  ആംഗ്യങ്ങളും നിലപാടുകളും കാണുവാന്‍ സാധിക്കും. അവയ്ക്കെല്ലാം പ്രതീകാത്മകവും രക്ഷാകരമൂല്യങ്ങളുള്‍ക്കൊള്ളുന്നതുമായ അര്‍ത്ഥങ്ങളുണ്ട്.
   
  നില്ക്കുക: നമ്മുടെ ആരാധനയുടെ പൊതുസ്വഭാവം നില്ക്കുക എന്നതാണ്. നില്ക്കുന്നത് ഉത്ഥാനത്തെ സൂചിപ്പിക്കുന്നു. നമ്മള്‍ ഉത്ഥാനത്തിന്‍റെ മക്കളും സ്വര്‍ഗീയ പ്രത്യാശയുള്ളവരുമാണ്. ഈശോയിലുള്ള വിശ്വാസവും മാമ്മോദീസായുംവഴി നമ്മള്‍ മരണത്തില്‍നിന്നും എല്ലാവിധ അടിമത്തങ്ങളില്‍നിന്നും മുക്തി പ്രാപിച്ചവരാണ്.
  ഇരിക്കുക: സുവിശേഷം ഒഴികെയുള്ള വായനകളുടെ സമയത്തും വചനപ്രഘോഷണ സമയത്തും ഇരിക്കാവുന്നതാണ്. ശ്രദ്ധാപൂര്‍വം ശ്രവിക്കുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്.
   
  മുട്ടുകുത്തുക: കടങ്ങള്‍ ഇളച്ചുകിട്ടാന്‍ യാചിക്കുന്നവന്‍റെയും പശ്ചാത്തപിക്കുന്ന പാപിയുടെയും നിലപാടാണിത്. ദൈവത്തോടുള്ള മനുഷ്യന്‍റെ സഹായാഭ്യര്‍ത്ഥനയെ ഇതു പ്രകടമാക്കുന്നു; കൂടാതെ പരിഹാരത്തെയും സൂചിപ്പിക്കുന്നു.
   
  ശിരസ്സു നമിക്കുക: വിധേയത്വം, ബഹുമാനം, ആരാധന, കൃതജ്ഞത ഇവയെല്ലാം ശിരസ്സു നമിക്കുന്നതിലൂടെ പ്രകടമാകുന്നു.
   
  കൈകള്‍ വിരിച്ചുപിടിക്കുക: കൈകള്‍വിരിച്ചുപിടിക്കുന്നത് മറ്റുള്ളവര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നതിനെയും യാചനയെയും സൂചിപ്പിക്കുന്നു. 
   
  സമാധാനക്കൈ മാറ്റം: വൈദികനില്‍ നിന്നും ശുശ്രൂഷി സമാധാനം സ്വീകരിച്ച് മറ്റുള്ളവര്‍ക്ക് നല്കുന്നു. ഈ കര്‍മം പരസ്പരമുള്ള സ്നേഹവും ഐക്യവും പ്രകടമാക്കുന്നു. പരസ്പരം അനുരഞ്ജനപ്പെടുന്നതിന്‍റെ അടയാളമാണ് ഇത്. വിശ്വാസികളെല്ലാവരും ഈശോയില്‍ ഒരു ശരീരമാകുന്നു എന്നും ഇത് അര്‍ത്ഥമാക്കുന്നു.
   
  ചുംബനം: അള്‍ത്താര, വിശുദ്ധ ഗ്രന്ഥം, സ്ലീവ മുതലായവ ചുംബിക്കുന്നത് അവയോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനും അവയിലുള്ള ശരണം വ്യക്തമാക്കുന്നതിനുംവേണ്ടിയാണ്.
   
   

  കുരിശടയാളം: വിശുദ്ധ കുര്‍ബാനയില്‍ കുരിശടയാളം വരയ്ക്കുകയും കുരിശടയാളത്തില്‍ ആശീര്‍വദിക്കുകയും ചെയ്യുന്നുണ്ട്. പുരോഹിതന്‍ വിടര്‍ത്തിയ കൈപ്പത്തികൊണ്ടോ തള്ളവിരല്‍കൊണ്ടോ തന്‍റെമേല്‍തന്നെ വരയ്ക്കുന്നു. വലത്തുകൈകൊണ്ട് ശുശ്രൂഷകനെയും ജനത്തെയും തിരുവസ്തുക്കളെയും ധൂപത്തെയും ആശീര്‍വദിക്കുന്നു; തള്ളവിരല്‍കൊണ്ട് അള്‍ത്താരമേല്‍ വരയ്ക്കുന്നു; തിരുശരീരരക്തങ്ങള്‍ പരസ്പരം കുരിശടയാളംകൊണ്ട് മുദ്രിതമാക്കുന്നു. കുരിശ് മനുഷ്യകുലത്തിന്‍റെ രക്ഷയുടെ അടയാളമാണ്. കുരിശ് ഈശോയെത്തന്നെ പ്രതിനിധാനം ചെയ്യുന്നു.
   
  ധൂപാര്‍പ്പണം : പാപമോചനം , അനുരഞ്ജനം , ബഹുമാനം, പ്രായശ്ചിത്തം, വിശുദ്ധീകരണം തുടങ്ങിയവയുടെ പ്രതീകമാണ് ധൂപാര്‍പ്പണം. ദൈവത്തിങ്കലേക്ക്
  ഉയര്‍ത്തുന്ന പ്രാര്‍ത്ഥനയുടെയും അവിടുത്തേയ്ക്കായി അര്‍പ്പിക്കപ്പെടുന്ന സ്തുതികളുടെയും പ്രതീകം കൂടിയാണ് ധൂപം.
   
  കൈകഴുകല്‍: വിശുദ്ധ കുര്‍ബാനയില്‍ വിവിധ അവസരങ്ങളിലായി നിരവധി പ്രദക്ഷിണങ്ങളുണ്ട്. പ്രാരംഭപ്രദക്ഷ ിണം, സുവിശേഷഗ്രന്ഥവുമായുള്ള പ്രദക്ഷിണം, തിരുശരീരരക്തങ്ങളുമായി അള്‍ത്താരയിലേക്കുള്ള പ്രദക്ഷ ിണം എന്നിവ ഈശോയുടെ മനുഷ്യാവതാരം, പരസ്യജീവിതം, ജറുസലേം പ്രവേശനം, കാല്‍വരിയാത്ര തുടങ്ങിയ സംഭവങ്ങളാണ് സന്ദര്‍ഭാനുസരണം സൂചിപ്പിക്കുന്നത്.
   
  ദീപം തെളിക്കല്‍: ലോകത്തിന്‍റെ പ്രകാശമായ ഈശോയെ അനുസ്മരിപ്പിക്കുന്നതിനായി തിരുക്കര്‍മങ്ങള്‍ക്ക ിടയില്‍ദീപം തെളിക്കുന്നു. വിവിധങ്ങളായ ഈ കര്‍മങ്ങളുടെയും തിരുവസ്തുക്കളുടെയും അര്‍ത്ഥമറിഞ്ഞ ് ദിവ്യബലിയില്‍ പങ്കുചേരുമ്പോള്‍ ബലിയര്‍പ്പണം നമുക്ക് അനുഗ്രഹപ്രദമാകും.
   
  ദൈവാലയകലകള്‍: ദൈവാലയത്തിന്‍റെ സംവിധാനം, ശില്പഭംഗി. ഐക്കണുകള്‍, ചുമര്‍ചിത്രങ്ങ ള്‍, തിരുസ്വരൂപങ്ങള്‍, അലങ്കാരങ്ങ ള്‍, സംഗീതം, ക്രമാനുഷ്ഠാനങ്ങ ളുടെ അവതരണവൈശിഷ്ട്യം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ദൈവാലയകലകള്‍. അവ ഭക്തിസംവര്‍ദ്ധകവും ദൈവാരാധനയ്ക്കു സഹായകവുമാണ്. തിരുക്കര്‍മഗീതികള്‍: ദൈവാരാധനയില്‍ ഗീതങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. സ്വര്‍ഗത്തില്‍ നിത്യമായ ആരാധനയര്‍പ്പിച്ചുകൊണ്ടിരിക്കുന്ന മാലാഖാമാരോടു ചേര്‍ന്ന് ഗീതങ്ങള്‍ ആലപിച്ച് ആരാധനാസമൂഹവും ദൈവത്തെ ആരാധിക്കുന്നു. വിശ്വാസികളുടെ സമൂഹത്തിന് സജീവഭാഗഭാഗിത്വം വഹിക്കാന്‍ കഴിയത്തക്കവിധം തിരുക്കര്‍മഗീതികള്‍ ക്രമീകരിക്കണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (ആരാധനക്രമംനമ്പര്‍ 114).
   
  ദൈവാലയമണികള്‍: ദൈവാരാധനയുടെ സമയം ജനങ്ങളെ അറിയിക്കുന്നതിനും തിരുക്കര്‍മങ്ങള്‍ക്കിടയിലെ പ്രധാനമുഹൂര്‍ത്തങ്ങളെക്കുറിച്ച് ജനങ്ങളെ അനുസ്മരിപ്പിക്കുന്നതിനുമായി ദൈവാലയ മണികള്‍ ഉപയോഗിക്കുന്നു.

   

  പ്രവര്‍ത്തനം 2

  വിശുദ്ധ കുര്‍ബാനയിലെ വിവിധ അടയാളങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ശേഖരിക്കുക. അവയുടെ അര്‍ത്ഥം എഴുതി
  ഒരു ചാര്‍ട്ട് തയ്യാറാക്കുക. ഈ ചാര്‍ട്ട്ക്ലാസ്സില്‍ വിശദീകരിച്ചുകൊടുക്കണം. ഏറ്റവും നന്നായി അവതരിപ്പിക്കുന്ന ഗ്രൂപ്പിന് പ്രത്യേകം സമ്മാനങ്ങളോ സ്കോറുകളോ നല്‍കാവുന്നതാണ്.
   

  ദൈവവചനം വായിക്കാം; ധ്യാനിക്കാം

  (വെളിപാട്. 15:2-4).
   

  ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

  "ദൂതന്‍റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്‍ത്ഥനകളോടൊപ്പം
  ദൈവസന്നിധിയിലേക്ക് ഉയര്‍ന്നു"
  (വെളിപാട്. 8:4).
   

  നമുക്കു പ്രാര്‍ത്ഥിക്കാം

  സ്നേഹനാഥനായ ഈശോയേ, വിശുദ്ധ കുര്‍ബാനയിലെ അടയാളങ്ങളുടെയും
  പ്രതീകങ്ങളുടെയും അര്‍ത്ഥം മനസിലാക്കി സജീവമായി ബലിയര്‍പ്പിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
   

  എന്‍റെ തീരുമാനം

  ദിവ്യബലിയിലെ അടയാളങ്ങളെയും പ്രതീകങ്ങളെയും കുറിച്ച് ഞാന്‍ കൂടുതല്‍ പഠിക്കും.

   

  സഭാപിതാക്കډാര്‍ പറയുന്നത്

  "മനുഷ്യകുലം ബലഹീനവും ദുഃഖപൂരിതവും ദുര്‍ബലവും ആയിത്തീര്‍ന്നു.
  നിന്‍റെ വിശുദ്ധ അപ്പത്താല്‍ നീ അതിനെ ശക്തീകരിച്ചു. നിന്‍റെ മാധുര്യമുള്ള വീഞ്ഞുകൊണ്ട്
  നീ അതിനെ സമാശ്വസിപ്പിച്ചു. നിന്‍റെ അഭിഷേകതൈലംകൊണ്ട് നീ അതിനെ സന്തുഷ്ടമാക്കി"
  (മാര്‍ അപ്രേം).