• "അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങ ളുടെ
    എല്ലാ രോഗങ്ങ ളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ച രിച്ചു."മത്തായി 4:23)
     
    ഈശോയുടെ പ്രസംഗം കേള്‍ക്കുന്നതിനും രോഗശാന്തി നേടുന്നതിനും ധാരാളം ആളുകള്‍ ഈശോയുടെ ചുറ്റുംകൂടി. പാവപ്പെട്ടവരും രോഗികളുമായ ആ ജനത്തോട് ഈശോയ്ക്ക്
     
    അലിവു തോന്നി. ഈശോ ധാരാളം രോഗികളെ സുഖപ്പെടുത്തി. മരിച്ചവരെ ഉയിര്‍പ്പിച്ചു. ഒരിക്ക ല്‍ ഒരു കുഷ്ഠരോഗി ഈശോയുടെ അടുത്തുവന്ന് താണുവണങ്ങിക്കെ ാണ്ട് തന്നെ സുഖപ്പെടുത്തണമേയെന്ന്
    യാചിച്ചു. ഈശോ സ്നേഹത്തോടെ കൈനീട്ടി അയാളെ സ്പര്‍ശിച്ചു. ആ കുഷ്ഠരോഗി തത്ക്ഷ ണം സുഖംപ്രാപിച്ചു.
     
     
    മറ്റൊരു ദിവസം ഈശോ ജനങ്ങ ളെ പഠിപ്പിക്കുകയായിരുന്നു. ഒരു തളര്‍വാതരോഗിയെ ചിലര്‍ കിടക്ക യില്‍ എടുത്തു കൊണ്ടുന്നു. തിരക്കുമൂലം അയാളെ ഈശോയുടെഅടുത്ത് കൊണ്ടുചെല്ലുവാന്‍ അവര്‍ക്ക്

     കഴിഞ്ഞില്ല. അവര്‍ മറ്റൊരു ദിവസം ഈശോ ജനങ്ങ ളെ പഠിപ്പിക്കുകയായിരുന്നു.ഒരു തളര്‍വാതരോഗിയെ ചിലര്‍ കിടക്ക യില്‍ എടുത്തു കൊണ്ടുന്നു. തിരക്കുമൂലം അയാളെ ഈശോയുടെഅടുത്ത് കൊണ്ടുചെല്ലുവാന്‍ അവര്‍ക്ക്കഴിഞ്ഞില്ല. അവര്‍"എഴുന്നേറ്റ് നിന്‍റെ ശയ്യയുമെടുത്ത്
    വീട്ടിലേയ്ക്ക് പോവുക" ഉടനെ തളര്‍വാതരോഗി സുഖംപ്രാപിച്ച് വീട്ടിലേയ്ക്കുപോയി.(മത്താ 9:6).
     
     

     

    ഈശോ ജറീക്കോ എന്ന പട്ടണത്തില്‍ നിന്നു യാത്ര പുറപ്പെട്ടു. വഴിയരുകില്‍ ഇരുന്ന രണ്ട്  അന്ധന്മാര്‍ ഈശോയെ വിളിച്ചു കരഞ്ഞു

    : "കര്‍ത്താവേ ദാവീദിന്‍റെ പുത്രാ, ഞങ്ങ ളില്‍ കനിയണമേ!" ഈശോയ്ക്ക് അവരോട് അലിവു തോന്നി. അവിടുന്ന് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. അവര്‍ക്ക് തത്ക്ഷ ണം കാഴ്ചകിട്ടി.(മത്താ 20:30).
     
    ഈശോ പോയ സ്ഥലങ്ങ ളിലെല്ലാം ആളുകള്‍ രോഗികളെകൊുവന്നിരുന്നു. ഈശോയ്ക്ക്  അവരോട് അനുകമ്പ തോന്നി അവരെ സുഖുപ്പെടുത്തി. ഈശോ കരുണയുള്ളവനാണ്. വേദനിക്കുന്നവരോട്
    അവിടുന്ന് അനുകമ്പ കാണിക്കുന്നു. അവിടുന്ന് ഈ ലോകത്തിലേയ്ക്ക്  വന്നത് നമ്മുടെ വേദനകള്‍ മാറ്റുവാന്‍ വേണ്ടിയാണ്.
     
    ഈശോ കരുണകാണിച്ചതുപോലെ നമ്മളും വേദനിക്കുന്നവരോട് കരുണ കാണിക്ക ണം. നമ്മള്‍ സ്നേഹവും കരുണയുമുള്ളവരാകണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
     
    ഈശോ പറയുന്നു: "നിങ്ങ ളുടെ പിതാവ് കരുണ ഉള്ളവനായിരിക്കുന്നതുപോലെ
    നിങ്ങ ളും കരുണയുള്ളവരായിരിക്കുവിന്‍" (ലൂക്കാ 6:36)
     

     

    നമുക്കു പാടാം

     

    കനിവൊടു കര്‍ത്താവരുളുന്നു
    പശിയുള്ളോര്‍ക്കിന്നാഹാരം
    ബന്ധിതരായോര്‍ക്കെന്നെന്നും
    നാഥന്‍ മോചനമേകുന്നു.
    കുരുടന്‍മാരുടെ നയനങ്ങള്‍
    കര്‍ത്താവാണ് തുറന്നിടുവോന്‍
    താഴ്ന്നമുഖങ്ങളുയര്‍ത്തിടുവോന്‍
    കര്‍ത്താവല്ലോ എന്നാളും.
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം


     
    എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
    അവിടുത്തെ അനുഗ്രഹങ്ങ ള്‍ മറക്ക രുത്.
    നിന്‍റെ പാപങ്ങ ള്‍ അവിടുന്നു പൊറുക്കുന്നു.
    നിന്‍റെ രോഗങ്ങ ള്‍ അവിടുന്നു സുഖമാക്കുന്നു.
     
     

    സംഭവങ്ങ ള്‍ വിവരിക്കാമോ?

     

    താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങ ളുമായി ബന്ധപ്പെട്ട
    സംഭവങ്ങ ള്‍ വിവരിച്ചു പറയുക.
     
    1 എഴുന്നേറ്റു ശയ്യയുമെടുത്ത് വീട്ടിലേയ്ക്ക് 
    പോവുക.
    2 ദാവീദിന്‍റെ പുത്രാ, ഞങ്ങ ളില്‍ കനിയണമേ
     
     

    ചിത്രവായന

     
    ഈശോ കരുണ കാണിക്കുന്ന സംഭവങ്ങ ള്‍ തിരിച്ചറിയുക
     
     

    നമുക്ക്  അനുകരിക്കാം

     

     
    വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും അവരോട്
    കരുണ കാണിക്കുകയും ചെയ്ത ഈശോയെപ്പോലെ
    ഞാനും വേദനിക്കുന്നവരോടു കരുണ കാണിക്കും

    .