പാഠം 14
ആത്മാവിനാല്‍ നയിക്കപ്പെടുന്ന ജനം
-
ഈശോയാല്‍ അയയ്ക്കപ്പെട്ട ശ്ലീഹന്മാര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ പോയി ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചു. അങ്ങനെ സുവിശേഷത്തില്‍ വിശ്വസിച്ച ആയിരക്കണക്കിന്ആ ളുകളുണ്ടായി. അവരാണ് ആദിമ ക്രൈസ്ത വസമൂഹം. വിശുദ്ധ ഗ്രന്ഥത്തിലെ അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തില്‍ ആദിമ സഭാ സമൂഹത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.ഈശോയില്‍ വിശ്വസിച്ചവരിലെല്ലാം പരിശുദ്ധാത്മാവ് ദാനങ്ങളും വരങ്ങളും വര്‍ഷിച്ചു. അവര്‍ ഏകമനസ്സോടെ ദൈവത്തെ സ്തുതിച്ചും പ്രാര്‍ത്ഥിച്ചും ഒരുമയോടെ കഴിഞ്ഞു. അവര്‍ എല്ലാമനുഷ്യരുടെയുംപ്രീതിക്ക് പാത്രമാവുകയും ചെയ്തു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ ഇതുപോലുള്ള സമൂഹങ്ങള്‍ ഉണ്ടായി. അവിടെയെല്ലാം പരിശുദ്ധാത്മാവിന്‍റെ പ്രത്യേകമായ സാന്നിധ്യം പ്രത്യക്ഷമായി. വിവിധ വരങ്ങള്‍ നല്കി ആത്മാവ് അവരെ ശക്തരാക്കി. അവരെല്ലാവരും ധീരതയോടെ സുവിശേഷംജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്തു.പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരെ വിവിധ ദാനങ്ങള്‍കൊണ്ട് അവിടുന്ന് പൂരിതമാക്കി.ജ്ഞാനം, ബുദ്ധി, ആലോചന, അറിവ്, ആത്മശക്തി, ഭക്തി, ദൈവഭയം എന്നിങ്ങനെ ഏഴു ദാനങ്ങളാണ്പരിശുദ്ധാത്മാവു നല്കുന്നത്.വിശുദ്ധിയില്‍ വളരുവാനും സുവിശേഷമാര്‍ഗത്തില്‍ ചരിക്കുവാനുംസുവിശേഷം പ്രഘോഷിക്കുവാനും നമ്മെ സഹായിക്കുന്നവയാണ് ഈ ദാനങ്ങള്‍.പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജ്ഞാനം. അറിവും ബുദ്ധിയും ആലോചനയും ഇതോടൊന്നിച്ചു പോകുന്നതാണ്.ഈശോ തെരഞ്ഞെടുത്ത അപ്പസ്തോലന്മാരെല്ലാവരും തന്നെ അറിവു കുറഞ്ഞവരും സാധാരണക്കാരും ആയിരുന്നു. അവര്‍ക്ക് മറ്റുള്ളവരുടെ മുമ്പില്‍ വേണ്ടവിധം സംസാരി ക്കുവാനുള്ള കഴിവില്ലായിരുന്നു. പരിശുദ്ധാത്മാവ് വന്നു. കഴിഞ്ഞപ്പോള്‍ അവിടുന്ന്അവര്ക്ക് ദൈവികജ്ഞാനം നല്‍കി. നന്മതിന്മകളെ യഥാവിധം തിരിച്ചറിയുവാനുള്ള കഴിവ് അവര്‍ക്കു ലഭിച്ചു. അവര്‍ മറ്റുള്ളവരെ പഠിപ്പിക്കുവാന്‍ തുടങ്ങി. അവര്‍ ഈശോയുടെ സുവിശേഷം പ്രഘോഷിക്കുന്നവരും, പഠിപ്പിക്കുന്നവരുമായി മാറി.പരിശുദ്ധാത്മാവു നല്‍കുന്ന മറ്റൊരു പ്രധാന ദാനമാണ് ആത്മശക്തി.ഈശോയുടെ ശിഷ്യന്മാരെല്ലാവരും തന്നെ ഭീരുക്കളായിരുന്നു. അതുകൊണ്ടാണ് ഈശോയെ യഹൂദന്മാര്‍ ബന്ധനസ്ഥനാക്കി എന്നു കണ്ടപ്പോള്‍ അവരെല്ലാവരും ഓടിപ്പോയത്. എന്നാല്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നപ്പോള്‍ അവരെല്ലാവരും ശക്തി പ്രാപിച്ചു. അവര്‍ക്ക് ആത്മധൈര്യം ലഭിച്ചു. അവര്‍ ഈശോയെ പരസ്യമായി പ്രഘോഷിക്കുവാന്‍ തുടങ്ങി. ഇതുപോലെ പരിശുദ്ധാത്മാവു വന്നു കഴിയുമ്പോള്‍ നമുക്കും ആത്മധൈര്യവും ശക്തിയും ലഭിക്കും.പരിശുദ്ധാത്മാവു നല്കുന്ന മറ്റു രണ്ടു ദാനങ്ങളാണ് ഭക്തിയും ദൈവഭയവും. ഇത് ദൈവത്തിനു പ്രീതികരമായ ഒരു ജീവിതം നയിക്കുന്നതിനു നമ്മെ പ്രാപ്തരാക്കുന്നു. ദൈവത്തിന് പ്രീതികരമായവ ചെയ്യുവാനും അല്ലാത്തവ ചെയ്യാതിരിക്കുവാനും വേണ്ട പ്രചോദനം നമുക്ക് നല്‍കുന്നത് ഈ ദാനങ്ങളാണ്. പരിശുദ്ധാത്മാവിന്‍റെ ഈ ദാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ദൈവത്തിനു പ്രിയപ്പെട്ടവരായി നമുക്കും വളരാം.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയേ, പരിശുദ്ധാത്മാവു നല്‍കുന്ന ദാനങ്ങള്‍ സ്വീകരിച്ച്ദൈവികജീവനില് വളരുവാനുള്ള അനുഗ്രഹം എനിക്കു നല്‍കണമേ.നമുക്കു പാടാം
സുവിശേഷത്തിന്‍ സാക്ഷികളാകാന്ഈശോ നമ്മെ വിളിക്കുന്നു.ആത്മാവില്‍ തിരുദാനം നല്കിഈശോ നമ്മെ നയിക്കുന്നു.ജ്ഞാനം ബുദ്ധി ആലോചനഅറിവ് ഭക്തി ദൈവഭയംആത്മശക്തിയുമേകി നിത്യംറൂഹാ നമ്മെ നയിക്കുന്നു.കടങ്കഥ
ആഴിയിലുണ്ട്; ഊഴിയിലില്ലദിനത്തിലുണ്ട്; വനത്തിലില്ലമരത്തിലുണ്ട്; വരത്തിലില്ലസഞ്ചിയിലുണ്ട്; വഞ്ചിയിലില്ലഭയത്തിലുണ്ട്; കയത്തിലില്ല.ഉത്തരംമനഃപാഠമാക്കുക
പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ എഴുതി പദസൂര്യന്‍ പൂര്ത്തിയാക്കുകഎന്റെ തീരുമാനം
ദൈവം എനിക്കു ദാനമായി നല്കിയിട്ടുള്ള വരങ്ങളുംദാനങ്ങളും ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കു നډചെയ്യുവാന്‍ ഞാന്‍ പരിശ്രമിക്കും.ഉത്തരം കണ്ടെത്താം