പാഠം 7
ലൈംഗിക വിശുദ്ധി
-
നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ് (1 കോറി. 6:19) അതിനാല്‍ അത് പരിശുദ്ധമാണ്. നമ്മുടെ ശരീരത്തിന്റെ മഹത്ത്വവും പരിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. വിശുദ്ധ പൗലോസ് പറയുന്നു"നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ"(1 കോറി. 3: 16-17).
ലൈംഗികതയുടെ അര്‍ത്ഥവും ലക്ഷ്യവും
ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു (ഉല്പ.1 : 27 ) സ്നേഹം തന്നെയായ ദൈവം സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനുമുള്ള കഴിവ് നല്‍കിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. ആ സ്നേഹത്തിന്റെ പൂര്‍ണ്ണതയ്ക്കും സന്താനങ്ങളെ ജനിപ്പിക്കുന്നതിനുമായി ലൈംഗികത എന്ന അനുഗ്രഹം ദൈവം അവര്‍ക്കു നല്കി.സ്ത്രീയോ പുരുഷനോ ആയിരിക്കുക എന്നതാണ് ലൈംഗികതയുടെ അടിസ്ഥാനം. പരസ്പരം ആകര്‍ഷിക്കാനും സ്നേഹം പങ്കുവയ്ക്കാനും കുഞ്ഞുങ്ങള്‍ക്ക് ജډം നല്‍കാനുമുള്ള കഴിവ് ദൈവം മനുഷ്യന് നല്കിയിരിക്കുന്നു. അതിനാവശ്യമായ സന്താനോത്പാദനശേഷി, ശാരീരികാവയവങ്ങള്‍ എന്നിവയോടുകൂടിയാണ് അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.ലൈംഗിക വിശുദ്ധി
ദൈവം നല്‍കിയിരിക്കുന്ന ലൈംഗികമായ കഴിവുകളെ അവിടുന്ന് ആഗ്രഹിക്കുന്ന രീതിയില്‍ പക്വമായി ഉപയോഗിക്കുന്നതാണ് ലൈംഗികവിശുദ്ധി. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഈ വിശുദ്ധി നാം പാലിക്കേണ്ടതാണ്. വിവാഹിതരും അവിവാഹിതരും ലൈംഗിക വിശുദ്ധി പാലിക്കാന്‍ കടപ്പെട്ടവരാണ്. വിവാഹിതര്‍ വിവാഹബന്ധത്തില്‍ വിശ്വസ്തരായിരുന്നുകൊണ്ട് ലൈംഗിക വിശുദ്ധി പാലിക്കുന്നു. സമര്‍പ്പിതര്‍ ബ്രഹ്മചര്യ ജീവിതത്തിലൂടെ ദൈവത്തിനും ദൈവജനത്തിനും വേണ്ടി അവിഭക്തഹൃദയത്തോടെ തങ്ങ ളെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ലൈംഗിക വിശുദ്ധി പാലിക്കുന്നു. അവിവാഹിതരാകട്ടെ ധാര്‍മ്മിക നിയമങ്ങള്‍ പാലിച്ച് ജീവിച്ചുകൊണ്ടാണ് ലൈംഗിക വിശുദ്ധി പാലിക്കേണ്ടത്.വിവാഹത്തിനുപുറമേയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും ലൈംഗിക വിശുദ്ധിക്ക് എതിരായ തിډയാണ്. വ്യഭിചാരം ചെയ്യരുത് എന്ന ആറാം പ്രമാണം ഇതിനെ വിലക്കുന്നു. കാരണം മനുഷ്യവംശത്തിന്റെ നിലനില്പിനായുള്ള ദൈവത്തിന്റെ പദ്ധതിക്ക് വിരുദ്ധമാണ് ഇത്തരം തിډകള്‍. കുടുംബങ്ങളുടെയും വ്യക്തികളുടെയും വിശുദ്ധി സംരക്ഷിക്കുകയാണ് ആറാം പ്രമാണത്തിന്റെ ഉദ്ദേശ്യം. ശുദ്ധത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൗലോസ് ശ്ലീഹാ പറയുന്നത് ഇപ്രകാരമാണ്. "വ്യഭിചാരത്തില്‍ നിന്ന് ഓടിയകലുവിന്‍. മനുഷ്യന് ചെയ്യുന്ന മറ്റുപാപങ്ങളെല്ലാം ശരീരത്തിനുവെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു. നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല; നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍"(1 കോറി.6:18-20).ലൈംഗിക വിശുദ്ധിക്കെതിരായ പാപങ്ങള്‍
മാമ്മോദീസാ സ്വീകരിച്ച എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. ക്രൈസ്തവന് എല്ലാ വിശുദ്ധിയുടെയും മാതൃകയായ മിശിഹായെയാണ് ധരിച്ചിരിക്കുന്നത് (ഗലാ. 3:27). തങ്ങളുടെ ജീവിതാവസ്ഥയ്ക്ക ് യോജിച്ച നിര്‍മലജീവിതം നയിക്കാന്‍ ക്രൈസ്തവര്‍ കടപ്പെട്ടവരാണ് . ഈ വ ിശുദ്ധിക്ക് ഭംഗം വരുത്തുന്നവയാണ് സ്വയംഭോഗം, സ്വവര്‍ഗഭോഗം, വ്യഭിചാരം, വേശ്യാവൃത്തി, ബലാത്സംഗം മുതലായ തിډകള്‍.ലൈംഗികവിശുദ്ധി പാലിക്കാന്‍ സഹായകമായ കാര്യങ്ങള്‍
ഏറെ ശ്രദ്ധയോടെ കാത്തുസൂക്ഷിക്കേണ്ട നിധിയാണ് ലൈംഗികവിശുദ്ധി. അതിന് പാപസാഹചര്യങ്ങളെ നാം ബോധപൂര്‍വം ഒഴിവാക്കണം താഴെപ്പറയുന്ന കാര്യങ്ങള്‍ വിശുദ്ധി പാലിക്കുവാന്‍ നമ്മെ സഹായിക്കും.? അശ്ലീല സംസാരവും പ്രവര്‍ത്തനങ്ങളുമുള്ള സുഹൃത്തുക്കളെ ഒഴിവാക്കുക.? അശ്ലീലപ്രസിദ്ധീകരണങ്ങളും ചിത്രങ്ങളും ഒഴിവാക്കുക.? ലൈംഗിക വിശുദ്ധിക്ക് നിരക്കാത്ത ടി. വി. ചാനലുകള്‍, സിനിമകള്‍, വെബ് സൈറ്റുകള്‍ മുതലായവ കാണാതിരിക്കുക.? സംസാരം, വസ്ത്രധാരണം, വിനോദങ്ങള്‍ എന്നിവയില്‍ അടക്കം പാലിക്കുക.? പ്രാര്‍ത്ഥന, കൂദാശസ്വീകരണം, തുടങ്ങിയവയില്‍ നിഷ്ഠവയ്ക്കുക.? വി. ഗ്രന്ഥം, വിശുദ്ധരുടെ ജീവചരിത്രങ്ങള്‍, മറ്റ് സല്‍ഗ്രന്ഥങ്ങള്‍ തുടങ്ങിയവ വായിക്കുക.? പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യവും സംരക്ഷ ണവും തേടുക.? പക്വതയുള്ള വ്യക്തികളുടെ ഉപദേശം സ്വീകരിക്കുക.ഓരോ മനുഷ്യനും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്ക പ്പെട്ടവനാണ്. അവന് ഉപയോഗിക്കപ്പെടേണ്ട ലൈംഗികവസ്തുവല്ല, ആദരിക്കപ്പെടേണ്ട വ്യക്തിയാണ്. സ്വന്തം ശരീരത്തെയും മറ്റുള്ളവരെയും ദൈവത്തിന്റെ കണ്ണിലൂടെ ആദരവോടെ കാണാന്‍ സാധിക്കുമ്പോള്‍ ലൈംഗിക വിശുദ്ധിയുള്ളവരായി ജീവിക്കാന്‍ നമുക്ക് കഴിയും.നമുക്കു പ്രാര്‍ത്ഥിക്കാം
സ്നേഹനിധിയായ ഈശോയേ, ബലഹീനരായ ഞങ്ങളെ വിശുദ്ധിയില്‍ വളരുവാന്‍ അനുഗ്രഹിക്കണമേ. മനുഷ്യവ്യക്തികളെ ദൈവമക്ക ളായി കാണാനും ആദരവോടെ അവരോട് പെരുമാറാനും ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമേ.നമുക്കു പാടാം
(വഞ്ചിപ്പാട്ട്)എന്‍ ശരീരം ദൈവാലയംദൈവം വാഴും പൂമന്ദിരംസ്രഷ്ടാവിന്റെ സ്നേഹമതില് പങ്കുചേര്ന്നീടാന്ദൈവം കനിഞ്ഞേകിയതാംലൈംഗികമാം ശക്തികളെനന്ദിയോടെ ഏറ്റുവാങ്ങി സ്തോത്രം പാടിടാം.നിര്‍മ്മലമീ നീരുറവപങ്കിലമായ് തീര്ത്തിടാതെകാത്തീടുക നിത്യവും നാം വിശുദ്ധമായി.വിശ്വസ്തമാം സ്നേഹത്തിന്റെസുന്ദരമാം സൗഹൃദത്തെപങ്കിടുമീ സര്‍ഗ്ഗശക്തി ദൈവദാനവും.മര്ത്യനډയ്ക്കായിട്ടെന്നുംഈ ദാനത്തെ അര്പ്പിക്കുന്നോര്ധന്യരായിത്തീര്ന്നീടുന്നു ദൈവസഭയില്‍.പ്രാര്‍ത്ഥനയാല്‍ ശക്തിനേടിമോഹങ്ങളും തിډകളുംത്യജിച്ചിടാം പൂര്‍ണ്ണമായി ദൈവകൃപയാല്‍.മാതാവിന്റെ മാധ്യസ്ഥ്യത്താല്ശക്തിനേടി നീങ്ങിടുകവിശുദ്ധിതന് വഴിത്താരെ ധീരധീരമായ്.ദൈവവചനം വായിക്കാം; വിവരിക്കാം
(1 കോറി. 6:12-20).വഴി കാട്ടാനൊരു തിരുവചനം
"നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ" (1 കോറി. 3:16)നമുക്കു പ്രവര്‍ത്തിക്കാം
വി. മരിയഗൊരേത്തിയുടെ ജീവിതകഥ ചര്‍ച്ചചെയ്യുക.എന്റെ തീരുമാനം
ലൈംഗിക വിശുദ്ധി പാലിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും.ഉത്തരം കണ്ടെത്താം