പാഠം 2
ദൈവികജീവന്‍ നഷ്ടപ്പെടുത്തുന്ന മനുഷ്യന്‍
-
ആദവും ഹവ്വായും ഏദന്‍തോട്ടത്തില്‍ ദൈവവുമായി സഹവാസത്തിലായിരുന്നു. ദൈവം ജീവന്‍ നല്കിയ അവര്‍ അവിടെ സന്തോഷത്തോടെ കഴിഞ്ഞു. തോട്ടത്തില്‍ എല്ലാത്തരം വൃക്ഷങ്ങളും ഉണ്ടായിരുന്നു. കാണാന്‍ ഭംഗിയുളളതും കഴിക്കാന്‍ രുചിയുളളതുമായ പലതരം പഴങ്ങള്‍ അവയിലുണ്ടായി. ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവം മനുഷ്യനെ ഏല്പിച്ചുകൊണ്ട് പറഞ്ഞു:"തോട്ടത്തിലെ എല്ലാ വൃക്ഷ ങ്ങ ളുടെയും ഫലം ഭക്ഷിച്ചുകൊളളുക.എന്നാല്‍, നന്മതിന്മകളെക്കുറിച്ചുളള അറിവിന്‍റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത് തിന്നുന്ന ദിവസം നീ മരിക്കും"(ഉല്‍പത്തി 2:16-17).തോട്ടത്തിന്‍റെ നടുവില്‍ നില്ക്കുന്ന ആ മരത്തിന്‍റെ പഴങ്ങള്‍ കാണാന്‍ കൗതുകമുളളതായിരുന്നു. അത് പറിച്ചുതിന്നാന്‍ സാത്താന്‍ ഹവ്വായെ പ്രേരിപ്പിച്ചു. അതു കഴിച്ചാല്‍ നിങ്ങ ള്‍ ദൈവത്തെപ്പോലെയാകും എന്ന് സാത്താന്‍ പറഞ്ഞു. അതുകേട്ട് ഹവ്വാ ആ പഴം പറിച്ചുതിന്നു. ആദത്തിനും കൊടുത്തു. അവനും അതു ഭക്ഷിച്ചു.ദൈവത്തിന്‍റെ കല്പന അവര്‍ നിരസിച്ചു. സാത്താന്‍റെ ഉപദേശം അവര്‍ സ്വീകരിച്ചു. അങ്ങനെ അവര്‍ പാപം ചെയ്തു.ദൈവത്തിന്‍റെ കല്പന നിരസിക്കുമ്പോള്‍ നാം പാപം ചെയ്യുന്നു.പതിവുപോലെ ദൈവമായ കര്‍ത്താവ് വൈകുന്നേരം ഏദന്‍തോട്ടത്തില്‍ ഉലാത്താന്‍ വന്നു. അപ്പോള്‍ സന്തോഷത്തോടെ ഓടിച്ചെല്ലാന്‍ ആദത്തിനും ഹവ്വായ്ക്കും കഴിഞ്ഞില്ല. കാരണം, അവര്‍ ദൈവത്തെ ധിക്ക രിച്ചു. അവര്‍ക്ക് ഭയവും നാണവും തോന്നി. ദൈവത്തിന്‍റെ മുമ്പില്‍ ചെല്ലാന്‍ അവര്‍ക്ക് മടിയായി. അവര്‍ മരങ്ങ ള്‍ക്കിടയില്‍ ഒളിച്ചുനിന്നു.മനുഷ്യന്‍ എന്നും ദൈവത്തിന്‍റെ അടുത്തു ചെല്ലുവാനും ദൈവത്തോടൊത്ത് വസിക്കുവാനും അവിടുന്ന് ആഗ്രഹിക്കുന്നു. അതിനുളള അവസരവും അവിടുന്ന് നല്‍കുന്നു. എന്നാല്‍ മനുഷ്യന്ആ അവസരം പലപ്പോഴും നഷ്ടപ്പെടുത്താറു്. തന്നില്‍നിന്ന് അകന്നുപോയ ആദത്തോട് ദൈവം ചോദിച്ചു:ആദം, നീ എവിടെയാണ്?.. അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന് ഒളിച്ചതാണ്. (ഉല്‍പത്തി 3:9-10) ദൈവത്തില്‍നിന്ന് അകന്നുപോയ ആദത്തെയും ഹവ്വായെയും പോലെയാകരുത് നമ്മള്‍. ദൈവം നമ്മുടെ പിതാവാണ്. അവിടുന്ന് നമുക്കു ജീവന്‍ നല്കി. സ്നേഹം നല്‍കി.സ്വന്തം ഛായയും സാദൃശ്യവും നല്‍കി. അവിടുത്തെ കല്പന അനുസരിച്ചു നാം ജീവിക്കണം. "കര്‍ത്താവേ, അങ്ങയുടെ കല്‍പനകളോടു ഞാന്‍ ചേര്‍ന്നു നില്‍ക്കുന്നു;" (സങ്കീര്‍ത്തനം 119:31)സാത്താന്‍റെ വാക്കുകേട്ട് നാം ദൈവത്തില്‍നിന്ന് അകന്നുപോകരുത്. ദൈവത്തിന്‍റെ അടുത്തു നില്ക്കാന്‍ നമുക്കു ഭയവും നാണവും ഉണ്ടകരുത്. സാത്താന്‍റെ അടുത്തു നില്ക്കാനാണ് നാം ഭയപ്പെടേത്. അതിനാല്‍ നമുക്ക് -ദൈവത്തെ സ്നേഹിക്കാം, ദൈവത്തെ അനുസരിക്കാം, ദൈവത്തിന്‍റെ കൂടെയായിരിക്കാം.
നമുക്കു പ്രാര്‍ത്ഥിക്കാം
ജീവദാതാവായ ദൈവമെ, ഒരിക്ക ലുംഅങ്ങില് നിന്ന് അകന്നുപോകാന്‍ എനിക്ക ്ഇടയാകരുതേ. സാത്താന്‍റെ വാക്കു കേള്ക്കാതെഅങ്ങയെ മാത്രം അനുസരിക്കാന്‍ എനിക്ക ് ശക്തി നല്കണമേ.നമുക്കു പാടാം
ആദത്തെ സൃഷ്ടിച്ചു നല്ല ദൈവംപറുദീസാ തീര്‍ത്തതില്‍ പാര്പ്പിച്ചല്ലോദൈവത്തിന് കല്പന ലംഘിച്ചാദംസാത്താന്റെ വാക്കുകള്‍ കേട്ടുപോയി.ദൈവസഹവാസം നഷ്ടമായിശാന്തി സന്തോഷങ്ങ ള്‍ പോയ് മറഞ്ഞുദൈവത്തെ സ്നേഹിച്ചനുസരിച്ചാല്സ്വര്ഗീയ സന്തോഷം സ്വന്തമാക്കാം.എഴുതാം എഴുതാം
നിങ്ങള്‍ തെറ്റു ചെയ്ത അവസരങ്ങള്‍ ഓര്‍ത്തു നോക്കൂ.അപ്പോള്‍ നിങ്ങള്‍ക്ക് എന്തുതോന്നി?താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് എടുത്തെഴുതുക. ഭയം, സന്തോഷം, ദുഃഖംബൈബിള് വായന ഉല്‍പത്തി 3:1-13എന്‍റെ ബൈബിള്‍ വാക്യം
തരംതിരിക്കാം
താഴെ തന്നിരിക്കുന്നവയില്‍ സ്വീകരിക്കേണ്ടതുംഉപേക്ഷിക്കേണ്ടതും ആരെയൊക്കെ യാണെന്നും എന്തൊക്കെയാണെന്നും തരം തിരിച്ചെഴുതുക.(ദൈവം, സാത്താന്‍, മാതാപിതാക്ക ള്‍, ഗുരുജനങ്ങ ള്‍, നല്ല കൂട്ടുകാര്‍, ചീത്ത സിനിമകള്‍, നല്ല പുസ്തകങ്ങ ള്‍, ചീത്ത വാക്കുകള്‍, ചീത്ത പടങ്ങള്‍)എന്‍റെ തീരുമാനം
1. ഞാന്‍ നുണപറയില്ല. 2. ഞാന്‍ മാതാപിതാക്ക ളെ അനുസരിക്കും. 3. ഞാന്‍ ദിവസവും പ്രാര്‍ത്ഥിക്കും.ഉത്തരം കണ്ടെത്താം