• ഒരു മതഗ്രന്ഥമെന്നനിലയില്‍ ബൈബിളിന്‍റെ പ്രാധാന്യം അദ്വീതീയമാണ്.
    ലോക ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മതത്തിന്‍റെ വിശുദ്ധഗ്രന്ഥ
    മാണത്. ക്രൈസ്തവരെപ്പോലെ യഹൂദരും ബൈബിളിന്‍റെ പഴയനിയമഭാഗം വി.
    ഗ്രന്ഥമായി ആദരിക്കുന്നു. ഏറ്റവുമധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള
    ഗ്രന്ഥവും ഏറ്റവുമധികം പ്രതികള്‍ പ്രചരിച്ചിട്ടുള്ള ഗ്രന്ഥവും ബൈബിളാണ്. ഇതി
    നോടകം 2052 ഭാഷകളില്‍ സമ്പൂര്‍ണ ബൈബിള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
    കൂടാതെ 1168 ഭാഷകളില്‍ പുതിയനിയമവും 848 ഭാഷകളില്‍ ബൈബിളിലെ ഏതെ
    ങ്കിലും ഭാഗവും തര്‍ജമയായി എത്തിയിട്ടുണ്ട്. ലോകത്തിലെ വലിയൊരുഭാഗം മനു
    ഷ്യര്‍ക്ക് അനുദിനജീവിതത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്കുന്നത് ബൈബിളാണ്.
    മതപരമായ ഒരു ഗ്രന്ഥമെന്ന നിലയ്ക്കുമാത്രമല്ല ബൈബിളിന്‍റെ പ്രാധാന്യം.
    ലോകചരിത്രത്തെയും മനുഷ്യസംസ്കാരത്തെയും ഏറ്റവുമധികം സ്വാധീനിച്ച
    ഗ്രന്ഥം കൂടിയാണത്. കലയും സാഹിത്യവും, സംഗീതവും ചിത്രമെഴുത്തുമെല്ലാം
    ബൈബിള്‍ പ്രമേയങ്ങളെ ഉപജീവിച്ച് അനശ്വരസൃഷ്ടികള്‍ക്ക് ജډം കൊടുത്തിട്ടു
    ണ്ട്. മനുഷ്യസമത്വവും ആശയപരമായ വളര്‍ച്ചയിലും ബൈബിള്‍ വഹിച്ച പങ്ക് അതുല്യമാണ് 
    മനുഷ്യസമത്വവും മാഹാത്മ്യവും ഉദ്ഘോഷിക്കുന്ന ബൈബിള്‍തന്നെയാണ്
    സാഹോദര്യം. അഹിംസ. അക്രമരാഹിത്യം മുതലായ മൂല്യങ്ങളുടെയും അടി
    സ്ഥാനസ്രോതസ്സ്. മനുഷ്യവികാസത്തിന്‍റെ ചരിത്രത്തില്‍ ബൈബിള്‍ ചെലുത്തിയി
    ട്ടുള്ള അത്രയും സ്വാധീനം മറ്റൊന്നിനും അവകാശപ്പെടാനാവില്ല. ദൈവം
    മനുഷ്യചരിത്രത്തിലൂടെ നടത്തിയിട്ടുള്ള വെളിപാടുകളിലൂടെയാണ് ദൈവവചനം
    നമുക്കു ലഭിച്ചിട്ടുള്ളത്.

    ദൈവികവെളിപാടിന്‍റെ ചരിത്രം

     
     
    ദൈവം സ്വയം വെളിപ്പെടുത്തുമ്പോള്‍ മാത്രമേ മനുഷ്യന് ദൈവത്തെ
    മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളു. ദൈവികവെളിപാടുകളെ
    ആധാരമാക്കിയല്ലാതെ യുക്തിവിചാരത്തിലൂടെ ദൈവത്തെക്കുറിച്ച് പൂര്‍ണമായി
    സ്വയം വെളിപ്പെടുത്താനും നമുക്ക് അജ്ഞാതമായ അവിടുത്തെ തിരുവിഷ്ടം നമ്മെ
    അറിയിക്കാനും തിരുമനസ്സായി (ദൈവാവിഷ്കരണം 2). ദൈവം തന്നെത്തന്നെ
    ലോകത്തിനും വെളിപ്പെടുത്തിയ ഈ പ്രക്രിയയെയാണ് ദൈവികവെളിപാട് അഥവാ
    ദൈവാവിഷ്കരണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മനുഷ്യാവതാരം ചെയ്ത
    വചനമായ ഈശോയിലൂടെയാണ് ഈ വെളിപാട് പൂര്‍ണമാക്കപ്പെട്ടത്. ദൈവീക
    വെളിപാട് എന്നതുകൊണ്ട് ദൈവവചനത്തിന്‍റെ വെളിപ്പെടുത്തല്‍ തന്നെയാണ്
    ഉദ്ദേശിക്കുന്നത്. ചുരുക്കത്തില്‍ ദൈവികവെളിപാടിന്‍റെ ചരിത്രം ദൈവവചനത്തിന്‍റെ
    ചരിത്രമാണ്. ദൈവീക വെളിപാടിന്‍റെ പൂര്‍ണതയായ, അവതാരം ചെയ്ത
    വചനമായ ഈശോയുടെ ചരിത്രമാണത്. ഇപ്രകാരം പൂര്‍ത്തീകരിച്ച ദൈവീക
    വെളിപാട് പൂര്‍ത്തിയാക്കപ്പെട്ടത് രക്ഷാകര പദ്ധതിയുടെ വിവിധ
    ഘട്ടങ്ങളിലൂടെയാണ്.

    1. സൃഷ്ടിയിലൂടെയുള്ള ദൈവികവെളിപാട്

     
     
    ദൈവം തന്‍റെ സ്നേഹവും കാരുണ്യവും ആദ്യമായി വെളിപ്പെടുത്തിയത്
    സൃഷ്ടികര്‍മത്തിലൂടെയാണ്. ദൈവം സൃഷ്ടി നടത്തിയത് തന്‍റെ വചനത്താലാ
    ണെന്ന് ഉല്‍പത്തിഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ഒന്നാം ദിവസത്തിലെ പ്രകാശത്തിന്‍റെ 
    സൃഷ്ടികര്‍മ്മം മുഴുവന്‍ ദൈവിക വെളിപാടിന്‍റെ പ്രാരംഭ രൂപമായിരുന്നു. തന്‍റെ
    ഛായയിലും സാദൃശ്യത്തിലുമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്ന വചനം
    (ഉല്‍പ 1:26) സൃഷ്ടികര്‍മം ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തലാണ് എന്ന ആശ
    യത്തെ ഉറപ്പിക്കുന്നു. സൃഷ്ടിപ്രപഞ്ചത്തിലൂടെ ദൈവം തന്‍റെ വെളിപാട് അനുസ്യൂ
    തമായി തുടര്‍ന്നു. "ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു. വാനവി
    താനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു". (സങ്കീ 19:1). സൃഷ്ടപ്രപഞ്ച
    ത്തിലെ സര്‍വജീവജാലവും ദൈവത്തിന്‍റെ വെളിപാടാണ്. ദൈവം
    സര്‍വജനങ്ങളോടും സംസാരിക്കുന്ന ഒരു തലം സൃഷ്ടപ്രപഞ്ചമാണ്. പ്രപഞ്ചരഹ
    സ്യങ്ങളിലൂടെ ദൈവത്തിന്‍റെ മഹത്വവും ശക്തിയും വെളിപ്പെടുന്നു. വി. പൗലോ
    സിന്‍റെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയു
    ന്നതൊക്കെ അവര്‍ക്കു (വിജാതീയര്‍ക്ക്) വ്യക്തമാക്കിയിട്ടുണ്ട്. ലോകസൃഷ്ടിമുതല്‍
    ദൈവത്തിന്‍റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും,
    ദൈവത്വവും,സൃഷ്ടപ്രപഞ്ചത്തെ ദൈവികവെളിപാടിന്‍റെ സാര്‍വത്രികരൂപ
    മായി നമുക്കു മനസ്സിലാക്കാം.

    2. സന്ദേശവാഹകരിലൂടെയുള്ള ദൈവികവെളിപാട്

     
     
    ദൈവം നിയോഗിച്ച സന്ദേശവാഹകരുടെ തലമാണ് ദൈവിക
    വെളിപാടിന്‍റെ രണ്ടാമത്തെ തലം. സൃഷ്ടപ്രപഞ്ചത്തിനു മുഴുവന്‍ തന്‍റെ സാക്ഷിക
    ളാകാന്‍ ദൈവം തെരഞ്ഞെടുത്ത ഇസ്രായോല്‍ ജനതയെ ദൈവം തന്‍റെ സന്ദേശം
    അറിയിച്ചത് തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൂടെയായിരുന്നു. പൂര്‍വപിതാ
    ക്കന്‍മാര്‍ (അബ്രാഹം, ഇസഹാക്ക്, യാക്കോബ്, ജോസഫ്, മോശ, ജോഷ്വ,
    ന്യായാധിപന്‍മാര്‍. രാജാക്കന്‍മാര്‍, പ്രവാചകന്‍മാര്‍ എന്നിവരെല്ലാം ദൈവത്തിന്‍റെ
     
    സന്ദേശവാഹകരായിരുന്നു. കാലാകാലങ്ങളില്‍ തന്‍റെ സന്ദേശങ്ങളെ ജനങ്ങളിലെത്തി
    ച്ചതും രക്ഷാകരപദ്ധതിയെ ദൈവം മുന്നോട്ടുനയിച്ചതും തന്‍റെ സന്ദേശവാഹകരിലൂ
    ടെയാണ്. ഇത്തരം സന്ദേശങ്ങളുടെ സംഗ്രഹവും അവയോടുള്ള ദൈവജനത്തിന്‍റെ 
    വിശ്വസ്തതയും അവിശ്വസ്തതയുമാണ് പഴയനിയമത്തിന്‍റെ ഉള്ളടക്കം. കര്‍ത്താവ്
    അരുളിച്ചെയ്യുന്നു... എന്ന ആമുഖവചനത്തോടെയാണ് ഈ സന്ദേശങ്ങള്‍ ആരംഭി
    ച്ചിരുന്നത്. പ്രസ്തുത സന്ദേശങ്ങള്‍ അവ പറയുന്നു വ്യക്തികളുടേതല്ല ദൈവത്തിന്‍റേ
    താണ് എന്ന ധാരണ ലഭിക്കാനാണ് ഈ ആമുഖ വചനങ്ങള്‍ ഉപയോഗിച്ചിരുന്ന്.

    3. ഈശോ ദൈവികവെളിപാടിന്‍റെ പൂര്‍ണത

     
     
    ദൈവവചനം അതിന്‍റെ പൂര്‍ണതയില്‍ നമുക്ക് ദൃശ്യമായത് മനുഷ്യാവതരം
    ചെയ്ത ഈശോയിലാണ്. ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട്
    കൂടെയായിരുന്നു, വചനം ദൈവമായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി,
    ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല... വചനം മാംസമായി നമ്മുടെ ഇടയില്‍
    വസിച്ചു. അവന്‍റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും
    പിതാവിന്‍റെ ഏകജാതന്‍റേതുമായ മഹത്വം (യോഹ1:1-14) എന്ന സുവിശേഷ വാക്യം
    ദൈവവചനവും ഈശോയും ഒന്നു തന്നെയാണെന്നു സാക്ഷ്യപ്പെടുത്തുന്നു.
    ദൈവവചനം പൂര്‍ണമായും ദൃശ്യമായത് മനുഷ്യാവതാരത്തിലാണ് എന്ന സത്യം
    ഹെബ്രായ ലേഖനകര്‍ത്താവ് വ്യക്തമാക്കുന്നുണ്ട്:  "പൂര്‍വകാലങ്ങളില്‍ പ്രവാച
    കന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാ
    ക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഈ അവസാനനാളുകളില്‍ തന്‍റെ
    പുത്രന്‍ വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു". (ഹെബ്രാ 1:1-2). പറുദീസായില്‍
    ആരംഭിച്ച രക്ഷാകര പദ്ധതി പൂര്‍ത്തിയായത് ഈശോയിലാണ്. പിതാവിന്‍റെ ഏകജാ
    തനായ ഈശോ മാത്രമേ ദൈവികരഹസ്യങ്ങളുടെ അന്തസ്സത്ത അറിഞ്ഞിട്ടുള്ളൂ.
    "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല, പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന
    ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹ 1:18).
    അതിലാണ് ഈശോ വെളിപ്പെടുത്തിയ ദൈവികരഹസ്യങ്ങള്‍ വെളിപാടിന്‍റെ
    പൂര്‍ണതയാണെന്ന് വിശ്വസിക്കുന്നത്. ഈശോയിലൂടെ ലഭിച്ച വെളിപാട് പൂര്‍ണവും
    ദൈവികവുമാകയാല്‍ വിശ്വസിക്കുന്നത്. ഈശോയിലൂടെ ലഭിച്ച വെളിപാട് പൂര്‍ണവും
    ദൈവികവുമാകയാല്‍ അതിലും ശ്രേഷ്ഠമായ വെളിപാട് ഇനി ലഭിക്കാനില്ല.

    4.ദൈവീക വെളിപാടും തിരുസഭയും

     
     
    സമയത്തിന്‍റെ തികവില്‍ ഭൂമിയില്‍ അവതരിച്ച ദൈവവചനമായ മിശിഹാ
    തന്‍റെ വാക്കുകളിലൂടെ പ്രവര്‍ത്തികളിലൂടെയും സ്വസാന്നിധ്യത്തിലൂടെയും
    ദൈവിക വെളിപാട് പൂര്‍ണമാക്കി. ഈശോ താന്‍ ചെയ്തതും പറഞ്ഞതുമായ
    കാര്യങ്ങള്‍ ഗ്രന്ഥരൂപത്തിലെഴുതി നമുക്ക് തന്നിട്ടില്ല. എന്നാല്‍ താന്‍ പൂര്‍ത്തീകരിച്ച
    ദൈവിക വെളിപാടിന് സാക്ഷികളാകാനും അത് ലോകത്തിന്‍റെ അതിര്‍ത്തികള്‍ വരെ
    പ്രഘോഷിക്കാനുമായി പന്ത്രണ്ട് ശ്ലീഹډാരെ തെരഞ്ഞെടുത്ത് നിയോഗിച്ചു. അവര്‍
    തങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകള്‍ കൊണ്ട് സൂക്ഷിച്ച് വീക്ഷിച്ചതുമായ
    ജീവന്‍റെ വചനത്തെ - വെളിപാടിന്‍റെ പൂര്‍ണതയായ ഈശോയെ-ഹൃദയത്തില്‍
    സൂക്ഷിക്കുകയും പ്രഘോഷിക്കുകയും ചെയ്തു. ശ്ലീഹډാരാകുന്ന അടിത്തറയില്‍
    പണിയപ്പെട്ട സഭ മിശിഹായുടെ ശരീരവും ഭൂമിയില്‍ അവിടുത്തെ തുടര്‍ച്ചയുമാണ്.
    ശ്ലീഹډാരിലൂടെ കൈമാറപ്പെട്ട ദൈവീക വെളിപാടിന്‍റെ (ദൈവവചനത്തിന്‍റെ)
    സംരക്ഷകയും പ്രഘോഷകയും വ്യാഖ്യാതാതാവുമാണ് സഭ. പഴയനിയമ
    ഗ്രന്ഥങ്ങളില്‍ നിന്നും ആദിമസഭയില്‍ എഴുതപ്പെട്ട പുതിയനിയമ ഗ്രന്ഥങ്ങളില്‍
    നിന്നും ദൈവനിവേശിതമായി അംഗീകരിക്കപ്പെട്ട 73 പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത
    ഒരുമിച്ചു ചേര്‍ത്ത് വി.ബൈബിളായി നമുക്ക് നല്‍കിയത് തിരുസ്സഭയാണ്.
     

    ബൈബിള്‍ ദൈവവചനത്തിന്‍റെ ലിഖിത രൂപം

     
     
    ദൈവം തിരുസഭയെ ഭരമേല്‍പ്പിച്ച ദൈവിക വെളിപാടുകളില്‍ ലിഖിതരൂപ
    ത്തിലായവ മാത്രമേ വി. ബൈബിളിലുള്ളൂ. വെളിപാടിന്‍റെ സമഗ്രതയുള്ളത് സഭയി
    ലാണ്. ലിഖിതരൂപത്തില്‍ ബൈബിളില്‍ രേഖപ്പെടുത്താത്ത വെളിപാടുകളെ തിരുസ
    ഭയുടെ വി. പാരമ്പര്യങ്ങള്‍ എന്നാണ് വിളിക്കുന്നത്. വിശുദ്ധ ലിഖിതത്തിലൂടെയും
    വിശുദ്ധ പാരമ്പര്യത്തിലൂടെയുമാണ് ദൈവിക വെളിപാട് അതിന്‍റെ പൂര്‍ണ്ണതയില്‍
    തിരുസഭ നമുക്കിന്നു നല്കുന്നത്. പാരമ്പര്യവും ബൈബിളും ചേര്‍ന്നതാണ്
    ദൈവികവെളിപാട്. തിരുസഭയില്‍ നിന്നു വിഘടിച്ചുപോയ സകലസസഭകളും വി.ഗ്ര
    ന്ഥത്തിനു തിരുസഭയോടു കടപ്പെട്ടിരിക്കുന്നു. ഭൂമിയിലെ സകലമനുഷ്യര്‍ക്കും.
    വേണ്ടി ദൈവികവെളിപാട് സംരക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്
    തിരുസഭയാണ്. തിരുസഭയെ അംഗീകരിക്കാത്തവര്‍ക്കും തിരുസഭയെ തകര്‍ക്കാനാ
    ഗ്രഹിക്കുന്നവര്‍ക്കുപോലും വെളിപാടിന്‍െറ നിറവിനെ അനുസ്യൂതമായി
    നല്‍കിക്കൊണ്ട് തിരുസഭ നിലകൊള്ളുന്നു.
    സൃഷ്ടിയുടെ പുസ്തകം മുതല്‍ വെളിപാടിന്‍റെ ഗ്രന്ഥം  വരെയുള്ള
    എഴുപത്തിമൂന്ന് ദൈവനിവേശിത ഗ്രന്ഥങ്ങളുടെ സമാഹാരമാണ് ബൈബിള്‍
    ബ്ലിബ്ലിയ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് വിശുദ്ധ ഗ്രന്ഥത്തിന് ബൈബിള്‍ എന്ന
    പേരു ലഭിച്ചത്. പഴയനിയമത്തിലെ മൂന്ന് പുസ്തകങ്ങളൊഴികെ മറ്റെല്ലാ പുസ്തക
    ങ്ങളും ഹീബ്രു ഭാഷയിലാണ് എഴുതപ്പെട്ടത്. എന്നാല്‍ ജ്ഞാനം, 1,2 മക്കബായര്‍
    എന്നീ പുസ്തകങ്ങള്‍ രചിക്കപ്പെട്ടത് ഗ്രീക്കു ഭാഷയിലാണ്. പുതിയ നിയമത്തിലെ
    എല്ലാ പുസ്തകങ്ങളും ഗ്രീക്കു ഭാഷയിലാണ് എഴുതപ്പെട്ടത്. എന്നാല്‍ മത്തായിയുടെ
    സുവിശേഷം അറമായ ഭാഷയിലാണ് എഴുതപ്പെട്ടത് എന്ന ഒരു പാരമ്പര്യവും
    നിലവിലുണ്ട്.
    ബൈബിള്‍ വചനങ്ങളെ അധ്യായവും വാക്യവും തിരിച്ചാണ് നാം സാധാ
    രണഗതിയില്‍ പറയുന്നത്. എന്നാല്‍ ബൈബിളിലെ പുസ്തകങ്ങള്‍ ആദ്യമായി രചി
    ക്കപ്പെട്ടപ്പോള്‍ അവയെ അധ്യായങ്ങളും വാക്യങ്ങളുമായി തിരിച്ചിരുന്നില്ല  അഉ 1205
    - ല്‍ ഇംഗ്ലണ്ടിലെ മെത്രാപ്പോലീത്തായായിരുന്ന കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ ലാംഗ്ടന്‍
    ആണ് ബൈബിളിലെ പുസ്തകങ്ങളെ അധ്യായങ്ങളായി തിരിച്ചത്. വാക്യങ്ങളായി
    തിരിച്ചത് 1151-ല്‍ റോബര്‍ട്ട് സ്റ്റീഫന്‍ എന്ന മിഷനറിയാണ്. ബൈബിളില്‍ ആകെ
     
    1334 അധ്യായങ്ങളുണ്ട് (പഴയനിയമത്തില്‍ 1074-ഉം പുതിയ നിയമത്തില്‍ 260-ഉം).
    ബൈബിളില്‍ ആകെ 35527 വാക്യങ്ങളുണ്ട് (പഴയനിയമത്തില്‍ 27570 എണ്ണവും 
    പുതിയ നിയമത്തില്‍ 7957 എണ്ണവും).
    യഹൂദ പാരമ്പര്യമനുസരിച്ച് പഴയനിയമ ഗ്രന്ഥങ്ങളെ നിയമങ്ങള്‍, പ്രവാ
    ചകന്‍മാര്‍, ലിഖിതങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാറുണ്ട്. ആദ്യത്തെ അഞ്ച്
    പുസ്തകങ്ങളാണ് നയമങ്ങള്‍. ജോഷ്വ, ന്യായാധിപന്‍മാര്‍, സാമുവലിന്‍റെയും,
    രാജാക്കന്‍മാരുടെയും പുസ്തകങ്ങള്‍, പ്രവാചകന്‍മാരുടെ പുസ്തകങ്ങള്‍ എന്നിവ
    പ്രവാചകഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്നു. ശേഷിക്കുന്ന പതിനൊന്ന് പുസ്തകങ്ങ
    ളാണ് ലിഖിതങ്ങള്‍ എന്നറിയപ്പെടുന്നത്. ക്രൈസ്തവ പാരമ്പര്യമനുസരിച്ച്
    പഴയനിയമ ഗ്രന്ഥങ്ങള്‍ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നിങ്ങനെ
    തിരിച്ചിരിക്കുന്നു. പുതിയ നിയമ ഗ്രന്ഥങ്ങളെ സുവിശേഷങ്ങള്‍ അപ്പസ്തോല
    പ്രവര്‍ത്തനങ്ങള്‍, പൗലോസിന്‍റെ ലേഖനങ്ങള്‍, സാര്‍വത്രിക ലേഖനങ്ങള്‍
    വെളിപാട് എന്നിങ്ങനെ വേര്‍തിരിച്ച് കാണാവുന്നതാണ്.

    ബൈബിള്‍ കാനോനിക സ്വഭാവം

     
     
    'കാനോന്‍' എന്ന ഗ്രീക്കു പദം ആശാരിമാര്‍ ഉപയോഗിച്ചിരുന്ന അളവുകോ
    ലിനെ (മുഴക്കോല്‍) യാണ് സൂചിപ്പിക്കുന്നത്. എ.ഡി. 367-ല്‍ അലക്സാണ്ട്രിയാ
    യിലെ ബിഷപ്പായിരുന്ന താസിയൂസാണ് (എ.ഡി. 293-373) വി.ഗ്രന്ഥത്തിലെ ദൈവ
    നിവേശിത ഗ്രന്ഥങ്ങളെ വിശേഷിപ്പിക്കാന്‍ ഈ പദം ആദ്യമായി ഉപയോഗിച്ചത്.
    ദൈവവചനം ക്രിസ്തീയ ജീവിതത്തിന്‍റെ മാനദണ്ഡമാണ് (ഗലാ 6:16:, ഫിലി 3:16)
    എന്ന ചിന്താഗതിയും ഈ പദപ്രയോഗത്തിന് പ്രേരകമായിട്ടുണ്ട്.
    എ.ഡി.797 - ല്‍ രണ്ടാം നിഖ്യാ സാര്‍വ്വത്രിക സൂനഹദോസും ഈ പുസ്തക
    ങ്ങളെ കാനോനിക ഗ്രന്ഥങ്ങളായി പ്രഖ്യാപിച്ചു. അതിനാല്‍ കത്തോലിക്കാ
    സഭയുടെ പാരമ്പര്യമനുസരിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ എഴുപത്തിമൂന്ന്
    പുസ്തകങ്ങളാണ് കാനോനിക ഗ്രന്ഥങ്ങളായി ഉള്ളത്. എന്നാല്‍ മാര്‍ട്ടിന്‍ ലൂഥര്‍
    നാലു പുതിയനിയമഗ്രന്ഥങ്ങളും (ഹെബ്രായര്‍, യാക്കോബ്, യൂദാ, വെളിപാട്) ഏഴു
    പഴയനിയമഗ്രന്ഥങ്ങളും (ജ്ഞാനം, പ്രഭാഷകന്‍, 1,2 മക്കബായര്‍, യൂദിത്ത്,
    എസ്തര്‍, തോബിത്ത്) അകാനോനികമായി പ്രഖ്യാപിച്ചു. ഫലത്തില്‍ ലൂഥര്‍ 62
    പുസ്തകങ്ങളെ മാത്രമേ കാനോനിക ഗ്രന്ഥങ്ങളായി കരുതിയിട്ടുള്ളു. പഴയ നിയമ
    ഗ്രന്ഥങ്ങള്‍ 46 എണ്ണമുണ്ടെന്ന ജറോം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. പുതിയ
    നിയമത്തില്‍ 27 പുസ്തകങ്ങളാണ് കാനോനിക ഗ്രന്ഥങ്ങളായി
    അംഗീകരിച്ചിട്ടുള്ളത്.

    ബൈബിളിന്‍റെ തര്‍ജമകള്‍

     
     
    ഹീബ്രൂ ഭാഷയില്‍ എഴുതപ്പെട്ട പഴയനിയമത്തിന്‍ ഗ്രീക്ക്
    വിവര്‍ത്തനമാണ് സെപ്ത്വജിന്ത് ബൈബിള്‍ എന്നറിയപ്പെടുന്നത്. ബി.സി. 180
    നോടടുത്താണ് ഈ വിവര്‍ത്തനം പൂര്‍ത്തിയായത്. സെപ്ത്വജിന്ത് ബൈബിളില്‍ 46
    പുസ്തകങ്ങള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ബൈബിള്‍ വിജ്ഞാനീയത്തിന്‍റെ പിതാവായി
    അറിയപ്പെടുന്ന വി. ജറോം ആണ് ലത്തീന്‍ ഭാഷയിലേക്ക് സമ്പൂര്‍ണ ബൈബിള്‍
    വിവര്‍ത്തനം ചെയ്തത്. വുള്‍ഗാത്ത എന്ന പേരിലാണ് ജറോമിന്‍റെ വിവര്‍ത്തനം
    അിറയപ്പെടുന്നത്. ബൈബിളിന്‍റെ സുറിയാനി ഭാഷയിലുള്ള തര്‍ജമ പിശീത്ത
    ബൈബിള്‍ എന്നറിയപ്പെടുന്നു.
     

    ബൈബിള്‍ ദൈവനിവേശിത ഗ്രന്ഥം

     
     
    വി. ഗ്രന്ഥം ദൈവം നിവേശിതമാണ്. വി. ഗ്രന്ഥരചിതാക്കളെ തങ്ങളുടെ
    രചനയില്‍ ദൈവം സഹായിച്ച രീതിയേയാണ് ദൈവനിവേശനം (ഉശ്ശില 
    കിുശെൃമശേീി) എന്നു വിളിക്കുന്നത്. കത്തോലിക്കാ കാഴ്ച്ചപ്പാടില്‍ ദൈവനിവേശനം
    എന്ന ആശയത്തില്‍ നാലു വസ്തുതകള്‍ അടങ്ങിയിരിക്കുന്നു.
    (1). വി. ഗ്രന്ഥപുസ്തകങ്ങളുടെ രചനയില്‍ പരിശുദ്ധാത്മാവിന്‍റെ വ്യക്തമായ
    പ്രചോദനം രചയിതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
    (2.) ദൈവാത്മാവിന്‍റെ പ്രചോദനത്തില്‍ എഴുതപ്പെട്ടതിനാല്‍ ദൈവം ആഗ്രഹി
    ച്ചവ മാത്രമേ വി. ഗ്രന്ഥത്തിലുള്ളു.
    (3.) ദൈവികമായ വിഷയങ്ങളിലെ പ്രബോധനങ്ങളില്‍ വി.ഗ്രന്ഥത്തിനു തെറ്റുപറ്റു
    കയില്ല.
    (4.) വി. ഗ്രന്ഥരചയിതാക്കളുടെ തനതു ഭാഷാശൈലിയും ദൈവശാസ്ത്ര
    ദര്‍ശനങ്ങളും അവരുടെ രചനകളില്‍ പ്രതിഫലിച്ചിട്ടുണ്ട്.
    മേല്‍ പ്രസ്താവിച്ച വസ്തുതകളുടെ വെളിച്ചത്തില്‍, മാനുഷികമായ രീതി
    യിലും വാക്കുകളിലും, ദൈവാത്മാവിന്‍റെ പ്രചോദനത്താല്‍ എഴുതപ്പെടുകയും
    അപ്രകാരം എഴുതപ്പെട്ട തിരുലിഖിതങ്ങളെ ദൈവികവെളിപാടുകളുടെയെല്ലാം മാന
    ദണ്ഡമാക്കി മാറ്റുകയും ചെയ്ത ദൈവിക പ്രവര്‍ത്തിയാണ് ദൈവനിവേശനം.
    ഗ്രന്ഥകാരന്‍ എഴുതിയ മൂലകൃതിക്കാണ് ദൈവനിവേശനസ്വഭാവമുള്ളത്.
    വിവര്‍ത്തനങ്ങളുടെ ആധികാരികതയ്ക്കുള്ള ഏക മാനദണ്ഡം മൂലകൃതിയോടുള്ള
    വിശ്വസ്തതയാണ്. സഭയുടെ അംഗീകാരം (കാുൃശാമൗൃേ) ലഭിച്ചിട്ടുള്ള വിവര്‍ത്തന
    ങ്ങള്‍ മാത്രമേ ഔ ദ്യോഗിക വിവര്‍ത്തനങ്ങളായി പരിഗണിക്കാവൂ. തډൂലമാണ് സഭ
    അംഗീകരിച്ച വിവര്‍ത്തനങ്ങള്‍ മാത്രമേ വിശ്വാസികള്‍ ഉപയോഗിക്കാന്‍ പാടുള്ളു
    എന്നു പറയുന്നത്.
     
    സര്‍വ്വപരിപാലകനായ ദൈവം (ജൃീ്ശറലിശേശൈാൗെ ഉലൗെ) എന്ന ചാക്രിക
    ലേഖനത്തില്‍ ലെയോ തകകക മാര്‍പാപ്പ ദൈവനിവേശനത്തെ വിശദീകരിക്കുന്നത്
    ഇപ്രകാരമാണ്: പരിശുദ്ധാത്മാവ് തന്‍റെ അതിസ്വാഭാവിക ശക്തിയാല്‍ വി. ഗ്രന്ഥരച
    യിതാക്കളെ പ്രചോദിപ്പിക്കുകയും പരിവര്‍ത്തനപ്പെടുത്തുകയും ദൈവാത്മാവിന്‍റെ
    നിയോഗങ്ങളെ കലര്‍പ്പില്ലാതെയും കുറവുകൂടാതെയും മനസ്സിലാക്കാനും രേഖപ്പെ
    ടുത്താനും സഹായിക്കുകയും ചെയ്തു. അതിനാല്‍ നിത്യസത്യങ്ങളടങ്ങിയ വി.
    ഗ്രന്ഥത്തിന്‍റെ രചയിതാവ് ദൈവമാണെന്ന് വ്യക്തമായും പറയാനാകും.
     
     
     

     

    വിശുദ്ധ ലിഖിതത്തിന്‍റെ അര്‍ത്ഥങ്ങള്‍

     
     
    വിശുദ്ധ ലിഖിതം പ്രധാനമായും ഒരു ആദ്ധാത്മിക ഗ്രന്ഥമാണ്. അതിലെ
    വചനങ്ങളിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നു. അത് മനസ്സിലാക്കാന്‍
    ദൈവവചനങ്ങളുടെ അര്‍ത്ഥം നാം ഗ്രഹിക്കണം. അത് മനസ്സിലാക്കാന്‍
    അഞ്ചുതരം അര്‍ത്ഥം നാം ഗ്രഹിക്കണം. ദൈവവചനത്തിന് പൊതുവായ
    (മതബോധനഗ്രന്ഥം 115-118). വാച്യാര്‍ത്ഥം, ആദ്ധ്യാത്മികാര്‍ത്ഥം,
    പ്രതീകാത്മകാര്‍ത്ഥം, ധാര്‍മികാര്‍ത്ഥം, സനാതനാര്‍ത്ഥം എന്നിവയാണത്.
    1. വാച്യാര്‍ത്ഥം (ഘശലേൃമഹ ടലിലെ)
    വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകള്‍ സൂചിപ്പിക്കുന്നതും
    വാക്യവിശകലനത്തില്‍ നിന്ന് ലഭിക്കുന്നതുമായ അര്‍ത്ഥമാണ് വാച്യാര്‍ത്ഥം.
    വിശുദ്ധ ഗ്രന്ഥത്തിന്‍റെ മറ്റെല്ലാ അര്‍ത്ഥങ്ങളും വാച്യാര്‍ത്ഥത്തില്‍ അധിഷ്ഠിതമാണ്.
    2.ആദ്ധ്യാത്മികാര്‍ത്ഥമ (ടുശൃൗമേഹ ടലിലെ)
    വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്ന ദൈവവചനത്തിനും
    സംഭവങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും വാച്യാര്‍ത്ഥങ്ങള്‍ക്കതീതമായ ഒരു
    ആദ്ധ്യാത്മികാര്‍ത്ഥമുണ്ട്. മനുഷ്യന്‍റെ ആദ്ധ്യാത്മിക വളര്‍ച്ചയ്ക്ക് ശക്തി പകരുന്ന
    സന്ദേശങ്ങളാണ് ആദ്ധ്യാത്മികാര്‍ത്ഥം എന്നതു കൊണ്ട് മനസ്സിലാക്കുന്നത്.
    3. പ്രതീകാത്മകാര്‍ത്ഥം (ട്യായീഹശര ടലിലെ)
    ബൈബിളിലെ സംഭവങ്ങളെ ക്രിസ്തുവിനോട് ബന്ധപ്പെടുത്തി
    മനസ്സിലാക്കുമ്പോള്‍ അവയെ കൂടുതല്‍ ആഴത്തില്‍ ഗ്രഹിക്കുവാന്‍ നമുക്ക്
    സാധിക്കും. ഉദാഹരണത്തിന് ഇസ്രയേല്‍ക്കാര്‍ കടല്‍ കടക്കുന്നത് ക്രിസ്തുവിന്‍റെ
    വിജയത്തിന്‍റെയും തډൂലം ക്രിസ്തീയ മാമ്മോദീസായുടെയും അടയാളമാണ്.
    4. ധാര്‍മ്മികാര്‍ത്ഥം (ങീൃമഹ ടലിലെ)
    വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളും സംഭവങ്ങളും ധാര്‍മ്മികമായ
    പ്രവര്‍ത്തനങ്ങളിലേയ്ക്ക് നമ്മെ നയിക്കേണ്ടതാണ്. അതിനാല്‍ ദൈവവചനം
    നമ്മുടെ ജീവിതത്തിന് പ്രചോദനമായി നിലകൊള്ളുന്നു. ഓരോ വചനവും
    സംഭവങ്ങളും നമുക്ക് നല്‍കുന്ന സന്ദേശമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമ്പോഴാണ്
    വചനം നമ്മില്‍ ജീവാത്മകമാകുന്നത്.
    5. സനാതനാര്‍ത്ഥം (അിമഴീഴശരമഹ ടലിലെ)
    വിശുദ്ധ ഗ്രന്ഥം വിവരിക്കുന്ന വസ്തുതകളും സംഭവങ്ങളും നമ്മുടെ
    യഥാര്‍ത്ഥ ഭവനമായ സ്വര്‍ഗത്തെ ലക്ഷ്യമായി കാണാനും മനസ്സിലാക്കാനും നമ്മെ
    സഹായിക്കുന്നവയാണ്. അതിനാല്‍ സ്വര്‍ഗോډുഖമായ ഒരു ലക്ഷ്യത്തോടെ
    ആയിരിക്കണം ദൈവവചനം നാം മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും
    ചെയ്യേണ്ടത്.
    ഈ അര്‍ത്ഥങ്ങളിലൂടെ ദൈവവചനത്തിന്‍റെ സന്ദേശം നമുക്കു
    വ്യക്തമാകുന്നു. അത് മനസ്സിലാക്കി ജീവിക്കുന്നതുവഴിയാണ് നാം രക്ഷ നേടുന്നത്.
     

    ബൈബിള്‍ വ്യാഖ്യാനം

     
     
    ലിഖിതരൂപത്തിലുള്ള ദൈവവചനമായ ബൈബിള്‍ രൂപം കൊണ്ടതു  സഭ
    യിലാണ്. സഭയെ ദൈവം ഭരമേല്‍പ്പിച്ച അമൂല്യസമ്പത്താണ് വി.ഗ്രന്ഥം അതിനാല്‍
    ദൈവവചനം വ്യാഖ്യാനിക്കാനുള്ള അവകാശം പ്രഥമവും പ്രധാനവുമായി സഭ
    യ്ക്കാണ്. ബൈബിള്‍ വ്യാഖ്യാനിക്കുമ്പോള്‍ പാലിക്കേണ്ട തത്വങ്ങളെക്കുറിച്ച്
    രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മൂന്ന് മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നു (ഉഢ-12)
    1. വിശുദ്ധ ഗ്രന്ഥങ്ങള്‍ മുഴുവന്‍റെയും ഉള്ളടക്കത്തിലും ഐക്യത്തിലും
    ശ്രദ്ധപതിപ്പിക്കണം. ബൈബിളിലെ പുസ്തകങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍
    ഉണ്ടെങ്കിലും ബൈബിള്‍ പ്രതിപാദനത്തില്‍ ഐക്യം കാണിക്കാന്‍ കഴിയും. വിശുദ്ധ
    ഗ്രന്ഥത്തിന്‍റെ ഈ ഐക്യത്തിനാധാരം ദൈവികവെളിപാടിന്‍റെ ഐക്യമാണ്.
    കാരണം ഒരേ ആത്മാവിന്‍റെ നിവേശനത്തിലാണ് വിശുദ്ധ ഗ്രന്ഥത്തിലെ എല്ലാ
    ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ദൈവവചനത്തെ
    വ്യാഖ്യാനിക്കുമ്പോള്‍ ബൈബിളിന്‍റെ പൊതുവായ ചൈതന്യത്തിലായിരിക്കണം
    വ്യാഖ്യാനിക്കേണ്ടത്.

    2. സഭമുഴുവന്‍റെയും സജീവ പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തി
    ലായിരിക്കണം. സഭാ പിതാക്കډാരുടെ അഭിപ്രായം അനുസരിച്ച് വിശുദ്ധ ഗ്രന്ഥം
    എഴുതപ്പെട്ടത് മുഖ്യമായും സഭയുടെ ഹൃദയത്തിലാണ്. അതിനാല്‍ സഭാ
    പാരമ്പര്യങ്ങളെക്കൂടി കണക്കിലെടുത്ത് വേണം ദൈവവചനം വ്യാഖ്യാനിക്കാന്‍
    പാരമ്പര്യങ്ങളില്‍ നിന്ന് വേര്‍പ്പെട്ടുള്ള തനതായ വ്യാഖ്യാനങ്ങള്‍ക്ക്
    തെറ്റുപറ്റാവുന്നതാണ്.
    3. ക്രൈസ്തവ വിശ്വാസപ്രബോധനങ്ങളുടെ അടിസ്ഥാനത്താലാ
    യിരിക്കണം. ദൈവവചനവ്യാഖ്യാനം സഭയുടെ വിശ്വാസസത്യങ്ങള്‍ക്കും
    സഭാപ്രബോധനങ്ങള്‍ക്കും (ങമഴശലെേൃശൗാ) അനുസൃതവുമായിരിക്കണം.
    എഴുതപ്പെട്ട ദൈവവചനമായ ബൈബിളിനെ ആദരവോടെ കാണാനും
    പ്രാര്‍ത്ഥനയോടെ വായിക്കാനും അങ്ങനെ  ദൈവഹിതം തിരിച്ചറിഞ്ഞ്
    സന്തോഷത്തോടെ ജീവിക്കാനും വിശ്വാസഗ്രന്ഥത്തെക്കുറിച്ചുള്ള അറിവ് നമ്മെ
    സഹായിക്കട്ടെ.

    ക. ഉത്തരം കണ്ടെത്താം

     
    1. ദൈവികവെളിപാടിന്‍റെ വിവിധ തലങ്ങള്‍ ഏവ?
    2. ബൈബിള്‍ ദൈവനിവേശിതഗ്രന്ഥം-എന്നതുകൊണ്ട് എന്താണ്
    അര്‍ത്ഥമാക്കുന്നത്?
    3. ബൈബിളിന്‍റെ പ്രാധാന്യം ഏതെല്ലാം മേഖലകളില്‍ പ്രകടമാണ്?
    4. ദൈവവചനത്തിന്‍റെ പ്രധാനപ്പെട്ട അര്‍ത്ഥങ്ങള്‍ ഏവ? വിശദീകരിക്കുക.
    5. ബൈബിള്‍ വ്യാഖ്യാനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
     
     

    കക. നമുക്കൊരുമിച്ച് ചര്‍ച്ചചെയ്യാം

     
     
    1. ദൈവവചനമായ ബൈബിളിന്‍റെ രചനയില്‍
    ദൈവത്തിന്‍റെ പങ്ക് നിര്‍ണായകമാണ്.
    2. സഭയുടെ പ്രബോധനങ്ങള്‍ക്കെതിരായി നിങ്ങള്‍ കേട്ടിട്ടുള്ള ബൈബിള്‍
    വ്യാഖ്യാനങ്ങള്‍ ഏവ. അവയോട് ഒരു കത്തോലിക്കാവിശ്വാസി എന്ന നിലയില്‍.
     
     

    കകക. നമുക്കു പ്രവര്‍ത്തിക്കാം

     
    ദൈവവചനം എന്നും വായിക്കും
     
     

    കഢ. ഹൃദയം ദീപ്തമാക്കാം

     
     
    "നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്"
    (യോഹ.6:63).