•  
     
                      
    ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. സൂര്യനെയും ചന്ദ്രനെയും നക്ഷ ത്രങ്ങ ളെയും സൃഷ്ടിച്ചു. എല്ലാത്തരം സസ്യങ്ങ ളെയും സകലവിധ ജീവികളെയും സൃഷ്ടിച്ചു.
     

    അവസാനം ദൈവം മനുഷ്യനെയും സൃഷ്ടിച്ചു.

     
    ആദവും ഹവ്വായുമാണ് നമ്മുടെ ആദിമാതാപിതാക്കള്‍.
     
    ദൈവത്തിന്‍റെഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു;
     
    സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു ( ഉല്‍പത്തി 1 :2 7)
     
    ദൈവം എന്‍റെ മാതാപിതാക്കളെ സൃഷ്ടിച്ചു. എന്‍റെ സഹോദരങ്ങ ളെയും എന്‍റെ കൂട്ടുകാരെയും സൃഷ്ടിച്ചു.
    ദൈവം എന്നെയും സൃഷ്ടിച്ചു. ദൈവം നമ്മെ എല്ലാവരെയും സൃഷ്ടിച്ചു.
    ദൈവം തന്‍റെ ഛായയിലാണ് നമ്മെ സൃഷ്ടിച്ചത്. എന്താണ്! ദൈവത്തിന്‍റെ ഛായ?
    സ്നേഹമാണ് ദൈവത്തിന്‍റെ ഛായ.

    നമുക്കു പാടാം

     

    ദൈവം നല്‍കിയ രൂപം കണ്ടോ
    മര്‍ത്യനു നല്‍കിയ രൂപം കണ്ടോ
    ദൈവം തന്‍ തിരു രൂപം നല്‍കി
    സ്നേഹത്തിന്‍ തനി രൂപം നല്‍കി.
     

     

    നിറം കൊടുക്കാം

     
    ദൈവം മനുഷ്യനെ തന്‍റെ
    ഛായയിലും സാദൃശ്യത്തിലും
    സൃഷ്ടിച്ചു.
     

     

    ചിത്രം നിറം കൊടുത്തു ഭംഗിയാക്കാം.

     
    ദൈവത്തിന്‍റെ സൃഷ്ടി എത്ര മനോഹരം.
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    "വരുവിന്‍, നമുക്ക്
     കുമ്പിട്ടാരാധിക്കാം;
    നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്‍റെ
    മുമ്പില്‍ മുട്ടുകുത്താം."
    (സങ്കീര്‍ത്തനം 95:6)
     
     

    നമുക്കു ചെയ്യാം

     

    ഇടത്തും വലത്തും ഇരിക്കുന്ന കൂട്ടുകാര്‍ക്ക്
    സ്നേഹത്തോടെ സ്തുതി ചൊല്ലാം.
    ഈശോ മിശിഹായ്ക്ക്  സ്തുതിയായിരിക്ക ട്ടെ.
    ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്ക ട്ടെ
     

    എന്‍റെ തീരുമാനം

     

    ദൈവമക്കളെന്ന നിലയില്‍ എല്ലാവരോടും
    ഞാന്‍ സ്നേഹത്തോടെ പെരുമാറും.