• കാര്‍ത്തേജിലെ പ്രസിദ്ധനായ യുവാവിന്‍റെ കഥ നമുക്കറിയാം. പില്ക്കാ
    ലത്ത് സഭാപിതാവും വേദപണ്ഡിതനുമായി അംഗീകരിക്കപ്പെട്ട വി. അഗസ്തീനോസ്
    ആണ് അദ്ദേഹം. യുവത്വത്തിലുണ്ടായ ചാപല്യങ്ങളില്‍ നിന്ന് മോചനം നേടാന്‍ കഠി
    നാദ്ധ്വാനം ചെയ്തു അദ്ദേഹം. പക്ഷേ ഫലം പരാജയം. മനസ്സു മടുത്തുപോയി
    ജീവിതം അര്‍ത്ഥരഹിതമായ ഒരു വികാരം മാത്രമായി അനുഭവപ്പെട്ടു. ചിലപ്പോള്‍
    വിഷാദത്തിലേയ്ക്ക് വഴുതിപ്പോയി. മോചനത്തിന് എന്താണ് പോംവഴി? തലപുക
    ഞ്ഞാലോചിച്ച് അദ്ദേഹം ഉദ്യാനത്തിലൂടെ ഉലാത്തുകയായിരുന്നു.
    എവിടെനിന്നോ സൗമ്യവും ദൃഢവുമായ ശബ്ദം കാതിലലച്ചു: എടുത്തു
    വായിക്കുക. അതിന്‍റെ പ്രതിധ്വനി അടങ്ങുന്നതിനുമുമ്പ് മുറിയില്‍ കയറി അത്ര
    മാത്രം ശക്തമായിരുന്നു ആ മുഴങ്ങുന്ന കല്പന. മേശമേല്‍ ഒരു ബൈബിളിരിപ്പുണ്ടാ
    യിരുന്നു. വെറുതെ മിറച്ചുനോക്കി. പെട്ടെന്ന് ദൃഷ്ടിയില്‍പെട്ടു ഒരു വാക്യം. റോമാ
    ക്കാര്‍ക്കുള്ള ലേഖനത്തിലെ ഒരു ഭാഗമായിരുന്നു അത്. "നിദ്ര വിട്ട് ഉണരേണ്ട മണിക്കൂ
    റാണല്ലോ ഇത്... രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍ നമുക്ക്
    അന്ധകാരത്തിന്‍റെ പ്രവൃത്തികള്‍ പരിത്യജിച്ച്  പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരി
    ക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ, മദ്യല
    ഹരിയിലോ അവിഹിതവേഴ്ചകളിലോ, വിഷയാസാക്തിയിലോ, കലഹങ്ങളിലോ,
    അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരി
    ക്കുവിന്‍. ദുര്‍മോഹങ്ങളിലേയ്ക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതി
    രിക്കുവിന്‍" (റോമ 13:11-14). ദൈവത്തിന്‍റെ ഈ വചനം ആ യുവാവിനെ സ്പര്‍ശിച്ചു
    അദ്ദേഹത്തിന്‍റെ ഹൃദയം തരളിതമായി. പാപങ്ങളോര്‍ത്ത് അദ്ദേഹം പശ്ചാത്തപിച്ച്
    പുതുജീവിതം ആരംഭിച്ചു. അങ്ങനെ ദൈവവചനസ്പര്‍ശത്താല്‍ പുണ്യജീവിതം
    ആരംഭിച്ച് മഹാനായി തീര്‍ന്ന വിശുദ്ധനാണ് അഗസ്തീനോസ്. ഇതാണ് വചനം
    വിതയ്ക്കുന്ന അത്ഭുതം.

    വചനത്തിന്‍റെ ധര്‍മ്മം

     
     
    ദൈവവചനത്തിന്‍റെ ധര്‍മ്മങ്ങളെക്കുറിച്ച് പൗലോസ്ശ്ലീഹാ പറയുന്നത്
    ഇപ്രകാരമാണ്: "വിശുദ്ധ  ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധന 
    ത്തിനും, ശാസനത്തിനും, തെറ്റു തിരുത്തലിനും, നീതിയിലുള്ള പരിശീലനത്തിനും
    ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണത കൈവരിക്കുകയും
    എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു" (2 തിമോ
    3: 16-17). ജീവിതത്തിന്‍റെ സമഗ്രമായ പുരോഗതിക്കും, ധാര്‍മികമായ വളര്‍ച്ചയ്ക്കും
    ദൈവവചനം സഹായിക്കുന്നു. മാത്രമല്ല, അത് മനുഷ്യനെ വിശുദ്ധീകരിക്കുകയും
    മാനസാന്തരത്തിലേക്കും സൗഖ്യത്തിലേയ്ക്കും നയിക്കുകയും ചെയ്യുന്നു.

     

    ജീവന്‍ നല്‍കുന്ന വചനം

     
     
    ദൈവത്തിന്‍റെ വചനം ജീവന്‍ നല്‍കുന്നതാണ്. അത് മനുഷ്യഹ്യദങ്ങളെ
    ഉണര്‍ത്തുകയും അവന് ആത്മീയ  പ്രചോദനം ഏകുകയും ചെയ്യുന്നു. ഹെബ്രായ
    ലേഖനം "ദൈവവചനത്തിന്‍റെ ജീവദായകമായ ശക്തിയെക്കുറിച്ച് ഇപ്രകാരം
    പറയുന്നു: ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവും ഇരുതല
    വാളിനെക്കാല്‍ മൂര്‍ച്ചയേറിയതുമാണ്" (ഹെബ്രാ. 4:12). ഈശോ പറയുന്നു: "എന്‍റെ
    വചനം കേള്‍ക്കുകയും എന്നെ അയച്ചവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനു
    നിത്യജീവനുണ്ട്" (യോഹ.5:24). അവിടുന്ന് വീണ്ടും പറഞ്ഞു: "ഞാന്‍ നിങ്ങളോടു
    പറഞ്ഞ വചനങ്ങള്‍ ആത്മാവും ജീവനുമാണ്" (യോഹ.6:63). "ഞാന്‍ 
    വന്നിരിക്കുന്നത് നിങ്ങള്‍ക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി
    ഉണ്ടാകുവാനുമാണ്" (യോഹ. 10:10). അതിനാല്‍ വചനം ജീവദായകമാണ്.

     

    രൂപാന്തരപ്പെടുത്തുന്ന വചനം

     
     
    വചനം ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നു. കാരണം "ദൈവത്തിന്‍റെ
    വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്. ഇരുതല വാളിനേക്കാള്‍ മൂര്‍ച്ചയേറിയതും.
    ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയ
    ത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്" (ഹെബ്രാ
    4:12). തഗാസ്തയിലെ താന്തോന്നിയായ അഗസ്തീനോസ് എന്ന യുവാവിനെ 
    സ്വാധീനിക്കുകയും നډയിലേയ്ക്കു നയിക്കുകയും ചെയ്ത ദൈവവചനം എക്കാലത്തും
    എല്ലാവര്‍ക്കും മാര്‍ഗദീപമാണ്. തിډയുടെ ആക്രമണങ്ങള്‍ക്കെതിരെ അത് പ്രതിരോ
    ധത്തിന്‍റെ കോട്ട തീര്‍ക്കുന്നു. പാപികളെ പുണ്യവാډാരാക്കുന്നു.
     
    സ്പെയിനിലെ സമ്പന്നകുടുംബത്തില്‍ പിറന്ന ഇഗ്നേഷ്യസ് ലെയോളയ്ക്ക്
    സൈന്യത്തിലെ ഉന്നത ഉദ്യോഗവും സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ഏറെ
    ആകര്‍ഷകമായിരുന്നു. പാമ്പലോണ യുദ്ധത്തില്‍ മുറിവേറ്റ് ആശുപത്രിയില്‍
    കഴിയുമ്പോഴാണ് മുറിയില്‍ വച്ചിരുന്ന വി. ഗ്രന്ഥത്തില്‍ ആകര്‍ഷിതനായത്.
    ജീവദായകമായ ദൈവവചനത്തെ അടുത്തറിഞ്ഞപ്പോള്‍ അന്നുവരെ താന്‍ നേട്ടമായി
    കരുതിയ യാതൊന്നും ശാശ്വതമല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി.
    വിശുദ്ധരുടെ ജീവചരിത്രങ്ങളില്‍ ആകൃഷ്ടനായി അദ്ദേഹം ചിന്തിച്ചു: അവനും
    അവള്‍ക്കും വിശുദ്ധരാകാമെങ്കില്‍ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ?
    വി. ഫ്രാന്‍സിസ് സേവ്യറിനും മാനസാന്തരം വരുത്തുവാന്‍ "ഒരുവന്‍ ലോകം മുഴു
    വന്‍ നേടിയാലും തന്‍റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന്
    എന്തു പ്രയോജനം"? (മര്‍ക്കോ 8:36). എന്ന തിരുവചനം കാരണമായി.

    വിശുദ്ധീകരിക്കുന്ന വചനം

     
     
    പാപങ്ങളില്‍ നിന്നും പാപസാഹചര്യങ്ങളില്‍ നിന്നും മോചിതരാകാന്‍
    സിദ്ധൗഷധം പോലെ ദൈവവചനം വര്‍ത്തിക്കുന്നു. അനുദിനജീവിതത്തില്‍
    എത്രയോ പ്രലോഭനങ്ങളാണ് മനുഷ്യനെ മാടിവിളിക്കുന്നത്. മനുഷ്യാവതാരം
    ചെയ്ത ദൈവപുത്രനായ ഈശോയ്ക്കു പോലും പ്രലോഭനങ്ങളെ നേരിടേണ്ടി
    വന്നതായി സുവിശേഷത്തില്‍ നാം കാണുന്നു. "മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല,
    ദൈവത്തിന്‍റെ നാവില്‍നിന്നും പുറപ്പെടുന്ന ഒരോ വാക്കുകൊണ്ടുമാണ് ജീവിക്കു
    ന്നത്" (മത്താ 4:4). ദൈവവചനത്തിന്‍റെ ശക്തി ഉപയോഗിച്ചാണ് ഈശോ പ്രലോഭന
    ങ്ങളെ അതിജീവിച്ചത്. രോഗങ്ങളില്‍ നിന്നും തിډയുടെ ബന്ധനങ്ങളില്‍ നിന്നും
    നമ്മെ വിമോചിപ്പിക്കുവാന്‍ ശക്തിയുള്ളതാണ് ദൈവവചനം.
    ദൈവവചനം ഹൃദയത്തില്‍ സൂക്ഷിയ്ക്കുന്നവനിലേയ്ക്ക് പാപം പ്രവേശി
    ക്കുകയില്ല സങ്കീര്‍ത്തകന്‍ പറയുന്നു: "അങ്ങേയ്ക്കു എതിരായി പാപം ചെയ്യാതിരി
    ക്കേണ്ടതിന് ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു" (സങ്കീ
    119: 11). ഇസ്രായേല്‍ ഭവനത്തിലേക്ക് അയയ്ക്കപ്പെട്ട എസെക്കിയേല്‍ പ്രവാചകനോട്
    ദൈവം ആവശ്യപ്പെടുന്നത് അവിടുത്തെ വചനം ഭക്ഷിക്കാനാണ്. അദ്ദേഹം വിശുദ്ധ
    ലിഖിതങ്ങളുടെ ചുരുള്‍ ഭക്ഷിച്ചു. അദ്ദേഹത്തിന്‍റെ വായില്‍ അതു തേന്‍പോലെ മധു
    രിച്ചു (എസെ 3:3).
     
    ഹൃദയത്തിലും മനസ്സിലും അനവരതം സൂക്ഷിക്കേണ്ട അടയാളമാണത്. തല
    മുറകളിലേയ്ക്കു പകരേണ്ട അനശ്വര നിധി. "എന്‍റെ ഈ വചനം ഹൃദയത്തിലും മന
    സ്സിലും സൂക്ഷിക്കുവിന്‍. അടയാളമായി അവയെ നിങ്ങളുടെ കൈയില്‍ കെട്ടുകയും
    പട്ടമായി നെറ്റിത്തടത്തില്‍ ധരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ വീട്ടിലായിരിക്കു
    മ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെപ്പറ്റി
    സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കളെ പഠിപ്പിക്കണം" (നിയമ 11:18-19).
     
     
     

    വചനാധിഷ്ഠിതജീവിതം-ശിഷ്യത്വത്തിന്‍റെ അടയാളം

     
     
    ദൈവവചനം ശ്രവിക്കുകയും തദനുസാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന
    വരെ ക്രിസ്തുനാഥന്‍ തന്‍റെ അമ്മയും സഹോദരങ്ങളുമായി കണക്കാക്കുന്നു.
    ഈശോയെ കാണാനായി അമ്മയും സഹോദരരും പുറത്തു നില്ക്കുന്നുവെന്ന്
    ശിഷ്യډാര്‍ ഈശോയെ അറിയിച്ചപ്പോള്‍ അവിടുന്ന് പറയുന്നു. "ദൈവവചനം
    ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്‍റെ അമ്മയും
    സഹോദരരും" (ലൂക്ക 8:21). വിശുദ്ധ ലിഖിതത്തെക്കുറിച്ചുള്ള അജ്ഞത
    ക്രിസ്തുവിനെപ്പറ്റിയുള്ള അജ്ഞത തന്നെയാണെന്നാണ് സഭാപിതാവായ വി.ജറോം
    പറയുന്നത്. ഉത്സാഹപൂര്‍വകമായ വായനയിലൂടെയും ശ്രദ്ധാപൂര്‍വമായ
    പഠനത്തിലൂടെയും എല്ലാവരും വിശുദ്ധ ലിഖിതങ്ങളെ മുറുകെ പിടിക്കണം (ഉഢ.25).
    ദൈവവചനത്തെ കണ്ടുമുട്ടുക, അത് പ്രാര്‍ത്ഥിക്കുക, അതില്‍ ജീവിക്കുക എന്നതാണ്
    ക്രൈസ്തവനുള്ള പരമമായ വിളി. വി. അഗസ്തീനോസിന്‍റെ വാക്കുകളില്‍ നിന്‍റെ
    പ്രാര്‍ത്ഥന ദൈവത്തോട് പറയുന്ന നിന്‍റെ വാക്കാണ്. നീ ബൈബിള്‍ വായിക്കുമ്പോള്‍
    ദൈവം നിന്നോട് സംസാരിക്കുന്നു. പരി. പിതാവ് ബെനഡിക്ട് പതിനാറാമന്‍
    മാര്‍പാപ്പ യുവജനങ്ങളോട് പ്രത്യേകമായ ഒരഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്:
    ബൈബിളുമായി പരിചയമുളളവരായി തീരാനും അതു കൈവശം വയ്ക്കാനും
    നിങ്ങളെ ഞാന്‍ നിര്‍ബന്ധിക്കുന്നു. അത് നിങ്ങള്‍ക്ക് പിന്തുടരാനുള്ള വഴി 
    ചൂണ്ടിക്കാണിക്കുന്ന ദിക്കുനിര്‍ണ്ണയ യന്ത്രമായിരിക്കാന്‍ വേണ്ടി തന്നെ.
     

     

    വചനാധിഷ്ഠിത ജീവിതം നയിക്കാന്‍

     
     
    വചനാധിഷ്ഠിത ജീവിതം നയിക്കാന്‍ നാം പ്രധാനമായും അഞ്ച് കാര്യങ്ങള്‍
    ശ്രദ്ധിക്കണം. വചനത്തെ അറിയണം, വചനം ശ്രവിക്കണം, വചനാര്‍ത്ഥം
    ഗ്രഹിക്കണം, വചനാനുസൃതം പ്രവര്‍ത്തിക്കണം, ശക്തിക്കായി പ്രാര്‍ത്ഥിക്കണം.
     
     
     

    1. വചനത്തെ അറിയണം

     
    വചനാധിഷ്ഠിത ജീവിതം നയിക്കുന്നതിന് ഏറ്റവും അടിസ്ഥാന
    മായിട്ടുള്ളത് വചനത്തെ അറിയുക എന്നതാണ്. വചനദാതാവിനെയും വചനത്തെ
    തന്നെയും, വചനത്തിന്‍റെ ശക്തിയെയും അറിയുംതോറും വചനം ശ്രവിക്കാനും,
    ഗ്രഹിക്കാനും, ജീവിക്കാനും ഒരുവന് പ്രചോദനം ലഭിക്കും. ഈശോയുടെ
    മഹത്വത്തെക്കുറിച്ച് അറിഞ്ഞാണ് അവിടുത്തെ വചനം ശ്രവിക്കുവാനായി
    അവിടുത്തെ ചുറ്റും ജനങ്ങള്‍ തിങ്ങിക്കൂടിയത്. ഈശോയെക്കുറിച്ചുള്ള അറിവ്,
    അവിടുത്തെ വചനത്തെക്കുറിച്ചുള്ള അറിവ്, വചനാധിഷ്ഠിത ജീവിതത്തിന്
    ആവശ്യമാണ്.
     

    2. വചനം ശ്രവിക്കണം

     
     
    വചനാധിഷ്ഠിത ജീവിതം നയിക്കാന്‍ രണ്ടാമതായി നാം ചെയ്യേണ്ടത്
    വചനം ശ്രവിക്കുക എന്നതാണ്. തുറന്ന ഹൃദയത്തോടു കൂടി ദൈവവചനം നാം
    ശ്രവിക്കണം. എഴുതപ്പെട്ട ദൈവചനങ്ങളിലൂടെ ദൈവം ഇന്നും നമ്മോട്
    സംസാരിക്കുന്നുവെന്ന തിരിച്ചറിവോടും ബോധ്യത്തോടും കൂടി വേണം എഴുതപ്പെട്ട
    ബൈബിള്‍ വായിക്കാനും ശ്രവിക്കാനും. അപ്പോള്‍ മാത്രേമേ ദൈവസ്വരം കേള്‍ക്കാന്‍
    നമുക്കു സാധിക്കുകയുള്ളു.
     

     

    3. വചനാര്‍ത്ഥം ഗ്രഹിക്കണം

     
     
    വചനശ്രവണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വചനാര്‍ത്ഥം ഗ്രഹിക്കുക
    എന്നത്. ഇതിലൂടെ മാത്രമേ ദൈവികസന്ദേശം സ്വന്തമാക്കാന്‍ നമുക്ക്
    സാധിക്കുകയുള്ളു. ഈശോ ഉപമകളുടെ അര്‍ത്ഥം വ്യാഖ്യാനിച്ചു
    കൊടുത്തപ്പോഴാണ് ശുഷ്യډാര്‍ക്ക് അവയുടെ അര്‍ത്ഥം പൂര്‍ണമായി
    മനസ്സിലാക്കാന്‍ സാധിച്ചത്. അതുപോലെ വചന വ്യാഖ്യാനങ്ങളടങ്ങുന്ന
    പ്രസംഗങ്ങളും ക്ലാസ്സുകളും മറ്റും കേള്‍ക്കുക വഴി നമുക്ക് ദൈവവചനത്തിന്‍റെ
    അര്‍ത്ഥം ഗ്രഹിക്കാനും സന്ദേശം ഉള്‍ക്കൊള്ളാനും കഴിയും.

     

    4. വചനാനുസൃതം പ്രവര്‍ത്തിക്കണം

     
     
    മറിയം ദൈവവചനം കേട്ടപ്പോള്‍ പറഞ്ഞു: ഇതാ, കര്‍ത്താവിന്‍റെ ദാസി!
    നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1:38). വിശുദ്ധ യൗസേപ്പിതാവിന്
    മാലാഖയിലൂടെ നല്‍കപ്പെട്ട ദൈവവചനം കേട്ട് അതനുസരിച്ച്  അദ്ദേഹം
    പ്രവര്‍ത്തിച്ചു (മത്താ 1:24). അതുവഴി രക്ഷ ആ കുടുംബത്തിന് കൈവന്നു
    സക്കേവൂസ് ഈശോയുടെ വചനം കേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍
    തയ്യാറായപ്പോള്‍ അവന്‍റെ കുടുംബത്തിന് രക്ഷ അനുഭവിക്കാന്‍ സാധിച്ചു (ലൂക്കാ 19:
    1-10). അതുപോലെ ദൈവവചനം കേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ
    ദൈവവചനം നമ്മില്‍ ഫലം പുറപ്പെടുവിക്കുകയുള്ളു.
     

    5. ശക്തിക്കായി പ്രാര്‍ത്ഥിക്കണം.

     
     
    വചനം ശ്രവിക്കാനും, ഗ്രഹിക്കാനും, അതനുസരിച്ച് പ്രവര്‍ത്തിക്കാനും.
    ദൈവികശക്തി ആവശ്യമാണ്. പിതാവില്‍ നിന്നും ശക്തി ലഭിക്കാതെ ആര്‍ക്കും
    വചനം ശ്രവിക്കാനോ, ഗ്രഹിക്കാനോ, പ്രവര്‍ത്തിക്കാനോ സാധിക്കുകയില്ല എന്ന്
    ഈശോ പറഞ്ഞു. അതിനാല്‍ നാം പ്രാര്‍ത്ഥനയിലൂടെയും. കൂദാശകളിലൂടെയും
    ദൈവികശക്തി പ്രാപിക്കണം. എങ്കില്‍ മാത്രമേ വചനാധിഷ്ഠിതമായി ഒരു ജീവിതം
    നയിക്കാന്‍ നമുക്കു കഴിയുകയുള്ളു.
    തന്‍റെ വചനത്തില്‍ നിലനില്ക്കുന്നവരെയാണ് അവിടുന്നു തന്‍റെ ശിഷ്യ
    രായി കണക്കാക്കിയത്. ഈശോ പറഞ്ഞു "നിങ്ങള്‍ക്ക് പരസ്പരം
    സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യډാരാണെന്ന് അതു മൂലം എല്ലാവരും
    അറിയും" (യോഹ 13:35). ഈശോ വീണ്ടും പറഞ്ഞു എന്‍റെ വചനം കേട്ട് 
    അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ
    മനുഷ്യന് തുല്യനാണ് (മത്താ. 7:24).
    വെല്ലുവിളികള്‍ നിറഞ്ഞ സമകാലീനജീവിതത്തില്‍ ദൈവവചനം
    ശ്രവിക്കാനും ഗ്രഹിക്കാനും അതനുസരിച്ച് ജീവിക്കാനും ശ്രദ്ധിച്ചുകൊണ്ട്
    വചനാധിഷ്ഠിതമായ ജീവിതം നയിക്കാന്‍ നാം ശ്രദ്ധയുള്ളവരായിരിക്കണം
    അപ്പോള്‍ നമ്മുടെ ജീവിതം ശക്തമായിത്തീരും, ഏത് പ്രതികൂല
    സാഹചര്യങ്ങളെയും അതിജീവിക്കാന്‍ കെല്പുള്ളതായിത്തീരുകയും ചെയ്യും.
     

    ക. ഉത്തരം കണ്ടെത്താം

     
     
    1. ദൈവവചനം ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നു? വ്യക്തിപരമായ ജീവിതാനു
    ഭവങ്ങളില്‍ നിന്ന് ഒരു ഉദാഹരണം എഴുതുക.
    2. ദൈവവചനത്തിന്‍റെ ധര്‍മ്മങ്ങള്‍ എന്തൊക്കെയാണ്?
    3. ദൈവവചനം എന്തുകൊണ്ട് പ്രധാന്യമര്‍ഹിക്കുന്നു?
    4. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ യുവജനങ്ങല്‍ക്ക് വിശുദ്ധ
    ഗ്രന്ഥത്തെക്കുറിച്ച് നല്കിയ സന്ദേശമെന്ത്?
    5. വചനബദ്ധ ജീവിതം നയിക്കാന്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ
    വിശദീകരിക്കുക.?
     

    കക. നമുക്കൊരുമിച്ച് ചര്‍ച്ചചെയ്യാം

     
     
    1. വചനബദ്ധ ജീവിതം ശിഷ്യത്വത്തിന്‍റെ അടയാളം.
    2. യുവാവ് തന്‍റെ മാര്‍ഗ്ഗം നിര്‍മ്മലമായി സൂക്ഷിക്കും? അങ്ങയുടെ
    വചനമനുസരിച്ച് വ്യാപരിച്ചുകൊണ്ട്.. (സങ്കീ 119:9) അങ്ങേയ്ക്കെതിരെ പാപം
    ചെയ്യാതീരിക്കേണ്ടതിന് ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു
    (സങ്കീ 119:11). ദൈവവചനത്തിന് നിങ്ങളുടെ ജീവിതത്തില്‍ എന്തു സ്ഥാനം
    നല്കിയിരിക്കുന്നു?
     
     
     

    കകക. നമുക്കു പ്രവര്‍ത്തിക്കാം

     
     
    ദൈവവചനം പഠിക്കാന്‍ ഞാന്‍ സുവിശേഷ പ്രഘോഷണങ്ങള്‍ കേള്‍ക്കും.
     
     

    കഢ. ഹൃദയം ദീപ്തമാക്കാം

     
     
    "എന്‍റെ അധരങ്ങളില്‍ നിന്നും പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ
    ഫലരഹിതമായി അത് തിരിച്ചു വരില്ല" (ഏശ.55:11).