• അമേരിക്കന്‍ കാര്‍ വ്യവസായ രംഗത്തെ ഇതിഹാസപുരുഷനാണ് ലീ യക്കോക്ക (ഘലല കമരീരരമ).  ജീവിതത്തിന്‍റെ ഉയര്‍ച്ച താഴ്ചകള്‍ അവയുടെ പൂര്‍ണമായ അര്‍ത്ഥത്തില്‍ അനുഭവിച്ചറിഞ്ഞയാളാണദ്ദേഹം. 'ഘലല കമരീരരമ മി അൗീയേശീഴൃമുവ്യ' എന്ന അദ്ദേഹത്തിന്‍റെ പുസ്തകം 1984-ല്‍ പുറത്തിറങ്ങിയയുടനെ ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞു. പ്രധാനപ്പെട്ട എല്ലാ ബിസിനസ്സ് മാനേജ്മെന്‍റ് സ്കൂളുകളിലും ഈ ഗ്രന്ഥം ഒരു നിര്‍ബന്ധ പാഠപുസ്തകമാണ്. 
    ബാല്യകാലത്തെ കഠിനമായ കഷ്ടപ്പാടിന്‍റെ നാളുകളിലും, തനിക്കു ലഭിച്ച വിശ്വാസപരിശീലനവും, ശിക്ഷണവും, കൗദാശിക ജീവിതവും എങ്ങനെയാണ് പില്ക്കാലത്ത് വിഷമതകളുടെ നടുവിലും അദ്ദേഹത്തിന് തുണയായതെന്ന് ഈ ഗ്രന്ഥത്തില്‍ ഹൃദയസ്പര്‍ശിയായി വിവരിക്കുന്നുണ്ട്. അതിപ്രകാരമാണ്; "അക്കാലത്തുണ്ടായിരുന്ന മറ്റു പല കുടുംബങ്ങളേയുംപോലെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് ഞങ്ങളെ പിടിച്ചുനിര്‍ത്തിയതും, മുന്നോട്ടുപോകാന്‍ സഹായിച്ചതും. ഞങ്ങള്‍ വളരെയധികം പ്രാര്‍ത്ഥിക്കുമായിരുന്നു. എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍ പോവുകയും വി. കുര്‍ബാനസ്വീകരിക്കുകയും ചെയ്യുക ഞങ്ങളുടെ പതിവായിരുന്നു. കുര്‍ബാനസ്വീകരിക്കുന്നതിനുമുമ്പ് കുമ്പസാരിക്കുന്നതിന്‍റെ ആവശ്യകതയെന്തെന്ന് ആദ്യകാലങ്ങളില്‍ ഞാന്‍ സംശയിച്ചിരുന്നു. എന്നാല്‍ പതിനെട്ട് വയസ്സായപ്പോഴേക്കും കത്തോലിക്കാസഭ ആവശ്യപ്പെടുന്ന നല്ല കുമ്പസാരത്തിന്‍റെ ആവശ്യകതയെപ്പറ്റി എനിക്ക് പൂര്‍ണബോധ്യം ലഭിച്ചിരുന്നു. എന്‍റെ കൂട്ടുകാരോട് ഇക്കാര്യം ഞാന്‍ വെട്ടിത്തുറന്നു പറയുകയും ചെയ്തിരുന്നു. പില്ക്കാലത്ത്, ഓരോ നല്ല കുമ്പസാരം കഴിയുമ്പോഴും എനിക്ക് അവാച്യമായ ഉണര്‍വും ഉേډഷവും നവചൈതന്യവും അനുഭവപ്പെട്ടിരുന്നു. കൂടാതെ ഈശോസഭക്കാരായ വൈദികരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടിരുന്ന ധ്യാനപരിപാടികളില്‍ ഞാന്‍ മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നു. എന്‍റെ ജീവിതത്തെ ക്രമപ്പെടുത്താനും, നډതിډകളെ തിരിച്ചറിയാനും അതുവഴി നന്നായി ജീവിക്കാനും ഇവ എക്കാലവും എന്നെ സഹായിച്ചുപോന്നിരുന്നു." ഈ ലോകജീവിതത്തിന്‍റെ പ്രലോഭനങ്ങളുടെ മദ്ധ്യത്തിലും വിശ്വാസാധിഷ്ഠിതമായ ജീവിതം നയിക്കാന്‍ നമുക്ക് കഴിയണമെങ്കില്‍ ജീവിതത്തിന്‍റെ പ്രധാന പ്രലോഭനങ്ങള്‍ ഏവയെന്നും, അവയെ എങ്ങനെ നേരിടണമെന്നും നമ്മള്‍ അറിഞ്ഞിരിക്കണം. 

    ജീവിതത്തിന്‍റെ പ്രലോഭനങ്ങള്‍

     
     
    ദൈവത്തെ പിതാവായും ഈശോയെ രക്ഷകനായും പരിശുദ്ധാത്മാവിനെ മാര്‍ഗദര്‍ശകനായും അംഗീകരിച്ച് ദൈവവചനവും സഭാപ്രബോധനവും അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് ക്രിസ്ത്യാനി. തിډകളും പോരായ്മകളും നിറഞ്ഞ ലോകത്തില്‍ ജീവിക്കുമ്പോള്‍ വിശ്വാസത്തിന് അനുസൃതമായ ധാര്‍മ്മികജീവിതത്തില്‍ നിന്ന് വ്യതിചലിക്കാന്‍ നിരവധി പ്രലോഭനങ്ങള്‍ അവനു നേരിടേണ്ടിവരും. തിډ ചെയ്യാനുള്ള ക്ഷണവും പ്രേരണയുമാണ് പ്രലോഭനങ്ങള്‍. ഇവ മനുഷ്യനെപാപത്തിലേയ്ക്കു നയിച്ചെന്നുവരാം. ദൈവം പ്രലോഭനങ്ങളെ അനുവദിക്കുന്നു. എന്നാല്‍ ഈ പ്രലോഭനങ്ങളെ അതിജീവിച്ച് നډയില്‍ വ്യാപരിക്കണമെന്നതാണ് ദൈവഹിതം. ജീവിതവിജയം നേടാനുള്ള അവസരങ്ങളായി വേണം പ്രലോഭനങ്ങളെ  കാണുവാന്‍. നമ്മുടെ ശ്രമം എത്ര വിഷമകരമാണോ അത്രയധികമായിരിക്കും അതിനുള്ള പ്രതിഫലവും. എന്നാല്‍ ഏതു പ്രലോഭനത്തെയും നേരിടാന്‍ ദൈവം നമ്മെ സഹായിക്കുന്നു. "നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങളുണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍വേണ്ട ശക്തി അവിടുന്നു നിങ്ങള്‍ക്കു നല്കും" (1 കോറി 10,13).
    ലൗകികമായ പ്രലോഭനങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അവയെ അതിജീവിക്കുന്നതിലാണ് ക്രൈസ്തവന്‍റെ മഹത്വം കുടികൊള്ളുന്നത്. എല്ലാം അനുവദനീയം എന്ന തത്വശാസ്ത്രം വേരോടിയിരിക്കുന്ന ആധുനിക ലോകത്തില്‍, ദ്രവ്യാഗ്രഹം, ദുരഭിമാനം, ഉപഭോഗതൃഷ്ണ, അധികാരമോഹം, ധൂര്‍ത്ത്, ആഡംബരഭ്രമം, സുഖലോലുപത, അനാരോഗ്യകരമായ മത്സരബുദ്ധി, വ്യക്തിപൂജ തുടങ്ങിയ പ്രലോഭനങ്ങള്‍ ആകര്‍ഷണീയ രൂപങ്ങളില്‍ മനുഷ്യരെത്തേടിയെത്തുന്നു.

    1. ദ്രവ്യാഗ്രഹം

     
     
    ധനം സമ്പാദിക്കാനുള്ള മനുഷ്യന്‍റെ അമിതമായ ആഗ്രഹമാണ് ദ്രവ്യാഗ്രഹം (1 തിമോ. 6:10, കൊളോ. 3:5)  ഏറ്റവും വലിയ തിډയായിട്ടാണ് ദ്രവ്യാഗ്രഹത്തെ ബൈബിള്‍ കാണുന്നത്. ധനം മനുഷ്യന് ആവശ്യമാണ്. എന്നാല്‍ അവന്‍ അതിന്‍റെ അടിമയാകരുത്. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ് (മത്താ 19:24).ധനാസക്തി സ്വര്‍ഗപ്രാപ്തിയ്ക്ക് വിഘാതമാകുന്നു. കാര്‍ഷിക സംസ്കാരത്തില്‍ നിന്ന് വ്യാവസായിക സംസ്കാരത്തിലേയ്ക്കു ചുവടുമാറിയപ്പോഴാണ് ധനത്തിന്‍റെ ഉപയോഗവും അനന്ത സാധ്യതകളും വര്‍ദ്ധിച്ചത്. ധനത്തോടൊപ്പം ചൂഷണ മനോഭാവവും വളര്‍ന്നു. സ്വത്തു സമ്പാദനം അധാര്‍മ്മികമാവുന്നത് ചൂഷണത്തിലൂടെ അത് സമ്പാദിക്കുമ്പോഴാണ്. അമിത ധനാഗമനം കാപ്പിറ്റലിസ്റ്റ് മനോഭാവത്തെ ത്വരിതപ്പെടുത്തുന്നു. അവിടെ ദൈവത്തിന്‍റെ സ്ഥാനത്ത് മനുഷ്യന്‍ ധനത്തെ പ്രതിഷ്ഠിക്കുന്നു. ധനാസക്തി വിഗ്രഹാരാധനയാകുന്നു. ഭൗതികവസ്തുക്കള്‍ നിയന്ത്രണമില്ലാതെ സമ്പാദിച്ചുകൂട്ടുന്നതിനെപത്താം പ്രമാണം വിലക്കുന്നു. സമ്പത്തിനും അതോടൊപ്പമുള്ള അധികാരത്തിനും വേണ്ടിയുള്ള ആസക്തിയില്‍ നിന്നുളവാകുന്ന ദുരാഗ്രഹത്തെ ഈ കല്പനനിരോധിക്കുന്നു. ഭൗതികവസ്തുക്കളുടെ കാര്യത്തില്‍ അയല്‍ക്കാരനു ദ്രോഹം ചെയ്തുകൊണ്ട് അനീതി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെയും അതു വിലക്കുന്നു. 
    കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റമുണ്ടാക്കുന്ന കച്ചവടക്കാര്‍, കുത്തകവ്യാപാരികള്‍, രോഗികളെ ചൂഷണം ചെയ്യുന്ന ഡോക്ടര്‍മാര്‍, കള്ളകേസുകള്‍ ഉണ്ടാക്കുന്ന വക്കീലډാര്‍, സാധാരണ ജനങ്ങള്‍ക്ക് നീതി നടത്തിക്കൊടുക്കാന്‍ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍, അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന ഭരണാധികാരികള്‍ എന്നിങ്ങനെ നിരവധിപേരെ ഇന്നത്തെ സമൂഹത്തില്‍ കാണാം. ധനസമ്പാദനം മാത്രം ലക്ഷ്യമാക്കുന്ന അവരുടെ പ്രവര്‍ത്തികള്‍ അധാര്‍മ്മികമാണെങ്കിലും അവര്‍ക്ക് പലപ്പോഴും സമൂഹത്തില്‍ സ്ഥാനവും ലഭിക്കുന്നുണ്ട്. അതിനാല്‍ അവര്‍ സൃഷ്ടിക്കുന്ന ധനാസക്തിയുടെ സംസ്കാരം സമൂഹത്തില്‍ മുഴുവന്‍ വ്യാപിക്കുന്നു. അപ്പോള്‍ അവരെപ്പോലെ ധനം സമ്പാദിക്കാനുള്ള പ്രലോഭനവും വര്‍ദ്ധിക്കുന്നു. 

    2. വ്യര്‍ത്ഥാഭിമാനം

     
     
    മനഃശാസ്ത്രജ്ഞനായ എബ്രഹാം മാസ്ലോ (അയൃമവമാ ങമഹെമം) മനുഷ്യാവശ്യങ്ങളെ ഒരു പിരമിഡിന്‍റെ രൂപത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ആത്മാഭിമാനം അഥവാ അവനവനെക്കുറിച്ചുള്ള മതിപ്പ് അവയില്‍ ഒന്നാണ്. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സ്വയം മതിപ്പ് (ലെഹള ലലെേലാ) പക്വതയുള്ള വ്യക്തിത്വത്തിന്‍റെ ലക്ഷണമാണ്. വസ്തുനിഷ്ഠമായ സ്വയം വിലയിരുത്തല്‍ ആരോഗ്യമുള്ള വ്യക്തിത്വത്തെ വെളിപ്പെടുത്തുനു. അതിശയോക്തി നിറഞ്ഞ സ്വയം മതിപ്പാണ് വ്യര്‍ത്ഥാഭിമാനം. അപകര്‍ഷതാബോധംപോലെ ഒരു വ്യക്തിത്വ വൈകല്യമാണത്. ദുരഭിമാനം അഹന്തയുടെ ഒരു രൂപമാണ്. തന്നെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ ഉള്ളതില്‍ക്കവിഞ്ഞ ധാരണകള്‍ ഒരുവന്‍ പുലര്‍ത്തുമ്പോള്‍ വ്യര്‍ത്ഥാഭിമാനത്തിന്‍റെ അടിമയാകുന്നു. ജډസാഹചര്യങ്ങള്‍, സ്വത്ത്, വിദ്യാഭ്യാസം, ജോലി, സ്ഥാനമാനങ്ങള്‍ എന്നിങ്ങനെ അനവധി കാര്യങ്ങളെക്കുറിച്ച് അതിശയോക്തിപരമായ ധാരണകള്‍ വച്ചുപുലര്‍ത്തുമ്പോഴാണ് അതു വ്യര്‍ത്ഥാഭിമാനമായി മാറുന്നത്. എല്ലാം തന്‍റെ അദ്ധ്വാനഫലമാണെന്നുള്ള തെറ്റിദ്ധാരണയാണത്. ദൈവത്തിനോ, മറ്റുള്ളവര്‍ക്കോ അര്‍ഹമായ സ്ഥാനവും ഇത്തരക്കാര്‍ അനുവദിച്ചുകൊടുക്കാറില്ല. വ്യക്തികള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള കിടമത്സരങ്ങള്‍, രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശീതസമരങ്ങള്‍, യുദ്ധങ്ങള്‍ ഇവയ്ക്കെല്ലാം ഒരുപരിധിവരെ കാരണം  വ്യര്‍ത്ഥാഭിമാനമാണ്. ഇത് ആത്യന്തികമായി വ്യക്തികളുടെ നാശത്തിനും ജനതകളുടെ ദുരന്തത്തിനും കാരണമാകുന്നു. വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നു "മാത്സര്യമോ, വ്യര്‍ത്ഥാഭിമാനം മൂലമോ നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച്, ഓരോരുത്തരും വിനയത്തോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ: മിറച്ച് മറ്റുള്ളവരുടെ കാര്യംകൂടി പരിഗണിക്കണം" (ഫിലി 2,3-4).

    3. ഉപഭോഗതൃഷ്ണ

     
     
    സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി ലൗകിക വസ്തുക്കളെ അമിതമായി ഉപയോഗിക്കാനുള്ള ആഗ്രഹമാണ് ഉപഭോഗതൃഷ്ണ.  ഈ ലോകജീവിതം നശ്വരമാണെന്നും അതു കിനാവുപോലെ കടന്നുപോകുന്നുവെന്നും, ഭോഗങ്ങളെല്ലാം ക്ഷണികമാണെന്നും ഉള്ള തിരിച്ചറിവാണ് മനുഷ്യന് ആവശ്യം. ലൗകികത അതിരുവിടുമ്പോഴാണ് തൃഷ്ണകളിലും ഭോഗാസക്തിയിലും നാം വീണുപോകുന്നത്. വര്‍ത്തമാനലോകം കമ്പോള സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നു. തൃഷ്ണകളെ തൊട്ടുണര്‍ത്തുന്ന പരസ്യങ്ങളും, ജീവിതത്തിന്‍റെ ആകര്‍ഷണങ്ങളും, ആധുനികത നീട്ടിത്തരുന്ന സൗകര്യങ്ങളും, സുഖം തേടാനുള്ള വ്യഗ്രതയും ലോകവിഭവങ്ങളെ ആവോളം അനുഭവിക്കാനുള്ള അദമ്യമായ ആഗ്രഹവും മനുഷ്യമനസ്സില്‍ അങ്കുരിപ്പിക്കുന്നു. ധനമുള്ളവര്‍ ചെയ്യുന്നത് അതേപടി അനുകരിക്കുവാന്‍ മറ്റുള്ളവരും പ്രേരിതരാകുന്നു. അവസാനം അത് ഒരു സമൂഹത്തിന്‍റെ പതിവാകുന്നു; പിന്നെ ആചാരമാകുന്നു; സംസ്കാരമായിത്തീരുന്നു. അപ്പോള്‍ ഉപയോഗമുള്ളതിനുമാത്രം മൂല്യം കല്പിക്കുന്ന പ്രായോഗിക ദര്‍ശനം വളരുന്നു. അതിന്‍റെ സ്വാധീനത്തില്‍ ജീവിക്കുന്നവര്‍ക്ക് അപരര്‍ നരകമായി പരിണമിക്കുന്നു.
     

    4. അധികാരമോഹം

     
     
    മനുഷ്യസേവനത്തിനായി ലഭിക്കുന്ന അധികാരസ്ഥാനത്തെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി ദുരുപയോഗിക്കാനുള്ള പ്രവണതയാണ് അധികാരമോഹം. ദ്രവ്യാഗ്രഹ്രം, വ്യര്‍ത്ഥാഭിമാനം തുടങ്ങിയ പ്രലോഭനങ്ങള്‍ അധികാരമോഹത്തിലേയ്ക്ക് നയിക്കുന്നു. മനുഷ്യജീവനെ മുന്നോട്ടുനയിക്കുന്ന ഘടകങ്ങളില്‍ ഒന്നായി മനഃശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് ആഡ്ലര്‍ "ഠവല ംശഹഹ ീേ ുീംലൃ" എന്ന ഗ്രന്ഥത്തില്‍ ഇതിനെ ചിത്രീകരിക്കുന്നുണ്ട്. അധികാരത്തിനുവേണ്ടിയുള്ള ആഗ്രഹം നിയന്ത്രിച്ചില്ലെങ്കില്‍ അത് ഏറ്റവും വലിയ സാമൂഹിക വിപത്തായി മാറും അധികാരമോഹം. ഹിറ്റ്ലര്‍, മുസ്സോളിനി, സ്റ്റാലിന്‍, മാവോസെത്തുങ്ങ് തുടങ്ങിയ ഏകാധിപതികള്‍ അധികാരമോഹത്തിന്‍റെ അടിമകളായിരുന്നു. അധികാരം സേവനത്തിനുള്ള മാര്‍ഗമായി കാണാതെ അതില്‍ത്തന്നെ ഒരു ലക്ഷ്യമാക്കി കണക്കാക്കുമ്പോഴാണ് അത് അപകടകാരിയാവുന്നത്. ഭരണാധികാരികള്‍ സമൂഹത്തിന്‍റെ ശുശ്രൂഷകരാകണം, അധികാരമോഹികളാകരുത്. അധികാരമോഹമാണ് ഏത് ഭരണാധി കാരിയേയും അപചയത്തിലേയ്ക്കു നയിക്കുന്നത്.
    പ്രപഞ്ചത്തിേډലുള്ള തന്‍റെ ഭരണാധികാരത്തില്‍ പങ്കുപറ്റാന്‍ ദൈവം മനുഷ്യ വ്യക്തികള്‍ക്കും സമൂഹത്തിനും അവകാശം നല്കിയിട്ടുണ്ട്. എല്ലാ അധികാരങ്ങളും ദൈവം നല്കിയിട്ടുള്ളത് മനുഷ്യന്‍റെ നډയ്ക്കും ഉന്നമനത്തിനും വേണ്ടിയാണ്. എന്നാല്‍ അത് വ്യക്തിപരമായ നേട്ടത്തിനും തങ്ങളുടെ സംഘടനകളുടെയോ പ്രസ്ഥാനങ്ങളുടെയോ വളര്‍ച്ചയ്ക്കും മാത്രമായി കാണുമ്പോള്‍ അധികാരമോഹം അപകടമാകും. 

     

    5. ധൂര്‍ത്ത്

     
     
    സമ്പത്തിന്‍റെ അമിതോപയോഗമാണ് ധൂര്‍ത്ത്. ദൈവം ദാനമായി നല്കിയ ഈ പ്രപഞ്ചവും അതിലെ വിഭവങ്ങളും മനുഷ്യരാശിക്കു മുഴുവനുമുള്ളതാണ്; തലമുറകള്‍ക്ക് അവകാശപ്പെട്ടതാണ്. അവ തങ്ങള്‍ക്കുമാത്രം എന്ന് വ്യക്തികളും, സമൂഹങ്ങളും, രാഷ്ട്രങ്ങളും തീരുമാനിക്കുമ്പോള്‍ ദൈവിക പദ്ധതി ചോദ്യം ചെയ്യപ്പെടുന്നു. സമ്പത്തിന്‍റെ ദുരുപയോഗം സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടാനും കാരണമാകും. വിഭവങ്ങളുടെ അമിതോപയോഗമാണ് ധൂര്‍ത്ത്. വിവാഹം, ജډദിനങ്ങള്‍, തിരുനാളുകള്‍ തുടങ്ങിയ കുടുംബപരവും സാമൂഹികവുമായ ആഘോഷങ്ങളുടെ സന്ദര്‍ഭങ്ങളില്‍ അരങ്ങേറുന്ന ധൂര്‍ത്ത് ന്യായീകരിക്കാവുന്നതല്ല. ഭൂമി, ജലം എന്നിവയുടെ ദുരുപയോഗവും ധൂര്‍ത്താണ്.

     

    6. ആഡംബരഭ്രമം

     
     
    ആടയാഭരണങ്ങളോടും മറ്റു അലങ്കാരവസ്തുക്കളോടുമുള്ള അതിരു കവിഞ്ഞ ആഗ്രഹമാണ് ആഡംബരഭ്രമം. മാധ്യമങ്ങളുടെയും പരസ്യങ്ങളുടെയും സ്വാധീനം വഴി വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഒരു അപകടമാണിത്. കായിക താരങ്ങളെയും സിനിമാതാരങ്ങളെയും വിവേകരഹിതമായി അനുകരിക്കുന്നതുവഴി ഈ സംസ്കാരം വ്യാപിക്കുന്നതിന് ഇടയാകുന്നു. ആഗോളീകരണം യുവതീയുവാക്കളുടെ മനസ്സില്‍ ഫാഷന്‍ ഭ്രമം വര്‍ദ്ധിക്കുന്നതിനും ഇടയാക്കുന്നു.  ഒരു ഭാഗത്ത് ധനവും സുഖഭോഗങ്ങളും, മറുഭാഗത്ത് ഭക്ഷണംപോലും ലഭിക്കാത്തവന്‍റെ കണ്ണീരും വിലാപവും പരിദേവനവും നിലനില്‍ക്കുമ്പോള്‍ ആഡംബരഭ്രമം അധാര്‍മികവും സാമൂഹികനീതിക്കു വിരുദ്ധവുമാകുന്നു.

     

    7. സുഖലോലുപത

     
     
    ലഭിച്ചതും ലഭിക്കാവുന്നതുമായ ജീവിതസൗകര്യങ്ങളുപയോഗിച്ച് സുഖം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന ശൈലിയാണ് സുഖലോലുപത. ആഡംബരഭ്രമത്തോട് ചേര്‍ന്നുനില്ക്കുന്ന മറ്റൊരു പ്രലോഭനമാണിത്. അദ്ധ്വാനിച്ച് അപ്പം നേടുക എന്നതാണ് ദൈവത്തിന്‍റെ കല്പന. എന്നാല്‍ സുഖലോലുപതയില്‍ മുഴുകുവാനുള്ള ഒരു പ്രവണത മനുഷ്യനിലുണ്ട്.  സുഖലോലുപതയുടെ കൂട്ടാളിയാണ് അലസത. പണിയെടുക്കാതെ പണമുണ്ടാക്കാനുള്ള മാര്‍ഗമായി പലരും തൊഴിലിനെ മാറ്റിയിരിക്കുന്നു. പുതിയ സംവിധാനങ്ങള്‍ അതിനു കൂട്ടുനില്ക്കുന്ന ഭരണക്രമങ്ങളും, ആധുനിക സൗകര്യങ്ങളും, സാങ്കേതിക വിദ്യകളും ജീവിതത്തെ യാന്ത്രികമാക്കിയിരിക്കുന്നു. ശരീരത്തിന് അമിതപ്രാധാന്യം കൊടുക്കുമ്പോള്‍ ആത്മാവിന്‍റെ കാര്യം അവഗണിക്കപ്പെടുന്നു.  'ഇന്നലെകള്‍ കൊഴിഞ്ഞുപോയി; നാളെ പിറന്നിട്ടില്ല. അതിനാല്‍ ഇന്ന് തിന്നുക, കുടിക്കുക, ഉല്ലസിക്കുക.' എന്നതാണ് സുഖലോലുപതയുടെ തത്വശാസ്ത്രം. എന്നാല്‍ മനുഷ്യജീവിതം ഈ ലോകജീവിതംകൊണ്ട് അവസാനിക്കുന്നതല്ല. അത് നിത്യതയെ പ്രാപിക്കാനുള്ളതാണ്. അതിനാല്‍ ഈ ലോകസുഖങ്ങളില്‍ മുഴുകി നിത്യത നഷ്ടമാക്കാതിരിക്കാന്‍ ക്രൈസ്തവര്‍ ശ്രദ്ധാലുക്കളായിരിക്കണം.

    8. അനാരോഗ്യകരമായ മത്സരബുദ്ധി

     
     
    മത്സരബുദ്ധി ഒരു പരിധിവരെ നല്ലതാണ്.  തന്നില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ കണ്ടെത്താനും, വളര്‍ത്താനും, ആത്മാഭിമാനം വര്‍ദ്ധിപ്പിക്കാനും മത്സരബുദ്ധി സഹായിക്കും. അതൊരു പ്രചോദകശക്തി കൂടിയാണ്. എന്നാല്‍ മത്സരബുദ്ധി അനാരോഗ്യകരമാകുമ്പോള്‍ അത് അപകടകരമായ പ്രവണതകളിലേയ്ക്ക് നയിക്കും. കുട്ടികളുടെ ഭാവിയില്‍ അമിതമായ ഉത്കണ്ടപൂണ്ട് അനാരോഗ്യകരമായ മത്സരത്തിലേയ്ക്ക് അവരെ തള്ളിവിടുന്ന മാതാപിതാക്കള്‍ വലിയ ദ്രോഹമാണ് ചെയ്യുന്നത്. പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ അമിതമത്സരം കുട്ടികളെ കാപട്യത്തിലേയ്ക്കും കലാപത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും  മറ്റും നയിച്ചെന്നുവരാം. ആഗോളീകൃത ലോകത്തില്‍ ഇന്ന് "ടൗൃ്ശ്മഹ ീള വേല ളശലേേ"െേ എന്ന തത്വത്തിനാണ് മാര്‍ക്കറ്റ് കൂടുതല്‍. അംഗവിഹീനനും, വൃദ്ധനും, രോഗിക്കും ഈ ലോകത്തില്‍ സ്ഥാനമില്ലാതെ വരുന്നു. "കൈയ്യൂക്കുള്ളവന്‍ കാര്യക്കാര'നായിത്തീരുന്നു. ജയിക്കാന്‍വേണ്ടി എന്തുമാകാം എന്ന അധാര്‍മ്മികപ്രവണത വളരുന്നു. അസ്തിത്വം സഹാസ്തിത്വമാണെന്ന ഉദാത്തചിന്തയ്ക്കു പകരം അപരന്‍ ശത്രുവാണെന്ന ചിന്താഗതിക്കു പ്രാമുഖ്യം കൂടുന്നു. ഈ മനോഭാവം ക്രൈസ്തവ സാഹോദര്യത്തിന് തികച്ചും വിരുദ്ധമാണ്. 
     

     

    9. വ്യക്തിപൂജ

     
     
    ഭൗതികതയുടെ ആകര്‍ഷണവലയത്തില്‍ പെട്ടുപോകുന്ന വ്യക്തി ദൈവത്തെമറന്ന് സ്വയം ദൈവമാക്കി വിഗ്രഹാരാധകനായി മാറുന്നു. അസ്തിത്വത്തിന്‍റെ മഹിതലക്ഷ്യം പ്രാപിക്കാനാവാതെ അയാള്‍ ഭൗതിക നേട്ടത്തിനായി വ്യക്തികളെ ആശ്രയിക്കുന്നു. ആള്‍ദൈവങ്ങള്‍ക്ക് പ്രിയമേറുന്നു. കാരണം അവര്‍ വ്യക്തിയ്ക്ക് പ്രിയമായതുമാത്രം നിര്‍വഹിച്ചുകൊടുക്കുന്നു. സ്വാര്‍ത്ഥതമൂലമാണ് ദൈവത്തിനുപകരം വ്യക്തിയെ പൂജിക്കുന്നത്. അസാധാരണമാംവിധം ജീവിതത്തെ നേരിട്ട് വിജയം വരിച്ചവരെ നാം ആദരിക്കണം; അവരുടെ അനുകരണീയ മാതൃക പിന്തുടരണം. പക്ഷേ അത് ആരാധനയായി മാറരുത്. മനുഷ്യരെ ദൈവങ്ങളാക്കരുത്. 
    ക്രിസ്തീയജീവിതം ഒരു തീര്‍ത്ഥയാത്രയാണ്. ക്രിസ്തുവിനോടൊപ്പം പരമപിതാവിങ്കലേയ്ക്കുള്ള തീര്‍ത്ഥയാത്രയുടെ ലക്ഷ്യം സ്വര്‍ഗമാണ്. ആ ലക്ഷ്യത്തില്‍നിന്ന് അകറ്റുന്ന ഏതിനെയും അതിജീവിക്കാനുള്ള വിശ്വാസത്തിന്‍റെ കരുത്ത് ക്രൈസ്തവനുണ്ടാകണം. പ്രലോഭനങ്ങള്‍ നിറഞ്ഞ ഈ ലോകത്തില്‍ ജാഗ്രതയും വിവേചനാബുദ്ധിയും മുന്‍കരുതലും നിറഞ്ഞ വിശ്വാസജീവിതംകൊണ്ടു മാത്രമേ സഭാതനയര്‍ക്ക് പ്രലോഭനങ്ങളെ അതിജീവിച്ചു മുന്നേറാന്‍ കഴിയൂ.
     

    ക.  ഉത്തരം കണ്ടെത്താം

     
     
    1. ലൗകിക പ്രലോഭനങ്ങള്‍ ഏതെല്ലാം രൂപങ്ങളില്‍ മനുഷ്യനെതേടിവരുന്നു? വിശദമാക്കുക.
    2. വ്യര്‍ത്ഥാഭിമാനം ആത്യന്തികമായി വ്യക്തികളുടെ നാശത്തിനും, ജനതകളുടെ ദുരന്തത്തിനും കാരണമാകുന്നു. ഉദാഹരണസഹിതം വിശദീകരിക്കുക.
    3. സമ്പത്തില്‍ നിന്ന് ഹൃദയം സ്വതന്ത്രമായിരിക്കണമെന്ന വചനത്തിന്‍റെ അനുസരണം സ്വര്‍ഗരാജ്യത്തിലേയ്ക്ക് പ്രവേശിക്കാന്‍ അനുപേക്ഷണീയമാണ്. സമര്‍ത്ഥിക്കുക.
    4. സഭാധികാരവും രാഷ്ട്രീയാധികാരവും വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
    5. സുഖലോലുപതയും ധൂര്‍ത്തും ക്രൈസ്തവജീവിത പൂര്‍ണ്ണതയ്ക്ക് വിഘാതമാകുന്നതെങ്ങനെ?
     
     

    കക.നമുക്കൊരുമിച്ച് ചര്‍ച്ച ചെയ്യാം

     
     
    1. സമ്പന്നനായ ഒരാള്‍ തന്‍റെവരുമാനത്തിന്‍റെ നല്ലൊരു ശതമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്കുന്നു. 
    മറ്റൊരു ധനവാന്‍ കോടികള്‍ മുടക്കി ഭവനം പണിയുന്നു. ഇവയെ നിങ്ങള്‍ എങ്ങിനെ വിലയിരുത്തുന്നു.
     
    2. ജീവിതത്തിന്‍റെ പ്രായോഗിക രംഗത്ത്  പ്രലോഭനങ്ങളെ അതിജീവിച്ച് വിജയം വരിച്ച ഒരു 
      ടലിശീൃ ഇശശ്വേലിന്‍റെ അനുഭവ വിവരണത്തിലൂടെ ലഭിച്ച  ഉള്‍ക്കാഴ്ച ക്ലാസ്സില്‍ പങ്കുവയ്ക്കാം.
     
     

    കകക. നമുക്കു പ്രവര്‍ത്തിക്കാം 

     
     
        എന്‍റെ ജീവിതത്തില്‍ അനാവശ്യമായ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഞാന്‍ ജീവിക്കും.
     

     

    കഢ. ഹൃദയം ദീപ്തമാക്കാം :

     
     
       "എവിടെ അസൂയയും സ്വാര്‍ത്ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ 
        ദുഷ്കര്‍മ്മങ്ങളുമുണ്ട്. എന്നാല്‍, ഉന്നതത്തില്‍ നിന്നുള്ള ജ്ഞാനം ഒന്നാമത് 
        ശുദ്ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുള്ളതും 
        കാരുണ്യവും സത്ഫലങ്ങള്‍ നിറഞ്ഞതും ആണ്" (യാക്കോ 3:16-17).