പാഠം 3
പെന്തക്കോസ്തു സമൂഹങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍
-
മാതാപിതാക്കളുടെ വലിയൊരു ആഗ്രഹമായിരുന്നു സെലിനെ ഒരു എന്‍ജിനീയറാക്കുക എന്നത്. എല്ലാ കാര്യങ്ങളിലും മിടുക്കിയായ അവളെക്കുറിച്ച് അവര്‍ നെയ്തെടുത്ത സ്വപ്നങ്ങള്‍ക്ക് അതിരില്ലായിരുന്നു. എന്നും ഇടവക പള്ളിയില്‍ ദിവ്യബലിക്ക് അണഞ്ഞിരുന്ന ആ മാതാപിതാക്കള്‍ സെലിനെകുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങളും ബലിവേദിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചുപോന്നു. തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പഠിക്കുകയും എല്ലാ കാര്യങ്ങളിലും മികവു പുലര്‍ത്തുകയും ചെയ്യുന്ന തങ്ങളുടെ മകളെ ഓര്‍ത്ത് ആ മാതാപിതാക്കള്‍ അഭിമാനിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം കുടുംബപ്രാര്‍ത്ഥനയ്ക്ക് ശേഷമുള്ള സാധാരണ ഒത്തുചേരലില്‍ ഞാനിനി പഠിക്കാന്‍ പോകുന്നില്ല എന്ന് സെലിന്‍ പറഞ്ഞത് നടുക്കത്തോടെയും, കടുത്ത ദുഃഖത്തോടെയുമാണ് ആ മാതാപിതാക്കള്‍ ശ്രവിച്ചത്. ലോകാവസാനം അകലെയല്ല എന്ന് പ്രചരിപ്പിക്കുന്ന ഒരു പെന്തക്കോസ്തല്‍ ഗ്രൂപ്പിന്‍റെ സ്വാധീനവലയത്തിലാണ് തങ്ങളുടെ മകള്‍ എന്ന് തിരിച്ചറിഞ്ഞ ആ കത്തോലിക്കാ മാതാപിതാക്കള്‍ ഏറെ ദുഃഖിതരായി. ഇതുപോലെ കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമായി പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിവിധ പെന്തക്കോസ്തല്‍ ഗ്രൂപ്പുകള്‍ ഇന്ന് കേരളത്തില്‍ വളര്‍ന്നു വരുന്നുണ്ട്. ഈ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അറിവ് പെന്തക്കുസ്താ പ്രസ്ഥാനങ്ങളുടെ അബദ്ധപ്രബോധനങ്ങ ളാല്‍ വഴിതെറ്റാതിരിക്കാന്‍ നമ്മെ സഹായിക്കും.
പെന്തക്കോസ്തു പ്രസ്ഥാനത്തിന്‍റെ ആരംഭവും വളര്‍ച്ചയും
16-ാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിന്‍റെ ഫലമായി രൂപംകൊണ്ട സഭകളിലുണ്ടായ എതിര്‍പ്പുകളും ഭിന്നതകളുമാണ് കാല്‍വനിസം, ബാപ്റ്റിസ്റ്റു റാഡിക്കലിസം, മെത്തഡിസ്റ്റ് റിവൈവലിസം തുടങ്ങിയ നിരവധി പെന്തക്കോസ്തല്‍ സമൂഹങ്ങള്‍ക്കു രൂപം നല്കിയത്. പിന്നീട് ഈ പ്രസ്ഥാനം അതിന്‍റെ വൈകാരികതകൊണ്ട് ലോകമെമ്പാടും അതിവേഗം പടര്‍ന്നു പിടിച്ചു. യൂറോപ്പിലെന്നപോലെ അമേരിക്കയിലേയ്ക്കും ഇതു വ്യാപിച്ചു. പുതിയ ഭൂഖണ്ഡ ത്തിലെ വളക്കൂറുള്ള മണ്ണില്‍ ഈ പ്രസ്ഥാനം പെട്ടെന്നു വളര്‍ന്നു ശക്തിയാര്‍ജ്ജിച്ചു. മെത്തഡിസ്റ്റു സഭാ നേതാവായ റ്റി.ബി. ബാരറ്റ് ആണ് അതിന്ആദ്യകാല നേതൃത്വം നല്കിയത്. വിവിധ സമൂഹങ്ങളിലായി പാസ്റ്റര്‍മാരുടെയും സുവിശേഷവേലക്കാരുടെയും നേതൃത്വത്തില്‍ ബ്രസീല്‍, സൗത്താഫ്രിക്കാ, യൂറോപ്പ്, റഷ്യ തുടങ്ങിയ പല രാജ്യങ്ങളിലും അതു വളരാന്‍ തുടങ്ങി.ജീവിതശൈലിയും പഠനങ്ങളും
മറുഭാഷാ പ്രാര്‍ത്ഥനയും പരിശുദ്ധാത്മാവിലുള്ള സ്നാനവുമാണ് പെന്തക്കോസ്തു സമൂഹങ്ങളുടെ പ്രത്യേകതകള്‍. ആദിമസഭയുടെ ലാളിത്യത്തിലേയ്ക്കും വിശുദ്ധിയിലേയ്ക്കും ക്രൈസ്തവരെ നയിക്കാന്‍ പരിശുദ്ധാരൂപിയാല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങള്‍ എന്ന് പെന്തക്കോസ്തുകാര്‍ അവകാശപ്പെടുന്നു. അപ്പസ്തോലിക സഭയാണ് തങ്ങളുടെ മാതൃക എന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആ വാദം ശരിയല്ല. യഥാര്‍ത്ഥ അപ്പസ്തോലിക സഭയുടെ തനിമ അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ നാം കാണുന്നുണ്ട് :" അവര്‍ അപ്പസ്തോലډാ രുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സഭാതാല്പര്യപൂര്‍വം പങ്കു ചേര്‍ന്നു." (അപ്പ. 2 : 42). ഇതിനര്‍ത്ഥം ശ്ലീഹډാരോടും അവരുടെ പിന്‍ഗാമികളായ മെത്രാډാ രോടുമുള്ള കൂട്ടായ്മയിലും അവരുടെ പ്രബോധനങ്ങളോടുള്ള വിശ്വസ്തതയിലും അവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട അപ്പംമുറിക്കല്‍ ശുശ്രൂഷയിലും (വിശുദ്ധ കുര്‍ബാനയിലും) പങ്കുചേര്‍ന്ന് ഒരു കൂട്ടായ്മയായി ആദിമക്രൈസ്തവര്‍ ജീവിച്ചു എന്നാണ്. ആദിമക്രൈസ്തവ സമൂഹത്തിന്‍റെ അടിസ്ഥാനപരമായ ഈ ജീവിതശൈലി പെന്തക്കോസ്തു സമൂഹത്തില്‍ നാം കാണുന്നില്ല. പകരം അപ്പസ്തോലിക സഭയുടെ ഹയരാര്‍ക്കിക്കല്‍ ഘടനയോടും ശ്ലൈഹികാധികാരത്തോടുമുള്ള വിദ്വേഷമാണ് ഇവരുടെ പൊതു സ്വഭാവമായി കാണുന്നത്. ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സഭയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത് ഇവരാണ്.പെന്തക്കൊസ്തു പ്രസ്ഥാനം കേരളത്തില്‍
19-ാം നൂറ്റണ്ടിന്‍റെ അവസാനനാളുകളിലാണ് കേരളത്തില്‍ പെന്തക്കോസ്തു പ്രസ്ഥാനം ആരംഭിക്കുന്നത്. അസംബ്ലീസ് ഓഫ് ഗോഡ്, ചര്‍ച്ച് ഓഫ് ഗോഡ് എന്നീ രണ്ടു വിഭാഗങ്ങളില്‍ മിക്ക പെന്തക്കൊസ്തുകൂട്ടായ്മകളെയും ഉള്‍പ്പെടുത്താം. ഇവയില്‍പെടാത്ത സ്വതന്ത്ര സമൂഹങ്ങളും അനുദിനം വര്‍ദ്ധിച്ചു വരുന്നുണ്ട്. ക്രിസ്തുവിനെ അറിയാത്തവരുടെ ഇടയിലല്ല ഇവര്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. മറിച്ച് കത്തോലിക്കാ സഭയിലും മറ്റു സഭകളിലും പ്രവര്‍ത്തിച്ച് പ്രസ്തുത സഭകളിലെ വിശ്വാസികളെ 'മാനസാന്തരപ്പെടുത്തി' അവരുടെ സമൂഹങ്ങളില്‍ ചേര്‍ക്കാനുള്ള ബദ്ധപ്പാടാണ് ഇവര്‍ക്കിടയില്‍ കണ്ടുവരുന്നത്. കത്തോലിക്കര്‍ വിഗ്രഹാരാധകരാണ്, അവര്‍ രക്ഷിക്കപ്പെട്ടവരല്ല, എങ്ങനെയെങ്കിലും പെന്തക്കോസ്തു സമൂഹങ്ങളില്‍ ചേര്‍ത്ത് അവരെ രക്ഷിക്കണം' എന്നാണ് അവരുടെ പാസ്റ്റര്‍മാര്‍ അണികള്‍ക്കു കൊടുക്കുന്ന നിര്‍ദ്ദേശം. ഇത്തരം സമൂഹങ്ങള്‍ നടത്തുന്ന ദൈവവചനാധിഷ്ഠിതമായ പ്രസംഗങ്ങള്‍, വിശ്വാസസ്നാനത്തെ ക്കുറിച്ചുള്ള ഉപദേശങ്ങള്‍, രോഗശാന്തി ശുശ്രൂഷ, സാമ്പത്തിക സഹായങ്ങള്‍, വിദേശസന്ദര്‍ശനസാധ്യതകള്‍, പ്രവാസികളായ മലയാളികളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍, സഭയുടെ ഹയരാര്‍ക്കിക്കല്‍ ഘടനയോടുള്ള എതിര്‍പ്പ്, അജപാലനരംഗത്തെ വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങിയവ കേരളത്തില്‍ പെന്തക്കോസ്തു സമൂഹങ്ങള്‍ പെട്ടെന്നു വളരാന്‍ സാഹചര്യമൊരുക്കി.സമീപകാലത്ത് രൂപംകൊണ്ട എംപറര്‍ ഇമ്മാനുവല്‍, സ്വര്‍ഗീയവിരുന്നു സഭ, സ്പിരിറ്റ് ഇന്‍ ജീസസ്, കവനന്‍റ് കമ്മ്യൂണിറ്റി തുടങ്ങിയ സമൂഹങ്ങളെ വിശാലമായ അര്‍ത്ഥത്തില്‍ പെന്തക്കോസ്ത വിഭാഗത്തില്‍ പെടുത്താവുന്നതാണ്. ഇന്ന് ധാരാളം പെന്തക്കോസ്ത സമൂഹങ്ങള്‍ കേരളത്തിലുണ്ട്.പോരായ്മകളും വെല്ലുവിളികളും
പത്രോസാകുന്ന പാറമേല്‍ മിശിഹായാല്‍ സ്ഥാപിതമായ സഭയുടെ ദൈവിക അടിസ്ഥാന ത്തെ ഉപേക്ഷിച്ച് മനുഷ്യര്‍ രൂപപ്പെടുത്തിയ പെന്തക്കോസ്തു പ്രസ്ഥാനത്തിന് കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയില്ല. വിശ്വാസികളെ തമ്മില്‍ ഐക്യപ്പെടുത്തുന്ന ശ്ലൈഹികമായ ഒരു അടിത്തറ ഇവര്‍ക്കില്ല എന്നതാണ് ഇതിനു കാരണം. അതിനാല്‍ ഓരോ നേതാവിന്‍റെയും താല്പര്യത്തിനും വീക്ഷണത്തിനും അനുസൃതമായാണ് ഈ സമൂഹങ്ങള്‍ രൂപപ്പെടുന്നതും വളരുന്നതും. ആദര്‍ശങ്ങള്‍ക്കുപരി പ്രായോഗികതാല്പര്യങ്ങളാണ് ഇവയുടെ അടിസ്ഥാനം.1. കൂദാശകളുടെ നിരസനം
മനുഷ്യരക്ഷയ്ക്കായി ക്രിസ്തുനാഥനര്‍പ്പിച്ച പരമയാഗത്തിന്‍റെ ഫലങ്ങള്‍ കൂദാശകളിലൂടെ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാന, അനുരഞ്ജനകൂദാശ എന്നിവയിലൂടെ അനുഭവിച്ചറിയുവാന്‍ ഇവര്‍ക്കു സാധിക്കുന്നില്ല എന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ ഏറ്റവും വലിയ പോരായ്മ. പകരം മനുഷ്യന്‍റെ പിരിമുറുക്കം നിറഞ്ഞ ജീവിതത്തില്‍ നിന്ന് കുറച്ചു സമയത്തേയ്ക്കെങ്കിലും ഒളിച്ചോടാന്‍ സഹായിക്കുന്ന തരത്തില്‍ വൈകാരിക മാര്‍ഗങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു. കൈകൊട്ടിക്കൊണ്ടുള്ള ഗാനശുശ്രൂഷയും മറുഭാഷയുടെ ദുരൂഹമായ ഉപയോഗവും ദര്‍ശനങ്ങളെക്കുറിച്ചുള്ള അവകാശവാദവും, സ്വയംപ്രേരിതമായ പ്രാര്‍ത്ഥനാ രീതികളും ജനങ്ങളെ വളരെ സ്വധീനിച്ചിട്ടുണ്ട്.2. പാരമ്പര്യ നിഷേധം
മിശിഹായില്‍നിന്നു പഠിച്ചതും സ്വീകരിച്ചതും തലമുറകളിലേയ്ക്ക് ശ്ലീഹډാരുടെ പിന്‍ഗാമികളിലൂടെ കൈമാറപ്പെട്ടതുമായ ആധികാരികമായ ഒരു വിശ്വാസ സംഹിതയോ പാരമ്പര്യമോ, ദൈവസ്ഥാപിതവും കെട്ടുറപ്പുള്ളതുമായ ഒരു നേതൃത്വമോ ഇവര്‍ക്കില്ല. അതുകൊണ്ടുതന്നെ ഈ പ്രസ്ഥാനത്തില്‍ വ്യക്തികേന്ദ്രീകൃതമായ അനേകം ഉപഗ്രൂപ്പുകള്‍ ഉണ്ടാകുന്നതിനിടയാകുന്നു. അതിനാല്‍ പരമ്പരാഗതസഭകളോടു തുലനം ചെയ്യുമ്പോള്‍ ഇത്തരം സമൂഹങ്ങളില്‍ അംഗസംഖ്യ വളരെക്കുറവാണ്. മാത്രമല്ല ഇവയുടെ സ്ഥാപകര്‍ തങ്ങളുടെ അനുഷ്ഠാനങ്ങളും അനുശാസനങ്ങളും അനുയായികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. തെറ്റാണെന്നു ബോധ്യമായാലും പ്രബോധനങ്ങളും വ്യാഖ്യാനങ്ങളും പുനര്‍വിചിന്തനം ചെയ്യാനോ മാറ്റാനോ അവര്‍ തയ്യാറല്ല. ഇതു വീണ്ടും ഭിന്നിപ്പുകള്‍ക്ക് ഇടവരുത്തുന്നു.3. അബദ്ധപ്രബോധനങ്ങള്‍
ക്രിസ്തു സ്ഥാപിച്ച സഭയുമായുള്ള ബന്ധം വിച്ഛേദിച്ച ഈ സമൂഹങ്ങള്‍ സഭയുടെ വിശ്വാസ കൂട്ടായ്മ, പുണ്യവാډാരുടെ ഐക്യം, ബൈബിളിന്‍റെ കാനന്തുടങ്ങിയ അടിസ്ഥാനസഭാ പ്രബോധനങ്ങളെ നിരാകരിക്കുന്നവരാണ്. ബൈബിളിലെ 66 പുസ്തകങ്ങളേ അവര്‍ സ്വീകരിക്കുന്നുള്ളു. കത്തോലിക്കാ സഭയുടെ പാരമ്പര്യത്തെയും പരിശുദ്ധ കന്യാമറിയത്തെയും, വിശുദ്ധരെയും, ശുശ്രൂഷകരെയും തിരസ്കരിക്കുകയും അന്ധമായി എതിര്‍ക്കുകയും ചെയ്യുന്നു."അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍" ആണ് തങ്ങളുടെ ജീവിതമാനദണ്ഡമെന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്‍റെ സംശുദ്ധമായ സാമൂഹികചൈതന്യം, സഭാവീക്ഷണം, പരിശുദ്ധാത്മ വിജ്ഞാനിയം, രക്ഷാദര്‍ശനം എന്നിയൊന്നും അവര്‍ ഉള്‍ക്കൊള്ളുന്നില്ല. രക്ഷിക്കപ്പെട്ട തങ്ങള്‍ ഇനിയൊരിക്കലും പാപത്തില്‍ വീഴില്ല എന്നവര്‍ കരുതുന്നു. ആത്മാവിലുള്ള സ്നാനം വഴി എല്ലാവര്‍ക്കും വരം ലഭിക്കുമെന്നും അവര്‍ കണക്കാക്കുന്നു. ആ വരങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നു. രക്ഷയുടെ അനുഭവം വികലമായി മനസ്സിലാക്കുന്നു. രക്ഷ തങ്ങള്‍ നേടിയെടുക്കുന്നു എന്നു കരുതുന്ന അവര്‍ രക്ഷിക്കപ്പെട്ട സമയവും തീയതിയും സ്ഥലവും എല്ലാം കൃത്യമായിപ്പറയുന്നു. ഇപ്രകാരമുള്ള തെറ്റായ പല ആശയങ്ങളും അവരുടെ ചിന്തയിലും ജീവിതരീതിയിലുമുണ്ട്. വിശ്വാസികളെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ സമൂഹത്തിലേയ്ക്കു കൊണ്ടു പോകാന്‍ അവര്‍ ശ്രമിക്കുന്നു.4. മതമൗലികവാദം
ചില സമൂഹങ്ങള്‍ മതമൗലികവാദം പുലര്‍ത്തുന്നുണ്ട്. സിനിമാകാണല്‍, ആഭരണങ്ങളുടെ ഉപയോഗം, മദ്യപാനം, പുകവലി, പൊടിവലി, പുകയിലമുറുക്ക്, എന്നിവ നിരോധിക്കുന്നു. രോഗങ്ങള്‍ക്കു ചികിത്സ പാടില്ലെന്നു വിധിക്കുന്നു. പ്രാര്‍ത്ഥനകൊണ്ടുമാത്രം ക്രിസ്തു രോഗം സുഖപ്പെടുത്തുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. വ്യക്തിയെയും സമൂഹത്തെയും നശിപ്പിക്കുന്ന ചില ദുശ്ശീലങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഈ മൗലിക വാദം ഉപകാരപ്പെടുമെങ്കിലും വെളിപ്പെടുത്തപ്പെട്ട ദൈവവചനത്തെ വിശദീകരിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ഇവര്‍ പരാജയപ്പെടുന്നു. ദൈവഹിതത്തോടും സഭയുടെ പ്രബോധനാധികാരത്തോടുമുള്ള വിശ്വസ്തതയെക്കാള്‍ വ്യക്തിഗതമായ സന്ദേശങ്ങളാണ് ഇവര്‍ പ്രഘോഷിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്ന പോരായ്മയും ഉണ്ട്.5. തെറ്റായ യുഗാന്ത്യോډുഖത
ക്രിസ്തുവിന്‍റെ പുനരാഗമനം ഉടനെയുണ്ടാകുമെന്നാണ് എംപറര്‍ ഇമ്മാനുവേല്‍ പോലെയുള്ള സമീപകാല കൂട്ടായ്മകളുടെ വിശ്വാസം. കുറെപ്പേരെയെങ്കിലും ഇക്കാര്യത്തില്‍ അവര്‍ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടാതെ അവയില്‍ നിന്ന് ഒളിച്ചോടുന്നതിനുള്ള പ്രവണത വളര്‍ത്തുന്നതിന് ഇതു കാരണമാകുന്നു. തെസലോണിക്കാ സഭയില്‍ കടന്നുകൂടിയ സമാനമായ ചിന്തയെ വിശുദ്ധ പൗലോസ്ശ്ലീഹാ നിശിതമായി വിമര്‍ശിച്ചതും തിരുത്തിയതും ഇക്കൂട്ടര്‍ അവഗണിക്കുന്നു."ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരെ ചെവിയടച്ചു കെട്ടു കഥകളിലേയ്ക്കു ശ്രദ്ധതിരിക്കും" ( 2 തിമോ 4: 3-4). പൗലോസ് ശ്ലീഹായുടെ ഈ വാക്കുകള്‍ ഇവരില്‍ അന്വര്‍ത്ഥമായിരിക്കുന്നു. ഇത്തരം സമൂഹങ്ങളെ വിവേചിച്ചറിയാനും അവരുടെ പഠനങ്ങളാല്‍ വഴിതെറ്റാതിരിക്കാനും നമ്മള്‍ സദാ ജാഗ്രതയുള്ളവരാകണം.ക. ഉത്തരം കണ്ടെത്താം
1. താളംതെറ്റിയ നവീകരണനീക്കമാണ് വര്‍ത്തമാനകാല പെന്തക്കോസ്തു പ്രസ്ഥാനം. വിശദമാക്കുക2. ആദിമസഭയാണ് തങ്ങളുടെ മാതൃക എന്ന് പെന്തക്കോസ്തു വിഭാഗങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആ വാദം ശരിയല്ല എന്നു പറയാന്‍ കാരണമെന്ത്?3. പെന്തക്കോസ്തു സമൂഹങ്ങളുടെ പ്രധാനപോരായ്മകള്‍ ഏവ?4. പെന്തക്കോസ്തു സമൂഹങ്ങള്‍ നല്‍കുന്ന തെറ്റായ പ്രബോധനങ്ങള്‍ ഏതെല്ലാം?5. പെന്തക്കോസ്തു പ്രസ്ഥാനങ്ങളുടെ പ്രധാന ജീവിതശൈലിയും പഠനങ്ങളുംഏവ ?കക. നമുക്കൊരുമിച്ച് ചര്‍ച്ച ചെയ്യാം
1. കത്തോലിക്കാ സഭയുടെ ഉത്ഭവവും പെന്തക്കോസ്തു സമൂഹങ്ങളുടെഉത്ഭവവും തമ്മിലുള്ള വ്യത്യാസം ചര്‍ച്ച ചെയ്യുക..2. പെന്തക്കോസ്തു സമൂഹങ്ങളുടെ തെറ്റായ പഠനങ്ങളാല്വശീകരിക്കപ്പെടാതിരിക്കാനുള്ള മാര്ഗങ്ങള്കകക. നമുക്കു പ്രവര്‍ത്തിക്കാം
പെന്തക്കോസ്തു സമൂഹങ്ങള്‍ തങ്ങളുടെ തെറ്റായ പ്രബോധനങ്ങള്ഉപേക്ഷിച്ച് സത്യസഭയിലേയ്ക്കു തിരിച്ചുവരാന്‍ ഞാന്‍ പ്രാര്ത്ഥിക്കുകയുംപ്രവര്ത്തിക്കുകയും ചെയ്യും.കഢ. ഹൃദയം ദീപ്തമാക്കാം
"ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷംഞങ്ങള്തന്നെയോ, സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടുപ്രസംഗിച്ചാല് അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! (ഗലാ 1:8-9)ഉത്തരം കണ്ടെത്താം