•  
     
                        ദൈവത്തിന്‍റെ സ്വന്തം ജനമായ ഇസ്രായേല്‍ക്കാര്‍ ഈജിപ്തില്‍ജിവിച്ചുപോന്നു. അങ്ങനെയിരിക്കേ ഒരു പുതിയ രാജാവ്ഈജിപ്തില്‍ ഭരണാധികാരിയായി. അയാള്‍ ഇസ്രായേല്‍ക്കാരെവെറുത്തു. അവരെക്കൊണ്ട് കഠിനവേലകള്‍ ചെയ്യിക്കുകയുംഅവരെ പീഡിപ്പിക്കുകയും ചെയ്തു. ഇസ്രായേല്‍ ക്കാര്‍ക്ക്ജനിക്കുന്ന ആണ്‍മക്കളെ കൊന്നുകളയുവാന്‍വരെ രാജാവ്ക ല്പിച്ചു. അങ്ങനെ ഈജിപ്തിലുള്ള ജീവിതം ഇസ്രായേല്‍ ജനത്തിന് കഷ്ടപ്പാടുകള്‍ നിറഞ്ഞതായി.
     
    ഹോറെബ് മലയില്‍ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന ഇസ്രായേല്‍വംശജനായ മോശയ്ക്ക് കത്തിജ്വലിക്കുന്ന മുള്‍പ്പടര്‍പ്പില്‍ദൈവം പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു:
    "ഇതാ, ഇസ്രായേല്‍ മക്കളുടെ നിലവിളി എന്‍റെയടുത്ത് എത്തിയിരിക്കുന്നു. ഈജിപിതുകാര്‍ അവരെ എപ്രകാരം മര്‍ദ്ദിക്കുന്നുവെന്ന് ഞാന്‍ കണ്ടു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയയ്ക്കാം. നീ എന്‍റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍ നിന്ന് പുറത്തുകൊണ്ടുവരണം"
    (പുറപ്പാട് 3:9-10).
     
     
                      അങ്ങനെ ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ദൈവം മോശയെ തെരഞ്ഞെടുത്തു. മോശയ്ക്ക് സഹായിയായി അവന്‍റെ സഹോദരന്‍ അഹറോനെയും നല്‍കി. മോശ ഫറവോയെ കണ്ട് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഫറവോ ഇതിനു സമ്മതിച്ചില്ല. ഇസ്രായേല്‍ ജനത്തെ അടിമകളാക്കിവച്ച് കൂടുതല്‍ ജോലികള്‍ ചെയ്യിക്കാന്‍ ഈജിപ്തുകാര്‍ ശ്രമിച്ചു. ഇത് അവരുടെ ജീവിതം കൂടുതല്‍ ക്ലേശകരമാക്കി. എന്നാല്‍ ദൈവം ഇസ്രായേല്‍ക്കാരെ തേനും പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്കു നയിക്കുവാന്‍ തീരുമാനിച്ചിരുന്നു.
     
                     മോശവഴി ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. പത്തു ബാധകള്‍ അയച്ച് ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചു. അതോടെ ഫറവോ ഇസ്രായേല്‍ക്കാരെ വിട്ടയക്കാന്‍ തീരുമാനിച്ചു. അങ്ങനെ മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറത്തുവന്നു. കുട്ടികളും മുതിര്‍ന്നവരുംവൃദ്ധരുമുള്‍പ്പെടെ ജനം മുഴുവനും മോശയുടെ മേതൃത്വത്തില്‍കാനാന്‍ ദേശത്തേയ്ക്കു യാത്ര ആരംഭിച്ചു.
     
                        

     ഇസ്രായേല്‍ക്കാര്‍ കടലിന്‍റെ തീരത്തെത്തിയപ്പോള്‍ ഫറവോയുടെ പടയാളികള്‍ അവരെ തിരികെക്കൊണ്ടുപോകുവാന്‍ പിന്നാലെയെത്തി എന്നാല്‍ ദൈവം അത്ഭുതം പ്രവര്‍ത്തിച്ച് ഇസ്രായേല്‍ക്കാരെ രക്ഷിച്ചു. ദൈവം കല്പിച്ചതനുസരിച്ച് കടലിനുനേരെ മോശ കൈനീട്ടി. അപ്പോള്‍ അത്ഭുതകരമായി വെള്ളം ഇരുവശത്തേയ്ക്കും മാറി. ഇസ്രായേല്‍ക്കാര്‍ കടലിനുനടുവേ ഉണങ്ങിയ മണ്ണിലൂടെ നടന്നു. അവരുടെ പിന്നാലെ ഓടിയെത്തുന്ന ഫറവോയുടെ പടയാളികളെ കണ്ട് മോശ കടലിനുമീതെ വീണ്ടും കൈനീട്ടി. അപ്പോള്‍ കടല്‍ പൂര്‍വ്വസ്ഥിതി പ്രാപിച്ചു. ഈജിപ്തുകാരുടെപടയാളികള്‍ കടലില്‍ മുങ്ങിമരിക്കുകയും ചെയ്തു.
     
     
                       അങ്ങനെ, തന്‍റെ ജനമായ ഇസ്രായേല്‍ക്കാരെ ദൈവം രക്ഷിച്ച് എല്ലാ അപകടങ്ങളില്‍നിന്നും കാത്തുസൂക്ഷിച്ചു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചും സംരക്ഷണം നല്കിയും ദൈവം അവരെ കാനാന്‍ ദേശത്തേക്കു നയിച്ചു.
     
                    നമ്മളും ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനമാണ്. അവിടുന്ന് നമ്മെയും പരിപാലിക്കുന്നു. സ്വര്‍ഗത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയില്‍ എല്ലാ അപകടങ്ങളില്‍ നിന്നും നമ്മെ കാത്ത് സംരക്ഷിക്കുന്നതും ദൈവമാണ്.
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    അങ്ങയുടെ സ്വന്തം ജനമായ ഇസ്രായേലിനെ കാത്തുരക്ഷിച്ച ദൈവമേ, അങ്ങേ മക്കളായ ഞങ്ങളെയും
    കാത്തുകൊള്ളണമേ.
     
     

    നമുക്കു പാടാം

     

    ഇസ്രായേല്‍ മക്കളെ ചെങ്കടല്‍ കടത്തിയ
    ദൈവമല്ലോ നമ്മുടെ താതനെന്നും പാലിക്കും നമ്മെയും
    ഈ ലോകയാത്രയില്‍ സ്വര്‍ഗീയ ഗേഹത്തിലെത്തുവോളം.
     
     
     

    ബൈബിള്‍ വായന                      (ഉല്‍പത്തി  14:15-31)

    എന്‍റെ ബൈബിള്‍ വാക്യം

     

    പദപ്രശ്നം

     

    ഇസ്രായേല്‍ക്കാര്‍ക്ക് ദൈവം വാഗ്ദാനം
    ചെയ്ത ദേശത്തിന്‍റെ പേരെന്ത്?
    കാ ഴ്ച വ സ്തു
    നാ നാ തരം
    അഹറോന്‍
    ദേവാലയം
    ഉപദേശം
     

    ബൈബിള്‍ നോക്കി പൂരിപ്പിക്കുക

     

     
    .. കടലിനു മീതെ കൈ നീട്ടി
    കര്‍ത്താവ് രാത്രി ..
    ശക്തമായ ഒരു കിഴക്കന്‍ കാറ്റയച്ചു .. നെ
    പിറകോട്ടു മാറ്റി. കടല്‍ .. ഭൂമിയാക്കി; (പുറപ്പാട് 14:21).
     
     

    എന്‍റെ തീരുമാനം

     

    എന്‍റെ പ്രയാസങ്ങളിലും വേദനകളിലും ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കും.