• ഇന്ന് രോഗനിര്‍ണയത്തിന് വളരെയധികം ആശ്രയിക്കുന്ന ങ.ഞ.ക. ടരമിിലൃ കണ്ടുപിടിച്ച ഡോ. റെയ്മണ്ട് ഡമാഡിയോണ്‍, 1977ല്‍ പ്രസ്തുത പരീക്ഷണത്തിന്‍റെ വിജയത്തിനുശേഷം ഇങ്ങനെപറഞ്ഞു: "ഈ സംരംഭത്തിന്‍റെ ആരംഭം മുതല്‍ ദൈവത്തിന്‍റെ കരങ്ങള്‍ എനിക്ക് അനുഭവവേദ്യമായിരുന്നു. പ്രാര്‍ത്ഥനയിലുള്ള എന്‍റെ വിശ്വാസം കൂടുതല്‍ ശക്തമായി. ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ മനുഷ്യബുദ്ധിയ്ക്കും, സൂക്ഷ്മഗവേഷണത്തിനും വഴങ്ങാത്ത ഒരു സാഹചര്യവുമില്ലെന്ന് എനിക്ക് തോന്നിയെങ്കിലും, ദൈവത്തിന്‍റെ അദൃശ്യമായ ഇടപെടലും, സ്നേഹപൂര്‍ണമായ പ്രചോദനവും അനുഭവിച്ചറിഞ്ഞപ്പോള്‍ ഞാന്‍ തീര്‍ത്തും വിനയാന്വിതനായിത്തീര്‍ന്നു."
    ശാസ്ത്ര സാങ്കേതിക മേഖലകളിലെ പുരോഗതി വിസ്മയനീയമാണ്. ചിലര്‍ ഇതിനെ മനുഷ്യന്‍റെ മാത്രം കഴിവായി കണക്കാക്കുന്നു. എന്നാല്‍ സത്യമെന്താണ്? സൃഷ്ടികര്‍മം ദൈവത്തിന്‍റെ പ്രവൃത്തിയാണ്. അത് പ്രപഞ്ചത്തില്‍ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതംഗീകരിക്കാത്തവരാണ് ദൈവതിരസ്കാരത്തിന്‍റെ വക്താക്കളാകുന്നത്. ദൈവത്തെ മാറ്റിനിറുത്തിക്കൊണ്ടുള്ള പുരോഗമനദര്‍ശനം മനുഷ്യനെ അടിമയോ യന്ത്രസമാനനോ ആക്കുന്നു. അവന്‍ നൈമിഷികാനന്ദങ്ങളുടെയും അനുഭൂതികളുടെയും അടിമയായിത്തീരുന്നു. ഭൗതിക ലോകത്തില്‍ ദൈവത്തിനിടമില്ല എന്നാണ് അക്കൂട്ടരുടെ ചിന്താഗതി. അതിനാല്‍ ദൈവമില്ലാത്ത ഒരു ലോകം നിര്‍മിക്കാന്‍ അവര്‍ ന്യായവാദങ്ങള്‍ നിരത്തുന്നു. വിശ്വാസത്തിനെതിരായ വെല്ലുവിളികള്‍ വ്യത്യസ്ത കാലങ്ങളിലും ദേശങ്ങളിലും ഭാവങ്ങളിലും പ്രത്യക്ഷപ്പെടുമെങ്കിലും പൊതുസ്വഭാവമുള്ള ചില വെല്ലുവിളികളുണ്ട്. പ്രത്യയശാസ്ത്രപരമായ ചില ആശയങ്ങള്‍ മനുഷ്യന്‍റെ സഹജവാസനകളില്‍ നിന്ന് ഉത്ഭൂതമാകുന്ന പ്രവണതകള്‍, തിരുവചനം തെറ്റിദ്ധരി ച്ചവരും തെറ്റായി വ്യാഖ്യാനിക്കുന്നവരും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവയാണവ.  ചരിത്രത്തില്‍ വിശ്വാസത്തിന് വെല്ലുവിളികളുയര്‍ത്തിയ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും ഏവയെന്ന് തുടര്‍ന്ന് പരിശോധിക്കാം.

    ക. അജ്ഞേയവാദം (അഴിീശെേരശാെ)

     
     
    ഭൗതികവും അനുഭവപ്രദവുമായ തലങ്ങള്‍ക്കപ്പുറം കടന്നുചെല്ലാനുള്ള മനുഷ്യമനസ്സി ന്‍റെ കഴിവിനെ ചോദ്യം ചെയ്യുന്ന ദാര്‍ശനിക നിലപാടാണ് 
    അജ്ഞേയവാദം. ഈശ്വരനുണ്ടായിരിക്കാം, ഇല്ലായിരിക്കാം. ഈശ്വരനുണ്ടെങ്കില്‍ത്തന്നെ അവിടുന്നു മനുഷ്യബുദ്ധിക്കതീതനാണ്; അവിടുത്തെ കണ്ടെത്താന്‍ മനുഷ്യന്‍ അശക്തനാണ്. എങ്കില്‍ എന്തിനാണ് ഈശ്വരനെക്കുറിച്ച് മനുഷ്യന്‍ വ്യഗ്രത കാണിക്കുന്നത്? ഇതാണ് അജ്ഞേയവാദികളുടെ നിലപാട്.
     
     

    കക. യുക്തിവാദം (ഞമശേീിമഹശാെ)

     
     
      യുക്തികൊണ്ട് തെളിയിക്കാനാവാത്തത് യാഥാര്‍ത്ഥ്യമല്ല ; പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവസിദ്ധമാകുന്ന അറിവേ അംഗീകരിക്കാനാവൂ. ഈശ്വരന്‍ ഇന്ദ്രിയപരമായ അറിവിനോ, യുക്തിക്കോ വിധേയനല്ല. അതിനാല്‍ ഈശ്വരന്‍ യാഥാര്‍ത്ഥ്യമല്ല. മനുഷ്യന്‍റെ അജ്ഞതയും ഭയവുമാണ് ഈശ്വരവിശ്വാസത്തിന്‍റെ ഉറവിടം. പ്രപഞ്ച പ്രതിഭാസങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയാത്ത മനുഷ്യന്‍ അവയെ വിശദീകരിക്കാന്‍ കെട്ടിച്ചമച്ച യുക്തിഹീനമായ സങ്കല്പമാണ് ഈശ്വരന്‍. ജീവിതത്തിലെ അപരിഹാര്യങ്ങളായ ദുഃഖങ്ങളും അനിവാര്യമായ ദുരന്തങ്ങളും, അവയില്‍ നിന്നുളവാകുന്ന ഉത്ക്കണ്ഠകളും ഈ സങ്കല്പത്തിന്‍റെ വളര്‍ച്ചയെയും നിലനില്പിനെയും സഹായിക്കുമെന്നാണ് യുക്തിവാദികള്‍ പറയുന്നത്. ദൈവം "ഇല്ല" എന്ന് വിളിച്ചുപറയാന്‍ വെമ്പുന്നവരാണവര്‍. എന്നാല്‍ അതിനുള്ള ന്യായങ്ങള്‍ യുക്തിഹീനങ്ങളാണുതാനും. ശാസ്ത്രം നേടിത്തരുന്ന ഭൗതികനേട്ടങ്ങളാണ് യുക്തിവാദികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മനുഷ്യന്‍ ശൂന്യാകാശത്തില്‍ നീന്തിക്കളിക്കുന്നുവെന്നും, അവിടെ ഈശ്വരനെകണ്ടെത്തിയില്ല എന്നും, കാലത്തെ മറികടക്കാന്‍ കഴിയുന്ന യന്ത്രങ്ങള്‍ സ്വന്തമാക്കിയെന്നും കണ്ടുപിടിത്തങ്ങള്‍ നടത്തിയെന്നുമൊക്കെയാണ് അവരുടെ അവകാശവാദങ്ങള്‍. എന്നാല്‍ യഥാര്‍ത്ഥ ശാസ്ത്രജ്ഞډാരാകട്ടെ അവരോട് യോജിക്കുന്നില്ല. കണ്ടുപിടിച്ചതിലേറെ കണ്ടുപിടിക്കാനിരിക്കുന്നുവെന്നും, അറിയാനിരിക്കുന്നത് അറിഞ്ഞതിന്‍റെ എത്രയോ ഇരട്ടിയാണെന്നും, ഈ പ്രപഞ്ചം മുഴുവന്‍ ഏതോ അദൃശ്യശക്തിയുടെ പ്രവര്‍ത്തനമേഖലയാണെന്നും മാത്രമേ ശാസ്ത്രജ്ഞډാര്‍ പറയുന്നുള്ളൂ.

    കകക. ഭൗതികവാദം  (ങമലേൃശമഹശാെ)

     
     
    പദാര്‍ത്ഥമാണ് യാഥാര്‍ത്ഥ്യം, അതിനപ്പുറമൊന്നുമില്ല എന്ന ചിന്ത മുറുകെപ്പിടിക്കുന്ന ദര്‍ശനമാണ് ഭൗതികവാദം. ദൈവം, ആത്മാവ്, മരണാനന്തരജീവിതം ഇവയെല്ലാം മിഥ്യയാണെന്ന് ഇതിന്‍റെ വക്താക്കള്‍ വാദിക്കുന്നു. മനുഷ്യന്‍റെ അന്ത്യം അവന്‍തന്നെ; ചരിത്രത്തിന്‍റെ സ്രഷ്ടാവും വിധാതാവും മനുഷ്യന്‍ തന്നെ. ഇതാണ് അവരുടെ ധാരണ. സൃഷ്ടവസ്തുക്കളുടെ കാരണവും ലക്ഷ്യവുമായ ഒരു അതീതശക്തിയെ -ദൈവത്തെ - അംഗീകരിച്ചാദരിക്കുന്നവരോട് ഇവര്‍ യോജിക്കുന്നില്ല. പ്രപഞ്ചത്തിന്‍റെ ഉത്പത്തിയിലും ലക്ഷ്യത്തിലും ഭൗതികാതീതമായ ഒരു പങ്ക് അവര്‍ നിഷേധിക്കുന്നു. എന്നുമെന്നും സ്ഥിതിചെയ്യുന്ന ഭൗതിക പദാര്‍ത്ഥങ്ങളുടെയെല്ലാം പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും വഴി പ്രപഞ്ചം മുന്നോട്ടുപോകുന്നു; അതിനാല്‍ ഒരു പ്രകൃത്യാതീതശക്തിയുടെ ആവശ്യമില്ല എന്നും അവര്‍ വാദിക്കുന്നു. ഭൗതികവാദികളില്‍ മുന്‍പന്തിയില്‍ നില്ക്കുന്നത് മാര്‍ക്സിസ്റ്റ് ചിന്തകരാണ്. 

    കഢ. ഹ്യൂമനിസം (ഔാമിശാെ)

     
     
    മനുഷ്യമഹത്വത്തിന്‍റെ പേരില്‍ ദൈവത്തെ നിഷേധിക്കുന്നവരാണ് ഹ്യൂമനിസ്റ്റുകള്‍. ദൈവമല്ല, മനുഷ്യനാണ് എല്ലാറ്റിന്‍റെയും മാനദണ്ഡം എന്നാണവര്‍ പറയുന്നത്. സമീപകാലത്തായി ഹ്യൂമനിസം മതചിന്തയിലേയ്ക്കും ചേക്കേറിയിട്ടുണ്ട്. സ്വര്‍ഗവും നരകവും യുഗാന്ത്യത്തിലെ യാഥാര്‍ത്ഥ്യങ്ങളല്ല മറിച്ച്, ഈ ഭൂമിയില്‍ തന്നെ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് അവര്‍ വാദിക്കുന്നു. മനുഷ്യന് ദൈവത്തെക്കൊണ്ട് ആവശ്യമില്ല എന്നവര്‍ പറയുന്നു. മനുഷ്യന്‍ തന്‍റെതന്നെ ആത്മസത്തയെ ആദര്‍ശവത്ക്കരിച്ച് രൂപംകൊടുക്കുന്ന സങ്കല്പ സൃഷ്ടിയാണ് ദൈവമെന്ന് ചില ഹ്യൂമനിസ്റ്റുകള്‍ വാദിക്കുന്നു. മനുഷ്യന്‍റെ സത്ത തന്നെയാണ് ദൈവമെന്ന് അവര്‍ ശഠിക്കുന്നു. മനുഷ്യന്‍ തന്‍റെ സങ്കല്പത്തില്‍ കാണുന്ന ദൈവത്തിന്‍റെ പൂര്‍ണ്ണതയിലേയ്ക്കു വളരാന്‍ മനുഷ്യനു തന്നെ സാധിക്കുമെന്നു കരുതുന്ന ഹ്യൂമനിസ്റ്റുകളുമുണ്ട്.

     

    ഢ. കമ്മ്യൂണിസം (ഇീാാൗിശാെ)

     
     
    ലോകചരിത്രത്തില്‍ വളരെ മാറ്റങ്ങള്‍ക്കു വഴി തുറന്ന ഒരു തത്വശാസ്ത്രമാണു കമ്മ്യൂണിസം. തൊഴിലാളികളുടെ വിമോചനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് ഫ്രെഡറിക് ഏംഗല്‍സും (1818-1883) കാറല്‍മാര്‍ക്സും (1820-1895) വിഭാവനം ചെയ്ത ഒരു നൂതനസാമൂഹിക വ്യവസ്ഥിതിയുടെ പ്രമാണങ്ങളുള്‍ക്കൊള്ളുന്ന തത്വശാസ്ത്രമാണ് കമ്മ്യൂണിസത്തിന്‍റേത്. ഒരു കാലത്ത് തൊണ്ണൂറോളം രാജ്യങ്ങളില്‍ കമ്മ്യൂണിസം നിര്‍ണായകമായ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ ഇന്ന് വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രമേ കമ്മ്യൂണിസം നിലനില്‍ക്കുന്നുള്ളു.
    കമ്മ്യൂണിസം ജനിച്ചത് ഒരു പ്രത്യേക സാമൂഹിക സാഹചര്യത്തിലാണ്. കുറെപേരുടെ സാമ്പത്തിക സ്വാര്‍ത്ഥത മറ്റനേകം പേരെ ചൂഷണം ചെയ്തിരുന്ന ഒരു കാലത്ത്    സാമ്പത്തികസമത്വം പ്രദാനം ചെയ്യുന്നതും ആരും ആരേയും ചൂഷണം ചെയ്യാത്തതും അദ്ധ്വാനിക്കുന്നവന് അധികാരം നല്കുന്നതുമായ ഒരു സോഷ്യലിസ്റ്റു വ്യവസ്ഥിതിയായിട്ടാണ് കമ്മ്യൂണിസം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ സാമ്പത്തിക അസമത്വത്തിന് പരിഹാരമായി മാര്‍ക്സും, ഏംഗല്‍സും കണ്ടുപിടിച്ച കമ്മ്യൂണിസത്തിന്‍റെ അടിസ്ഥാനതത്വങ്ങളായി അവര്‍ സ്വീകരിച്ചത് ഭൗതികവാദവും നിരീശ്വരവാദവും വര്‍ഗസമരവുമാണ്. ലക്ഷ്യത്തിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാമെന്ന തെറ്റായ നിലപാടും അവര്‍ സ്വീകരിച്ചു.  
    ഭൗതികമായതു മാത്രമാണ് സത്യം എന്നു ശഠിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍  പ്രപഞ്ചത്തിന തീതനായ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ ദൈവവിശ്വാസത്തിനും മതത്തിനും കമ്മ്യൂണിസത്തില്‍ സ്ഥാനമില്ല. കമ്മ്യൂണിസം വെറും ഒരു മതേതര തത്വശാസ്ത്രമല്ല. മറിച്ച് നിരീശ്വരത്വത്തില്‍ അധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രമാണ്. ഈശ്വരനും മനുഷ്യാത്മാവും  മരണാനന്തരജീവിതവും ഇല്ല എന്നു തന്നെയാണ് ഈ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്നത്.
    കമ്മ്യൂണിസം പുലര്‍ത്തുന്ന മതനിഷേധം, നിരീശ്വരത്വം, ജനാധിപത്യത്തിന്‍റെ പേരില്‍ നടപ്പിലാക്കുന്ന ഫാസിസം, അക്രമമാര്‍ഗം, ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്ന തത്വം, വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ നിഷേധം എന്നീ സിദ്ധാന്തങ്ങള്‍ ക്രിസ്തുവിശ്വാസികള്‍ക്ക്  അതിനെ അസ്വീകാര്യമാക്കുന്നു. 
    കമ്മ്യൂണിസം ഒരു നിരീശ്വര പ്രസ്ഥാനമായതിനാലും അക്രമമാര്‍ഗത്തെ സാധൂകരിക്കുന്നതിനാലും സഭ ഈ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നു. ക്രൈസ്തവ വിശ്വാസവും കമ്മ്യൂണിസത്തിന്‍റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളും തമ്മില്‍ ഒരിയ്ക്കലും ചേര്‍ന്നു പോവുകയില്ല. വിയോജിപ്പിന്‍റെ പ്രധാനമേഖലകള്‍ ഏവയെന്ന് നമുക്കു കാണാം.

     

    1. നിരീശ്വരത്വവും മതനിഷേധവും

     
     
      മനുഷ്യന്‍റെ സഫലീകരിക്കപ്പെടാത്ത മോഹങ്ങളുടെ സങ്കല്പ സൃഷ്ടിയായി് ദൈവ ത്തേയും  മര്‍ദ്ദകന്‍റെ കയ്യിലെ ചൂഷണോപാധിയായി മതത്തേയും കമ്മ്യൂണിസം അവതരിപ്പി ക്കുന്നു. മാര്‍ക്സിന്‍റെ വാക്കുകളില്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. അതുകൊണ്ട് കമ്മ്യൂണിസം സൈദ്ധാന്തികമായി മതവിരുദ്ധ നയമാണ് പുലര്‍ത്തുന്നത് എന്ന കാര്യം സുവ്യ ക്തമാണ്.  മതത്തെ മയക്കു മരുന്നായും ദൈവത്തെ മനുഷ്യന്‍റെ സങ്കല്പ സൃഷ്ടിയായും കാണുന്ന കമ്മ്യൂണിസത്തിന്‍റെ ഈ നിലപാട് സഭയ്ക്ക് സ്വീകാര്യമല്ല. 
     
     

    2. വര്‍ഗസമരവും അക്രമമാര്‍ഗവും

     
     
    സാമൂഹിക വ്യവസ്ഥകളെ പരിഷ്കരിക്കാന്‍ സ്നേഹത്തിന്‍റെ മാര്‍ഗം അപ്രായോഗി കമാണ് എന്ന് കരുതിയ മാര്‍ക്സ് തന്‍റെ മാര്‍ഗമായി അവലംബിക്കുന്നത് വര്‍ഗസമരമാണ്. ഈ സമരത്തിന്‍റെ വിജയത്തിനായി ഏതു മാര്‍ഗവും സ്വീകരിക്കാമെന്നതാണ് കമ്മ്യൂണിസത്തിന്‍റെ നിലപാട്.  ഈ വീക്ഷണമനുസരിച്ച് ഉള്ളവരും ഇല്ലാത്തവരും ശത്രുവര്‍ഗങ്ങളായി പിരിഞ്ഞ് പരസ്പരം പോരടിക്കേണ്ടവരാണ്. വര്‍ഗരഹിത സമൂഹസൃഷ്ടിക്ക് ഇതാവശ്യമാണ്. ഈ സമരത്തില്‍ തൊഴിലാളി വര്‍ഗത്തിന്‍റെ പക്ഷം പിടിച്ച് അധികാരം ഏതുവിധേനയും പിടിച്ചെടു ക്കാനും സ്വേഛാധിപത്യം നടപ്പിലാക്കാനുമാണ് കമ്മ്യൂണിസം ആഹ്വാനം ചെയ്യുന്നത്. മനുഷ്യ സമൂഹത്തില്‍ ഭിന്നതയും ശത്രുതയും വളര്‍ത്തുന്ന ഈ നിലപാട് ശത്രുക്കളെ സ്നേഹിക്കാനും സഹോദരങ്ങള്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കാനും പഠിപ്പിച്ച ഈശോയുടെ പ്രബോധനങ്ങ ള്‍ക്ക് വിരുദ്ധമായതിനാല്‍ സഭയ്ക്ക് സ്വീകാര്യമല്ല. 

    3. സ്വകാര്യസ്വത്തവകാശനിഷേധം

     
     
    സ്വകാര്യസ്വത്ത് മാര്‍ക്സിസത്തില്‍ നിഷിദ്ധമാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന ചേരിതിരിവിലൂടെ മനുഷ്യവര്‍ഗത്തെ മുഴുവന്‍ വിഭജിച്ചുകൊണ്ട് സ്വകാര്യസ്വത്ത് പരിപൂര്‍ണമായി ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന ആശയമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുന്നോട്ടുവച്ചത്. എന്നാല്‍ സ്വകാര്യസ്വത്തവകാശത്തെ സഭ 
    ഒരിയ്ക്കലും തള്ളിപ്പറയുന്നില്ല. അതേസമയം സ്വകാര്യസ്വത്ത് പൊതുനډയെക്കൂടി ലക്ഷ്യം വച്ചുവേണം ഉപയോഗിക്കാന്‍ എന്നാണ് സഭ പഠിപ്പിക്കുന്നത്.
     
     

    4. തൊഴിലാളിയുടെ സര്‍വാധിപത്യം

     
     
      മാര്‍ക്സിസ്റ്റ് വീക്ഷണപ്രകാരം ഉല്പാദനപ്രക്രിയയില്‍ മൂലധനത്തിനും സാങ്കേതിക വിദ്യയ്ക്കും മറ്റെല്ലാ ഉല്പാദക ഘടകങ്ങള്‍ക്കും ഉപരിയായ സ്ഥാനമാണ് തൊഴിലാളിക്കുള്ളത്. തൊഴിലാളിക്ക് അര്‍ഹതപ്പെട്ടത് ലഭ്യമാക്കുക, തൊഴിലാളിയെ ചൂഷണവിമുക്തനാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതു വഴി വിഭാവനം ചെയ്യുന്നതെങ്കിലും പലപ്പോഴും തൊഴില്‍രംഗത്തെ വെറുമൊരു സമരമുഖമാക്കി മാറ്റാനും വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനും ഇത് ഇടയാക്കുന്നുണ്ട്. തൊഴിലാളിയുടെയും തൊഴില്‍ ദാതാവിന്‍റെയും പരസ്പര പ്രാധാന്യം അംഗീകരിച്ചുകൊണ്ട് ഇരുകൂട്ടരുടെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെ ന്നതാണ് സഭയുടെ നിലപാട്.
    യുക്തിവാദം പോലുള്ള സിദ്ധാന്തങ്ങളും, മാര്‍ക്സിസം പോലുള്ള പ്രത്യയശാസ്ത്രങ്ങളും ഈശ്വരനെ നിഷേധിക്കുകയും മനുഷ്യസമൂഹത്തിന്‍റെ ഐക്യത്തെ ശിഥിലമാക്കുകയും ചെയ്യുമ്പോള്‍ ലോകത്തിന്‍റെ ധാര്‍മ്മിക ശക്തിയായ സഭയ്ക്ക് മൗനം പാലിക്കാനാവില്ല. വഴിതെറ്റുന്ന ലോകത്തെ നേര്‍വഴിക്കു നയിക്കാനുള്ള ചുമതല അവള്‍ക്കു നിറവേറ്റേണ്ടതുണ്ട്. അതിനാലാണ് ദൈവവിശ്വാസത്തെ നിഷേധിക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും പ്രസ്ഥാനങ്ങ ളെയും സഭ എതിര്‍ക്കുന്നത്. ക്രൈസ്തവവിശ്വാസികളെന്ന നിലയില്‍ നമ്മളും പ്രസ്തുത സിദ്ധാന്തങ്ങളേയും പ്രസ്ഥാനങ്ങളെയും കുറിച്ച് ജാഗ്രത പാലിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. 

    ക. ഉത്തരം കണ്ടെത്താം 

     
     
    1. വിശ്വാസത്തിന് എതിരായ പ്രധാന അബദ്ധ സിദ്ധാന്തങ്ങള്‍ ഏവ?
    2. ക്രൈസ്തവ വിശ്വാസിക്ക് കമ്മ്യൂണിസം സ്വീകാര്യമല്ലാത്തത് എന്തുകൊണ്ട്? 
    3. എന്താണ് ഹ്യൂമനിസം?
    4. തൊഴില്‍ ദാതാവിനെയും തൊഴിലാളികളെയും കുറിച്ച് സഭയുടെ കാഴ്ചപ്പാട് 
    എന്താണ്?
    5. എന്തുകൊണ്ടാണ് ഭൗതികവാദം ക്രൈസ്തവ വിശ്വാസത്തിന് എതിരാകുന്നത്?
     
     

    കക. നമുക്കൊരുമിച്ച് ചര്‍ച്ച ചെയ്യാം

     
     
    1. ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും നിലപാടും 
    സ്വീകരിക്കാമെന്ന നിലപാടിനോട് നിങ്ങളുടെ 
    പ്രതികരണം എന്ത്?
    മാരക രോഗത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് ജീവിതത്തിന്‍റെ 
    അന്തിമനിമിഷങ്ങളിലേയ്ക്ക് നീങ്ങുന്ന പൊന്നോമനയായ കൊച്ചുമകള്‍ - 
    "അപ്പച്ചാ ഞാന്‍ മരിച്ചാല്‍ എവിടേയ്ക്കാ പോവുക. എനിക്കാരാണ് 
    കൂട്ടുണ്ടാവുക. എനിക്കാകെ പേടിയാകുന്നു. - കരളലിയിക്കുന്ന 
    വാക്കുകള്‍ക്കു മുന്‍പില്‍ ഒരു വേള തകര്‍ന്നു പോയ നിരീശ്വരവാദിയായ 
    അപ്പച്ചന്‍ പറയുന്നു: ഇനി മുതല്‍ അപ്പച്ചന്‍ പറയാറുള്ളതല്ല അമ്മ പറയാറുള്ള 
    ദൈവത്തെ മുറുകെ പിടിച്ചുകൊള്ളൂ മോളെ... ഈ സന്ദര്‍ഭത്തോടുള്ള 
    നിങ്ങളുടെ പ്രതികരണം പങ്കുവയ്ക്കുക.  
     
     
    കകക. നമുക്കു പ്രവര്‍ത്തിക്കാം 
     
     
        ഈശ്വരനിഷേധത്തിലേക്ക് നയിക്കുന്ന എല്ലാ രാഷ്ട്രീയ പ്രത്യയ 
        ശാസ്ത്രങ്ങളില്‍ നിന്നും അകന്നുമാറി ഒരു ഈശ്വരവിശ്വാസിയായി ഞാന്‍ 
        നിലകൊള്ളും.   

     

    കഢ. ഹൃദയം ദീപ്തമാക്കാം

     
     
    "കര്‍ത്താവെ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമെ! 
    അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമെ! അങ്ങയുടെ സത്യത്തിലേയ്ക്ക് 
    എന്നെ നയിക്കണമെ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍ അങ്ങാണല്ലോ 
    എന്നെ രക്ഷിക്കുന്ന ദൈവം;" 
    (സങ്കീ.25:4-5).