•  
              ഇസ്രായേല്‍ ഈജിപ്തില്‍ നിന്നും യാത്രപുറപ്പെട്ടു. അടിമത്തത്തിന്‍റെ ദുരിതങ്ങളില്‍ നിന്നും ദൈവം തന്‍റെ ശക്തമായ കരങ്ങളാല്‍ മോചനം നല്കിയതിന്‍റെ ഓര്‍മ അവരുടെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. തിടുക്കത്തില്‍ പെസഹാഭക്ഷണവും കഴിച്ച് വാഗ്ദത്തനാടായ കാനാന്‍ ദേശം ലക്ഷ്യമാക്കി അവര്‍ യാത്ര തുടര്‍ന്നു. കടലിന്‍റെ നടുവില്‍ക്കൂടി സര്‍വശക്തന്‍ അവര്‍ക്ക് വഴിയൊരുക്കി. പകല്‍ മേഘത്തൂണായും രാത്രി അഗ്നിസ്തംഭമായും ദൈവം അവരോടൊത്തുണ്ടായിരുന്നു. മന്നായും, കാടപ്പക്ഷിയും, ദാഹജലവും നല്കിയും ദൈവം അവരെ പരിപാലിച്ചു. മോശയുടെയും ജോഷ്വായുടെയും നേതൃത്വത്തില്‍ ഇസ്രായേല്‍ മുന്നോട്ടു നീങ്ങി; ഒരു തീര്‍ത്ഥാടനമായി, കാനാന്‍ എന്ന വാഗ്ദത്തനാട്ടിലേക്ക്.
     

    കാനാന്‍ദേശം ദൈവരാജ്യത്തിന്‍റെ പ്രതിരൂപം

     

                                       തേനും പാലും ഒഴുകുന്ന ഒരു നാട് അബ്രാഹത്തിന്‍റെ സന്തതികള്‍ക്കു കൊടുക്കുമെന്ന് ദൈവം അദ്ദേഹത്തോടു വാഗ്ദാനം ചെയ്തിരുന്നു. (ഉല്‍പ. 12:7) പുറപ്പാടിന്‍റെ ലക്ഷ്യമായി അവിടുന്നു മോശയോട് അരുളിച്ചെയ്തതും ഈ കാനാന്‍ദേശം തന്നെയാണ്. ഇസ്രായേല്‍ജനം ഈ വാഗ്ദാനഭൂമിയില്‍ എത്തിച്ചേര്‍ന്നത് വളരെ ക്ലേശകരമായ ഒരു യാത്രയിലൂടെയാണ്. പകല്‍ ചൂടും രാത്രി തണുപ്പുമേറ്റ് നീ നാല്പതു സംവത്സരങ്ങള്‍ മരുഭൂമിയിലൂടെ അവര്‍ യാത്ര ചെയ്തു.ശത്രുക്കളുടെ ആക്രമണങ്ങള്‍, ക്ഷാമം, പട്ടിണി, രോഗം, മരണം തുടങ്ങിയവയെല്ലാം അവരെ വലയം ചെയ്തു. എങ്കിലും പ്രതീക്ഷ നഷ്ടപ്പെടാതെ അവര്‍ യാത്ര തുടര്‍ന്നു. മിശിഹായിലൂടെ യാഥാര്‍ത്ഥ്യമാകാനിരുന്ന ദൈവരാജ്യത്തിന്‍റെ പ്രതിരൂപമാണ് കാനാന്‍ ദേശം.
     

    സഭയുടെ തീര്‍ത്ഥാടക സ്വഭാവം

     

                                      ക്രൈസ്തവജീവിതവും ഒരു തീര്‍ത്ഥാടനമാണ് - പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നും വിമോചനംനേടി സ്വര്‍ഗീയകാനാന്‍ ലക്ഷ്യമാക്കിയുള്ള തീര്‍ത്ഥാടനം. ഒരു വിശുദ്ധസ്ഥലം ലക്ഷ്യമാക്കിയായിരിക്കും എപ്പോഴും തീര്‍ത്ഥാടനം നടത്തുക. സാധാരണയായി യാത്ര ക്ലേശകരവുമായിരിക്കും. എന്നാല്‍ ഈ യാത്രയുടെ അവസാനം എത്തിച്ചേരുന്ന വിശുദ്ധ സ്ഥലത്ത് ലഭിക്കുന്ന കൃപയുടെ അനുഭവം അത്യന്തം സന്തോഷപ്രദമായിരിക്കും. അതുപോലെ സ്വര്‍ഗത്തിലേക്കുള്ള തീര്‍ത്ഥാടനവും ക്ലേശകരമാണ്. എന്നാല്‍ ഈ യാത്രയുടെ അവസാനം ലഭിക്കുന്ന സ്വര്‍ഗഭാഗ്യം നമുക്ക് നിത്യമായ സന്തോഷം പ്രദാനം ചെയ്യുന്നു. മാനവരാശി കാത്തിരിക്കുന്ന രക്ഷയുടെ പൂര്‍ണമായ അനുഭവമാണത്. ഇത് പാപം വഴി നഷ്ടപ്പെട്ട ദൈവരാജ്യത്തിലേക്കുള്ള പുന:പ്രവേശനമാണ്. ഈശോയിലൂടെയാണ് ഇതുസാധിക്കുക. പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ടെന്നും നമ്മെ അവിടേക്കു കൂട്ടിക്കൊണ്ടു പോകുമെന്നും ഈശോ വെളിപ്പെടുത്തി (യോഹ. 14:2-6) അതിനാല്‍, വരാനിരിക്കുന്ന സ്വര്‍ഗഭാഗ്യത്തില്‍ പ്രത്യാശവച്ച് മുമ്പോട്ടു നീങ്ങുന്നവരാണ് ക്രൈസ്തവര്‍. ഈ പ്രത്യാശയാണ് ക്രൈസ്തവജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്.
     

    ക്രൈസ്തവജീവിതം സ്വര്‍ഗീയജീവിതത്തിന്‍റെ മുന്നനുഭവം

      
                                                   മിശിഹായും നാമും പരസ്പര ഐക്യത്തില്‍ കഴിയുന്ന ഒരു ജീവിതമാണ്ക്രൈസ്തവജീവിതം. നാം മിശിഹായിലും മിശിഹാ നമ്മിലും ആയിരിക്കുന്ന അവസ്ഥയാണത്. ഇതിന്‍റെ പൂര്‍ണമായ സാക്ഷാത്കാരമാണ് സ്വര്‍ഗീയ ജീവിതം. അവിടെ ദൈവത്തെ മുഖാഭിമുഖം കാണുകയും അവിടുത്തോടൊത്ത് നിത്യമായ ഐക്യത്തില്‍ കഴിയുകയും ചെയ്യുന്നു. അതിന്‍റെ ഫലമായി നിത്യമായ ആനന്ദം നമുക്ക് കൈവരുന്നു. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു.അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും,... പൂര്‍ണമായി അറിയും ( കോറി. 13:12).സ്വര്‍ഗീയജീവിതം ആത്മീയജീവിതമാണ്. രക്തത്തിനോ, മാംസത്തിനോ മറ്റു ഭൗമിക യാഥാര്‍ത്ഥ്യങ്ങള്‍ക്കോ അവിടെ സ്ഥാനമില്ല. ജഡത്തിന്‍റെ മോഹങ്ങളും ഉണ്ടാകില്ല. ഈ ഭൂമിയിലെ ക്രൈസ്തവജീവിതം സ്വര്‍ഗീയ ജീവിതത്തിന്‍റെ മുന്നോടിയാണ്. ആത്മാവിന്‍റെ പ്രചോദനങ്ങള്‍ക്കനുസരിച്ച് ജീവിക്കേണ്ടവരാണു നമ്മള്‍. ആത്മാവിന്‍റെ ഫലങ്ങളായ സമാധാനവും സന്തോഷവും സ്വര്‍ഗീയ ജീവിതത്തിന്‍റെ അനുഭവം നമുക്കുപകരുന്നു.
     

    മരണം: നിത്യതയുടെ കവാടം

     

                                                         മനുഷ്യന്‍ ഒരിക്കല്‍ മരിക്കണമെന്നതും മരണശേഷം വിധിക്കു വിധേയ നാകണമെന്നതും ദൈവഹിതമാണ്. ജീവിതത്തിന്‍റെ സാധാരണ ഗതിയിലുള്ള അന്ത്യമായി പഴയനിയമം മരണത്തെ ചിത്രീകരിക്കുന്നു (ജോബ് 5:26). ജീവനെ ഹനിക്കുന്ന ശക്തിയായും മരണത്തെ പഴയനിയമം കാണുന്നുണ്ട്. ജീവന്‍ നിലനിര്‍ത്തുന്ന ചൈതന്യത്തിന്‍റെ വേര്‍പെടലാണ് മരണത്തിലൂടെ സംഭവിക്കുന്നത്. ആത്മാവ് തന്‍റെ ദാതാവായ ദൈവത്തിങ്കലേയ്ക്കു തിരിച്ചുപോവുകയും ചെയ്യും (സഭാ. 12:7).
     
                                                      പുതിയനിയമം മരണത്തിന് പുതിയൊരര്‍ത്ഥം നല്‍കുന്നു. മരണത്തെ ജയിച്ചടക്കിയ മിശിഹായിലൂടെ നമുക്കു ശാശ്വതജീവന്‍ കൈവന്നു.  ശാരീരികജീവനല്ല, ആത്മീയജീവനാണ് ഇവിടെ വിവക്ഷിക്കുന്നത്. വിശുദ്ധ പൗലോസിന്‍റെ കാഴ്ചപ്പാടില്‍ മരണം നേട്ടമാണ്. കാരണം മരണവിധേയമായ മനുഷ്യപ്രകൃതിയില്‍ നിന്ന് അക്ഷയമായ മഹത്വത്തിലേയ്ക്കുള്ള കടന്നു പോകലാണത്. നശ്വരമായതില്‍ നിന്ന് അനശ്വരമായതിലേയ്ക്കും ഭൗമികമായതില്‍ നിന്ന് സ്വര്‍ഗീയമായതിലേക്കുമുള്ള കടന്നുപോകലാണ് മരണം.
     

    തനതുവിധിയും അന്ത്യവിധിയും

     

                              മരണാനന്തര ജീവിതത്തെക്കുറിച്ച് സഭയ്ക്ക് വളരെ വ്യക്തമായ പ്രബോധനങ്ങളുണ്ട്. തനതുവിധിയേക്കുറിച്ചും അന്ത്യവിധിയേക്കുറിച്ചുമുള്ള  പ്രബോധനങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ആത്മാവ് ശരീരത്തില്‍നിന്നും വേര്‍പെടുന്നതിനെയാണ് മരണം എന്നു വിളിക്കുന്നത്. ശരീരം മണ്ണില്‍ ലയിച്ചുചേരുന്നു. എന്നാല്‍ ആത്മാവ് ഉടനെ തന്നെ ദൈവതിരുമുമ്പില്‍ ഭൂമിയിലെ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതം വിധിക്കപ്പെടുന്നു. ഇതിനെ തനതുവിധിയെന്നു പറയുന്നു.
     
                            നന്മ ചെയ്തവരും തിന്മ ചെയ്തവരും പൂര്‍ണമായി വേര്‍തിരിക്കപ്പെടുന്ന സംഭവമാണ് അന്ത്യവിധി അഥവാ പൊതുവിധി. അന്ത്യവിധിയെക്കുറിച്ചുള്ള ഏറ്റവും സമ്പന്നവും വിശദീകരണങ്ങളോടുകൂടിയതുമായ വിവരണം നല്‍കുന്നത് വിശുദ്ധ മത്തായിയാണ് അവന്‍റെ മുന്‍പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നും വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അനന്തരം രാജാവ് തന്‍റെ വലത്തുഭാഗത്തുള്ളവരോടു പറയും എന്‍റെ പിതാവിനാല്‍ അനുഗ്രഹീതരേ വരുവിന്‍; ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. ഇടത്തുഭാഗത്തുള്ളവരോടു പറയും ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍നിന്നകന്ന് പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേയ്ക്കു പോകുവിന്‍
    പിതാവിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ഈശോ മരിച്ചവരേയും ജീവിക്കുന്നവരേയും വിധിക്കുവാന്‍ വരുമെന്നുള്ളത് ക്രൈസ്തവ വിശ്വാസത്തിന്‍റെ
    അടിസ്ഥാനമാണ്. (മത്താ. 25:31-46). നډചെയ്തവരെ മഹത്വീകരിക്കുകയും തിന്മ ചെയ്തവരെ ശിക്ഷിക്കുകയും ചെയ്യുന്ന മഹത്വപൂര്‍ണമായ കര്‍മമാണ് പൊതുവിധി.
     
                                മരണശേഷം മാനസാന്തരം സാധ്യമല്ല. "മരിച്ചവരോട് സുവിശേഷം പ്രസംഗിക്കാം" എന്നത് ഒരു തെറ്റിദ്ധാരണയും അന്ധവിശ്വാസവുമാണ്. മരിച്ചവരുടെ ആത്മാക്കള്‍ അലഞ്ഞുനടക്കുന്നു എന്നത് മറ്റൊരു തെറ്റായ പ്രബോധനമാണ്. മരിച്ച മനുഷ്യരുടെ ആത്മാക്കള്‍ ഒരിടത്തും ചുറ്റിനടക്കുന്നില്ല. ആരിലും പ്രവേശിക്കുന്നില്ല, ആരെയും പീഡിപ്പിക്കുന്നുമില്ല. മരണത്തോടെ മനുഷ്യരെല്ലാവരും രക്ഷയുടെയോ ശിക്ഷയുടെയോ ശുദ്ധീകരണത്തിന്‍റെയോ അനുഭവത്തിലേയ്ക്ക് പ്രവേശിക്കുകയാണു ചെയ്യുന്നത്.           
     
     

    അന്ത്യവിധിയും മഹത്വീകരണവും

     

     പിതാവിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്ക ുന്ന ഈശോ മരിച്ചവരേയും ജീവിക്ക ുന്നവരേയും വിധിക്കുവാന്‍ വരുമെന്നുള്ളത് ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനമാണ്.ഈശോയുടെ മഹത്വപൂര്‍ണമായ രാമെത്ത വരവിനേയും തുടര്‍ന്നുള്ള അന്ത്യവിധിയേയും കുറിച്ച് തിരുവചനം നമ്മെ പഠിപ്പിക്കുന്നു്. മനു ഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങ ളില്‍ വരുന്നതും നിങ്ങ ള്‍കാണും(മത്താ. 26:64).നമ്മുടെ കര്‍ത്താവ് അധികാരത്തോടും
    പ്രധാന മാലാഖായുടെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടും കൂടെ സ്വര്‍ഗ
    ത്തില്‍ നിന്നിറങ്ങി വരുകയും മിശിഹായില്‍ മരണമടഞ്ഞ വര്‍ ആദ്യമേ ഉയിര്‍ക്ക ുകയും ചെയ്യും (1 തെസ. 4:16). മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തില്‍ എഴുന്ന
    ള്ളുമ്പോള്‍ അവന്‍ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും (മത്താ. 25:31-32).

    നരകം

     

    മാരകമായ പാപത്തില്‍ ഉറച്ചു നില്‍ക്കുകയും ഐഹികജീവിതത്തിന്‍റെ
    അന്തിമനിമിഷത്തിലും ദൈവത്തെ തിരസ്കരിക്കുകയും ചെയ്യുന്നവര്‍ എന്നേയ്ക്ക്കുമായി പുറന്തള്ളപ്പെടും. കഠിനമായ പാപാവസ്ഥയില്‍ മരിക്കുന്നവര്‍ നിത്യശിക്ഷ അനുഭവിക്കേണ്ടിവരും
    എന്നു സഭപഠിപ്പിക്കുന്നു.നിത്യമായ ശിക്ഷയ്ക്കാണ് 'നരകം' എന്ന പദം ഉപയോഗിക്ക ുന്നത്.
    ദൈവത്തില്‍നിന്നും അകന്നിരിക്കുന്ന അവസ്ഥയാണ് നരകം. സ്വര്‍ഗവും നരകവും
    നിത്യമാണ്. നരകത്തെക്കുറിച്ച് ധാരാളം പ്രതിപാദനങ്ങ ള്‍ വിശുദ്ധഗ്രന്ഥത്തിലു്.
    ആത്മാവിനേയും ശരീരത്തേയും നരകത്തിനിരക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍
    എന്ന് ഈശോ പറയുന്നു (മത്താ 3:12 5:22, 29, 10:28).

    ശുദ്ധീകരണസ്ഥലം

     

            അന്തിമനിമിഷത്തിലെങ്കിലും മാനസാന്തരപ്പെടുകയും എന്നാല്‍ ദൈവസ്നേഹത്തിന്‍റെ പൂര്‍ണതയില്‍ എത്താതെ മരിക്കുകയും ചെയ്തവര്‍ക്ക് ശുദ്ധീകരണത്തിലൂടെ പൂര്‍ണത പ്രാപിക്കാനായി ദൈവം ഒരവസരം നല്‍കുന്നു. ഇതിനെയാണ് ശുദ്ധീകരണസ്ഥലം എന്നതുകൊ്ണ്ട് ഉദ്ദേശിക്കുന്നത്.സുറിയാനിയില്‍
    "ബേസ് പുര്‍ക്കാനാ" എന്ന് വിളിക്കുന്നു. "രക്ഷ യുടെ ഭവനം" എന്നാണ് ഇതിനര്‍ത്ഥം.പൂര്‍ണമായ രക്ഷയുടെയും സ്നേഹത്തിന്‍റെയും പ്രത്യാശയിലാണ് ശുദ്ധീകരണാത്മാക്ക ള്‍ കഴിയുന്നത്. ദൈവത്തെ മുഖാമുഖം കാണുന്നതിനുമുമ്പുള്ള വിശുദ്ധീകരണത്തിന്‍റെ അവസരമായി ഇതിനെ കണക്കാക്കാഠ. ഒരുസ്ഥലം എന്നതിനേക്കാള്‍ പൂര്‍ണതയിലേയ്ക് നീങ്ങിക്കെണ്ടിരിക്കുന്ന അവസ്ഥയാണിത്. ശുദ്ധീകരണം പൂര്‍ണമാകുമ്പോള്‍ അവരും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു.പ്രാര്‍ത്ഥന, പ്രത്യേകിച്ച് വിശുദ്ധ
    കുര്‍ബാന, ദാനധര്‍മങ്ങ ള്‍, പരിഹാരപ്രവൃത്തികള്‍ എന്നിവ വഴി ഭൂവാസികളായ
    വിശ്വാസികള്‍ക്ക് അവരെ സഹായിക്കാന്‍ സാധിക്കും.
     
     
             ശുദ്ധീകരണസ്ഥലത്തേക്കുറിച്ച് ചില സൂചനകള്‍ വിശുദ്ധ ഗ്രന്ഥത്തിലു്.അശുദ്ധമായ യാതൊന്നും ദൈവസന്നിധിയില്‍ പ്രവേശിക്കുകയില്ല എന്ന തിരുവചനവും മരിച്ചവര്‍ക്കു വേണ്ടിപ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനവും ശുദ്ധീകരണത്തിനായി നീക്കിവച്ചിരിക്കുന്ന ഒരവസ്ഥയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു (2 മക്ക .12:44-45).സുറിയാനി സഭാപിതാവായ മാര്‍ അപ്രേം പറയുന്നു: "എന്‍റെ സഹോദരരേ ഞാന്‍ മരിച്ചിട്ട് മുപ്പതു ദിവസം കഴിയുമ്പോള്‍ നിങ്ങ ള്‍ എന്‍റെ ഓര്‍മ്മ ആചരിക്കുവിന്‍. എന്തെന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ അര്‍പ്പിക്കുന്ന ബലികള്‍വഴി മരിച്ചവര്‍ക്കുസഹായം ലഭിക്കുന്നു".
     

    സ്വര്‍ഗം

     

             വിശ്വാസിയായ ഏതൊരു മനുഷ്യന്‍റെയും ജീവിതലക്ഷ്യമാണ് സ്വര്‍ഗം.സ്വര്‍ഗത്തെക്ക ുറിച്ചുള്ള പ്രത്യാശയാണ് ജീവിതത്തിലെ ദുഃഖങ്ങ ള്‍ക്കു സഹനങ്ങ ള്‍ക്കും പൂര്‍ണമായ അര്‍ത്ഥം പകരുന്നത്.
    നിത്യമായ ശിക്ഷക്കാന്‍ 'നരകം' എന്ന പദം ഉപയോഗിക്കുംന്നത്.ദൈവത്തില്‍നിന്നും അകന്നിരിക്കുന്ന അവസ്ഥയാണ് നരകം. സ്വര്‍ഗവും നരകവുംനിത്യമാണ്. നരകത്തെക്കുറിച്ച് ധാരാളം പ്രതിപാദനങ്ങ ള്‍ വിശുദ്ധഗ്രന്ഥത്തിലു്.ആത്മാവിനേയും ശരീരത്തേയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍ എന്ന് ഈശോ പറയുന്നു (മത്താ 3:12 5:22, 29, 10:28).
     
     
             പൂര്‍ണമായ രക്ഷ യുടെയും സ്നേഹത്തിന്‍റെയും പ്രത്യാശയിലാണ് ശുദ്ധീകരണാത്മാക്ക ള്‍ കഴിയുന്നത്. ദൈവത്തെ മുഖാമുഖം കാണുന്നതിനുമുമ്പുള്ള വിശുദ്ധീകരണത്തിന്‍റെ അവസരമായി ഇതിനെ കണക്ക ാക്കാഠ. ഒരുസ്ഥലം എന്നതിനേക്കാള്‍ പൂര്‍ണതയിലേയ്ക് നീങ്ങിക്കെണ്ടിരിക്കുന്ന അവസ്ഥയാണിത്. ശുദ്ധീകരണം പൂര്‍ണമാകുമ്പോള്‍ അവരും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു. ശുദ്ധീകരണസ്ഥലത്തേക്കുറിച്ച് ചില സൂചനകള്‍ വിശുദ്ധ ഗ്രന്ഥത്തിലു്.അശുദ്ധമായ യാതൊന്നും ദൈവസന്നിധിയില്‍ പ്രവേശിക്കുകയില്ല എന്ന തിരുവചനവും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനവും ശുദ്ധീകരണത്തിനായി നീക്കിവച്ചിരിക്കുന്ന ഒരവസ്ഥയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു (2 മക്ക .12:44-45).ദൈവഭവനത്തില്‍ ദൈവത്തോടുകൂടി നിത്യമായുള്ള സഹവാസമാണ് സ്വര്‍ഗം. സ്വര്‍ഗവാതില്‍ നമുക്കായ് തുറന്നുതന്നവനും സ്വര്‍ഗത്തിലേയ്ക്  നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവനുമാണ് ഈശോ.സ്വര്‍ഗത്തെക്കുറിച്ച് പുതിയ നിയമത്തില്‍ ധാരാളം സൂചനകളു്.
     
    "സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല"
    (യോഹ. 3:13). "സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്‍റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കു(ഹെബ്രാ. 8:1). ലോകാരംഭം മുതല്‍ നമുക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗസൗഭാഗ്യത്തില്‍ എത്തിച്ചേരാനുള്ള വഴി ഈശോയാണ്. ഈശോ പറഞ്ഞു: "എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്ക ലേക്കുവരുന്നില്ല". (യോഹ. 14:6). സ്നേഹത്തില്‍ ജീവിക്കുന്ന ഏതൊരുവനും സ്വര്‍ഗത്തിന്‍റെ മുന്നാസ്വാദനം ലഭിക്കുന്നു. വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ സല്‍പ്രവൃത്തികളിലൂടെ നമുക്ക് സ്വര്‍ഗത്തിലെത്താം.
     
              തീര്‍ത്ഥാടകസഭയുടെ മക്ക ളായ നമുക്ക് സല്‍പ്രവൃത്തികളിലൂടെ സ്നേഹത്തില്‍ ജീവിച്ച് നമ്മുടെ തീര്‍ത്ഥാടനം തുടരാം. അവസാനം മഹത്വപൂര്‍ണമായ സ്വര്‍ഗത്തില്‍ എത്തിച്ചേരാം.വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ സല്‍പ്രവൃത്തികളിലൂടെ നമുക്കു സ്വര്‍ഗത്തിലെത്താം.

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

     

    (ലൂക്കാ. 16:19-31).
     
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

        "ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു
    നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളേയും കൂട്ടിക്കൊണ്ടുപോകും"
    (യോഹ. 14:3).
     

     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്‍റെ മനോഗുണത്താലെ മോക്ഷത്തില്‍ ചേരുവാന്‍
    ഇടയാകട്ടെ. നിത്യപിതാവേ കര്‍ത്താവീശോ മിശിഹായുടെ വിലതീരാത്ത തിരുരക്തത്തെക്കുറിച്ച്
    മരിച്ച വിശ്വാസികളുടെമേല്‍ കൃപയാകണമേ.
     
     

    എന്‍റെ തീരുമാനം

     

    മരിച്ചവിശ്വാസികള്‍ക്കു വേണ്ടി എല്ലാ ദിവസവും ഞാന്‍ പ്രാര്‍ത്ഥിക്കും.
     
     

    സഭയോടൊത്തു ചിന്തിക്കാം

     

         വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതും നാം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതുമായ പുനഃസ്ഥാപനം മിശിഹായില്‍ സമാരംഭിക്കുകയും പരിശുദ്ധാരൂപിയുടെ ദൗത്യത്തില്‍ അതു മുന്നേറുകയും പരിശുദ്ധാരൂപിവഴി സഭയില്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പിതാവ് ഈ ലോകത്തില്‍ നിര്‍വഹിക്കുവാന്‍ നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി ഈ സഭയില്‍ ഭാവിമഹത്വത്തെ പ്രതീക്ഷിച്ചു നിര്‍വഹിക്കുകയും അങ്ങനെ നമ്മുടെ ആത്മരക്ഷയ്ക്കായി പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ ഭൗമികജീവിതത്തിന്‍റെ അര്‍ത്ഥം തന്നെയും വിശ്വാസംവഴി വ്യക്തമാകുന്നു. (തിരുസഭ 48)
     
     
     
     

    മാതൃസഭയെ അറിയാന്‍

     

    അങ്കമാലി അതിരൂപത ഭരിച്ചിരുന്ന മെത്രാډാര്‍ ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുപോന്നു. സഭയെ പിളര്‍പ്പിലേയ്ക്കു നയിക്കാന്‍ ഇതു വഴിയൊരുക്കി. ഇങ്ങനെയിരിക്കെ സിറിയാക്കാരനായ അഹത്തള്ള മെത്രാന്‍ തീര്‍ത്ഥാടകര്‍ വഴി ആര്‍ച്ചുഡീക്കന് ഒരു കത്തു കൊടുത്തയച്ചു. മലബാറില്‍വന്ന് അജപാലനാധികാരം നടത്താന്‍ താന്‍ മാര്‍പാപ്പായാല്‍ നിയോഗിക്കപ്പെട്ടവനാണെന്നും അതുകൊണ്ട് എത്രയും വേഗം അവിടെയെത്താന്‍ സാഹചര്യങ്ങള്‍ ഒരുക്കണം എന്നുമായിരുന്നു കത്തിലെ സാരം. ഈശോസഭക്കാര്‍ അഹത്തള്ളായെ പോര്‍ട്ടുഗലിലേയ്ക്ക് അയയ്ക്കാന്‍ കപ്പല്‍ കയറ്റി. വിവരം അറിഞ്ഞ് ആര്‍ച്ചുഡീക്കനും ആയിരക്കണക്കിന് വിശ്വാസികളും കൊച്ചി തുറമുഖത്തെത്തി. മെത്രാനെ കാണാന്‍ അവര്‍ക്ക് അനുവാദം നല്കിയില്ല എന്നുമാത്രമല്ല കപ്പല്‍ തുറമുഖത്തടുപ്പിക്കാതെ വിട്ടുപോവുകയും ചെയ്തു. ഇതില്‍ കുപിതരായ ആര്‍ച്ചുഡീക്കനും അനുയായികളും മട്ടാഞ്ചേരിപള്ളിയില്‍ കുരിശില്‍ ആലാത്തു (വടം) കെട്ടി അതില്‍ പിടിച്ചു മേലില്‍ ഈശോസഭാവൈദികരുടെ കീഴില്‍ ഇരിക്കില്ലാ എന്നു സത്യം ചെയ്തു. ഇതാണ് ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശുസത്യം. 1653 ജനുവരി 3-ാം തീയതിയാണ് ഈ സംഭവം നടന്നത്.