പാഠം 6
ദൈവത്തിനു സ്തുതി
-
സൃഷ്ടികളായ മനുഷ്യര്‍ എപ്പോഴും സ്രഷ്ടാവായ ദൈവത്തെ സ്തുതിച്ചിരുന്നു. മനോഹരമായ പ്രപഞ്ചം നല്‍കിയതിന് അവര്‍ ദൈവത്തെ സ്തുതിച്ചു. ധാരാളം വിളവുകള്‍ കിട്ടിയപ്പോള്‍ അവര്‍ ദൈവത്തെ സ്തുതിച്ചു.പ്രാര്‍ത്ഥനകളിലൂടെയും ഗീതങ്ങളിലൂടെയും അവര്‍ ദൈവത്തെ സ്തുതിച്ചു.
ദൈവത്തെ സ്തുതിക്കാം
ഈ മാലാഖമാരോടു ചേര്‍ന്ന് താഴെ കൊടുത്തിരിക്കുന്ന ഗാനം പാടി നമുക്കു ദൈവത്തെ സ്തുതിക്കാം.ഹല്ലേലൂയ്യാ പാടീടുന്നേന്ഹല്ലേലൂയ്യാ ... ഹല്ലേലൂയ്യാ ...നമുക്ക് ദൈവത്തെ സ്തുതിക്കാം. ഓരോ ദിവസവും സ്തുതിക്കാം. ഉണരുമ്പോഴും സന്ധ്യാനേരത്തുംഉറങ്ങാന് പോകുമ്പോഴും നമുക്ക് ദൈവത്തെ സ്തുതിക്കാം. എല്ലാ നډകള്‍ക്കായും ദൈവത്തെ സ്തുതിക്കാം.കൈകള്‍ കൂപ്പാം
നډകള്‍ നല്‍കി ഞങ്ങളെ അനുഗ്രഹിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.ഏതെല്ലാം വിധത്തിലാണ്ദൈവം നമ്മെ പരിപാലിക്കുന്നത്!ശ്വസിക്കാന്‍ വായു, കുടിക്കാന്‍ വെള്ളം,ഭക്ഷിക്കാന്‍ ആഹാരം, ധരിക്കാന്‍ വസ്ത്രം, താമസിക്കാന്‍ വീട്, പഠിക്കാന്‍ സ്കൂള്‍.പഠിക്കാന്‍ ബുദ്ധി നല്‍കിയിരിക്കുന്നു. കളിക്കുവാനും ചിരിക്കുവാനും നമുക്കു കഴിയുന്നു. പാട്ടു പാടുവാനും പടം വരയ്ക്കുവാനും നൃത്തം ചെയ്യുവാനും നമുക്കു സാധിക്കും. ഇവയെല്ലാം തന്ന് നമ്മെ പരിപാലിക്കുന്ന ദൈവത്തെ നമുക്കു സ്തുതിക്കാം.നമുക്കുപാടാം
കര്‍ത്താവേ നിന്‍ സ്തുതി പാടും അനുദിനമങ്ങയെ വാഴ്ത്തും ഞാന്നാഥന് മഹിമ നിറഞ്ഞവനും പാരം സ്തുത്യനുമെന്നെന്നും.എന്നാത്മാവേ പാടുക നീ കര്‍ത്താവിന്‍ സ്തുതി ഗീതങ്ങള്ജീവിതകാലം മുഴുവന്‍ ഞാന്‍ നാഥനു ഗീതികള്‍ പാടീടും.മാലകോര്‍ക്കാം
മുത്തുകള്‍ കോര്‍ത്ത് നമുക്ക് ഒരു മാല ഉണ്ടാക്കാം.ഓരോ മുത്തിനും നിറം കൊടുക്കുമ്പോള്ദൈവമേ സ്തുതി എന്നു പറയാന്‍ മറക്കരുതേ.മനഃപാഠമാക്കാം
കര്‍ത്താവിനെ സ്തുതിക്കുവിന്‍, അവിടുന്ന് നല്ലവനാണ്.സങ്കീര്‍ത്തനം 135:3ഉത്തരം കണ്ടെത്താം