പാഠം 12
കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോ
-
തലയില്‍ കൈവച്ചു പ്രാര്‍ത്ഥിക്കുന്നതിനായി അമ്മമാര്‍ കുഞ്ഞുങ്ങളെ ഈശോയുടെ പക്കല്‍ കൊണ്ടുവന്നു.ശിഷ്യډാര്‍ അവരെ തടഞ്ഞു. ഈശോ പറഞ്ഞു: ശിശുക്കള്‍ എന്‍റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍ ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. ലൂക്കാ 18:16ഈശോയുടെ അടുത്തുചെന്ന കുഞ്ഞുങ്ങളുടെ തലയില്‍ കൈവച്ച് അവിടുന്ന് അവരെ അനുഗ്രഹിച്ചു.
നമുക്കുപാടാം
സ്നേഹസ്വരുപനാം എന്‍റെ ഈശോകുഞ്ഞുങ്ങളാം ഞങ്ങളിതാനിന്തിരുപാദേയണഞ്ഞിടുന്നുതന്നാലും നിന്‍ ആശിസുകള്‍.പൈതങ്ങള്‍ എന്‍ പക്കല്‍ വന്നീടട്ടെഎന് പക്കല്‍ വന്നു വസിച്ചീടട്ടെഎന്നില്നിന്നെല്ലാം പഠിച്ചീടട്ടെനډകള്‍ നേടി വളര്‍ന്നീടട്ടെ(സ്നേഹ...)ഈശോയുടെ അനുഗ്രഹം സ്വീകരിക്കുന്ന കുട്ടികള്നിങ്ങള്ക്കും ഈശോയുടെ അനുഗ്രഹം സ്വീകരിക്കണമോ? എങ്കില്‍ നിങ്ങളുടെ പേരെഴുതുക.ഈശോയ്ക്ക് കുഞ്ഞുങ്ങളോട് എന്തു സ്നേഹമാണ്! എല്ലാ കുഞ്ഞുങ്ങളെയും ഈശോ സ്നേഹിക്കുന്നു.ഈശോ എന്നെയും സ്നേഹിക്കുന്നു; എന്നെ അനുഗ്രഹിക്കുന്നു. ഞാന്‍ എപ്പോഴും ഈശോയുടെഅരികിലേയ്ക്ക് ഓടിച്ചെല്ലും.കൈകള്‍ കൂപ്പാം
കുഞ്ഞുങ്ങളെ അനുഗ്രഹിക്കുന്ന ഈശോയേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.നമുക്കു പാടാം
കുഞ്ഞുമനസ്സിന്‍ നൊമ്പരങ്ങള്ഒപ്പിയെടുക്കാന് വന്നവനാംഈശോയെ ഈശോയേആശ്വാസം നീയല്ലോ.കുഞ്ഞായ് വന്നു പിറന്നവന്കുഞ്ഞുങ്ങളാകാന് പറഞ്ഞവന്സ്വര്ഗത്തില് ഒരു പൂന്തോട്ടംനല്ല കുഞ്ഞുങ്ങള്‍ക്കായി തീര്ത്തവനേനീവരു നീവരു പൂന്തിങ്കളായിനീവരും നീവരു പൂന്തെന്നലായ്.(കുഞ്ഞു...)പേരെഴുതാം
ഈശോയുടെ അനുഗ്രഹം വാങ്ങാന്‍ നിങ്ങളുടെഏതെല്ലാം കൂട്ടുകാരെ കൊണ്ടുവരും?അവരുടെ പേരെഴുതുക.മനഃപാഠമാക്കാം
ശിശുക്കള്‍ എന്‍റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍;അവരെ തടയരുത്. ലൂക്കാ 18:16ഉത്തരം കണ്ടെത്താം