•        
                            ഈശോ പറഞ്ഞു: "ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്‍റെ പിതാവ് കൃഷിക്കാരനുമാണ്. എന്‍റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു . എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു . ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു. നിങ്ങള്‍എന്നില്‍ വസിക്കുവിന്‍ ഞാന്‍ നിങ്ങളിലും വസിക്കും... ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു"(യോഹ. 15:1-5). മുന്തിരിച്ചെടിയോടു ശാഖകള്‍ ചേര്‍ന്നു നില്ക്കുന്നതുപോലെ ഈശോയില്‍ വിശ്വസിക്കുന്നവരെല്ലാം അവിടുത്തോ ടു ചേര്‍ന്നു നില്ക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
     
     
                             ശ്ലീഹന്മരാകുന്ന അടിസ്ഥാനത്തിേല്‍ ഈശോ തന്‍റെ സഭയെ സ്ഥാപിച്ചു. തന്‍റെ തിരുരക്തത്താല്‍ നേടിയ മക്കളെല്ലാം ആ സഭയില്‍ ഒന്നായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒന്നിച്ചുകൂട്ടാന്‍വേണ്ടി ജീവനര്‍പ്പിച്ച ഈശോ മനുഷ്യരെ പരസ്പരബന്ധമില്ലാത്ത വ്യക്തികളാക്കി വിശുദ്ധീകരിക്കാനും രക്ഷിക്കാനുമല്ല ആഗ്രഹിച്ചത്. സത്യത്തില്‍ അവര്‍ തന്നെ അറിയുകയും വിശുദ്ധിയില്‍ തന്നെ ശുശ്രൂഷിക്കുകയും ചെയ്യാന്‍ വേണ്ടി അവരെ ഒരു ജനപദമാക്കാന്‍ അവിടുന്നു തിരുമനസ്സായി (തിരുസഭ 9). ഈശോ തന്‍റെ പുരോഹിത പ്രാര്‍ത്ഥനയില്‍ പിതാവിനോടു പ്രാര്‍ത്ഥിച്ചത് പിതാവും ഈശോയും ഒന്നായിരിക്കുന്നതു പോലെ ശിഷ്യന്മരും ഒന്നാകണം എന്നാണ് (യോഹ. 17 :21). അവിടുത്തെ പിതാവിനോടും പരിശുദ്ധാത്മാവിനോടും നമ്മെ ഐക്യപ്പെടുത്താന്‍ ഈശോ ആഗ്രഹിക്കുന്നു. ഈ കൂട്ടായ്മയിലേക്ക് സകലജനങ്ങളും കടന്നു വരണമെന്നത് ഈശോയുടെ ആഗ്രഹമാണ്. അതിനായിട്ടാണ് അവിടുന്നു സഭ സ്ഥാപിച്ചത്. അവിടുന്നു പറയുന്നു: "ഈ തൊഴുത്തില്‍ പെടാത്ത മറ്റ് ആടുകളും എനിക്കുണ്ട് അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്‍റെ സ്വരം ശ്രവിക്കും അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും" (യോഹ. 10:16).
     

    സഭ വിശ്വാസികളുടെ കൂട്ടായ്മ

     

                ശ്ലീഹന്മരുടെ സുവിശേഷപ്രഘോഷണംവഴി മിശിഹായില്‍ വിശ്വസിച്ചവരുടെ വലിയ സവിശേഷത കൂട്ടായ്മയായിരുന്നു. അവര്‍ ശ്ലീഹന്മരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്‍പര്യപൂര്‍വം പങ്കുചേര്‍ന്നു. തങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും അവര്‍ തല്‍പ്പരരായിരുന്നു. 'കൂട്ടായ്മ'യ്ക്ക് ഗ്രീക്ക് ഭാഷയില്‍ 'കൊയ്നോനിയ'എന്ന വാക്കാണ് ഉപയോഗിക്കുന്നത്.
     

    വിശ്വാസപരമായ ഐക്യം

     

                                             അടിസ്ഥാനപരമായി സഭയെ ഒരു കൂട്ടായ്മയാക്കുന്നത് വിശ്വാസമാണ്. ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിയേക ദൈവത്തിലാണ് നമ്മുടെ വിശ്വാസം. പിതാവ് നമ്മുടെ രക്ഷയ്ക്കായി ലോകത്തിലേക്കയച്ച പുത്രന്‍ തന്നില്‍ യാഥാര്‍ത്ഥ്യമാക്കിയതും പരിശുദ്ധാത്മാവിലൂടെ പൂര്‍ത്തീകരിച്ചതുമായ രക്ഷ യിലുള്ള വിശ്വാസമാണത്. ഇപ്രകാരം സഭാമക്കളെല്ലാവരും ഒരേ വിശ്വാസത്തില്‍ പങ്കുപറ്റുന്നു. അവര്‍ ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു മാമ്മോദീസായും വഴി ഒരേ ആത്മാവില്‍ ഐക്യപ്പെട്ടിരിക്കുന്നു.

    കൂദാശകളിലുള്ള ഐക്യം

     

                                   മാമ്മോദീസായിലൂടെ ഈശോയില്‍ ഏകശരീരമായിത്തീര്‍ന്ന നമ്മെ പരിപോഷിപ്പിക്കുന്നത് വിശുദ്ധ കുര്‍ബാനയും മറ്റു കൂദാശകളുമാണ്. പൗലോസ്ശ്ലീഹാ പറയുന്നതുപോലെ നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്‍റെ പാനപാത്രം മിശിഹായുടെ രക്തത്തിലുള്ള പങ്കുചേരലും നാം വിഭജിക്കുന്ന അപ്പം അവിടുത്തെ ശരീരത്തിലുള്ള പങ്കുചേരലുമാണ്. പലരായിരിക്കുന്ന നാം ഒരേ അപ്പത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് മിശിഹായില്‍ ഏകശരീരമായിത്തീരുന്നു (1 കോറി. 10:16-17). ഒരേ ആത്മീയപാനീയം കുടിക്കുകയും ഒരേ ആത്മീയഭക്ഷണം കഴിക്കുകയും ചെയ്ത് ഒരേ ജീവനില്‍ പങ്കാളികളായിത്തീര്‍ന്നവരുടെ കൂട്ടായ്മയാണ് സഭ. ഇങ്ങനെ ഒരേ മാമ്മോദീസായും ഒരേ അപ്പവും സഭാമക്കളുടെ ഐക്യത്തിന് കാരണമായിത്തീരുന്നു (1 കോറി 10:3-4).

    ശ്ലൈഹികമായ ഐക്യം

     

                            മിശിഹാ തന്‍റെ സഭയ്ക്ക് രൂപം കൊടുത്തത് താന്‍ പ്രത്യേകമായി തെരഞ്ഞെടുത്ത്ആ ത്മാവില്‍ അഭിഷേകംചെയ്ത് അയച്ച ശ്ലീഹന്മാരിലൂടെയാണ്. ശ്ലീഹന്മാരാലും അവിടുത്തെ പിന്‍ഗാമികളാലും സഭ നയിക്കപ്പെടണമെന്നും വിശുദ്ധീകരിക്കപ്പെടണമെന്നും പഠിപ്പിക്കപ്പെടണമെന്നും അവിടുന്നു നിശ്ചയിച്ചു. സഭയുടെ കൂട്ടായ്മയ്ക്ക് ആവശ്യകമായ  ഒരു ഘടകമാണ് ശ്ലീഹാന്മാരോടും അവരുടെ പിന്‍ഗാമികളായ മെത്രാന്മാരോടുമുള്ള കൂട്ടായ്മ. ഇതിനെ ശ്ലൈഹികകൂട്ടായ്മ എന്നു പറയാം. ഇപ്രകാരം ഐക്യപ്പെടുന്നവര്‍ക്ക്  ഒരേവിശ്വാസവും ഒരേ കൂദാശകളും ഒരേ ശ്ലൈഹിക നേതൃത്വവുമാണുള്ളത്. ഇവ വഴിവിശ്വാസികള്‍ പരിശുദ്ധാത്മാവില്‍ സജീവമായി സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു.
     

    സഭ സഭകളുടെ കൂട്ടായ്മ

     

                                  സഭ മിശിഹായുടെ ശരീരമാണ് സഭയില്‍ വിശ്വാസികള്‍ ഒരേ അധികാരത്തിന്‍ കീഴില്‍ വിവിധ വ്യക്തിസഭകളായി നിലകൊള്ളുന്നു. ഈ സഭകളുടെ കൂട്ടായ്മയാണു കത്തോലിക്കാസഭ. ഈ സഭകള്‍ തമ്മില്‍ പ്രശംസനീയമായ ബന്ധവും ഐക്യവും പുലര്‍ത്തുന്നുണ്ട്. വൈവിധ്യം സഭയുടെ ഐക്യത്തെ തകര്‍ക്കുകയല്ല പ്രത്യുത ശക്തിപ്പെടുത്തുകയാണു ചെയ്യുന്നത്.
     
                              ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം ഇവയുടെഅടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ 24 വ്യക്തിസഭകള്‍ കത്തോലിക്കാ സഭയിലുണ്ട്. ഇവ വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും തനതു സംസ്കാരത്തിലുമാണ് ഈ സഭകള്‍ക്കെല്ലാം തനതായ സഭാജീവിതശൈലി സ്വന്തമായിട്ടുണ്ട് (ഇഇഋഛ 28:1). ഈ സഭകള്‍ക്കെല്ലാം തുല്യപദവിയാണുള്ളത്.
     
                               പുരാതനമായ ആറ് ആരാധനക്രമ പാരമ്പര്യങ്ങള്‍ പിന്തുടരുന്നവയാണ് ഈ സഭകള്‍. അവയില്‍ അര്‍മേനിയന്‍, അലക്സാണ്ഡ്രിയന്‍, ബൈസന്‍റയിന്‍, അന്ത്യോക്യന്‍, കാല്‍ഡിയന്‍ എന്നീ അഞ്ചെണ്ണം പൗരസ്ത്യവും, റോമന്‍ (ലത്തീന്‍) പാശ്ചാത്യവുമാണ്.

    സീറോ മലബാര്‍ സഭ

     

                        മാര്‍തോമ്മാശ്ലീഹായില്‍ നിന്നും സുവിശേഷവെളിച്ചം ഏറ്റുവാങ്ങി ആദ്യനൂറ്റാണ്ടില്‍തന്നെ ക്രൈസ്തവ വിശ്വാസത്തിലേക്കു കടന്നുവന്നവരാണ് ഭാരതത്തിലെ മാര്‍തോമ്മാക്രിസ്ത്യാനികള്‍. മാര്‍തോമ്മാക്രിസ്ത്യാനികളുടെ ഈ വിശ്വാസപാരമ്പര്യം ആദിമുതല്‍ പുലര്‍ത്തുന്ന സഭയാണ് സീറോമലബാര്‍സഭ. 
     

    തിരുസഭ

     

    1. പാശ്ചാത്യ സഭ - റോമന്‍

    2. പൗരസ്ത്യസഭകള്‍

     

     

    ബൈസന്‍റയിന്‍

     
    1.ബള്‍ഗേറിയന്‍
     
    2.അല്‍ബേനിയന്‍
     
    3.ഹങ്കേറിയന്‍
     
    4.മെല്‍ക്കൈ റ്റ്
     
    5.റൂമേനിയന്‍
     
    6.റഷ്യന്‍
     
    7.റൂത്തേനിയന്‍
     
    8.യുക്രേനിയന്‍
     
    9.സ്ലോവാക്ക്
     
    10.ഗ്രീക്ക്
     
    11.ബൈലോറഷ്യന്‍
     
    12.മാസിഡോണിയന്‍
     
    13.ക്രിസ്സേവ്ചി
     
    14.ഇറ്റാലോ-അല്‍ബേ
    നിയന്‍
     
     

    അന്ത്യോക്യന്‍

     

    സിറിയന്‍
     
    മാറോനീത്താ
     
    സീറോമലങ്കര
     

    അലക്സാണ്ഡ്രിയന്‍

     

    കോപ്റ്റിക്
     
    എത്യോപ്യന്‍
     
    എരിത്രേയന്‍
     
     

    കാല്‍ഡിയന്‍

     

    കല്‍ദായ
     
    സീറോ മലബാര്‍
     
     

    അര്‍മേനിയന്‍

     
     
    പൗരസ്ത്യസുറി യാനി ആരാധനക്രമമാണ് തദ്ദേശീയമായ അനുരൂപണങ്ങളോടുകൂടി സീറോമലബാര്‍ സഭയ്ക്കുള്ളത്. സീറോ മലബാര്‍സഭയും കല്‍ദായസഭയും പൗരസ്ത്യസുറിയാനി ആരാധനക്രമമാണ് ഉപയോഗിക്കുന്നത്. റോമാസാമ്രാജ്യത്തിനു പുറത്താണ്ഈ സഭകള്‍ വളര്‍ന്നുവന്നതെങ്കിലും പത്രോസിന്‍റെ സിംഹാസനവുമായി ഐക്യത്തിലും കൂട്ടായ്മയിലുമാണ് ഇവ നിലനിന്നിരുന്നത്. കത്തോലിക്കാ സഭയില്‍ തനതായ വ്യക്തിത്വവും പാരമ്പര്യവുമുള്ള സീറോമലബാര്‍സഭ വിശ്വാസത്തിലും കൂദാശകളിലും ഭരണക്രമത്തിലും സാര്‍വത്രിക കൂട്ടായ്മയില്‍ ഐക്യപ്പെട്ടിരിക്കുന്നു.
     
                     ഈശോ സ്ഥാപിച്ച ഏക സഭയായ കത്തോലിക്കാസഭയില്‍ അംഗമായിരിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം. സഭയുടെ ഐക്യത്തിനും വളര്‍ച്ചയ്ക്കുമായി നമുക്കു ഒരുമയൊടെ പ്രവര്‍ത്തിക്കുകയും ചെയ്യാം.
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

     

    (യോഹ. 17:20-26).

     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

    "പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലുമായിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു". (യോഹ. 17:21)
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

           കര്‍ത്താവേ, അങ്ങയില്‍ വിശ്വസിക്കുന്ന സകലരും തിരുസഭയില്‍ ഒന്നായിത്തീരുന്നതിന് ഇടയാക്കണമേ.
     
     

    എന്‍റെ തീരുമാനം

     

    സഭകളുടെ ഐക്യത്തിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും.
     
     

    സഭയോടൊത്തു ചിന്തിക്കാം

     

    ഏകവും പരിശുദ്ധവും ശ്ലൈഹികവുമെന്ന് വിശ്വാസപ്രമാണത്തില്‍ നാം സമ്മതിച്ചു പറയുന്ന സഭ, ഉത്ഥാനത്തിനുശേഷം നമ്മുടെ ദിവ്യരക്ഷകന്‍ മേയിക്കാനായി പത്രോസിനെ ഭരമേല്പിച്ച സഭ, പ്രചരിപ്പിക്കാനും ഭരിക്കാനും വേണ്ടി വിശുദ്ധ പത്രോസിനേയും മറ്റു ശ്ലീഹډാരേയും ഏല്പിച്ച സഭ, നിത്യകാലത്തേയ്ക്ക് അവിടുന്നു പടുത്തുയര്‍ത്തിയ സഭ-ഇതാണ് ക്രിസ്തുവിന്‍റെ ഏകസഭ (തിരുസഭ 8).
     
     

    മാതൃസഭയെ അറിയാന്‍

     

    കൂനന്‍കുരിശുസത്യത്തോടെ മാര്‍തോമ്മാനസ്രാണികളുടെ ഇടയിലുണ്ടായ നിര്‍ഭാഗ്യകരമായ ഭിന്നതക്രമേണ മാര്‍തോമ്മാനസ്രാണിസഭയുടെ വിഭജനത്തിലേക്കു നയിച്ചു. ഒരു വിഭാഗം അന്ത്യോക്യന്‍ സഭയുമായി ബന്ധം സ്ഥാപിച്ച് അകന്നുപോയി. അവര്‍ പുത്തന്‍കൂറ്റുകാര്‍ എന്ന് അറിയപ്പെട്ടു. ഈ പിളര്‍പ്പുണ്ടായതുമുതല്‍ ഐക്യത്തിനുവേണ്ടിയുള്ള പരിശ്രമം തീവ്രമായി നടന്നിരുന്നു. ഇതിനു നേതൃത്വം കൊടുത്തവരില്‍ പ്രമുഖരാണ് കരിയാറ്റില്‍ യൗസേപ്പുമല്പാനും പാറേമ്മാക്കല്‍ തോമ്മാക്ക ത്തനാരും. ഈ കാര്യസാധ്യത്തിനായി അവര്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ച് പുനരൈക്യത്തിനായുള്ള അപേക്ഷയും മറ്റു രേഖകളും സമര്‍പ്പിച്ചു. കരിയാറ്റില്‍ യൗസേപ്പുമല്പാനെ 1783 ഫെബ്രുവരി 17 നു കൊടുങ്ങല്ലൂര്‍ രൂപതയുടെ മെത്രാപ്പോലീത്തായായി മാര്‍പാപ്പ നിയമിച്ചു. എന്നാല്‍ മടക്കയാത്രക്കിടയില്‍ ഗോവായില്‍ വച്ച് അദ്ദേഹം ദിവംഗതനായി. പുനരൈക്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ സ്വപ്നവും പൊലിഞ്ഞു. ഈ യാത്രയെക്കുറിച്ചുള്ള വിവരണമാണ് പാറേമ്മാക്കല്‍
    തോമ്മാക്കത്തനാര്‍ രചിച്ച څവര്‍ത്തമാനപ്പുസ്തകംچ. കരിയാറ്റില്‍ മെത്രാപ്പോലീത്തായുടെ മൃതദേഹം ആദ്യം ഗോവായില്‍ സംസ്കരിക്കപ്പെട്ടു. പിന്നീട് ഭൗതികാവശിഷ്ടങ്ങള്‍ ആലങ്ങാട് സെന്‍റ് മേരീസ് ദൈവാലയത്തിലേയ്ക്കു മാറ്റി അടക്കം ചെയ്തിട്ടുണ്ട്.