പാഠം 3
മനുഷ്യനെ സൃഷ്ടിച്ചു
ക. കുട്ടികള്‍ സ്വന്തമാക്കേണ്ടവ
1. ബോധ്യങ്ങള്‍
- ദൈവമാണ് എന്നെ സൃഷ്ടിച്ചത്.
- ദൈവം ജീവന്റെ നാഥന്.
- ദൈവം എന്നെ സ്നേഹിക്കുന്നു.
2. മനോഭാവങ്ങള്‍
എന്നെ സൃഷ്ടിച്ച ദൈവത്തോടുള്ള സ്നേഹവും നന്ദിയും.
3. ശീലങ്ങള്‍
മറ്റുള്ളവരെ കാണുമ്പോള്‍ ഞാന്‍ ദൈവത്തെ ഓര്‍ക്കും.
കക. ബോധനോപാധികള്‍
- ഒരു കുടുംബഫോട്ടോ.
- ഒരു വീടിന്റെ മാതൃക.
- ദൈവം = സ്നേഹം എന്ന് വലുതാക്കി എഴുതിയത്.
കകക. പാഠാവതരണം
തന്നെ സ്നേഹിക്കുന്ന ദൈവം തനിക്കും ജീവന് നല്കി എന്ന ബോധ്യം കുട്ടികളില്‍ രൂഢമൂലമാകണം. മനുഷ്യന്റെയോ മൃഗത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ രൂപം മെനയാന്‍ ഒരു കലാകാരന് കഴിയും. എന്നാല്‍ അതിന് ജീവന് കൊടുക്കാന്‍ അയാള്‍ക്കു കഴിയില്ല. ജീവന് നല്കാന് കഴിയുന്നത് ദൈവത്തിന് മാത്രമാണ്. ദൈവമാണ് ജീവന്റെ നാഥന്. ദൈവം നമ്മെ ഒരോരുത്തരെയും സ്നേഹിക്കുന്നതുകൊണ്ടാണ് തന്റെ സ്വന്തം ഛായയില്‍ നമ്മെ സൃഷ്ടിച്ചത്. സ്വന്തം കുടുംബത്തിലെ എല്ലാവരേയും സൃഷ്ടിച്ചത് ദൈവമാണെന്ന് കുട്ടികള്‍ ഗ്രഹിക്കുന്നു. ബോധനോപാധികള്‍ ഈ അറിവിനായി ഉപയോഗിക്കാവുന്നതാണ്.
കഢ. പാഠബന്ധിത പ്രവര്‍ത്തനങ്ങള്‍
1. എന്റെ വീട്ടില്‍ ആരെല്ലാമാണ്?
വല്യപ്പന്, വല്ല്യമ്മ, അമ്മായി.....
2. നിറം കൊടുത്ത് ആവര്‍ത്തിച്ചെഴുതുക.
'ദൈവം എന്നെ സ്നേഹിക്കുന്നു' എന്ന് എഴുതിയതിന്റെ മീതെ കൂടിത്തന്നെ കുട്ടികള്‍ എഴുതുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഓരോ വരി എഴുതുമ്പോഴും വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിക്കുന്നത് വാചകം വളരെ വേഗത്തില്‍ കുട്ടിയുടെ മനസ്സില്‍ പതിയാന്‍ ഇടയാക്കും.
3. ആവര്‍ത്തിച്ചെഴുതാം
ദൈവം ജീവന്റെ നാഥന് എന്ന് ആവര്‍ത്തിച്ചെഴുതാം.
ഢ. അനുബന്ധിത പ്രവര്‍ത്തനങ്ങള്‍
1. പാട്ടുപാടാം
അപ്പന്, അമ്മ, ചേട്ടന്, ചേച്ചി,
കുഞ്ഞനുജന്, അനുജത്തി
എല്ലാവരേയും തന്ന ദൈവം
പിതാവാണല്ലോ
ജീവന് തന്നു, നല്ല ദൈവം
സ്നേഹം തന്നു നല്ല ദൈവം
തന്റെ ഛായ നല്കി ദൈവമെന്നെ
സൃഷ്ടിച്ചുവല്ലോ.
2. ഫോട്ടോ പതിക്കാം
കുട്ടിയുടെ വീട്ടിലുള്ളവരുടെ ഫോട്ടോ (കുടുംബഫോട്ടോയില്‍ നിന്ന്) ബുക്കില്‍ ഒട്ടിക്കുന്നതാണ്.
3. അഭിനയിക്കാം
ദൈവം മനുഷ്യന് ജീവന് നല്കുന്ന രംഗം ഭാവാത്മകമായി അവതരിപ്പിക്കാം.
4. ചോദ്യങ്ങള്‍
1. ആദ്യത്തെ പുരുഷന്റെ പേരെന്ത്?
2. ആദ്യത്തെ സ്ത്രീ ആരാണ്?
3. ദൈവം എങ്ങനെയാണ് മനുഷ്യനെ സൃഷ്ടിച്ചത്?
4. ജീവന്റെ നാഥന് ആരാണ്?