•  
     
    മാതാപിതാക്കളോടൊത്ത് ഈശോ ദൈവാലയത്തില്‍ പോയിരുന്നു
     
    ദൈവത്തെ സ്തുതിക്കാന്‍,
    ദൈവവചനം കേള്‍ക്കാന്‍,
    തിരുനാളില്‍ പങ്കുചേരാന്‍.
     

    നമുക്കുപാടാം

     

    ശബ്ദമുയര്‍ത്തി പാടിടുവിന്‍
    സര്‍വ്വരുമൊന്നായ് പാടിടുവിന്‍
    എന്നെന്നും ജീവിക്കും
    സര്‍വ്വേശ്വരനെ വാഴ്ത്തിടുവിന്‍
    പരിപാവനനാം സര്‍വ്വേശാ
    പരിപാവനനാം ബലവാനേ
    പരിപാവനനാം അമര്‍ത്യനേ
    നിന്‍കൃപ ഞങ്ങള്‍ക്കേകണമേ.
     

    നിറംകൊടുക്കാം

     

    താഴെ കൊടുത്തിരിക്കുന്ന ദൈവാലയത്തിന്‍റെ
    രേഖാചിത്രത്തിന് നിറംകൊടുക്കുക.
     
    ദൈവം വസിക്കുന്ന ഭവനമാണ് ദൈവാലയം
    അവിടെ എല്ലാവരും ഒന്നിച്ച്
    ദൈവത്തെ ആരാധിക്കുന്നു.
     
    ദൈവവചനം കേള്‍ക്കുന്നു.
    ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.
     
    ഈശോയെപ്പോലെ ഞാനും എന്‍റെ
    മാതാപിതാക്കളോടൊപ്പം ദൈവാലയത്തില്‍ പോകും.
    (ഉചിതമായ പദം എടുത്തെഴുതുക)
    ഞാന്‍ ദൈവത്തെ ----------------------
    ദൈവവചനം --------------------------
    ദൈവത്തോടു -------------------------
     
    സ്തുതിക്കും. കേള്‍ക്കും. പ്രാര്‍ത്ഥിക്കും.
     

    കൈകള്‍ കൂപ്പാം

     

    ഈശോയേ, ദൈവാലയത്തില്‍ ഭക്തിപൂര്‍വ്വം
    പെരുമാറുവാന്‍ എന്നെ സഹായിക്കണമേ.
     

     

     

    നമുക്കുപാടാം

     

    ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
    നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്‍മാര്‍
    ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
    കണ്ണുകള്‍ നിന്‍ ദിവ്യശോഭ തഴുകി നില്‍പ്പൂ.
    കാതുകള്‍ നിന്‍ വാണിയില്‍ മുഴുകി നില്‍പ്പൂ
    അന്യഭൂവില്‍ ആയിരം ദിനങ്ങളേക്കാള്‍
    നിന്‍ ഗൃഹത്തിലേകദിവസം കാമ്യമല്ലോ.
     
     

    വഴികാണിക്കാമോ?

     

    പള്ളിയില്‍ പോകുവാന്‍ വഴിയറിയാതെ വിഷമിക്കുന്ന
    ഈ കുട്ടിയെ സഹായിക്കാമോ?
    എന്‍റെ ഇടവകപ്പള്ളിയുടെ പേര്
     
     

    മനഃപാഠമാക്കാം

     

    ദൈവത്തിന്‍റെ വിശുദ്ധ മന്ദിരത്തില്‍
    അവിടുത്തെ സ്തുതിക്കുവിന്‍
    സങ്കീര്‍ത്തനം 150:1