പാഠം 15
സ്വര്‍ഗം ദൈവത്തിന്റെ ഭവനം
-
പിതാവായ ദൈവം എത്രയോ നല്ലവന്‍ ദൈവം നമ്മെ സൃഷ്ടിച്ചു.ദൈവം നമ്മെ സ്നേഹിക്കുന്നു. അവിടുന്നു നമുക്ക് ഈശോയെ നല്‍കി.ഈശോ നമ്മെ സ്വര്‍ഗത്തിലേയ്ക്ക് നയിക്കുന്നു.ദൈവം സ്വര്‍ഗത്തില്‍ വസിക്കുന്നു സ്വര്‍ഗത്തിലായിരിക്കുക എന്നാല്‍ ദൈവത്തിന്റെകൂടെആയിരിക്കുക എന്നതാണ്. ദൈവത്തോടുകൂടെ ആയിരിക്കുക എന്നതാണ്ഏറ്റവും വലിയ സന്തോഷം.ഈശോ പറയുന്നു: എന്‍റെ പിതാവിന്‍റെ ഭവനത്തില്‍, അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്. യോഹന്നാന്‍ 14:2
നമുക്കു പാടാം
സ്വര്‍ഗം നമ്മുടെ സ്വന്തം ഭവനംമാലാഖാമാര് വാഴും ഭവനംസ്വര്ഗപിതാവിന് സ്വന്തം ഭവനംമാനവരെല്ലാം തേടും ഭവനം.പേരെഴുതാംസ്വര്ഗത്തില് ദൈവത്തോടൊപ്പം വസിക്കുന്നത്വിശുദ്ധരും മാലാഖാമാരുമാണ്. നിങ്ങള്‍ക്കറിയാവുന്ന ഏതാനുംവിശുദ്ധരുടെയും മാലാഖമാരുടേയും പേരുകള്‍ എഴുതാമോ?മഹത്വപൂര്‍ണമായ സ്വര്‍ഗം
സ്വര്‍ഗം നമ്മുടെ ഭവനമാണ്. നമ്മള്‍ എല്ലാവരുംസ്വര്ഗത്തില് എത്തിച്ചേരണമെന്നാണ് ഈശോയുടെആഗ്രഹം. ഈശോ പറയുന്നതനുസരിച്ച് ജീവിച്ചാല്സ്വര്ഗത്തില് എത്തിച്ചേരാം.കൈകള്‍ കൂപ്പാം
ദൈവമേ, എപ്പോഴും അങ്ങയോടുകൂടെആയിരിക്കുവാന് എന്നെ അനുഗ്രഹിക്കണമേ.നമുക്കുപാടാം
സ്വര്‍ഗത്തിലെത്തുവാന്‍ ആശയിന്നുണ്ടെങ്കില്‍ നډതന്‍ മാര്‍ഗേ ചരിച്ചിടേണംസ്വര്ഗത്തിലെത്തിയാല് ഈശോയോടൊത്തു നാം സന്തോഷമോടെന്നും ജീവിച്ചിടുംപല വലിപ്പത്തിലും നിറത്തിലുമെഴുതാംസ്വര്ഗം എന്‍റെ ഭവനംമനഃപാഠമാക്കാം
എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്.യോഹന്നാന്‍ 14:2ഉത്തരം കണ്ടെത്താം