പാഠം 14
സഭ സാര്‍വത്രികമാണ്
-
ഈശോ പറഞ്ഞു: "സ്വര്‍ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കസദൃശൃം. അത് എല്ലാ വിത്തിനെയുംകാള്‍ ചെറുതാണ്. എന്നാല്‍, വളര്‍ന്നുകഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്‍റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്ക വിധം രമായിത്തീരുന്നു"(മത്താ. 13:31-32). സഭയെക്കുറിച്ചും ഈ ഉപമ അര്‍ത്ഥപൂര്‍ണമാണ്.
എല്ലായിടത്തും സന്നിഹിതയായിരിക്കുന്ന സഭ
പന്തക്കുസ്തായില്‍ സഭ രൂപപ്പെട്ടപ്പോള്‍ ശ്ലീഹന്മാരുടെ പ്രസംഗം ശ്രവിച്ചവരില്‍ പാര്‍ത്തിയാക്കാര്‍, മേദിയാക്കാര്‍... തുടങ്ങി വിവിധ ദേശക്കാരും ഭാഷക്കാരും ഉണ്ടായിരുന്നു (അപ്പ. 2:5-11). അതിനാല്‍ സഭ തുടക്കം മുതല്‍ തന്നെ കാതോലികമാണെന്നു പറയാം. സഭയുടെ സാര്‍വത്രികതയുടെ അടിസ്ഥാനം ലോകത്തില്‍ എല്ലായിടത്തും സന്നിഹിതയായിക്കൊണ്ട് അവള്‍ എല്ലാവര്‍ക്കും രക്ഷയുടെ മാര്‍ഗമായിത്തീരുന്നു എന്നതിലാണ് സഭയുടെ സാര്‍വത്രികതയെ പ്രകടമാക്കാന്‍ ആദിമകാലം മുതല്‍ ഉപയോഗിച്ചിരുന്ന പദം കാതോലികം അഥവാ സാര്‍വത്രികം എന്നാണ്. കാത്തോലിക്കോസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് കാത്തലിക്ക് എന്ന ഇംഗ്ലീഷ് പദം രൂപം പ്രാപിച്ചത്. ഇതിന്‍റെ അര്‍ത്ഥം സാകല്യം, സമഗ്രത എന്നൊക്കെയാണ്. എന്ന അര്‍ത്ഥത്തിലാണ് സഭയെക്കുറിച്ച് ഈ വിശേഷണം ഉപയോഗിക്കുന്നത്.എല്ലാ ജനങ്ങളേയും ഉള്‍ക്കൊള്ളുന്ന സഭ
ജനതകളുടെ പിതാവായി അബ്രാഹത്തെ ദൈവം വിളിച്ചത് മനുഷ്യവര്‍ഗത്തെ മുഴുവന്‍ മുന്‍പില്‍കണ്ടുകൊണ്ടാണ്. അബ്രാഹത്തിന്‍റെ വിളിയിലൂടെ ദൈവം ഇസ്രായേല്‍ ജനതയെ രൂപീകരിച്ചു. എന്നാല്‍ ഈ തെരഞ്ഞെടുപ്പിന്‍റെയും രൂപീകരണത്തിന്‍റെയും ലക്ഷ്യം മനുഷ്യവര്‍ഗത്തിന്‍റെ മുഴുവന്‍ രക്ഷയായിരുന്നു. സര്‍വജന പദങ്ങള്‍ക്കും വേണ്ടിയുള്ള സദ്വാര്‍ത്തയായും ലോകം മുഴുവന്‍റെയും രക്ഷകനായിട്ടുമാണ് ഈശോ പിറന്നത്. ഈശോയുടെ ജീവിതത്തില്‍ അവിടുന്നു പറഞ്ഞതും പ്രവര്‍ത്തിച്ചതുമെല്ലാം സര്‍വജനപദങ്ങ ള്‍ക്കും വേണ്ടിയുള്ള രക്ഷയുടെ സന്ദേശമാണ്. ലോകമെങ്ങും പോയി സകല ജനതകളോടും സുവിശേഷം പ്രഘോഷിക്കാനാണ് ഈശോ ശിഷ്യډാരെ നിയോഗിച്ചത്. അവര്‍ വഴി ദൈവരാജ്യത്തിന്‍റെ ദൃശ്യ അടയാളമായ സഭ സ്ഥാപിക്കപ്പെടുകയും അതിന്‍റെ സാര്‍വത്രികത വ്യക്തമാക്കപ്പെടുകയും ചെയ്തു.എല്ലാ സംസ്കാരങ്ങളേയും ഉള്‍ക്കൊള്ളുന്ന സഭ
ലോകത്തെ മുഴുവന്‍ രക്ഷയിലേയ്ക്കാനയിക്കാന്‍ നിയുക്തയാണു സഭ. ജാതി-മത-വര്‍ഗ-വര്‍ണ-ഭേദം കൂടാതെ എല്ലാവരിലേക്കും കടന്നുചെല്ലാനും എല്ലാ വരെയും രക്ഷയിലേക്ക് ആനയിക്കാനും എല്ലാ സംസ്കാരങ്ങളെയും ഉള്‍ക്കൊള്ളാനും വിശുദ്ധീകരിക്കാനും അവള്‍ കടപ്പെട്ടിരിക്കുന്നു. അത്ഭുതകരമായ മീന്‍പിടുത്തത്തില്‍ 153 വലിയ മത്സ്യങ്ങള്‍ വലയില്‍ കുടുങ്ങുകയും വല കീറിപ്പോകാതിരിക്കുകയും ചെയ്തത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സഭയുടെ സാര്‍വത്രിക സ്വഭാവത്തെ വ്യക്തമാക്കുന്നു. എല്ലാ മനുഷ്യരും സത്യമറിയണമെന്നും രക്ഷ പ്രാപിക്കണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത് (1 തിമോ. 2:4). അതിനാല്‍ സര്‍വമനുഷ്യരേയും ഉള്‍ക്കൊള്ളുന്നു എന്നതാണ് സഭയുടെ സാര്‍വത്രികതയുടെ അര്‍ത്ഥം.സഭയുടെ സാര്‍വത്രിക സ്വഭാവത്തെക്കുറിച്ചു വിശുദ്ധ ജോണ്‍ ഡമഷീന്‍ പറയുന്നു: "സഭ സാര്‍വത്രികമാണ്. കാരണം, ആചാരങ്ങളിലും രീതികളിലും അനേകം വൈവിധ്യങ്ങ ളുള്ളവരും പല ഭാഷകള്‍ ഉപയോഗിക്കുന്നവരുമായ അനേകം ജന സമൂഹങ്ങളെ അവള്‍ ഏകമായ രക്ഷയുടെ വിശ്വാസത്തിലേയ്ക്കും ദൈവത്തെക്കുറിച്ചുള്ള അറിവിലേയ്ക്കും ഒരുമിച്ചുകൂട്ടി ഒന്നാക്കിത്തീര്‍ക്കുന്നു".ആചാരങ്ങളിലെ വൈവിധ്യം വിശ്വാസത്തിലെ യോജിപ്പ് ഉറപ്പിക്കുന്നു എന്നാണ് വിശുദ്ധ ഇരണേവൂസ് പഠിപ്പിക്കുന്നത്. മിശിഹായുടെ സഭയുടെ സൗന്ദര്യത്തിന്‍റെ ഒരു കാരണം ആചാരങ്ങളിലെ വൈവിധ്യമാണെന്നു വിശുദ്ധ അഗസ്തീനോസും പ്രഖ്യാപിക്കുന്നു.വ്യത്യസ്ത പാരമ്പര്യങ്ങളും സാര്‍വത്രികതയും
ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പഠിപ്പിക്കുന്നതിപ്രകാരമാണ്"സഭയില്‍ പൗരസ്ത്യപാരമ്പര്യവുമുണ്ട്, ലത്തീന്‍ പാരമ്പര്യവുമുണ്ട്. സഭയുടെ കാതോലികത്വത്തിന്‍റെ പൂര്‍ണമായ പ്രകാശനം ഒരു പാരമ്പര്യത്തില്‍ക്കൂടെ മാത്രമല്ല. പൗരസ്ത്യസഭകളുടെയും പാശ്ചാത്യസഭകളുടെയും ജീവിതത്തില്‍ സംരക്ഷിക്കപ്പെടുകയും വളരുകയും ചെയ്യുന്ന സാര്‍വത്രിക സഭയുടെ ദൈവനിവേശിതവും അവിഭാജ്യവുമായ പൈതൃകം എല്ലാവരും പൂര്‍ണമായി രുചിച്ചറിയാന്‍ ഇടയാകണം".കിഴക്കിന്‍റെ വെളിച്ചം 1). സഭയുടെ കാതോലികത പ്രകടമാകുന്നത്പൗ രസ്ത്യവും പാശ്ചാത്യവുമായ പാരമ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ജീവിതത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്.സാര്‍വത്രിക സൂനഹദോസുകള്‍
സഭയുടെ ഐക്യവും സാര്‍വത്രികതയും പ്രകടമാകുന്ന സര്‍വപ്രധാനമായ വേദികളാണ് സാര്‍വത്രിക സൂനഹദോസുകള്‍. 21 സാര്‍വത്രിക സൂനഹദോസുകളാണ് സഭയില്‍ നടന്നിട്ടുള്ളത്. ഇവയ്ക്കെല്ലാം മുന്നോടിയായി ശ്ലീഹന്മാരുടെ കാലത്തുതന്നെ ഒരു സൂനഹദോസ് നടന്നു. ജറുസലേമില്‍വച്ചു നടന്ന ആ സൂനഹദോസിന്‍റെ മുഖ്യവിഷയം വിജാതീയര്‍ ക്രിസ്ത്യാനികളാകാന്‍ പരിച്ഛേദനം സ്വീകരിക്കണമോ വേണ്ടയോ എന്നതായിരുന്നു. പരിച്ഛേദനം ആവശ്യമില്ല എന്ന് അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിലൂടെയും തീക്ഷ്ണമതിയായ വിശുദ്ധ പൗലോസിലൂടെയും ദൈവം വെളിപ്പെടുത്തി. ഇപ്രകാരം സഭയുടെ വിശ്വാസരഹസ്യങ്ങളെ വിശ്വാസികള്‍ക്ക് ശരിയായ രീതിയില്‍ വ്യാഖ്യാനിച്ചു കൊടുക്കുന്നതിനും സഭാനവീകരണം സാധിക്കുന്നതിനും അതാതു കാലങ്ങ ളില്‍ സഭയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുമാണ് സാര്‍വത്രിക സൂനഹദോസുകള്‍ കൂടുന്നത്.സകലജനപദങ്ങള്‍ക്കും വേണ്ടിയുള്ള രക്ഷയുടെ അടയാളമാണ് സഭ. സഭാമക്കളുടെ ജീവിതസാക്ഷ്യവും സുവിശേഷപ്രഘോഷണവും വഴി എല്ലാവരും സത്യസഭയിലേയ്ക്കു കടന്നുവരണമെന്നതാണ് ദൈവഹിതം.ദൈവവചനം വായിക്കാം; ധ്യാനിക്കാം
(അപ്പ. 4:32-5:11).ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"പാപമോചനത്തിനുള്ള അനുതാപം അവന്‍റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു'. (ലൂക്കാ. 24:47)നമുക്കു പ്രാര്‍ത്ഥിക്കാം
ജനപദങ്ങളുടെ കര്‍ത്താവും സകലത്തിന്‍റെയും നാഥനുമായ മിശിഹായേ, സമസ്തലോകത്തേയും അങ്ങയുടെ സുവിശേഷദീപ്തിയാല്‍ പ്രകാശിപ്പിക്കണമേ.എന്‍റെ തീരുമാനം
എല്ലാ ജനപദങ്ങളേയും സുവിശേഷം അറിയിച്ച ശ്ലീഹന്മാരെപ്പോലെ ഞാനും എന്റെജീവിതസാഹചര്യങ്ങളില് ഈശോയുടെ സുവിശേഷം അറിയിക്കും.സഭയോടൊത്തു ചിന്തിക്കാം
ഭൂമിയിലെ എല്ലാ ജനപദങ്ങളില്‍ നിന്നും ദൈവജനത്തിലേക്ക് ആളുകള്‍ സ്വീകരിക്ക പ്പെടുന്നു. അങ്ങനെ ദൈവജനം എല്ലാ ജനപദങ്ങളിലുമായി സ്ഥിതിചെയ്യുന്നു. അത് എല്ലാ ജനപദങ്ങളില്‍ നിന്നും പൗരډാരെ സ്വീകരിച്ചുകൊണ്ട് അവരെ ഭൗമികപ്രകൃതിക്കുപകരം സ്വര്‍ഗീയപ്രകൃതിയോടുകൂടിയ ഒരു രാജ്യത്തിലെ പൗരډാരാക്കിത്തീര്‍ക്കുന്നു. ലോകം മുഴുവന്‍ ചിതറിക്കിടക്കുന്ന വിശ്വാസികള്‍ പരിശുദ്ധാത്മാവില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. (തിരുസഭ 13)മാതൃസഭയെ അറിയാന്‍
പതിനൊന്നാം പീയൂസ് മാര്‍പാപ്പ 1923 ഡിസംബര്‍ 21-ാം തീയതി എറണാകുളം അതിരൂപതയായും തൃശ്ശൂര്‍, ചങ്ങനാശ്ശേരി, കോട്ടയം എന്നിവ സാമന്ത രൂപതകളായും സ്ഥാപിച്ചു. മലബാറിലെ കുടിയേറ്റക്കാരായ സുറിയാനി ക്രിസ്ത്യാനികള്‍ക്കുവേണ്ടി 1953-ല്‍ തലശ്ശേരി രൂപത സ്ഥാപിതമായി. 1955-ല്‍ ചങ്ങനാശ്ശേരിയുടെ അതിര്‍ത്തികള്‍ കൊല്ലം, തിരുവനന്തപുരം, കോട്ടാര്‍ എന്നീ രൂപതാപ്രദേശങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തി തെക്കോട്ട് കന്യാകുമാരിവരെ വികസിപ്പിച്ചു; തൃശ്ശൂര്‍ രൂപതയുടെ അതിര്‍ത്തി കോയമ്പത്തൂര്‍ രൂപതാ പ്രദേശങ്ങ ള്‍ക്കൂടി ഉള്‍പ്പെടത്തക്ക വിധം വിപുലമാക്കി; തലശ്ശേരി രൂപത മൈസൂര്‍, മംഗലാപുരം എന്നീ രൂപതാ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വിസ്തൃതമാക്കി. അതേവര്‍ഷം തന്നെ കോട്ടയം രൂപതയുടെ അതിര്‍ത്തി സീറോമലബാര്‍ സഭയുടെ അതിര്‍ത്തിയോളം വ്യാപിപ്പിച്ചു. 1956-ല്‍ ചങ്ങനാശ്ശേരി അതിരൂപതയായി ഉയര്‍ത്തപ്പെട്ടു.ഉത്തരം കണ്ടെത്താം