•  
     
    നമ്മെ സ്നേഹിക്കുന്ന ദൈവം നമ്മോടുകൂടൊയാകുവാന്‍ ആഗ്രഹിച്ചു. അവിടുന്നു തന്‍റെ പുത്രനെ നമുക്കായി അയച്ചു. നല്ല തണുപ്പുള്ള രാത്രി!  ആകാശത്തില്‍ നക്ഷത്രങ്ങള്‍! എങ്ങും നിശബ്ദത... ബേത്ലെഹെമിലെ കാലിത്തൊഴുത്തില്‍ ഈശോ ജനിച്ച ആ രാത്രിയില്‍ ആട്ടിടയര്‍ മനോഹരമായ ഒരു ഗാനം കേട്ടു. നിരനിരയായി നിന്ന മാലാഖാമാര്‍ അവരെ ഒരു സന്തോഷവാര്‍ത്ത അറിയിച്ചു:
     
    ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.
    ലൂക്കാ 2:11 മനുഷ്യനായി ജനിച്ച ദൈവപുത്രനാണ് ഈശോ അങ്ങനെ ദൈവം നമ്മോടുകൂടെയായി.
     

     

     

    നമുക്കുപാടാം

     

    ഉണ്ണിപിറന്നു ബേത്ലെഹെമില്‍
    വന്ദനമരുളാന്‍ വന്നിടുവിന്‍
    നിര്‍മലമോദമലിഞ്ഞൊഴുകും
    മംഗളഗാനം പാടിടുവിന്‍
    നിത്യപിതാവിന്‍ മാഹാത്മ്യം
    ചൂടിവരുന്നൊരു രക്ഷകനെ
    താണുവണങ്ങി നമിച്ചിടുവിന്‍
    താണുവണങ്ങി നമിച്ചിടുവിന്‍
     
     

    നിറം കൊടുക്കാം

     

    മനുഷ്യനായി ജനിച്ച
    ദൈവപുത്രനാണ് ഈശോ
     
    ബേത്ലെഹെമിലെ കാലിത്തൊഴുത്തിലാണ്
    ഈശോ ജനിച്ചത്.
    ഈശോയുടെ പിറന്നാളാണ് ക്രിസ്തുമസ്
    ഈശോയുടെ അമ്മയാണ് മറിയം
    ഈശോയുടെ വളര്‍ത്തുപിതാവാണ് യൗസേപ്പ്
     
     

    കൈകള്‍ കൂപ്പാം

     

    മനുഷ്യനായി പിറന്ന ഈശോയേ, മാലാഖമാരോടുകൂടെ
    ഞങ്ങളും അങ്ങയെ സ്തുതിക്കുന്നു.
     
     

    താഴെ കൊടുത്തിരിക്കുന്ന

     

    ക്രിസ്തുമസ് ട്രീ
    നിറം കൊടുത്ത് മനോഹരമാക്കാം
     
     
    മനഃപാഠമാക്കാം
     
    വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു.
    യോഹന്നാന്‍ 1:14