•  
                      ഒരിക്കല്‍ ഈശോ സമരിയായിലെ സിക്കാര്‍ എന്ന സ്ഥലത്തുള്ള ഒരു കിണറിന്‍റെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സമരിയാക്കാരി സ്ത്രീ അവിടെ വെള്ളം കോരാന്‍ വന്നു. ഈശ അവളോട് കുടിക്കുവാന്‍ അല്പം വെള്ളം ചോദിച്ചു. യഹൂദവംശത്തില്‍ പിറന്ന ഈശോയ്ക്ക് വെള്ളം കൊടുക്കുവാന്‍ സമരിയാക്കാരിസ്ത്രീ മടികാണിച്ചു. അപ്പോള്‍ ഈശോ പറഞ്ഞു: നീ എന്നോടു ചോദിച്ചാല്‍ ഞാന്‍ നിനക്ക് ജീവജലം തരാം. "ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും.എന്നാല്‍, ഞാന്‍ നല്കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട്ഒരിക്കലും ദാഹിക്കുകയില്ല" (യോഹന്നാന്‍ 4:14).
     
                      ദൈവികജീവനാകുന്ന ജീവജലത്തെക്കുറിച്ചാണ് ഈശോ സംസാരിച്ചത്. ഈ ജീവജലം എല്ലാ മനുഷ്യര്‍ക്കും നല്കുവാന്‍ ഈശോ ആഗ്രഹിച്ചു. അതിനായിട്ടാണ് അവിടുന്ന് കൂദാശകള്‍ സ്ഥാപിച്ചത്.
     
                     അദൃശ്യമായ ദൈവികജീവനെ സൂചിപ്പിക്കുകയും നല്‍കുകയും ചെയ്യുന്നതും ഈശോമിശിഹാ സ്ഥാപിച്ചതുമായ ദൃശ്യമായ അടയാളങ്ങളാണ് കൂദാശകള്‍. ആകെ ഏഴ് കൂദാശകളാണ്ഭ യില്‍ ഉള്ളത്. ഈ കൂദാശകളിലൂടെയെല്ലാം ഈശോ പരിശുദ്ധാത്മാവിലൂടെ പ്രവര്‍ത്തിക്കുകയും ദൈവികജീവനാകുന്ന ജീവജലം നല്കുകയും ചെയ്യുന്നു.

     

    എഴ് കൂദാശകള്‍

    1. മാമ്മോദീസാ 2. തൈലാഭിഷേകം 3. കുര്‍ബാന
    4. അനുരജ്ഞന കൂദാശ 5. രോഗീലേപനം 6. തിരുപ്പട്ടം 7. വിവാഹം
     
                            കൂദാശകളെ ഒരിക്കല്‍ മാത്രം സ്വീകരിക്കാവുന്നവയെന്നും ഒന്നിലധികം പ്രാവശ്യം സ്വീകരിക്കാവുന്നവയെന്നും രണ്ടായി തിരിക്കാം.
    മാമ്മോദീസാ, തൈലാഭിഷേകം, തിരുപ്പട്ടം എന്നിവയാണ് ഒരിക്കല്‍ മാത്രം സ്വീകരിക്കാവുന്ന കൂദാശകള്‍. ഈ കൂദാശകള്‍ സ്വീകരിക്കുന്നവരുടെ ആത്മാവില്‍  പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യമാകുന്ന മായാത്തമുദ്രപതിയുന്നു. അതിനാലാണ് ഇവ ഒരിക്കല്‍ മാത്രം സ്വീകരിക്കുന്നത്.
     
                         മറ്റു കൂദാശകളെല്ലാം ഒന്നിലധികം തവണ സ്വീകരിക്കാവുന്നവയാണ്. കുര്‍ബാനയും കുമ്പസാരവും കൂടെക്കൂടെ സ്വീകരിക്കുന്നത് ദൈവിക ജീവനിലുള്ള വളര്‍ച്ചയ്ക്കു സഹായകമാണ്. രോഗീലേപനം, വിവാഹം
    എന്നിവ ആവശ്യമായി വന്നാല്‍മാത്രമേ ഒന്നിലധികം തവണ സ്വീകരിക്കാറുള്ളൂ.
     
                      ഓരോ കൂദാശയിലൂടെയും ദൈവത്തിന്‍റെ കൃപാവരം. അഥവാ ദൈവികജീവന്‍ നമ്മിലേക്ക് ഒഴുകിയെത്തുന്നു. അത് നമ്മെ വിശുദ്ധിയില്‍ വളരാന്‍ സഹായിക്കുന്നു.
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    കൂദാശകളിലൂടെ ദൈവികജീവനാകുന്നജീവജലം എനിക്കു നല്കുന്ന
    ഈശോയേ, ദൈവകൃപയില്‍ വളരുവാന്‍
    എന്നെ സഹായിക്കണമേ.
     
     

    നമുക്കു പാടാം

     

    ദൈവികജീവന്നുറവിടമാകും കൂദാശകളേഴ്
    സഭയാം അമ്മ സ്നേഹത്താലേകും
    കൃപയുടെ നീര്‍ച്ചാല്‍ യോഗ്യതയോടെ കൈക്കൊണ്ടാലോ
    കൃപയില്‍ നമ്മള്‍ വളരും റൂഹാ തന്നുടെ നിറവാലെന്നും
    വിശുദ്ധി നമ്മില്‍ നിറയും
     
     

    ശരിയോ തെറ്റോ എന്ന് പറയുക

     

    താഴെയുള്ള വാക്യങ്ങള്‍ ശ്രദ്ധയോടെ വായിക്കൂ. അതിനുനേരെയുള്ള
    വൃത്തത്തില്‍ ശരിയെങ്കില്‍ () തെറ്റെങ്കില്‍ () അടയാളപ്പെടുത്തുക.
     
    1. ഈശോ സമരിയാക്കാരി സ്ത്രീയോട് വെള്ളം ചോദിച്ചു.
    2. ആകെ എട്ടു കൂദാശകളുണ്ട്.
    ഒരിക്കല്‍ മാത്രം സ്വീകരിക്കാവുന്ന കൂദാശയാണ് തൈലാഭിഷേകം.
    4. ഈശോ നല്‍കുന്ന വെള്ളം കുടിച്ചാല്‍ ഒരിക്കലും ദാഹിക്കുകയില്ല.
    5. കൂദാശകള്‍ നമുക്ക് ദൈവീകജീവന്‍ നല്കുന്നു.
     

    ക്രമപ്പെടുത്തി എഴുതുക

     

    അക്ഷരങ്ങള്‍ ക്രമപ്പെടുത്തി കൂദാശകള്‍ ശരിയായി എഴുതുക
    1. സാമാദീമ്മോ
    2. ലാകംഷേതൈഭി
    3. നബാര്‍കു
    4. നുഅനരശദാഞ്ജകൂ
    5. പനംഗീലേരോ
    6. രുപ്പതിട്ടം
    7. വാവിഹം
     
     

    എന്‍റെ തീരുമാനം

     

    ദൈവാലയത്തില്‍ നടക്കുന്ന കൂദാശകളിലും തിരുക്കര്‍മ്മങ്ങളിലും
    ഞാന്‍ ഭക്തിയോടെ പങ്കെടുക്കും.