•  
     
     
                    ആത്മാവിനാല്‍ അഭിഷിക്തനായ ഈശോ ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് പരസ്യജീവിതം ആരംഭിച്ചു. തന്‍റെ ദൗത്യത്തില്‍ പങ്കുചേരുവാനായി ഈശോ പന്ത്രണ്ടുപേരെ  തെരഞ്ഞെടുത്തു. ഇവര്‍ ശ്ലീഹന്മാര്‍ അഥവാ അപ്പസ്തോലന്മാര്‍ എന്ന് വിളിക്കപ്പെടുന്നു. അയയ്ക്കപ്പെട്ടവന്‍ എന്നാണ് ശ്ലീഹാ എന്ന വാക്കിന്‍റെ അര്‍ത്ഥം. പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ, തോമാ, മത്തായി, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തദേവൂസ്, ശിമയോന്‍,
    യൂദാസ് സ്കറിയോത്ത എന്നിവരാണ് പന്ത്രണ്ടു ശ്ലീഹന്മാര്‍.
     
                   " ഈ പന്ത്രണ്ടുപേരെയും യോശു വിളിച്ച് ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു. പോകുമ്പോള്‍ സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ
    ഉയര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍" (മത്തായി 10:5-8).
     
             ശിഷ്യന്മാര്‍ പലയിടത്തും പോയി സ്വര്‍ഗരാജ്യത്തെക്കുറിച്ചു പ്രസംഗിച്ചു, രോഗികളെ സുഖപ്പെടുത്തി, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.
     
           ഈശോയുടെ ഉയിര്‍പ്പിനുശേഷം പന്തക്കുസ്താദിവസം പരിശുദ്ധാത്മാവ് ശ്ലീഹന്മാരുടെമേല്‍ എഴുന്നള്ളി വന്നതിനെക്കുറിച്ച് ഇതിനുമുമ്പ് നാം പഠിച്ചുവല്ലോ.
     
                ഉയിര്‍ത്തെഴുന്നേറ്റ ഈശോ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു: പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു (യോഹന്നാന്‍ 20:21).
     
                        "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടുംസുവിശേഷം പ്രസംഗിക്കുവിന്‍" (മര്‍ക്കോസ് 16:15). ഈശോയുടെ ഈ കല്പനയനുസരിച്ച് ശിഷ്യന്മാര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും പോയി സുവിശേഷം പ്രസംഗിച്ചു. പത്രോസായിരുന്നു അവരുടെ തലവന്‍. അദ്ദേഹം റോമില്‍വച്ച് രക്തസാക്ഷിയായി. പത്രോസിന്‍റെ പിന്‍ഗാമികളാണ് മാര്‍പാപ്പമാര്‍. സഭയെ നയിക്കുന്നതും സുവിശേഷം പ്രചരിപ്പിക്കുവാന്‍ നേതൃത്വം നല്‍കുന്നതും കത്തോലിക്കാസഭയുടെ തലവനായ മാര്‍പാപ്പയാണ്. ശ്ലീഹന്മാരിലോരുവനായ തോമ്മാശ്ലീഹാ ഭാരതത്തില്‍ വന്ന് സുവിശേഷം പ്രസംഗിക്കുകയും ചെന്നൈയ്ക്കടുത്ത്മൈ ലാപ്പൂ രിലെ ചിന്നമലയില്‍ വച്ച് രക്തസാക്ഷിയാകുകയും ചെയ്തു.
     

    ആത്മാവില്‍ അഭിഷിക്തരായി അയയ്ക്ക പ്പെട്ടതുകൊാണ് അപ്പസ്തോലന്മാര്‍ ലോകമെങ്ങ ും പോയി സുവിശേഷം പ്രസംഗിച്ചത്. അതുവഴി അനേകമാളുകള്‍ ഈശോയെ അറിയുവാനും, ഈശോയില്‍
    വിശ്വസിക്ക ുവാനും ഇടയായി. പരിശുദ്ധാത്മാവ് വിവിധ വരങ്ങ ളും ദാനങ്ങ ളും നല്‍കി അപ്പസ്തോലന്‍മാരെ ശക്തിപ്പെടുത്തി.
     
     ഭാഷാവരം, പ്രവചനവരം, ദര്‍ശനവരം, ജ്ഞാനവരം,വ്യാഖ്യാനവരം, രോഗശാന്തിവരം, അത്ഭുതപ്രവര്‍ത്തനവരംഎന്നിവയാണ് പരിശുദ്ധാത്മാവു നല്കിയ വരങ്ങ ളില്‍ ചിലത്.ഈ വരങ്ങ ള്‍ സുവിശേഷ പ്രഘോഷണത്തിന് ശിഷ്യന്മാരെവളരെയേറെ സഹായിക്ക ുകയും ശക്തിപ്പെടുത്തുകയും ചെയ്തു.
     
    മാമ്മോദീസായും തൈലാഭിഷേകവും വഴി പരിശുദ്ധാത്മാവിന്‍റെ
    കൃപ സ്വീകരിക്ക ുന്ന നമുക്ക ും അവിടുന്ന് പ്രത്യേകമായ വരങ്ങ ളും
    ദാനങ്ങ ളും നല്കുന്നു്.ഈശോയുടെ സുവിശേഷംപ്രഘോഷിക്ക ുവാനും ഈശോയ്ക്ക ു സാക്ഷ ്യം വഹിക്ക ുവാനുംവേിയാണ്പരിശുദ്ധാത്മാവ് വിവിധവരദാനങ്ങ ള്‍ നമുക്ക ് നല്കുന്നത്.ഈ വരദാനങ്ങ ള്‍ സ്വീകരിച്ച് സുവിശേഷം പ്രഘോഷിക്ക ുവാനുംനമ്മുടെ ചിന്ത, വാക്ക ്, പ്രവൃത്തി ഇവകൊ്ഈശോയ്ക്ക ്
    സാക്ഷ ികളാകുവാനും നമുക്ക ു ശ്രമിക്ക ാം.

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്ത്
    ശിഷ്യന്മാരെ ലോകമെങ്ങും സുവിശേഷം
    പ്രസംഗിക്കുവാന്‍ അയച്ച ഈശോയേ,
    സുവിശേഷത്തിനു സാക്ഷിയായി ജീവിക്കുവാന്‍
    എന്നെ സഹായിക്കണമേ.
     
     

    ചേരേണ്ടതു ചേര്‍ക്കാം

     

    1. ഈശോ സുവിശേഷം  ഉയിര്‍പ്പിച്ചു
    2. ഈശോ രോഗികളെ  ബഹിഷ്കരിച്ചു
    3. ഈശോ മരിച്ചവരെ  സുഖപ്പെടുത്തി
    4. ഈശോ കുഷ്ഠരോഗികളെ  ശുദ്ധരാക്കി
    5. ഈശോ പിശാചുക്കളെ  പ്രസംഗിച്ചു
     
     

    നമുക്കു പാടാം

     

    പന്ത്രണ്ടുപേരുണ്ട് ശ്ലീഹന്മാരാണ്
    ഈശോയ്ക്കു സാക്ഷ്യം വഹിച്ചവരായ്
    ഈശോയെ നന്നായറിഞ്ഞോരവര്‍
    സഭയെ വളര്‍ത്തിയീ ഭൂതലത്തില്‍.
    പത്രോസ് അന്ത്രയോസ് യോഹന്നാനും
    യാക്കോബുമാരവര്‍ രണ്ടുപേരും
    പീലിപ്പോസ് മത്തായി ബര്‍ത്തലോമിയോ
    ശിമയോന്‍ യൂദാ തോമ്മാശ്ലീഹാ
    മത്തിയാസ് യൂദാസിന്‍ പകരക്കാരന്‍
    ശ്ലീഹന്മാരിങ്ങനെ പന്ത്രണ്ടുപേര്‍
     

    കോളങ്ങള്‍ പൂര്‍ത്തിയാക്കുക

     

    പരിശുദ്ധാത്മാവിന്‍റെ
    വരങ്ങളില്‍ ചിലത്
    എഴുതുക.
     
     

    എന്‍റെ തീരുമാനം

     

    ദൈവം എനിക്കു നല്കിയിട്ടുള്ള പ്രത്യേക നډകളും കഴിവുകളും
    മറ്റുള്ളവരുടെ നന്മയ്ക്കായി ഞാന്‍ ഉപയോഗിക്കും.