പാഠം 14
പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന ഈശോ
-
ഈശോ പിതാവായ ദൈവത്തോട് എന്നും പ്രാര്‍ത്ഥിച്ചിരുന്നു.അവിടുന്ന് ശിഷ്യډാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു.ദൈവാലയത്തില്‍ പോയി ഈശോ പ്രാര്‍ത്ഥിച്ചു.മലമുകളില്‍ പോയി അവിടുന്നു പ്രാര്‍ത്ഥിച്ചു.വിജനപ്രദേശത്ത് ആയിരുന്നപ്പോള്‍ പ്രാര്‍ത്ഥിച്ചു.അത്ഭുതങ്ങള്‍ ചെയ്യുന്നതിനു മുമ്പ് പ്രാര്‍ത്ഥിച്ചു.വേദനയുണ്ടായപ്പോള്‍ പ്രാര്‍ത്ഥിച്ചു.കുരിശില്‍കിടന്ന് പ്രാര്‍ത്ഥിച്ചു.ഈശോ നമ്മോടും പ്രാര്‍ത്ഥിക്കുവാന്‍ പറയുന്നു. അവിടുന്നു നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചു.ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ് സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന.
നമുക്കു പാടാം
സ്വര്‍ഗസ്ഥിതനാം താതാനിന്‍ നാമം പൂജിതമാകണമേനിന് രാജ്യം വന്നീടണമേ നിന്‍ ഹിതമിവിടെ ഭവിക്കണമേ.ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥന
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.അന്നന്നു വേണ്ടുന്നാഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. ദുഷ്ടാരൂപിയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്കൈകള് കൂപ്പാം
ഈശോയേ, പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെയും പഠിപ്പിക്കണമേ.നമുക്കുപാടാം
പ്രാര്‍ത്ഥന കേട്ടു കനിഞ്ഞീടണേ ഞങ്ങള്‍ക്കു നിന്‍വരം നല്കീടണേഅറിവുകളും ആനന്ദദായകമാം ജീവിതവും അലിവോടു നല്‍കീടണേ. പ്രാര്‍ത്ഥന...നډയിലും ദിവ്യമാം സ്നേഹത്തിലും വളര്‍ന്നിടാന്‍ കനിവോടു കൃപയേകണേ. പ്രാര്‍ത്ഥന...കളങ്ങള്‍ നിറയ്ക്കാം
എപ്പോഴൊക്കെയാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് എഴുതാമോ?ഞാന്‍ പ്രാര്‍തഥിക്കും രാവിലെ എഴുന്നേല്ക്കുമ്പോള്മനഃപാഠമാക്കാം
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേഉത്തരം കണ്ടെത്താം