പാഠം 3
പാപം ബന്ധങ്ങ ളെ തകര്‍ക്കുന്നു
-
പാപം ബന്ധങ്ങളെ തകര്‍ക്കുന്നു പാപം ചെയ്ത ആദത്തിന്‍റെയും ഹവ്വായുടെയും ജീവിതത്തില്അസ്വസ്ഥതകളാരംഭിച്ചു. അവര്‍ മറ്റുളളവരെ കുറ്റപ്പെടുത്താന്‍ തുടങ്ങി."അവിടുന്ന് ചോദിച്ചു: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്പിച്ച വൃക്ഷ ത്തിന്‍റെ പഴം നീ തിന്നോ? അവന്‍ പറഞ്ഞു :അങ്ങ് എനിക്ക് കൂട്ടിനുതന്ന സ്ത്രീ ആ മരത്തിന്‍റെ പഴം എനിക്കുതന്നു; ഞാന്‍ അതു തിന്നു"(ഉല്‍പത്തി 3:11-12).ഹവ്വായോട് ചോദിച്ചപ്പോള്‍ അവള്‍ സര്‍പ്പത്തെ കുറ്റപ്പെടുത്തി.പാപത്തിന്‍റെ ഫലമായി സന്തോഷവും സമാധാനവും ആദിമാതാപിതാക്കള്‍ക്കു നഷ്ടമായി. കാരണം, അവര്‍ ദൈവത്തെ ധിക്ക രിച്ച് പാപം ചെയ്തു. അവരുടെ പാപത്തിന്‍റെ സ്വാധീനം മക്കളിലേക്കും വ്യാപിച്ചു.ആദത്തിനും ഹവ്വായ്ക്കും രണ്ടു പുത്രന്മാര്‍ ജനിച്ചു. മൂത്തവന്‍ കായേന്‍, ഇളയവന്‍ ആബേല്‍. കായേന്‍ കൃഷിക്കാരനായിരുന്നു; ആബേല്‍ ആട്ടിടയനും. ഒരിക്കല്‍ കായേനും ആബേലും ദൈവത്തിന്കാഴ്ച സമര്‍പ്പിച്ചു. കായേന്‍ തന്‍റെ വിളവിന്‍റെ ഒരുഭാഗമാണ് സമര്‍പ്പിച്ചത്. ആബേല്‍ തന്‍റെ ആട്ടിന്‍കുട്ടികളില്‍ നല്ലതിനെ ദൈവത്തിനു കാഴ്ച നല്‍കി. ആബേലിന്‍റെ കാഴ്ചസമര്‍പ്പണം ദൈവം സ്വീകരിച്ചു. കായേന്‍റെ കാഴ്ചസമര്‍പ്പണം അവിടുന്ന് സ്വീകരിച്ചില്ല. കാരണം, അവന്‍റെ സമര്‍പ്പണം അനുചിതമായിരുന്നു. അപ്പോള്കായേന് കോപമായി. "കര്‍ത്താവ് കായേനോടു ചോദിച്ചു:നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട നിന്‍റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയുംസ്വീകാര്യനാവുകയില്ലേ?"(ഉല്‍പത്തി 4:6-7)എന്നിട്ടും കായേന്‍ ദൈവത്തെ ധിക്കരിക്കുകയാണ് ചെയ്തത്. അവന്‍ ആബേലിനെ വെറുത്തു. ഒരുദിവസം കായേന്‍ തന്‍റെ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്ക് വയലിലേക്ക ു പോകാം. അവര്‍ വയലിലായിരിക്കെ കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെ കൊന്നു.കര്‍ത്താവ് കായേനോടു ചോദിച്ചു:നിന്‍റെ സഹോദരന്‍ ആബേല്‍ എവിടെ?കായേന്‍ മറുപടി പറഞ്ഞു:എനിക്ക റിഞ്ഞുകൂടാ,എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍?അങ്ങ നെ പാപം ചെയ്ത കായേന്‍ തന്‍റെ സഹോദരനെ തളളിപ്പറയുകയും ചെയ്തു."കായേന്‍ കര്‍ത്താവിന്‍റെ സന്നിധിവിട്ട് ഏദനു കിഴക്ക് നോദുദേശത്ത് വാസമുറപ്പിച്ചു"(ഉല്‍പത്തി 4:16). ദൈവത്തില്‍ നിന്ന്അകലുന്ന മനുഷ്യന്‍ സഹോദരങ്ങ ളില്‍നിന്നും അകലും,സ്വയം വെറുക്കാനും തുടങ്ങും.ആദത്തിനും ഹവ്വായ്ക്കും വേറെയും പുത്രന്മാരും പുത്രിമാരും ഉണ്ടയി, അവരുടെ സന്താന പരമ്പരയിലൂടെ മനുഷ്യര്‍ ഭൂമിയില്‍ പെരുകി. അവര്‍ ദൈവത്തെ ധിക്ക രിച്ച് പാപം ചെയ്തു. "ഭൂമുഖത്ത്മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവ് പരിതപിച്ചു; അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു" (ഉല്‍പത്തി 6:6).നമ്മള്‍ പാപം ചെയ്ത് ദൈവത്തിന്‍റെ ഹൃദയത്തെവേദനിപ്പിക്കാറുണ്ടോ? മാതാപിതാക്കളെ ധിക്ക രിക്കുമ്പോള്‍, അധ്യാപകരെ അനുസരിക്കാതിരിക്കുമ്പോള്‍, മുതിര്‍ന്നവരോട് മര്യാദയില്ലാതെ പെരുമാറുമ്പോള്‍, കൂട്ടുകാരുമായി വഴക്കുകൂടുമ്പോള്‍ നാം ദൈവത്തെയാണ് വേദനിപ്പിക്കുന്നത്.ദൈവത്തെ വേദനിപ്പിക്കുകയെന്നതാണ് മനുഷ്യന്‍റെ ഏറ്റവും വലിയ തെറ്റ്. ആ തെറ്റു ചെയ്യാതെ ജീവിക്കുവാന്‍ നമ്മള്‍ ശ്രദ്ധിക്കണം. കാരണം, ദൈവത്തിന്‍റെ മക്കളായ നാം അവിടുത്തെ ഒരിക്കലും വേദനിപ്പിക്കരുത്.
നമുക്കു പ്രാര്‍ത്ഥിക്കാം
സ്നേഹപിതാവായ ദൈവമേ,അങ്ങേയ്ക്ക് പ്രീതികരമായ ജീവിതം നയിക്കുവാന്‍ എന്നെ സഹായിക്കണമേ.ബൈബിള്‍ വായന ഉല്‍പത്തി 4:1-16
എന്‍റെ ബൈബിള്‍ വാക്യം
പദപ്പെട്ടി
പദപ്പെട്ടിയില്‍ നിന്ന് പദങ്ങ ള്‍ എടുത്ത് താഴെ പൂരിപ്പിക്കുകആബേല്, കാഴ്ച,ദൈവം, കായേന്ആബേല് ആട്ടിടയനും......................... കൃഷിക്കാരനുമായിരുന്നു. ഒരിക്ക ല്കായേന് തന്‍റെ വിളവില്‍ ഒരുഭാഗം കര്‍ത്താവിന്...................... സമര്‍പ്പിച്ചു........................ തന്‍റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയുംസമര്പ്പിച്ചു. ആബേലിന്‍റെ കാഴ്ചവസ്തുക്ക ള്‍.....................................സ്വീകരിച്ചു. കായേന്‍റെ കാഴ്ചവസ്തുക്ക ള്‍ ദൈവം സ്വീകരിച്ചില്ല.നമുക്കു പാടാം
മക്കളാം നമ്മള്‍തന്‍ പാപങ്ങ ള്ദൈവത്തെ വേദനിപ്പിച്ചിടുംദൈവത്തില് നിന്നുമകന്നാലോസോദരരന്യരായ് തീര്ന്നിടുംപാപങ്ങ ള്‍ ചെയ്തെന്‍റെ താതനെവേദനിപ്പിക്കില്ലൊരിക്ക ലുംചിതമായ് നീ വര്ത്തിക്കുമെങ്കിലോദൈവത്തിന് സംപ്രീതി നേടിടാം.കളിക്കാം കളിക്കാം
ദൈവം പറയുന്നു: എന്ന പേരിലുളള കളി നിങ്ങള്ക്കറിയാമോടീച്ചറിനോടു ചോദിക്കൂ. ഒന്നുചേര്‍ന്നു കളിക്കൂ.(Eg: God says sit down; John says sit down ; Satan says stand up, etc….)
എന്‍റെ തീരുമാനം
എന്‍റെ സഹോദരരെ ഞാന്‍ സ്നേഹിക്കുംകഴിയുംവിധം ഞാനവരെ സഹായിക്കും.