•  
     
    വിശാലമായ ആകാശം,
    വെളിച്ചം തരുന്ന സൂര്യന്‍,
    മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍,
    പൂനിലാവു പൊഴിക്കുന്ന ചന്ദ്രന്‍,
    ഫലം പുറപ്പെടുവിക്കുന്ന ഭൂമി,
    മൃഗങ്ങള്‍, പക്ഷികള്‍, മരങ്ങള്‍,
    കടല്‍, നദികള്‍, മത്സ്യങ്ങള്‍.
     

    'എല്ലാം ദൈവം സൃഷ്ടിച്ചു.'

    ദൈവം സൃഷ്ടിച്ച ഈ വസ്തുക്കള്‍ക്ക്

    നിറം കൊടുക്കാം

     

     

     

    ഏറ്റുചൊല്ലാം

     

    ആദിയില്‍ ദൈവം ആകാളവും ഭൂമിയും അതിലുള്ള സകലതും സൃഷ്ടിച്ചു.
     
    ദൈവം എല്ലാറ്റിനെയും ഇല്ലായ്മയില്‍ നിന്നു
    സൃഷ്ടിച്ചു. ദൈവം സര്‍വ്വശക്തനാണ്.
     
     

    കൈകള്‍ കൂപ്പാം

     

    സര്‍വ്വശക്തനായ ദൈവമേ, അങ്ങ് സൃഷ്ടിച്ച എല്ലാ
    ജീവജാലങ്ങളോടും ചേര്‍ന്ന് അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു.
     
     

    നമുക്കുപാടാം

     

    സര്‍വ്വശക്തനായ ദൈവം സര്‍വ്വം സൃഷ്ടി ചെയ്ത ദൈവം
    സൃഷ്ടിയെല്ലാം ദൈവദാനം മഹത്വപൂര്‍ണ്ണം
    ദൈവം സര്‍വ്വശക്തനല്ലോ സര്‍വ്വസൃഷ്ടി നാഥനല്ലോ
    സൃഷ്ടലോകമൊന്നുചേര്‍ന്ന് പാടിവാഴ്ത്തീടാം
     
    ദൈവം നമുക്കുനല്‍കിയ ഒരു സുന്ദര മൃഗം
    ഈ കുത്തുകളില്‍ ഒളിഞ്ഞിരിപ്പുണ്ട്.
    കുത്തുകള്‍ യോജിപ്പിച്ച് കണ്ടെത്തുക.
     
     

    മനഃപാഠമാക്കാം

     

    ആദിയില്‍ ദൈവം അകാശവും
    ഭൂമിയും സൃഷ്ടിച്ചു.
    ഉല്‍പ്പത്തി1:1