• ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം പഴയ നിയമചരിത്രത്തിലെ
    സുപ്രസിദ്ധമായ ഒരു സംഭവമാണ്. ദൈവജനമായ ഇസ്രായേലിനെ നിരന്തരം
    ആക്രമിച്ചിരുന്നവരായിരുന്നു ഫിലിസ്ത്യര്‍. അതികായനും ചെറുപ്പം മുതല്‍
    യുദ്ധപരിശിലനം നേടിയിരുന്നവനുമായിരുന്നു അവരുടെ നേതാവായ
    ഗോലിയാത്ത്. സ്വന്തം കഴിവുകളില്‍ അഹങ്കരിച്ച ഗോലിയാത്ത് ഇസ്രായേലിന്‍റെ
    ദൈവത്തെ അധിക്ഷേപിക്കുകയും ഇസ്രായേല്‍ സൈന്യത്തെ വെല്ലുവിളിക്കുകയും 
    ചെയ്തു. ഇസ്രായേല്‍ സൈന്യം മുഴുവന്‍ ഭയന്ന് വിറച്ചപ്പോള്‍ ഇടയബാലനായ
    ദാവീദ് ഗോലിയാത്തിനെനേരിടാനുറച്ചു. കവണയും കല്ലുമായി തന്നെ നേരിടാന്‍
    വന്ന ബാലനായ ദാവീദിനെഗോലിയാത്ത് പരിഹസിച്ചു. എന്നാല്‍ ദാവീദ് പറഞ്ഞു
    വാളും കുന്തവുമായി നീ എന്നെ നേരിടാന്‍ വരുന്നു. എന്നാല്‍  ഞാനാകട്ടെ നീ
    നിന്ദിച്ച കര്‍ത്താവിന്‍റെ നാമത്തിലാണ് വരുന്നത്. ഈ യുദ്ധം കര്‍ത്താവിന്‍റേതാണ്.
    അവിടുന്ന് നിന്നെ എന്‍റെ കൈയിലേല്പിക്കും. കര്‍ത്താവിന്‍റെ ശക്തിയിലാശ്രയിച്ച്
    ദാവിദ് തന്‍റെ കവണയില്‍ കല്ലുവച്ച് ഗോലിയാത്തിനു നേരെ എയ്തു. നെറ്റിയില്‍
    കല്ല് തറഞ്ഞു കയറി ഗോലിയാത്ത് നിലംപതിച്ചു. ഗോലിയാത്തിന്‍റെ വാളുകൊണ്ടു
    തന്നെ ദാവീദ് അവനെ വധിച്ചു. ഇതുകണ്ട് ഫിലിസ്ത്യ സൈന്യം പിന്തിരിഞ്ഞോടി.
    (1 സാമു. 17:1-51).

    ക്രിസ്തീയ ജീവിതം ഒരു പോരാട്ടം

     
     
    ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടത്തെ തിډയ്ക്കെതിരെ
    ക്രിസ്തുവിശ്വാസികള്‍ നടത്തുന്ന പോരാട്ടത്തിന്‍റെ പ്രതീകമായി
    കാണാവുന്നതാണ്. ദൈവത്തിനും ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കുമെ
    തിരെ നിരന്തര പോരാട്ടത്തിലാണ് തിډയുടെ ശക്തികള്‍. പ്രലോഭനങ്ങളിലൂടെയും
    ദുഷ്കൃത്യങ്ങളിലൂടെയും നډയെ തകര്‍ക്കാനും നډയ്ക്ക് വേണ്ടി നിലകൊള്ളുന്ന
    വരെ നശിപ്പിക്കാനും തിډയുടെ ശക്തികള്‍ നിരന്തരമായ പരിശ്രമത്തിലാണ്. ഈ
    സാഹചര്യത്തില്‍ ദാവീദിനെപ്പോലെ ദൈവശക്തിയില്‍ നിറഞ്ഞ് തിډയുടെ
    ശക്തികളെ അതിജീവിക്കാനും ചെറുത്തു തോല്പിക്കാനും നമുക്കു സാധിക്കണം.
    ക്രീസ്തീയ ജീവിതം സാത്താനും അവന്‍റെ ശക്തികള്‍ക്കുമെതിരെയുള്ള
    ഒരു പോരാട്ടമാണെന്ന് വി.പൗലോസും നമ്മെ അനുസ്മരിപ്പിക്കുന്നു. അതിനാല്‍
    നമ്മള്‍ ആത്മീയായുധങ്ങള്‍ ധരിച്ച് ഏത് ആക്രമണത്തെയും ചെറുക്കാന്‍
    ശക്തരായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. "അവസാനമായി
    കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍
    സാത്താന്‍റെ കുടില തന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്‍റെ എല്ലാ
    ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും
    എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര
    ലോകത്തിന്‍റെ അധിപډാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിډയുടെ
    ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്". (എഫേ. 6:10-12). ചുരുക്കത്തില്‍
    പ്രലോഭനങ്ങളെ അതിജീവിക്കാനും തിډയുടെ ശക്തികള്‍ക്കെതിരെ പോരാടാനും
    കടപ്പെട്ടവരാണ് ക്രിസ്തു ശിഷ്യര്‍.

    പോരാട്ടത്തിന്‍റെ രണ്ടു തലങ്ങള്‍

     
     
    തിډയ്ക്കെതിരെയുള്ള ക്രിസ്തീയപോരാട്ടത്തിന് രണ്ടു തലങ്ങളുണ്ട്
    നമ്മില്‍ തന്നെയുള്ള തിډയുടെ ആധിപത്യത്തെയും പ്രലോഭനങ്ങളെയും
    എതിര്‍ത്ത് തോല്‍പ്പിക്കുക എന്നതാണ് ഒന്നാമത്തെ തലം. തിډയുടെ
    ബാഹ്യശക്തിക്കെതിരെയുള്ള പോരാട്ടമാണ് രണ്ടാമത്തെ തലം. തന്‍റെ
    ജീവിതത്തില്‍ ഭരണം നടത്താനുള്ള സാത്താന്‍റെ ശ്രമത്തെയാണ് ഈശോ
    മരുഭൂമിയിലെ പ്രലോഭനസമയത്ത് തോല്‍പ്പിച്ചത്. ക്രിസ്തുവിന്‍റെ രാജകീയ
    ദൗത്യത്തില്‍ പങ്കാളികളാകുന്നവര്‍ എന്ന നിലയില്‍ ഓരോ ക്രിസ്ത്യാനിയും
    ആത്മനിയന്ത്രണത്താലും വിശുദ്ധ ജീവിതത്താലും പാപത്തിന്‍റെ ഭരണത്തെ
    പരാജയപ്പെടുത്താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍
    പഠിപ്പിക്കുന്നു (തിരുസഭ.36).

    1. തിډയുടെ ആന്തരിക ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം

     
     
    മാമ്മോദീസ വഴി ദൈവത്തിന്‍റെ മക്കളും സഭുടെ അംഗങ്ങളും
    സ്വര്‍ഗത്തിനവകാശികളുമായി തീര്‍ന്നിരിക്കുന്നവരാണ് നാം. ഇതുവഴി നാം
    ദൈവത്തിന്‍റെ സ്വന്തമായി തീര്‍ന്നിരിക്കുന്നു. അതിനാല്‍ ലോകത്തിലാണെങ്കിലും
    ലോകത്തിന്‍റേതാകാതെ ദൈവത്തിന്‍റെ സ്വന്തമായിരിക്കാനും അവിടുത്തെ
    ഹിതമനുസരിച്ച് ജീവിക്കാനും വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. ലോകത്തിന്‍റെ
    വഴികളില്‍ നിന്ന് വ്യത്യസ്തമായി നാം ജീവിക്കുമ്പോള്‍ ഈ ലോകത്തിന്‍റെ
    ശക്തികള്‍ നമുക്കെതിരെ തിരിയുക തികച്ചും സ്വാഭാവികമാണ്. പ്രലോഭനങ്ങളും
    തന്ത്രങ്ങളുമായി അവ നമ്മെ നേരിടുമെന്നു മാത്രമല്ല, ലോകം നമ്മെ വെറുക്കുകയും
    ചെയ്യും. ഈ യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈശോ ശിഷ്യډാര്‍ക്ക്
    വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിച്ചത്: "പിതാവേ അവിടത്തെ വചനം ഞാന്‍ അവര്‍ക്ക്
    നല്‍കിയിരിക്കുന്നു. എന്നാല്‍, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാല്‍, ഞാന്‍
    ലോകത്തിന്‍റേതല്ലാത്തതുപോലെ അവരും ലോകത്തിന്‍റേതല്ല. ലോകത്തില്‍ നിന്ന്
    അവരെ അവിടുന്ന് എടുക്കണം എന്നല്ല, ദുഷ്ടനില്‍ നിന്ന് അവരെ
    കാത്തുകൊള്ളണമെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്" (യോഹ.17:14-17).
     
    ലോകം നമ്മെ വെറുക്കുന്നതുകൊണ്ട്, ദുഷ്ടന്‍ നമ്മെ നശിപ്പിക്കാന്‍
    ആഗ്രഹിക്കുന്നതുകൊണ്ട്, ഒരു ക്രിസ്തു ശിഷ്യന്‍റെ ജീവിതത്തില്‍ പീഡനങ്ങളും
     
    പ്രലോഭനങ്ങളും ഉണ്ടാകുക തികച്ചും സ്വാഭാവികമാണ്. നമ്മില്‍ തന്നെയുള്ള
    പാപവാസനകളിലൂടെയും തിډനിറഞ്ഞ സാഹചര്യങ്ങളിലൂടെയും
    വ്യക്തികളിലൂടെയും സ്വാധീനങ്ങളിലൂടെയും നډയില്‍ നിന്ന് പിന്തിരിയാനും തിډ
    ചെയ്യാനുമുള്ള പ്രേരണ നമുക്ക് ഉണ്ടാകാം. ദൈവിക ശക്തിയാല്‍ നിറഞ്ഞ്
    ദൈവവചനാനൂസൃതമായി ജീവിച്ചാല്‍ മാത്രമേ സാത്താന്‍റെ ഈ പ്രലോഭനങ്ങളെ
    അതിജീവിക്കാന്‍ നമുക്കു കഴിയുകയുള്ളു.

    2. തിډയുടെ ബാഹ്യ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം

     
     
    തിډയുടെ ബാഹ്യശക്തിക്കെതിരെയുള്ള പോരാട്ടമാണ് ആത്മീയ
    സമരത്തിലെ രണ്ടാമത്തെ തലം. മറ്റു വ്യക്തികളിലും സമൂഹത്തില്‍ പൊതുവെയും
    നിലനില്‍ക്കുന്ന തിډയെ തിരിച്ചറിയാനും ഇവയുടെ സാഹചര്യങ്ങളെയും
    സംവിധാനങ്ങളെയും ഉډൂലനം ചെയ്യാനുമുള്ള ക്രിസ്തു ശിഷ്യരുടെ ദൗത്യമാണിത്.
    പിശാചുക്കളെ ബഹിഷ്കരിക്കുകയും യഹൂദരുടെ തെറ്റായ ആചാരങ്ങളെയും നിയമ
    വ്യാഖ്യാനങ്ങളെയും എതിര്‍ക്കുകയും ചെയ്തുകൊണ്ട് ഈശോ ഈ ദൗത്യം
    നിര്‍വഹിച്ചു. പാപിയെ വെറുക്കാതെ പാപത്തെ എതിര്‍ക്കാനും പാപികളെ
    തിരുത്താനും അവിടുന്ന് തയ്യാറായി. ഈശോയുടെ ഈ മാതൃക അനുകരിച്ച്
    സമൂഹത്തെ മുഴുവന്‍ തിډയുടെ ആധിപത്യത്തിലാക്കുന്ന മദ്യം, മയക്കുമരുന്ന്,
    അക്രമം, അഴിമതി തുടങ്ങിയ സാമുഹിക തിډകള്‍ക്കെതിരെ പ്രതികരിക്കുകയും
    ആധുനിക മാധ്യമങ്ങളും മറ്റും അടിച്ചേല്‍പ്പിക്കുന്ന ഉപഭോഗസംസ്കാരത്തിനും
    അക്രമപ്രവണതകള്‍ക്കും ലൈംഗിക അരാജകത്വത്തിനുമെതിരെ പോരാടുകയും
    ചെയ്യുക എന്നത് ക്രിസ്തു ശിഷ്യരായ നമ്മുടെ കടമയാണ്.

    ആത്മീയ സമരായുധങ്ങള്‍

     
     
    തിډയ്ക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ നാം ഉപയോഗിക്കേണ്ട
    മാര്‍ഗ്ഗവും ആയുധങ്ങളും ഭൗതികമല്ല, മിറച്ച് ദൈവികമായിരിക്കണം. തിډയെ
    നډകൊണ്ട് ജയിക്കാനാണ് ഈശോ ആവശ്യപ്പെട്ടത് (ലൂക്ക 6:27-36) "തിډ നിങ്ങളെ
    കീഴടക്കാതിരിക്കട്ടെ. തിډയെ തډകൊണ്ടു കീഴടക്കുവിന്‍" (റോമ 12:21) എന്ന്
    പൗലോസ് ശ്ലീഹായും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സാത്താനെയും അവന്‍റെ കുടില
    തന്ത്രങ്ങളെയും ചെറുത്തു നില്‍ക്കാന്‍ ക്രൈസ്തവര്‍ ധരിക്കേണ്ട ദൈവത്തിന്‍റെ 
    ആയുധങ്ങള്‍ എന്തൊക്കെയാണെന്ന് എഫേസോസ്സുകാര്‍ക്ക് എഴുതിയ
    ലേഖനത്തില്‍ പൗലോസ് ശ്ലീഹാ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. "അതിനാല്‍,
     സത്യംകൊണ്ട് അരമുറുക്കി,  നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ച് നില്‍ക്കുവിന്‍.
    സമാധാനത്തിന്‍റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍
    സര്‍വോപരി, ദുഷ്ടന്‍റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ
    ശക്തരാക്കുന്ന വിശ്വാസത്തിന്‍റെ പരിചയെടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി
    അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്‍റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.
    നിങ്ങള്‍ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവില്‍
    പ്രാര്‍ത്ഥനാ നിരതരായിരിക്കുവിന്‍ (എഫേ. 6:14-18).

    ഈശോ നമ്മുടെ മാതൃക

     
     
    തിډ തന്നെയായ സത്താനും അവന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള
    നിരന്തരമായ പോരാട്ടമായിരുന്നു ഈശോയുടെ ജീവതം. മരുഭൂമിയില്‍ വച്ച്
    സാത്താന്‍റെ പ്രോലോഭനങ്ങളെ അതിജീവിച്ച ഈശോയുടെ മാതൃക നമുക്ക്
    പ്രചോദനമാകണം (മത്താ. 4:1-11). പിതാവിന്‍റെ ഇഷ്ടത്തിനു വരുദ്ധമായി
    പ്രവര്‍ത്തിക്കാനുള്ള സാത്താന്‍റെ പ്രലോഭനങ്ങളെ നാല്‍പതു ദിവസത്തെ
    ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ശക്തിയാര്‍ജ്ജിച്ച് ദൈവവച
    നമാകുന്ന വാള്‍ ഉപയോഗിച്ച് ഈശോ തോല്‍പിച്ചു. ഇങ്ങനെ സാത്താന്‍റെമേല്‍
    വിജയം വരിച്ചിട്ടാണ് ഈശോ തന്‍റെ പരസ്യജീവിതം ആരംഭിച്ചത്.
    പിശാചുബാധിതരില്‍ നിന്ന് പിശാചുക്കളെ ബഹിഷ്ക്കരിച്ചുകൊണ്ട് അവിടുന്ന്
    തിډയ്ക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നു. (മര്‍ക്കോ. 1:21-28, ലൂക്കാ 8:26-39). തന്‍റെ 
    പീഡാസഹനവും, മരണവും ഉത്ഥാനവും വഴി സാത്താന്‍റെ ആധിപത്യത്തെ
    ക്രിസ്തു എന്നേക്കുമായി തോല്‍പിച്ചു. സാബത്തിന്‍റെ തെറ്റായ ആചരണം,
    ജറുസലെം ദേവാലയത്തിലെ കച്ചവടം. ഫരിസേയരുടെ കപടനാട്യം
    എന്നിങ്ങനെ സമൂഹത്തില്‍ നിലനിന്നിരുന്ന തിډകള്‍ക്കെതിരെ അവിടുന്ന് നിരന്തരം 
    പോരാടി.ദൈവപുത്രനായ ഈശോയെ സാത്താന്‍ പരീക്ഷിച്ചുവെങ്കില്‍ അവന്‍
    നമ്മെയും പരീക്ഷിക്കുമെന്ന് നാം തിരിച്ചറിയണം. അത് പലതരത്തിലൂം
    പലസമയത്തും പലസാഹചര്യങ്ങളിലൂടെയും ഉണ്ടാകാം. ഈശോയെ അവന്‍
    പരീക്ഷിക്കുക മാത്രമല്ല, ദുഷ്ടത നിറഞ്ഞ മനുഷ്യരിലൂടെ അവിടത്തെ 
    പീഡിപ്പിക്കുകയും ചെയ്തു. മാനവപാപങ്ങളുടെ പരിഹാരത്തിനായി ഈശോ
    അവയെല്ലാം സന്തോഷപൂര്‍വം സഹിച്ചു. പ്രലോഭനങ്ങളെ അതിജീവിക്കുകയും
    പീഡനങ്ങള്‍ സഹിക്കുകയും ചെയ്ത ഈശോയുടെ  മാതൃക പ്രലോഭനങ്ങളെ
    അതിജീവിക്കാനും പീഡനങ്ങള്‍ സഹിക്കാനും നമുക്കു പ്രേരണയാകണം.
    ആത്മീയപോരാട്ടത്തില്‍ വിജയികളാകാന്‍
    വ്യക്തിതലങ്ങളിലും സമൂഹതലത്തിലും. തിډയുടെ ശക്തികളെ
    തോല്‍പിക്കാന്‍ നാം ശ്രദ്ധിക്കേണ്ട ആഞ്ചുകര്യങ്ങളുണ്ട്.

    1. തിډയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണം

     
     
    വി.പത്രോസ് ശ്ലീഹാ ക്രിസ്തുശിഷ്യരെ ഉപദേശിക്കുന്നത് ഇപ്രകാരമാണ്: 
    "നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍, നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന
    സിംഹത്തെപോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റി നടക്കുന്നു.
    വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍" (പത്രോ 5:7-9). തിډ
    ചെയ്യാനും നډ ചെയ്യാതിരിക്കാനും പ്രലോഭിപ്പിച്ചു കൊണ്ട് സാത്താന്‍ എപ്പോഴും
    നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നുണ്ട്. ഈശോ പറഞ്ഞു: നിങ്ങള്‍
    പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍
    സാത്താന്‍റെ ഉപദേശങ്ങളെയും പ്രലോഭനങ്ങളെയും തിരിച്ചറിയുവാനും
    ദൈവവിശ്വാസത്തിലുറച്ചു നിന്ന് പ്രാര്‍ത്ഥനയിലൂടെ ശക്തിനേടി അതിനെ
    തള്ളിക്കളയാനും നാം ശ്രദ്ധാലുക്കളായിരിക്കണം. ഒരിക്കല്‍ സാത്താന്‍റെ
    പ്രലോഭനത്തെ അതിജീവിച്ചാലും പുതിയ തന്ത്രങ്ങളുമായി അവന്‍ വീണ്ടും വരും.
    ഒരുവനെ വിട്ടുപോകുന്ന അശുദ്ധാത്മാവ് കൂടുതല്‍ ശക്തിയോടെ തിരികെ വരുമെന്ന്
    ഈശോ നമ്മെ പഠിപ്പിച്ചിട്ടുണ്ട് (ലൂക്കാ 11:24-26). തിډയിലേക്ക് ചായ്വ് ഉള്ളവരാണു
    നാം. തിډ നല്‍കുന്ന താത്കാലിക സന്തോഷം നമ്മെ എപ്പോഴും
    പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. അതിനാല്‍ ജാഗരൂകതയോടെ നാം ഉണര്‍ന്നിരിക്കണം.
    അനുദിനആത്മശോധനയും അടുക്കലടുക്കലുള്ള കുമ്പസാരവും ആത്മീയ
    ഗുരുക്കډാരുടെ ഉപദേശവും സാത്താന്‍റെ പ്രലോഭനങ്ങളെ അതിജീവിച്ച് നډയില്‍
    മുന്നേറാന്‍ നമ്മെ സഹായിക്കും. വ്യക്തികളെയും കുടുംബങ്ങളെയും
    സമൂഹത്തെത്തന്നെയും നശിപ്പിക്കുന്ന തിډകളെ തിരിച്ചറിയാനും അവയ്ക്കെതിരെ
    വ്യക്തിപരമായും സംഘടിതമായും പോരാടാനും ക്രിസ്തുശിഷ്യര്‍
    തയ്യാറായിരിക്കണം.
     

    2. കൂദാശകളിലൂടെ ശക്തിപ്പെടണം

     
     
    തിډക്കെതിരെ യുദ്ധം ചെയ്ത് വിജയം വരിച്ചവനാണ് ഈശോ.
    ഈശോയോട് ചേര്‍ന്നു നിന്നാല്‍ ആര്‍ക്കും നമ്മെ തോല്പിക്കാനാകില്ല. "ദൈവം
    നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്ക് എതിരുനില്‍ക്കും"?. (റോമ 8:31).
    തിډയ്ക്കെതിരെ വിജയം വരിക്കുന്നതില്‍ ഏറ്റവും പ്രധാനമായ ഒരുകാര്യം
    കൂദാശകളിലൂടെ ശക്തിപ്രാപിക്കുക എന്നതാണ്. ക്രൈസ്തവ ജീവിതത്തില്‍
    കൂദാശകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല. മാമ്മോദീസായിലൂടെ ദൈവമക്കളായി
    തീര്‍ന്ന നമ്മെ നിരന്തരം വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന
    കൂദാശകളാണ് അനുരഞ്ജനകൂദാശയും വിശുദ്ധ കുര്‍ബാനയും. ഇവയിലൂടെ ശക്തി
    നേടുന്നതു വഴി തിډയ്ക്കെതിരെ പോരാടാനും വിശുദ്ധ ജീവിതം നയിക്കാനും
    നമുക്കു സാധിക്കും. ക്രൈസ്തവ ജീവിതത്തിന്‍റെ ശക്തി കേന്ദ്രമാണ് വിശുദ്ധ
    കുര്‍ബാന. വിശുദ്ധകുര്‍ബാന യോഗ്യതയോടെ സ്വീകരിച്ചുകൊണ്ട് ആത്മീയശക്തി
    പ്രാപിക്കുകവഴി തിډയുടെ ശക്തികളെ കീഴടക്കാന്‍ ക്രൈസ്തവനു കഴിയും.
     
    .

    3. ദൈവവചനം പാലിച്ചു ജീവിക്കണം.

     
     
    തിډയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ വിജയിക്കാന്‍ നാം വചനമാകുന്ന
    വാള്‍ ഉപയോഗിക്കണം. "ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്;
    ഇരുതലവാളിനെക്കാല്‍ മൂര്‍ച്ചയേറിയതുമാണ്. (ഹെബ്രാ 4:12). ദൈവവചനം കേട്ട്
    അതനുസരിച്ച് ജീവിക്കുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യന്
    തുല്യനാണ്. പ്രതികൂല ശക്തികള്‍ക്കൊന്നും അവയെ തകര്‍ക്കുവാന്‍ കഴിഞ്ഞില്ല.
    അതുപോലെ ദൈവവചനാനുസൃതം നാം ജീവിക്കുമ്പോള്‍ നമ്മളും ശക്തരായി
    തീരും; പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കെല്പുള്ളവരാകും.
    വി. പൗലോസ് ശ്ലീഹാ തിമോത്തേയോസിനെഴുതി: "വിശുദ്ധ ലിഖിതമെല്ലാം
    ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും
    തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി
    ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണത കൈവരിക്കുകയും എല്ലാ നല്ലപ്രവൃത്തികളും
    ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു" (2 തിമോ 3:16-17). ദൈവത്തിന്‍റെ
    ഹിതമറിയുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും നീതി പരിശീലിക്കുന്നതിനും
    സത്പ്രവൃത്തികള്‍ ചെയ്യുന്നതിനും നമ്മെ സഹായിക്കുന്നത് ദൈവത്തിന്‍റെ 
    വചനമാണ്. പാപം ചെയ്യാതിരിക്കുന്നതിനും ദൈവവചനം നമ്മെ പ്രാപ്തരാക്കുന്നു.
    "അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിന് ഞാന്‍ അങ്ങയുടെ വചനം
    ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു". എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് (സങ്കീ.
    119:11). അതുകൊണ്ട് ദൈവവചനം നമ്മുടെ പാദങ്ങള്‍ക്ക് വിളക്കും പാതയില്‍
    പ്രകാശവുമായി (സങ്കീ. 119:105) എപ്പോഴും കൂടെയുണ്ടാകണം. ദൈവവചനം 
    വായിക്കാന്‍ നാം സമയം കണ്ടെത്തണം. വായിച്ച വചനങ്ങളുടെ സന്ദേശം
    ശരിയായി മനസ്സിലാക്കണം. ദൈവവചനം അനുസരിച്ച് ജീവിക്കാന്‍ നാം
    പരിശ്രമിക്കുകയും വേണം. അപ്പോള്‍ തിډയുടെ ശക്തികളെ അതിജീവിക്കാന്‍
    നമുക്ക് കഴിയും.
     

    4. പ്രാര്‍ത്ഥനയിലൂടെ കരുത്താര്‍ജിക്കണം

     
     
    തിډയ്ക്കെതിരെയുള്ള യുദ്ധത്തില്‍ വിജയം വരിക്കാന്‍ ഈശോയ്ക്ക്
    സാധിച്ചത് പിതാവായ ദൈവത്തിന്‍റെ ഹിതം തിരിച്ചറിഞ്ഞു ജീവിച്ചതുകൊണ്ടാണ്.
    നാല്‍പത് ദിവസത്തെ ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ആത്മാവിന്‍റെ
    ശക്തിയില്‍ നിറഞ്ഞാണ് ഈശോ പിശാചിന്‍റെ പ്രോലോഭനങ്ങളെ അതിജീവിച്ചതും
    (മത്താ 4:1-11) തന്‍റെ പരസ്യജീവിതകാലത്ത് തിډയ്ക്കെതിരെ പോരാടിയതും.
    പ്രഭാതത്തിലും (മര്‍ക്കോ.1:35-38) രാത്രിയിലും, (ലൂക്കാ 6:12) വിജനപ്രദേശത്തും,
    (മര്‍ക്കോ 1:35) മലമുകളിലുമൊക്കെ (മര്‍ക്കോ 9:2) പോയി ഈശോ
    പ്രാര്‍ത്ഥിച്ചിരുന്നു. പ്രാര്‍ത്ഥനകൊണ്ടല്ലാതെ സാത്താന്‍റെ കെണിയില്‍ നിന്നും
    മോചനം നേടാനാവില്ലെന്നും ഈശോ വ്യക്തമായി പഠിപ്പിച്ചു (മര്‍ക്കോ 9:28-29).
    നിങ്ങള്‍ "പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍" (മര്‍ക്കോ 
    14:38). എന്നും ഈശോ നമ്മോടു കല്പിച്ചിരിക്കുന്നു.
    നډയില്‍ വളരാനും തിډയെ ചെറുക്കാനും നിരന്തരമായ
    പ്രാര്‍ത്ഥനയിലൂടെ ദൈവികശക്തി നാം സ്വന്തമാക്കണം. എല്ലാ പ്രഭാതത്തിലും
    ഉണരുമ്പോള്‍ തന്നെ നډയില്‍ വളരാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണം.
    സാധിക്കുന്ന ദിനങ്ങളിലെല്ലാം വി.കുര്‍ബാനയില്‍ സംബന്ധിക്കണം.
    കുടുംബപ്രാര്‍ത്ഥനയില്‍ മുടക്കം വരാതെ പങ്കുചേരാന്‍ ശ്രദ്ധിക്കണം
    പ്രാര്‍ത്ഥനയുടെ ശക്തി തിരിച്ചറിയാത്തതുകൊണ്ടും ഈശോയുമായുള്ള
    സ്നേഹത്തില്‍ ആഴപ്പെടാത്തതുകൊണ്ടുമാണ് പ്രാര്‍ത്ഥന വിരസമായ
    ഒരുകാര്യമായി ചിലര്‍ക്കു തോന്നുന്നത്. മാതാവിന്‍റെയും വിശുദ്ധരുടെയും
    കാവല്‍മാലാഖായുടെയും മാദ്ധ്യസ്ഥ്യം തേടുന്നതും തിډയെ തോല്‍പ്പിച്ച് നډയില്‍
    വളരാന്‍ നമ്മെ വളരെയധികം സഹായിക്കും.
     
     

    5.   കൂട്ടായ്മയില്‍ വര്‍ത്തിക്കണം

     
     
    നډയില്‍ വളരാനും തിډയെ ചെറുക്കാനും ആവശ്യമായ ഒന്നാണ് കൂട്ടായ
    പ്രവര്‍ത്തനങ്ങള്‍. വിശ്വാസത്തില്‍ ഐക്യപ്പെട്ടവരുടെ കൂട്ടായ്മയും സാന്നിധ്യവും
    സഹകരണവും അംഗങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇടവകകൂട്ടായ്മയ്ക്ക്
    ക്രൈസ്തവ ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ട്. സഭായോഗങ്ങളില്‍ മുടങ്ങാതെ
     
    സംബന്ധിക്കണം എന്ന് ഹെബ്രായ ലേഖനം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് (ഹെബ്രാ.
    10:24-25). തിډയ്ക്കെതിരെയുള്ള പോരാട്ടമായാലും നډയില്‍ വളരാനുള്ള 
    പരിശ്രമമായാലും ഫലപ്രാപ്തിയില്‍ എത്താന്‍ കൂട്ടായ പരിശ്രമം
    അത്യന്താപേക്ഷിതമാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഒറ്റക്ക് ചെയ്യുന്നതിനെക്കാള്‍
    വലിയ നډകള്‍ നമുക്ക് ചെയ്യാനാകും. സമൂഹത്തില്‍ നിലനില്‍ക്കുന്ന തിډയുടെ
    ആധിപത്യങ്ങള്‍ക്കും സാമൂഹ്യ തിډകള്‍ക്കുമെതിരെയുള്ള പോരാട്ടത്തില്‍
    വിജയിക്കാന്‍ സംഘടിതമായ പരിശ്രമം കൊണ്ടേ കഴിയൂ. ഇടവകയിലെ ഭക്ത
    സംഘടനകളിലും വിദ്യാലയങ്ങളിലെ സന്നദ്ധ സംഘടനകളിലും ചേര്‍ന്നു
    പ്രവര്‍ത്തിക്കുന്നത് സമൂഹത്തിനു നډ ചെയ്യാനും സ്വയം നډയില്‍ വളരാനും ഏറെ 
    സഹായിക്കും. ക്രൈസ്തവമൂല്യങ്ങള്‍ക്ക് വിരുദ്ധവും അക്രമ വാസനകള്‍ പ്രോത്സാഹി
    പ്പിക്കുന്നതുമായ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാതിരിക്കാനും നാം
    ശ്രദ്ധിക്കേണ്ടതാണ്.
    നډ ആഗ്രഹിക്കാനും കാണാനും കേള്‍ക്കാനും, പറയാനും
    പ്രവര്‍ത്തിക്കാനും നാം ശ്രദ്ധിക്കണം. ഒരു നډയെങ്കിലും ചെയ്യാതെ ജീവിതത്തിലെ
    ഒരു ദിവസംപോലും കടന്നുപോകാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. അപ്പോള്‍ നമുക്ക്
    നډയില്‍ വളരാനും തിډയെ നډകൊണ്ട് കീഴടക്കാനും സാധിക്കും.

    ക. ഉത്തരം കണ്ടെത്താം

     
     
    1. തിډയുടെ ശക്തി ഗോലിയാത്തിനെപ്പോലെയാണ്. ക്രൈസ്തവനാകട്ടെ
    ദാവീദിനെപ്പോലെയും. വിശദമാക്കുക.
    2. അന്ധകാര ശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ നാം ധരിക്കേണ്ട
    ആയുധങ്ങളെപ്പറ്റി വി.പൗലോസ് പറയുന്നതെന്ത്?
    3. തിډയ്ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ രണ്ട് തലങ്ങള്‍ ഏവ?
    വിശദീകരിക്കുക?
    4. ഈശോ തിډയെ പരാജയപ്പെടുത്തിയത് എപ്രകാരമാണ്?
    5. ആത്മീയ സമരത്തില്‍ വിജയിക്കാന്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
    വിശദീകരിക്കുക.
     

    കക. നമുക്കൊരുമിച്ച് ചര്‍ച്ച ചെയ്യാം

     
     
    1. ക്രിസ്തീയ വിശ്വാസവും ധാര്‍മികതയും ഇന്ന് നേരിടുന്ന പ്രതിസന്ധികളെ
    എങ്ങനെ തരണം ചെയ്യാം.
    2. ആത്മീയസമരത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍
    യുവജനങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കും?
     
     

    കകക. നമുക്കു പ്രവര്‍ത്തിക്കാം

     
     
    വ്യക്തിപരമായും സംഘാതമായും സാമൂഹിക തിډകള്‍ക്കെതിരെ ഞാന്‍
    പോരാടും.
     
     

    കഢ. ഹൃദയം ദീപ്തമാക്കാം

     
     
    "അതിനാല്‍, സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍
    ഉറച്ചുനില്ക്കുവിന്‍ٹ വിശ്വാസത്തിന്‍റെ പരിചയെടുക്കുവിന്‍. ദൈവ
    വചനമാകുന്ന ആത്മാവിന്‍റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍"
    (എഫേ. 6:14-17)