•  
                       കാല്‍വരിയിലെ കുരിശിലാണ് ഈശോ തന്‍റെ ജീവിതബലി പൂര്‍ത്തിയാക്കിയത്. രണ്ടുകള്ളډാരുടെമധ്യേ പടയാളികളുടെ പരിഹാസമേറ്റ് നിന്ദിതനായി കിടന്ന ആ സമയത്തും ഈശോയുടെ ദൃഷ്ടികള്‍ താഴേയ്ക്കു പതിഞ്ഞു . കുരിശനരികെ അവിടുത്തെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്‍റെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്‍ക്കുന്നുണ്ടായിരുന്നു. ഈശോ തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതുകണ്ട് അമ്മയോടു പറഞ്ഞു: ڇസ്ത്രീയേ ഇതാ നിന്‍റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു; ഇതാ നിന്‍റെ അമ്മڈ (യോഹ. 19:25-27).
     
     
                             കുരിശിന്‍ ചുവട്ടില്‍ നിന്ന മറിയത്തെ ശിഷ്യനായ യോഹന്നാനും, യോഹന്നാനെ മറിയത്തിനും ഏല്പിച്ചു കൊടുത്തപ്പോള്‍ നമ്മെ ഓരോരുത്തരേയുമാണ് ഈശോ മറിയത്തിനും മറിയത്തെ നമുക്കും ഭരമേല്പിച്ചത്. തന്‍റെ അമ്മയെ ഈശോ നമുക്കു നല്കി. ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പരിശുദ്ധ അമ്മയുടെ മാതൃത്വം ആത്മീയ മാതൃത്വമാണ്. രക്ഷാകര പദ്ധതിയില്‍ ഈശോയോടൊപ്പം നിന്ന് മാനസികവും ശാരീരികവുമായ വേദനകള്‍ ഏറ്റെടുത്താണ് അവള്‍ നമ്മുടെ അമ്മയായത്.
     
     

     

     വചനം സ്വീകരിച്ച അമ്മ

     

                                       മംഗളവാര്‍ത്താവേളയില്‍ ദൈവത്തിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട് ദൈവപുത്രന്‍റെ അമ്മയായിത്തീരാന്‍ അവശ്യപ്പെട്ടപ്പോള്‍ സ്വഭാവികമായി ഉണ്ടായ സംശയത്തിന്‍റെഅടിസ്ഥാനത്തില്‍ മറിയം ആരാഞ്ഞു: "ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ". അപ്പോള്‍ ദൈവികപദ്ധതി വെളിപ്പെടുത്തിക്കൊണ്ട് മാലാഖ പറഞ്ഞു: "അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശുപരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.. ദൈവത്തിന് ഒന്നും അസാധ്യമല്ല" (ലൂക്കാ1:35-37). ദൈവദൂതന്‍റെ വാക്കു കേട്ട്മറിയം പറഞ്ഞു. "ഇതാ കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ!"(ലൂക്കാ 1:38). ദൈവഹിതം നിറവേറ്റുവാന്‍ സന്നദ്ധയായ മറിയമാണ് ദൈവപുത്രന്‍റെ അമ്മയായി മാറിയത്. ഈശോ തന്‍റെ അമ്മയുടെ മഹത്വമായിഎടുത്തുപറഞ്ഞത് അമ്മയുടെ വചനശ്രവണവും അതിനനുസരിച്ചുള്ള ജീവിതവുമാണ് (ലൂക്കാ 11:28).
     

    മറിയം സഭയുടെ അമ്മ

     

                                 ഈശോയുടെ മരണത്തിനുശേഷം മറിയം ഈശോയുടെ ശിഷ്യരെ ഒരുമിച്ചുകൂട്ടി അവരോടൊത്തു പ്രാര്‍ത്ഥിച്ചിരുന്നു. "അവര്‍ ഏകമനസ്സോടെ യേശുവിന്‍റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്‍റെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു(അപ്പ.1:14). ദൈവവചനത്തെ അനുധ്യാനം ചെയ്തുകൊണ്ട് മറിയം അവരോടൊപ്പം വസിച്ചു. അങ്ങനെ,സഭാശരീരത്തിന്‍റെ ശിരസ്സായ മിശിഹായ്ക്ക് ജന്മം കൊടുത്ത മറിയം മിശിഹായുടെ ശരീരമായ സഭയ്ക്കു ജന്മം കൊടുക്കുന്നതിലും പങ്കാളിയായി. അതിനാല്‍, അവള്‍ ശിരസ്സായ മിശിഹായുടെ മാത്രമല്ല അവിടുത്തെ ശരീരമായ സഭയുടെയും അമ്മയായി മാറി.
     

    മറിയം സഭയുടെ പ്രതിരൂപവും മാതൃകയും

     

                       സ്വര്‍ഗം ലക്ഷ്യമാക്കി വിശ്വാസതീര്‍ത്ഥയാത്ര നടത്തുന്ന സമൂഹമാണ് സഭ. മറിയത്തിന്‍റെ ജീവിതവും ഒരു വിശ്വാസതീര്‍ത്ഥാടനമായിരുന്നു. "ഇതാ കര്‍ത്താവിന്‍റെ ദാസി" എന്നു മറുപടി നല്കിക്കൊണ്ട് ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞ നിമിഷം മുതല്‍ഈശോയോടൊത്ത് അവള്‍ തീര്‍ത്ഥയാത്രചെയ്തു. തെറ്റിദ്ധാരണകളും, കഷ്ടപ്പാടുകളും, അപമാനവും സഹനവും ഒപ്പം സന്തോഷവും സംതൃപ്തിയും നിറഞ്ഞ യാത്ര. എല്ലാ അനുഭവങ്ങളിലും അവള്‍ ദൈവത്തിന്‍റെ സ്നേഹത്തിലും പരിപാലനയിലും വിശ്വസിച്ചു മുന്നേറി. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്നുറച്ചു വിശ്വസിച്ചു പ്രവര്‍ത്തിച്ച മറി
    യത്തെ"കര്‍ത്താവരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി'എന്ന്
    ഏറ്റു പറഞ്ഞ ് തലമുറകള്‍ വണങ്ങുന്നു (ലൂക്കാ 1:45).
     
                  ഈശോയുടെ വിശ്വസ്ത മണവാട്ടിയായ തിരുസഭയുടെ പ്രതിരൂപമാണ് കന്യകാമറിയം. വിശ്വാസത്തിലും ഉപവിയിലും മിശിഹായോടുള്ള പരിപൂര്‍ണ വിശ്വസ്തതയിലും മറിയം സഭയ്ക്ക്മാതൃകയാണ്. ദൈവത്തിനു തന്നെത്തന്നെ പരിപൂര്‍ണമായും സമര്‍പ്പിച്ച് വിശ്വസ്തതയോടെ ജീവിച്ച പരിശുദ്ധ മറിയത്തിന്‍റെ ജീവിതം വചനത്തോടുള്ള സഭയുടെ വിശ്വസ്തതയുടെയും സമര്‍പ്പണത്തിന്‍റെയും പ്രതിരൂപമാണ്. ആത്മശരീരങ്ങളോടെ സ്വര്‍ഗാരോപിതയായ മറിയം യുഗാന്ത്യത്തില്‍  മഹത്വം പ്രാപിക്കാനിരിക്കുന്ന സഭയുടെ പ്രതീകവുമാണ്.
     

    മറിയത്തിന്‍റെ മാധ്യസ്ഥ്യവും സംരക്ഷണവും

     

                    കാനായിലെ കല്യാണവിരുന്നില്‍ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ പരിശുദ്ധ അമ്മ അവര്‍ക്കു വേണ്ടി ഈശോയുടെ സഹായം തേടി. എന്‍റെ സമയം ഇനിയും ആയിട്ടില്ല എന്നായിരുന്നു പുത്രന്‍റെ മറുപടിയെങ്കിലും അമ്മ പരിചാരകരോടു പറഞ്ഞു: "അവന്‍ പറയുന്നതു നിങ്ങള്‍ ചെയ്യുവിന്‍". തന്‍റെ ജീവിതത്തിന്‍റെ വിജയരഹസ്യം അമ്മ മക്കളായ നമുക്കും ഇതിലൂടെ പറഞ്ഞുതരുന്നു. വചനത്തെ ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിച്ച് അനുസരിച്ച അമ്മ ഭാഗ്യവതിയായി. അമ്മയെപ്പോലെ അവിടുത്തെ മക്കളായ നമ്മളും ഭാഗ്യമുള്ളവരാകാന്‍ അമ്മ ആവശ്യപ്പെടുന്നത്, ഈശോ പറയുന്നതുപോലെ ചെയ്യാനാണ്.
     
                          മറിയത്തിന്‍റെ മാധ്യസ്ഥ്യം തേടുന്നതില്‍ സഭ എന്നും ഉത്സുകയാണ് മാതാവിന്‍റെ നാമത്തിലുള്ള അനേകം ദൈവാലയങ്ങളും മാതാവിന്‍റെ നിരവധിയായ തിരുനാളുകളും പ്രാര്‍ത്ഥനകളും ഇതിനു തെളിവാണ്. കാലാകാലങ്ങളില്‍ സഭയെ നയിച്ച പരിശുദ്ധ പിതാക്കന്മാര്‍ മരിയഭക്തിയെ പ്രോത്സാഹിപ്പിച്ചിരുന്നു.
     

    മരിയഭക്തിയുടെ വിവിധരൂപങ്ങള്‍

     

                              ആദ്യനൂറ്റാണ്ടുമുതല്‍ സഭയില്‍ മരിയഭക്തി ദൃശ്യമാണ്. "പരിശുദ്ധ കന്യകയോട് പൗരസ്ത്യദേശത്തും പാശ്ചാത്യദേശത്തും പ്രദര്‍ശിപ്പിക്കുന്ന ഏറ്റവും പരിപൂജ്യമായ ഭക്താഭ്യാസങ്ങളെല്ലാം തന്നെ ആരാധനക്രമത്തില്‍ ഉദയംചെയ്തിട്ടുള്ളവയോ അതിനോടു ലയിച്ചിട്ടുള്ളവയോ ആകുന്നു"(മരിയഭക്തി 15). ജപമാല, തീര്‍ത്ഥാടനം, നോമ്പാചരണം, തിരുനാളാഘോഷങ്ങള്‍ എന്നിവയിലൂടെയെല്ലാം സഭ മരിയഭക്തി പ്രകടമാക്കുന്നു.
     
     
                      മറിയത്തോടുള്ള ഭക്താഭ്യാസങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ജപമാലയാണ്. ജപമാലയുടെ പ്രാധാന്യത്തേയും സമ്പന്നതയേയും കുറിച്ച് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ "പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജപമാല" എന്ന ശ്ലൈഹിക പ്രബോധനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. സുവിശേഷത്തിന്‍റെ ഒരു സംക്ഷിപ്തരൂപം എന്നാണ് പാപ്പാ ജപമാലയെ വിശേഷിപ്പിക്കുന്നത്. മാതാവിന്‍റെ നാമത്തിലുള്ള ധാരാളം തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സഭയിലുണ്ട്.  
     
     
                        ആരാധനാചൈതന്യത്തിനനുസരിച്ച് മരിയഭക്തിയില്‍ മുന്നേറുവാന്‍ മാര്‍ത്തോമ്മാ
    ക്രിസ്ത്യാനികള്‍ എന്നും ശ്രദ്ധിച്ചിരുന്നു. എല്ലാ ബുധനാഴ്ചകളുംമരിയഭക്തിക്കായി പ്രത്യേകം നീക്കിവച്ചിരിക്കുന്നു. സീറോമലബാര്‍സഭയുടെ ആരാധനാചൈതന്യത്തില്‍ ആധികാരികമായ മരിയഭക്തി പ്രകാശിപ്പിക്കുന്നതിനുള്ള പ്രധാനവേദിയാണ് യാമപ്രാര്‍ത്ഥന. നമ്മുടെ സഭയില്‍ ബുധനാഴ്ചകളിലെ യാമപ്രാര്‍ത്ഥനകള്‍ മാതൃഗീതികളാലും പ്രാര്‍ത്ഥനകളാലും സമ്പന്നമാണ്. മാതാവിന്‍റെ തിരുനാളുകള്‍ പ്രാചീനകാലം മുതല്‍ എല്ലാ ദൈവാലയങ്ങളിലും. ആഘോഷിക്കുന്നുണ്ട് മാതാവിന്‍റെ തിരുനാളുകളോടനുബന്ധിച്ച് മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ നോമ്പാചരിച്ചിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മാതാവിന്‍റെ സ്വര്‍ഗാരോപണ ത്തിരുനാളിന് ഒരുക്കമായുള്ള പതിനഞ്ചു നോമ്പും ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പും ഇതിനുദാഹരണങ്ങളാണ്.
     
     
                     മരിയഭക്തി നമ്മെ ഈശോയോടുള്ള സ്നേഹത്തില്‍ വളര്‍ത്തുന്നു. മാതാവിനോടു ഭക്തിയുള്ളവരായി ജീവിച്ച് അമ്മയോടൊപ്പം നമ്മുടെ സ്വര്‍ഗീയ തീര്‍ത്ഥാടനം നമുക്കു പൂര്‍ത്തിയാക്കാം.
    ു.

    പരിശുദ്ധ അമ്മയുടെ പ്രധാനപ്പെട്ട തിരുനാളുകള്‍

     

    മാതാവിന്‍റെ ശുദ്ധീകരണത്തിരുനാള്‍ : ഫെബ്രുവരി 2
     
    മംഗലവാര്‍ത്താത്തിരുനാള്‍                   : മാര്‍ച്ച് 25
     
    കര്‍മ്മലമാതാവിന്‍റെ തിരുനാള്‍            : ജൂലൈ 16
     
    സ്വര്‍ഗാരോപണത്തിരുനാള്‍                  : ആഗസ്റ്റ് 15
     
    മാതാവിന്‍റെ ജനനത്തിരുനാള്‍               : സെപ്റ്റംബര്‍ 8
     
    അമലോത്ഭവത്തിരുനാള്‍                       : ഡിസംബര്‍ 8
     
    മാതാവിന്‍റെ മാതൃത്വത്തിരുനാള്‍         : ക്രിസ്തുമസ് കഴിഞ്ഞ ുവരുന്ന ഞായര്‍
     
    മാതാവിന്‍റെ വിമലഹൃദയത്തിരുനാള്‍: തിരുഹൃദയത്തിരുനാളിന്‍റെ പിറ്റേദിവസം.
     
    പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തിരുനാള്‍ പൗരസ്ത്യസുറിയാനി സഭയുടെ പാരമ്പര്യത്തില്‍ പരിശുദ്ധ അമ്മയുടെ ഉറക്ക ത്തിന്‍റെ (ഉീൃാശശേീ) തിരുനാള്‍ എന്നാണ് അറിയപ്പെടുന്നത്.
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

     

    (ലൂക്കാ. 1:39-56)
     
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

    "കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി"(ലൂക്കാ.1:45).
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    ഞങ്ങളുടെ കര്‍ത്താവായ ഈശോയേ, നിന്‍റെ അമ്മയായ പരിശുദ്ധ മറിയത്തിന്‍റെപ്രാര്‍ത്ഥനയാല്‍ ഞങ്ങള്‍ക്ക് ആത്മീകവും ശാരീരികവുമായ സഹായവും സംരക്ഷണവും പ്രദാനം ചെയ്യണമേ. നിന്‍റെ രാജ്യത്തിലെ നിത്യവിരുന്നില്‍ അവളോടുകൂടെ ഞങ്ങളേയും പങ്കാളികളാക്കണമേ.
     
     

    എന്‍റെ തീരുമാനം

     

                      ഞാന്‍ എന്നും മാതാവിന്‍റെ മാധ്യസ്ഥ്യം യാചിക്കും.
     

     

    സഭയോടൊത്തു ചിന്തിക്കാം

     

              തന്‍റെ പുത്രന്‍ കഴിഞ്ഞാല്‍ എല്ലാ മാലാഖാമാരിലും മനുഷ്യരിലും ഉപരിയായി
    ദൈവം കാരുണ്യപൂര്‍വം ഉയര്‍ത്തിയ മറിയത്തെ ദൈവത്തിന്‍റെ പരിശുദ്ധ മാതാവും ക്രിസ്തുവിന്‍റെ ജീവിതരഹസ്യങ്ങളില്‍ പങ്കുകാരിയുമായി സഭ പ്രത്യേകവിധം ബഹുമാനിക്കുന്നത് യുക്തമാണ്..... സഭയില്‍ എക്കാലവും നിലനിന്നു പോരുന്ന ഈ വണക്ക ത്തിന് ഒരു സവിശേഷതയുണ്ട്. എങ്കിലും മനുഷ്യാവതാരം ചെയ്ത വചനത്തിനും പിതാവിനും പരിശുദ്ധാത്മാവിനും നല്‍കുന്ന ആരാധനയില്‍നിന്ന് ഇതു വ്യത്യസ്തമാണ്. പക്ഷേ മരിയവണക്കം ഈ ആരാധനയ്ക്കു സഹായകമാണെന്നതും ഒരു പരമാര്‍ത്ഥമത്രേ. (തിരുസഭ66)
     
     

    മാതൃസഭയെ അറിയാന്‍

     

                  സീറോമലബാര്‍ സഭയെ 1992ല്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സ്ഥാനത്തേയ്ക്കുയര്‍ത്തുകയും കര്‍ദ്ദിനാള്‍ ആന്‍റണി പടിയറയെ മേജര്‍ ആര്‍ച്ചുബിഷപ്പായി നിയമിക്കുകയും ചെയ്തു. സഭയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുവാന്‍ 1993-ല്‍ മെത്രാന്മാരുടെ സിനഡ് സമ്മേളിച്ചു. 1995-ല്‍ കാക്കനാട്ടെ മൗണ്ട്
    സെന്‍റ് തോമസില്‍സഭാകാര്യാലയവും ഉദ്ഘാടനം ചെയ്യപ്പെട്ടു. 1999-ല്‍ ബല്‍ത്തങ്ങാടി രൂപത
    ആരംഭിച്ചു. 1995-ല്‍ തൃശ്ശൂര്‍, തലശ്ശേരി രൂപതകളും 2005-ല്‍ കോട്ടയം രൂപതയും അതിരൂപതകളായി ഉയര്‍ത്തി. ഭാരതത്തിനു പുറത്ത് സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കുവേണ്ടി
    നടത്തുന്ന അജപാലനശുശ്രൂഷയുടെ ഭാഗമായി അമേരിക്കയിലെ ചിക്കാഗോ (2001) ഓസ്ട്രേലിയായിലെ മെല്‍ബണ്‍ (2013),ഇംഗ്ലണ്ടില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായുള്ള ഗ്രേറ്റ് ബ്രിട്ടണിലെ രൂപത (2016) എന്നീ രൂപതകളും, കാനഡയിലെ മിസിസ്സാഗാ കേന്ദ്രമായി 2015-ല്‍ ഒരു അപ്പസ്തോലിക്ക് എക്സാര്‍ക്കേറ്റും (അുീീഹെേശര ഋഃമൃരവമലേ). സീറോമലബാര്‍ രൂപതകളില്ലാത്ത പ്രദേശങ്ങളിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂസിലാന്‍റ്, യൂറോപ്പ് കേന്ദ്രങ്ങളാക്കി അപ്പസ്തോലിക്ക് വിസിറ്റേഷനും (അുീീഹെേശര ഢശശെമേശേീി) പ്രവര്‍ത്തിച്ചുവരുന്നു. ഭാരതത്തിനകത്തുള്ള സഭാംഗങ്ങ ള്‍ക്കുവേണ്ടി 2007- ല്‍ ഭദ്രാവതി, 2010-ല്‍ മാണ്‍ഡ്യ രൂപതകളും ആരംഭിച്ചു. ഭാരതത്തിനകത്തുള്ള സീറോമലബാര്‍ രൂപതകളില്ലാത്ത പ്രദേശങ്ങളിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കായി അപ്പസ്തോലിക്ക് വിസിറ്റേഷനു
    (അുീീഹെേശര ഢശശെമേശേീി) പ്രവര്‍ത്തിക്കുന്നുണ്ട്.