•  
                             ഈശോ ഒരിക്കല്‍ മലമുകളിലേക്ക് കയറി. തനിക്കിഷ്ടമുള്ളവരെ അടുത്തേയ്ക്ക് വിളിച്ചു. അവര്‍ അവന്‍റെ സമീപത്തേക്ക് ചെന്നു. "തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്ക്കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു"(മര്‍ക്കോ.3:13-19). ശ്ലീഹന്മരാകുന്ന അടിത്തറമേലാണ് ഈശോ സഭയെ സ്ഥാപിച്ചത്. സഭയുടെ ശ്ലൈഹികതയുടെ അടിസ്ഥാനമിതാണ്. "അപ്പസ്തോലന്മരും പ്രവാചകന്മരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണു നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധ ആലയമായി അതുവളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു" (എഫേ.2:20-21) മിശിഹാസംഭവത്തിന്‍റെ ദൃക്സാക്ഷികളും അവിടുത്തെ രക്ഷാകരദൗത്യത്തിന്‍റെ പ്രഘോഷകരും ആയിത്തീരാന്‍ വിളിക്കപ്പെട്ട ശ്ലീഹന്മാര്‍ പരിശുദ്ധാത്മാവിന്‍റെ ആവാസത്താല്‍ അവിടുത്തെ സാക്ഷികളായി മാറി. ശ്ലീഹന്മാരുടെ സാക്ഷ്യവും പ്രഘോഷണവുമാണ് സഭയുടെ രൂപീകരണത്തിന് കളമൊരുക്കിയത്.
     

    ശ്ലീഹന്മാരുടെ വിശ്വാസാനുഭവം

     
                                 ശ്ലീഹന്മാരുടെ വിശ്വാസാനുഭവമാണ് സഭയുടെ അടിസ്ഥാനം. "ഞാന്‍ ആരാണ്"എന്ന ഈശോയുടെ ചോദ്യത്തിന്"നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്'എന്ന് പത്രോസ് മറുപടി നല്കി (മത്താ. 16:16). ശിമയോന്‍റെ ഈ പ്രഖ്യാപനത്തില്‍ സംപ്രീതനായി ഈശോ പറഞ്ഞു: "യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്കിത് വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടുപറയുന്നു; നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും". ശ്ലീഹന്മാരുടെ പ്രതിനിധിയായി പത്രോസ് നസ്രായനായ ഈശോയിലുള്ള വിശ്വാസം പ്രഖ്യാപിച്ചു. നമ്മുടെ പിതാവായ മാര്‍തോമ്മാശ്ലീഹാ ഉദ്ഘോഷിച്ചതും "എന്‍റെ കര്‍ത്താവേ,
     
                              എന്‍റെ ദൈവമേ" (യോഹ.20:28) എന്നാണല്ലോ. ഈശോയെ കര്‍ത്താവും ദൈവവുമായി ശ്ലീഹന്മാര്‍ വിശ്വസിച്ചു. ആ വിശ്വാസം അവര്‍ പ്രഘോഷിച്ചു. അവരുടെ വിശ്വാസപ്രഘോഷണം ശ്രവിച്ചവര്‍ ആ വിശ്വാസത്തിലേക്ക് കടന്നുവന്നു. അങ്ങനെ ശ്ലീഹന്മാരുടെ വിശ്വാസാനുഭവം സഭയുടെ അടിത്തറയായി മാറി.
     

    ശ്ലീഹന്മരുടെ ദൗത്യങ്ങള്‍

     

                                         ഇസ്രായേലിനെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച് കാനാന്‍ ദേശത്തേക്ക് ആനയിക്കാന്‍ ദൈവം ആഗ്രഹിച്ചു. അവരെ തന്‍റെ വിശുദ്ധജനമാക്കാന്‍ അവിടുന്നു പദ്ധതിയൊരുക്കി. ചില വ്യക്തികളെ പ്രത്യേകം തെരഞ്ഞെടുത്ത് അവര്‍ക്കു പ്രത്യേക  ദൗത്യങ്ങള്‍ ഏല്പിച്ചുകൊണ്ടാണ് ദൈവം ഇക്കാര്യം നടപ്പിലാക്കിയത്. പ്രവാചകന്മര്‍, പുരോഹിതന്മര്‍, രാജാക്കന്മാര്‍ എന്നിവരാണ് അവര്‍. പ്രവാചകന്മാര്‍ ദൈവനാമത്തില്‍ ഇസ്രായേലിനോടു സംസാരിക്കുകയും അവരുടെ വീഴ്ചകളില്‍ അവരെ തിരുത്തുകയും ചെയ്തു. പുരോഹിതന്മാര്‍ ദൈവജനത്തിന്‍റെ വിശുദ്ധീകരണത്തിനാവശ്യമായ ബലികള്‍ അര്‍പ്പിച്ചു. രാജാക്കന്മര്‍ ഇസ്രായേലിനെ ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുകയും നയിക്കുകയും ചെയ്തുപോന്നു. ഇസ്രായേലിനു രക്ഷാകരമായ അനുഭവം പ്രദാനം ചെയ്തിരുന്ന ഈ ത്രിവിധ ദൗത്യങ്ങള്‍ വരാനിരുന്ന മിശിഹായില്‍ പൂര്‍ത്തിയാക്കപ്പെട്ടു. ഈശോ ഒരേ സമയം പ്രവാചകനും പുരോഹിതനും രാജാവുമായിരുന്നു. ഈശോ ശ്ലീഹന്മാരെ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്തുകൊണ്ട് ഈ മൂന്നു ദൗത്യങ്ങളും അവര്‍ക്കു കൈമാറി. ഈശോയുടെ രക്ഷാകരമായ ദൗത്യം ശ്ലീഹന്മാര്‍ നിര്‍വഹിച്ചത് പഠിപ്പിക്കുന്ന പ്രവാചകദൗത്യത്തിലൂടെയും വിശുദ്ധീകരിക്കുന്ന പുരോഹിതദൗത്യത്തിലൂടെയും ഇടയനടുത്ത രാജകീയദൗത്യത്തിലൂടെയുമാണ്. ഈ ദൗത്യങ്ങളിലാണ് ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാര്‍ പങ്കുപറ്റുന്നതും.
     

    ശ്ലീഹന്മാരുടെപ്രബോധനങ്ങള്‍

     

                                         പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശ്ലീഹന്മാര്‍ ഈശോ കല്പിച്ചിരുന്നതു പോലെ സകല ജനപദങ്ങളോടും സുവിശേഷം പ്രസംഗിച്ചു തുടങ്ങി. യൂദന്മാര്‍ കുരിശില്‍ തറച്ചുകൊന്ന നസ്രായനായ ഈശോയെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു എന്നുംഈശോ ഇന്നും ജീവിക്കുന്നുവെന്നും തങ്ങള്‍ അതിന് സാക്ഷികളാണെന്നും അവര്‍ വ്യക്തമാക്കി (അപ്പ. 3:15). മാത്രമല്ല കുരിശില്‍ തറയ്ക്കപ്പെട്ട് യഹൂദ ദൃഷ്ടിയില്‍ ശപിക്കപ്പെട്ടവനായി മരിച്ച ഈശോ വരാനിരിക്കുന്ന രക്ഷകനാണെന്നും കര്‍ത്താവെന്ന ഉന്നതമായ നാമം നല്കി ദൈവം അവിടുത്തെ ഉയര്‍ത്തിയെന്നും അവര്‍ പ്രഖ്യാപിച്ചു. മിശിഹായില്‍ വിശ്വസിക്കുന്നവരും അവിടുത്തെ നാമം ഏറ്റുപറയുന്നവരുമാണ് രക്ഷ പ്രാപിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഈ പ്രബോധനങ്ങളുടെ പേരില്‍ മര്‍ദ്ദനം ഏല്ക്കേണ്ടിവന്നപ്പോഴും കൂടുതല്‍ തീക്ഷ്ണതയോടെ അവര്‍ ഈ സത്യം പ്രഘോഷിച്ചുകൊണ്ടിരുന്നു. ശ്ലീഹന്മാരില്‍ നിന്നും വിശ്വാസം സ്വീകരിച്ചവരും, അവര്‍ ചെന്നുചേര്‍ന്ന സ്ഥലങ്ങളിലെല്ലാം, പ്രതികൂല സാഹചര്യങ്ങളില്‍പോലും, മിശിഹായ്ക്കു സാക്ഷ്യം നല്കി.
     

    ശ്ലീഹന്മാരും സഭാസമൂഹങ്ങളും

     

                              പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശ്ലീഹന്മാര്‍ മിശിഹായുടെ കല്പനപ്രകാരം സുവിശേഷസന്ദേശവുമായി വിവിധ സ്ഥലങ്ങളിലേക്ക് പോയി. ശ്ലീഹന്മാര്‍ സുവിശേഷം പ്രഘോഷിച്ച സ്ഥലങ്ങളിലെല്ലാം വിവിധ ക്രൈസ്തവസമൂഹങ്ങള്‍ രൂപം കൊണ്ടു. മാര്‍തോമ്മാശ്ലീഹ പേര്‍ഷ്യ, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. അതിനാല്‍ ഈ പ്രദേശങ്ങളിലെ സഭാ സമൂഹങ്ങള്‍ മാര്‍തോമ്മാശ്ലീഹായെ തങ്ങളുടെ വിശ്വാസത്തിന്‍റെ പിതാവായി കണക്കാക്കുന്നു.
     

    സീറോമലബാര്‍ സഭയുടെ ശ്ലൈഹിക പൈതൃകം

     

                                            മാര്‍തോമ്മാശ്ലീഹായില്‍നിന്ന് നേരിട്ടു വിശ്വാസം സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മുടെ പൂര്‍വികര്‍. ഈ വിശ്വാസപാരമ്പര്യമാണ് സീറോ മലബാര്‍ സഭാംഗങ്ങളായ നമുക്ക് ലഭിച്ചിരിക്കുന്നത്. മാര്‍തോമ്മാനസ്രാണികള്‍, മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ എന്നിങ്ങനെയുള്ള സംജ്ഞകള്‍ നമ്മുടെ സഭയുടെ ശ്ലൈഹികാടിസ്ഥാനത്തെ ചൂണ്ടിക്കാണിക്കുന്നു. ഈശോയെ കര്‍ത്താവും ദൈവവുമായി ഏറ്റുപറഞ്ഞ , അവിടുത്തോടൊപ്പം ജീവിക്കാനും മരിക്കാനും സന്നദ്ധത പ്രകടിപ്പിച്ച, ശ്ലീഹായാണ് മാര്‍തോമ്മാശ്ലീഹ. ഈ ശ്ലീഹായിലൂടെ കൈവന്ന വിശ്വാസാനുഭവമാണ് നമ്മുടെ സഭയുടെ ശ്ലൈഹികാടിസ്ഥാനം.
     

    മെത്രാന്മാര്‍

     

                      ശ്ലീഹന്മാരുടെ പിന്‍ഗാമികളാണ് മെത്രാന്മാര്‍. അവര്‍ തങ്ങള്‍ക്കു ലഭിച്ച പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ വിശ്വാസത്തിന്‍റെ ആധികാരിക പ്രബോധകരും പ്രധാനാ ചാര്യന്മാരും അജപാലകരുമാണ്. കര്‍ത്താവിന്‍റെ അജഗണത്തില്‍ തങ്ങളെ ഭരമേല്‍പിച്ചിരിക്കുന്ന വിഭാഗത്തിന്‍റെ പാലനം അവര്‍ നിര്‍വഹിക്കുന്നു (മെത്രാന്മാര്‍2,3) രൂപതയാകുന്ന പ്രാദേശികസഭയുടെ തലവനാണു മെത്രാന്‍. മാര്‍പാപ്പയോടു ചേര്‍ന്നുനിന്ന് മെത്രാന്‍ തനിക്കു ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന രൂപതയിലെ വിശ്വാസികളെ പഠിപ്പിക്കുകയും നയിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു.
     

    മേജര്‍ ആര്‍ച്ചുബിഷപ്പ്

     

                               മാര്‍പാപ്പായോടു ചേര്‍ന്നുനിന്ന് ഭരണം നിര്‍വഹിക്കുന്ന സ്വയംഭരണാധികാരമുള്ള പ്രാദേശിക സഭകളാണ് പേട്രിയാര്‍ക്ക ല്‍ സഭകള്‍. പേട്രിയാര്‍ക്ക ല്‍ സഭകളുടെ ത ല വ ന്‍ പാത്രിയാര്‍ക്കീസ ാണ് .പേട്രിയാര്‍ക്ക ല്‍ സഭകള്‍ കൂടാതെ തത്തുല്ല്യമായഅധികാരാവകാശങ്ങ ളോടുകൂടിയ മേജര്‍ ആര്‍ക്ക ി എപ്പിസ്ക്കേപ്പല്‍ സഭകളുമുണ്ട്.മേജര്‍ ആര്‍ക്ക ി സഭകളുടെ തലവന്‍ മേജ ര്‍ആര്‍ച്ചുബിഷപ്പാണ്. സഭയുടെമേല്‍ പത്രോസിന് പരമാധികാരം നല്‍കുന്നതായി സുവിശേഷ ങ്ങ ളി ല്‍ നാം കാണുന്നു്. പത്രോസാകുന്ന പാറമേല്‍ സഭ സ്ഥാപിക്കുമെന്നും സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ അവനു നല്കുമെന്നും ഈശോ വാഗ്ദാനം ചെയ്തു എപ്പി ക്കോപ്പല്‍ സീറോമലബാര്‍സഭ 1992ല്‍ഈ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടു. എറണാകുളം-അങ്കമാലി ആസ്ഥാനമായുള്ള നമ്മുടെ സഭയുടെ ആദ്യത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍റണി പടിയറയാണ്. 1997-ല്‍ മാര്‍ വര്‍ക്കി വിതയത്തിലും, 2011-ല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേ രി മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റു.

    മാര്‍പാപ്പയുടെ പരമാധികാരം

     

                      ഈശോ തെരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്തോലന്മാരുടെ സംഘത്തില്‍ ഈശോ തന്നെ പ്രാമുഖ്യം കൊടുത്ത വ്യക്തിയാണ് ശെമയോന്‍പത്രോസ്. ഈശോയുടെ ജീവിതത്തിലെ സര്‍വപ്രാധാനമായഎല്ലാ സന്ദര്‍ഭങ്ങളിലും ഈശോ പത്രോസിനെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.ഈശോയുടെ പ്രത്യേക പരിഗണനയ്ക്കും സ്നേഹത്തിനും ശാസനയ്ക്കുമൊക്കെ പാത്രീഭൂതനായ പത്രോസിന് തന്‍റെ സഭയുടെ സ്ഥാപനത്തിലും ദൗത്യത്തിലും മുഖ്യസ്ഥാനം അവിടുന്ന് നല്കി. സഭയുടെമേല്‍ പത്രോസിന് പരമാധികാരം നല്കുന്നതായി സുവിശേഷങ്ങ ളില്‍ നാം കാണുന്നുണ്ട്. പത്രോസാകുന്ന പാറമേല്‍ സഭ സ്ഥാപിക്കുമെന്നും സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ അവനു നല്കുമെന്നും ഈശോ വാഗ്ദാനം ചെയ്തു.(മത്താ. 16:17-19). പന്ത്രണ്ടുപേരില്‍ ഒന്നാമനായി ഈശോ പത്രോസിനെ നിയമിച്ചുവെന്ന്ഇതില്‍ നിന്നും വ്യക്തമാകുന്നു. അതിനാല്‍ മെത്രാന്മാരില്‍ ഒന്നാമനാണ് മാര്‍പാപ്പാ. കാരണം,മാര്‍പാപ്പാ വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയാണ്.
                      മാര്‍പാപ്പാ ഒരേസമയം റോമിന്‍റെ മെത്രാനും ആഗോള കത്തോലിക്കാസഭയുടെ തലവനുമാണ്. സാര്‍വത്രിക സഭയെ മുഴുവനും നയിക്കാനും വിശുദ്ധീകരിക്കാനും പഠിപ്പിക്കാനുമുള്ള അധികാരം മാര്‍പാപ്പയ്ക്കുണ്ട്. ഒന്നാംവത്തിക്കാന്‍കൗണ്‍സില്‍ മാര്‍പാപ്പയുടെ പരമാധികാരം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ചാക്രികലേഖനങ്ങളിലൂടെയും അപ്പസ്തോലിക പ്രബോധനങ്ങളിലൂടെയും മാര്‍പാപ്പാമാര്‍ സഭാമക്കള്‍ക്ക് ആധികാരികപഠനങ്ങള്‍ നല്കുന്നു.  
     

     

    മെത്രാന്മാരുടെ സംഘാതാത്മകത

     

                                     വിശുദ്ധ പത്രോസും ബാക്കി പതിനൊന്നു ശ്ലീഹന്മാരും ചേര്‍ന്നുണ്ടായ ശ്ലൈഹിക കൂട്ടായ്മപോലെ ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരും പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പായും ചേര്‍ന്ന മെത്രാന്മാരുടെ കൂട്ടായ്മയാണ് സഭയെ നയിക്കുന്നത്. മെത്രാന്‍സംഘത്തിന്‍റെ തലവന്‍ മാര്‍പാപ്പായാണ്. മാര്‍പാപ്പായോടുചേര്‍ന്ന് മെത്രാന്മാര്‍ തങ്ങളുടെ ശ്ലൈഹികാധികാരം വിനിയോഗിക്കുമ്പോള്‍ സാര്‍വത്രികസഭയില്‍ മെത്രാന്മാരുടെ സംഘാതാത്മകത പ്രകടമാകുന്നു. സഭയില്‍മെത്രാന്മാരുടെ സംഘാതാത്മകത പ്രകടമാകുന്ന സര്‍വപ്രധാന വേദിയാണ് എക്യുമെനിക്കല്‍ കൗണ്‍സില്‍ അഥവാ സാര്‍വത്രിക സൂനഹദോസ്.
     
     
                                      ശ്ലീഹന്മാരില്‍നിന്ന് വിശ്വാസം സ്വീകരിക്കുകയും അവരുടെ പിന്‍ഗാമികളായ മെത്രാډാരാല്‍ നയിക്കപ്പെടുകയും ചെയ്യുന്ന സഭയാണ് കത്തോലിക്കാസഭ. ഈ സഭയില്‍ അംഗമായിരിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം. ശ്ലീഹന്മാരിലൂടെ കൈവന്ന   വിശ്വാസപൈതൃകം സംരക്ഷിച്ചു ജീവിക്കാന്‍ നമുക്കു പരിശ്രമിക്കാം.
     

    ദൈവവചനം വായിക്കാഠ;

    ധ്യാനിക്കാഠ

     

    (എഫേ. 2:17-22).
     
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

    "അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ്
    നിങ്ങ ള്‍; ഈ അടിത്തറയുടെ മൂലക്ക ല്ല് ക്രിസ്തുവാണ്" (എഫേ. 2:20).
     

    നമുക്കും പ്രാര്‍ത്ഥിക്കാഠ

     

    കര്‍ത്താവേ, തെരഞ്ഞെ ടുക്ക പ്പെട്ട
    ജനത്തെ വാഗ്ദത്ത നാട്ടിലേക്ക് മോശനയിച്ചതുപോലെ അങ്ങ യുടെ സഭയെ
    സ്വര്‍ഗീയ ഓര്‍ശ്ലത്തേക്കു നയിക്കുവാന്‍ ഞങ്ങ ളുടെ അജപാലകന്മാരെ
    സമൃദ്ധമായി അനുഗ്രഹിക്ക ണമേ.
     

    എന്‍റെ തീരുമാനം

     

    എന്‍റെ ഇടവകവികാരിക്കുവേിയുംരൂപതാധ്യക്ഷ നുവേിയും
    ഞാന്‍ അനുദിനം പ്രാര്‍ത്ഥിക്കും
     

    സഭയോടൊത്തു ചിന്തിക്കാഠ

     

    കര്‍ത്താവിന്‍റെ നിശ്ചയപ്രകാരം വിശുദ്ധ പത്രോസും മറ്റു ശ്ലീഹന്മാരും ചേര്‍ന്ന്
    ഒരു അപ്പസ്തോലസംഘം രൂപവല്‍ക്ക രിച്ചു. അതുപോലെ പത്രോസിന്‍റെ പിന്‍ഗാമിയായ റോമാമാര്‍പാപ്പയും അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാ
    ന്മാരും പരസ്പരം ഒന്നുചേര്‍ന്നിരിക്കുന്നു. സംഘാതാത്മകസ്വഭാവവും മെത്രാന്‍പട്ടത്തിന്‍റെ അര്‍ത്ഥവും പുരാതനാചാരങ്ങ ളില്‍ത്തന്നെ പ്രകടമായിരു
    ന്നു. ലോകത്തിന്‍റെ നാനാഭാഗത്തും നിയമിതരായ മെത്രാന്മാര്‍ പരസ്പരവുംറോമാമെത്രാനോടും ഐക്യം, സ്നേഹം, സമാധാനം എന്നിവയുടെ ബന്ധത്തില്‍
    ഏകോപിച്ചിരിക്കുന്നു. (തിരുസഭ 22)
     

    മാതൃസഭയെ അറിയാന്‍

     

    നാലു നൂറ്റാുകളോളംലത്തീന്‍ ഭരണത്തിന്‍ കീഴിലായിരുന്ന
    മാര്‍തോമ്മാ ക്രിസ്ത്യാനികളെ പ്രസ്തുത ഭരണത്തില്‍നിന്നും വേര്‍തിരിച്ച്വ്യക്തിസഭയായി വീും
    രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായി ലെയോ പതി മൂന്നാമന്‍ മാര്‍പാപ്പാ 1886 സെപ്റ്റംബര്‍ ഒന്നിന് ലത്തീന്‍ കത്തോലിക്ക ര്‍ക്കുവേണ്ടി
    പ്രത്യേക ഹയരാര്‍ക്കി സ്ഥ പിച്ചു. തുടര്‍ന്ന് 1887 മെയ് 20 ന് മാര്‍തോമ്മാക്രിസ്ത്യാനികളെ റോമിന്‍റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാക്കി. കോട്ടയം, തൃശൂര്‍ എന്നീ രുവികാരിയാത്തുകള്‍ സ്ഥാപിക്കുകയും ചെയ്തു. പിന്നീട്
    ഭരണസൗകര്യത്തിനായി മാര്‍തോമ്മാക്രിസ്ത്യാനികളെ 1896 ജൂലൈ 28 ന്തൃശൂര്‍, ചങ്ങ നാശ്ശേരി, എറണാകുളം എന്നീ മൂന്നു വികാരിയാത്തുകളിലാക്കി.
    എറണാകുളത്തു മാര്‍ ളൂയിസ് പഴേപറമ്പിലും തൃശൂരില്‍ മാര്‍ ജോണ്‍ മേനാച്ചേരിയും ചങ്ങ നാശ്ശേരില്‍ മാര്‍ മാത്യു മാക്കിലും ആയിരുന്നു പ്രഥമ ഏതദ്ദേശീയമെത്രാന്മാര്‍. 1911-ല്‍ ചങ്ങ നാശ്ശേരിയില്‍ നിന്നും വേര്‍പെടുത്തി ക്നാനായകത്തോലിക്കാ സമൂഹത്തിനുവേികോട്ടയം രൂപത സ്ഥാപിതമായി.