പാഠം 8
കത്തോലിക്കാസഭയും ഇതര ക്രൈസ്തവസഭകളും
-
ജോണ്‍ കാര്‍ഡിനല്‍ ന്യൂമാന്‍ ആംഗ്ലീക്കന്‍ സഭാംഗമായിരുന്നു. 'നിത്യമാംപ്രകാശമേ നയിക്കുകെന്നെ നീ' എന്നാരംഭിക്കുന്ന അദ്ദേഹത്തിന്‍റെ പ്രസിദ്ധമായപ്രാര്ത്ഥന ഏവര്‍ക്കും സുപരിചിതമാണ്. നീണ്ട വര്ഷങ്ങളുടെആശയവിനിമയത്തിന്റെയും ധ്യാനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ഒടുവില്‍1845-ലാണ് അദ്ദേഹം കത്തോലിക്കാവിശ്വാസം സ്വീകരിച്ചത്. വി. കുര്ബാനയുംകാരുണ്യത്തിന്റെ കൂദാശയായ കുമ്പസാരവുമാണ് അദ്ദേഹത്തെ കത്തോലിക്കാസഭയിലേക്കാകര്ഷിച്ചത്. കത്തോലിക്കാ സഭയില്‍ വെളിപാടിന്റെയുംവിശ്വാസത്തിന്റെയും പൂര്‍ണതയുണ്ട് എന്ന തിരിച്ചറിവും ആ സഭയില്‍ അംഗമാകാന്അദ്ദേഹത്തെ പ്രേരിപ്പിച്ചു.മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഈശോമിശിഹായാല്‍ സ്ഥാപിതമാണ് കത്തോലിക്കാസഭ. സഭയുടെ ശിരസ്സ് ക്രിസ്തുവും, സഭ ക്രിസ്തുവിന്‍റെ ശരീരവുമാണ് (കൊളോ 1:18; എഫേ5:23). ക്രിസ്തുവിന്‍റെ ശരീരമായ സഭ വളര്‍ന്ന് വന്നത്അപ്പസ്തോലډാരുടെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമായവിവിധ സഭാകൂട്ടായ്മകളിലൂടെയാണ്. ഈ പ്രാദേശിക സഭകളെക്കുറിച്ചാണ്പൗലോസ് ശ്ലീഹ റോമായിലെ സഭ. കോറിന്തോസിലെ സഭ, അന്ത്യോക്യായിലെ സഭഎന്നൊക്കെ പറയുന്നത്.ഈ കാലഘട്ടത്തില്‍ തന്നെ ഭാരതത്തില്‍ മാര്‍തോമാ ശ്ലീഹായുടെപ്രേഷിതപ്രവര്ത്തനങ്ങള് വഴി മാര്‍തോമാ ക്രിസ്ത്യാനികളുടെ സഭയും രൂപപ്പെട്ടുഈശോമിശിഹാ സ്ഥാപിച്ച സഭ ഏകവും, വിശുദ്ധവും, ശൈഹികവുംസാര്വ്വത്രികവും (കാതോലികവും) ആണ്. ഈ സഭയുടെ പ്രബോധനങ്ങള്‍ക്ക് നിരക്കാത്തവിധം അബദ്ധ സിദ്ധാന്തങ്ങളും തډൂലമുണ്ടായ വിഭജനങ്ങളും വഴികത്തോലിക്കാ സഭയില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്രസഭകളായി രൂപപ്പെട്ടവയാണ്ഇതര ക്രൈസ്തവ സഭകള്‍. പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് പ്രധാനമായും നാലുലക്ഷണങ്ങളാണുള്ളത്: ഏകം, വിശുദ്ധം, ശൈഹികം, സാര്‍വത്രികം.
കത്തോലിക്കാ സഭയുടെ ലക്ഷണങ്ങള്‍
സഭ ഏകമാണ്
"ഒരു കര്‍ത്താവും ഒരു വിശ്വാസവും, ഒരു ജ്ഞാനസ്നാവുമേയുള്ളൂ"(എഫേ 4:5). ദൈവം ഏകനാണ് ദൈവത്തിന്‍റെ ഏകപുത്രന്‍ സ്ഥാപിച്ച സഭ ഒന്നേയുള്ളൂ. അത് മിശിഹായുടെ മൗതികശരീരമാണ്. ഈ മൗതികശരീരത്തോട് ചേര്ന്ന്നില്ക്കാത്തവര് സഭയുടെ ഏകത്വത്തിനും ഐക്യത്തിനും എതിരായി പ്രവര്‍ത്തിക്കുന്നവരാണ്. ഈശോ മൂലക്കല്ലായും, അപ്പസ്തോലډാര്‍ അടിസ്ഥാനമായും ഈശോതന്നെ സ്ഥാപിച്ച സഭയാണ് കത്തോലിക്കാസഭ. പിന്നീടുണ്ടായ സഭകളെല്ലാംകത്തോലിക്കാസഭയില് നിന്നും വേര്‍പിരിഞ്ഞുണ്ടായവയാണ്. സഭയുടെ ഏകത്വത്തിന്റെ ശക്തമായ അടയാളവും സാക്ഷ്യവുമാണ് അപ്പസ്തോലപ്രമുഖനായപത്രോസിന്റെ പിന്‍ഗാമികളായ മാര്‍പാപ്പമാര്‍.സഭ വിശുദ്ധമാണ്
സഭയുടെ പരിശുദ്ധിയുടെ ഉറവിടം ദൈവം തന്നെയാകുന്നു. സഭാംഗങ്ങളുടെവിശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയല്ല സഭ വിശുദ്ധമാണെന്ന് പറയുന്നത്. ഈശോസഭയെ വിശുദ്ധീകരിക്കുകയും കുറവുകളില്ലാതെ മഹത്വീകരിക്കുകയും, കളങ്കരഹിതയും പരിശുദ്ധയുമായി തനിക്കുതന്നെ പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു(എഫേ. 5:26-27). സഭയിലെ അംഗങ്ങള്‍ എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു.ഈ വിശുദ്ധി ഈശോയാല്‍ കേന്ദ്രീകൃതമാണ്. സഭയുടെ ഈ വിശുദ്ധി വിഴിയാണ് സഭ ലോകത്തിന്‍റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി വര്‍ത്തിക്കുന്നത്. (മത്താ5:13-14).സഭ ശ്ലൈഹികമാണ്
അപ്പസ്തോലډാരും പ്രവാചകډാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍. ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്... കര്ത്താവില്പരിശുദ്ധ ആലയമായി അത് വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. (എഫേ.2:20-22), (വെളി 21:14) അപ്പസ്തോലډാരാകുന്ന അടിത്തറമേല്‍ പണിയപ്പെട്ടിരിക്കുന്നതിനാല് കത്തോലിക്കാസഭ ശ്ലൈഹികമാണ്.അപ്പസ്തോലډാരിലൂടെ പകര്‍ന്നുകിട്ടിയ ദൈവവചനപൈതൃകം ഏറ്റവും വിശ്വസ്തതയോടെയും ആധികാരികതയോടെയും കാത്തുസൂക്ഷിക്കുന്നത് കത്തോലിക്കാസഭയാണ്. ഇടവിടാതെയുള്ള ഈഅപ്പസ്തോലിക പാരമ്പര്യം കത്തോലിക്കാസഭയ്ക്കുമാത്രം അവകാശപ്പെടാവുന്നതാണ്.സഭ കാതോലിക (സാര്‍വത്രിക) മാണ്
സകല മനുഷ്യര്‍ക്കും രക്ഷ പ്രദാനം ചെയ്യുന്നതിനാണ് ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചത് കത്തോലിക്കാ എന്ന പദത്തിന്‍റെ അര്‍ത്ഥം തന്നെ എല്ലാവര്‍ക്കുംവേണ്ടി എന്നാണ്. കാതോലിക എന്ന പദത്തിന് സാര്‍വത്രികം എന്നാണര്‍ത്ഥം.മനുഷ്യന്‍റെ ജാതി, വര്‍ഗം, വര്‍ണം എന്നിവയെ അതിലംഘിച്ച് വിശ്വാസത്തിലുള്ളഐക്യത്തിന്റെ സാര്‍വത്രികതയാണ്. മനുഷ്യവര്‍ഗം മുഴുവനും വേണ്ടിയുള്ള ഒരുദൗത്യവുമായി ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് സഭകാതോലികമാണ്.കത്തോലിക്കാസഭ സഭകളുടെ കൂട്ടായ്മ
കത്തോലിക്കാസഭ വിവിധ സഭകളുടെ ഒരു കൂട്ടായ്മയാണ് (ഇീാാൗിശീി)ഈ സഭയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഒരേ വിശ്വാസവും ഒരേ കൂദാശകളും ഒരേഹയരാര്ക്കിയുമാണ് ഉള്ളത്. എന്നാല്‍ ആരാധനക്രമം, ആദ്ധ്യാത്മികത,ശിക്ഷണക്രമം, ദൈവശാസ്ത്രം എന്നീ കാര്യങ്ങളില്‍ വൈവിധ്യങ്ങള്‍ നിലനില്ക്കുന്നു. കത്തോലിക്കാസഭയിലെ വിവിധ സഭകളെ വ്യക്തിഗത സഭകള്‍(കിറശ്ശറൗമഹ ഇവൗൃരവലെ) എന്ന് വിളിക്കുന്നു. ഇങ്ങനെ വൈവിധ്യമുള്ള 23 വ്യക്തിഗതസഭകളാണ് കത്തോലിക്കാ സഭയിലുള്ളത്.ഇതര ക്രൈസ്തവ സഭകള്‍
ചരിത്രത്തിന്‍റെ ഗതിവിഗീതികള്‍ പലവിധ കാരണങ്ങളാല്‍ കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ നിന്ന് വിട്ടുപോവുകയും എന്നാല്‍ ക്രൈസ്തവ വിശ്വാസത്തില്‍ തുടരുകയും ചെയ്യുന്ന നിരവധിയായ സഭാസമൂഹങ്ങള്‍ ഇന്ന് ലോകത്തിലുണ്ട്. ഇവരെയാണ് ഇതര ക്രൈസ്തവസഭകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുക പ്രായോഗികമല്ലാത്തതിനാല്‍ ചിലപ്രധാന വിഭാഗങ്ങളെ താഴെ കൊടുക്കുന്നു.ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍
അ.ഉ. 451-ലെ കല്‍സിദോനിയ സൂനഹദോസിന്‍റെ ക്രിസ്തുവിജ്ഞാനീയപരമായ തീരുമാനങ്ങളെ അംഗീകരിക്കാതെ സഭാകൂട്ടായ്മയില്‍ നിന്ന്വേറിട്ടുപോയ സഭാസമൂഹങ്ങളെ പൊതുവായി വിളിക്കുന്ന പേരാണ് ഓറിയന്റല്ഓര്ത്തഡോക്സ് സഭകള്‍. ഈ സഭകളെ സംഘടിപ്പിച്ച് അവര്‍ക്ക് നേതൃത്വംനല്‍കിയത് യാക്കോബ് ബുര്‍ദ്ദായ (ആറാം നൂറ്റാണ്ട്) എന്ന സന്യാസിയാണ്. യാക്കോബിന്റെ നേതൃത്വം സ്വീകരിച്ചവര്‍ എന്ന അര്‍ത്ഥത്തില്‍ അവരെ യാക്കോബായക്കാര്എന്നു വിളിക്കുന്നു. പ്രധാനമായും അന്ത്യോക്യന്‍, അലക്സാണ്ഡ്രിയന്‍,അസീറിയന്‍, അര്‍മേനിയന്‍, എന്നി നാല് സഭാസമൂഹങ്ങളാണ് ഈ ഗണത്തിലുള്ളത്.ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ
കാല്‍സിദോനിയ കൗണ്‍സില്‍ (451) മുതല്‍ 11-ാം നൂറ്റാണ്ടുവരെ സഭയുടെവളര്ച്ചയുടെ കാലഘട്ടമായിരുന്നു. വ്യക്തിസഭകളെല്ലാം ഭരണപരമായി തികഞ്ഞസ്വാതന്ത്ര്യം പുലര്‍ത്തിയിരുന്നു. ആരാധനാക്രമം, ആചരണങ്ങള്‍, അച്ചടക്കം, ഭരണക്രമം, ഹയരാര്‍ക്കിയുടെ തിരഞ്ഞെടുപ്പ് എന്നിവയിലെല്ലാം ഈ സ്വാതന്ത്ര്യം വ്യക്തമായിരുന്നു. ഏതാനും ചില സൈദ്ധാന്തിക വിഷയങ്ങളില്‍ പാശ്ചാത്യരും പൗരസ്ത്യരും തമ്മില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തിയിരുന്നു. കാലാന്തരത്തില്അവര് തമ്മിലുള്ള വ്യത്യാസങ്ങള്‍ വളരുകയും സഭയില്‍ പിളര്പ്പുണ്ടാവുകയുംചെയ്തു. നിക്കോളാസ് ഒന്നാമന്‍ മാര്‍പാപ്പയുടെയും ഗ്രീക്ക് സഭയുടെ നേതാവായഫോസിയസ് പാത്രിയാര്‍ക്കീസിന്‍റെയും കാലത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുകയും, ഫോസിയസിന്‍റെ പിന്‍ഗാമിയായ മാക്കിള്‍ ചെറുളാരിയുസ് പാത്രിയാര്‍ക്കീസിന്റെ കാലത്ത് പിളര്‍പ്പ് പൂര്‍ണ്ണമാവുകയും ചെയ്തു. 1054-ല്‍ 9-ാം ലെയോ മാര്‍പാപ്പയുടെ പ്രതിനിധികള്‍ ചെറുളാരിയൂസ് പാത്രിയാര്‍ക്കിസീനെ സഥാനഭ്രഷ്ടനാക്കി.എന്നാലിത് ഗ്രീക്ക് സഭകള്‍ അംഗീകരിച്ചില്ല. അവര്‍ മാര്‍പാപ്പയോടുള്ള ബന്ധംവേര്പെടുത്തുകയും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ എന്ന പേരില്‍ സ്വതന്ത്രസഭയായിനിലകൊള്ളുകയും ചെയ്തു.പ്രോട്ടസ്റ്റന്‍റ് സഭകള്‍
16-ാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥര്‍ (1483-1546), ജോണ്‍ കാല്‍വിന്‍ (1509-1564),ഉള്‍റിക് സ്വിംഗ്ലി (1484-1531) എന്നിവരുടെ നേതൃത്വത്തില്‍ യൂറോപ്പിലെ കത്തോലിക്കാസഭയിലുണ്ടായ പിളര്‍പ്പിലൂടെയാണ് പ്രൊട്ടസ്റ്റന്‍റ് സഭകള്‍ രൂപംകൊള്ളുന്നത്.മതപരവും സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവുമായ പല ഘടകങ്ങളുംചേര്ന്നാണ് ഈ പിളര്‍പ്പ് ഉളവാക്കിയത്. വ്യക്തികളുടെയും ക്രമേണ ജനവിഭാഗങ്ങളുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച് പുതിയ പുതിയ സഭകള്‍ ഉണ്ടാകാനിടയായി.അങ്ങനെ അനേകം പ്രൊട്ടസ്റ്റന്‍റ് സഭാസമൂഹങ്ങള്‍ രൂപപ്പെട്ടു.1. ലൂഥര്‍ സഭ, 2. പ്രസ്ബിറ്റേറിയന്‍ സഭ, 3. ബ്രദറണ്‍ സഭ,4. ബാപ്റ്റിസ്റ്റ് സഭ, 5. മെത്തഡിസ്റ്റ് സഭ, 6. സാല്‍വേഷന്‍ ആര്‍മി എന്നിവയാണ്പ്രൊട്ടസ്റ്റന്റ് സഭയിലെ പ്രധാനപ്പെട്ട സഭാസമൂഹങ്ങള്‍. ഈ സഭകള്‍ തമ്മില്‍ വ്യത്യസ്തമായി ആശയങ്ങള്‍ പുലര്‍ത്തുന്നുവെങ്കിലും വിശ്വാസത്തിലൂടെ നീതീകരണം,ബൈബിള്‍ മാത്രമാണ് ദൈവികവെളിപാടിന്‍റെ സ്രോതസ്സ്, (ടീഹീ എശറല, ടീഹമടരൃശുൗൃമേ) എന്നീ രണ്ട് ആശയങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു. ഹെന്‍ട്രി 8-ാമന്രാജാവിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ ആംഗ്ലീക്കന്‍ സഭയും രൂപംകൊണ്ടു.ഉത്തരം കണ്ടെത്താം