• ഛൗഹേീീസ ആൗശെിലൈ എഡിറ്ററായ ആനന്ദ് മഹാദേവന്‍ ഒരു തമിഴ് ബ്രാമണന്‍
    ആയിരുന്നു. അദ്ദേഹമിപ്പോള്‍ ക്രിസ്ത്യാനിയാണ്. ക്രൈസ്തവമതം സ്വീകരിക്കാന്‍
    ഇടയായതെങ്ങനെയെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. കോളജില്‍ പഠിക്കുന്ന
    കാലത്ത് ക്രിസ്ത്യാനിയായ സുഹൃത്തിന്‍റെ ക്ഷണപ്രകാരം അവരുടെ വീട്ടില്‍
    പോകാനും ആ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥിക്കുവാനും ഇടയായി. അന്ന് അനുഭ
    വിച്ച ദൈവാനുഭവത്തിന്‍റെ വശ്യതയും ശക്തിയുമാണ് അദ്ദേഹത്തെ ക്രൈസ്തവ
    വിശ്വാസം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹം പറയുന്നു: ഇന്ത്യാക്കാരാണെന്ന
    ദേശീയ വ്യക്തിത്വത്തില്‍ ഞാന്‍ അഭിമാനിക്കുന്നു.. ഹിന്ദുവെന്ന സാംസ്കാരിക
    വ്യക്തിത്വത്തോടും എനിക്ക് സമ്പൂര്‍ണമായ ഇണക്കമാണ്.. ക്രിസ്തുമതത്തിലേക്ക്
    മതംമാറുന്നതിന് ആരും തന്നെ പണം തന്നു പ്രലോഭിപ്പിക്കുകയോ, ഭീഷണിപ്പെടു
    ത്തുകയോ, കബളിപ്പിക്കുകയോ ചെയ്തിട്ടില്ല എന്ന് സത്യസന്ധമായി എനിക്ക് പറ
    യാന്‍ കഴിയും (സത്യദീപം, ഒക്ടോബര്‍ 29, 2008).

    സത്യാന്വേഷിയായ മനുഷ്യന്‍

     
     
    പ്രപഞ്ചത്തിന്‍റെ പൊരുള്‍ തേടുന്ന മനുഷ്യന്‍ എന്നും ഒരു സത്യാന്വേഷിയാ
    യിരുന്നു. ഈ സത്യാന്വേഷണം ഒരുവനെ ഈശ്വരചിന്തയിലേക്കു നയിക്കുന്നു. മറ്റൊ
    രുവിധത്തില്‍ പറഞ്ഞാല്‍ സത്യാന്വേഷി ഈശ്വരാന്വേഷിയായിരിക്കും. ഈശ്വരാന്വേ
    ഷണത്തില്‍ നിന്നാണ് വിവിധ മതങ്ങളുടെ ഉത്ഭവം. മതങ്ങളുടെ ആദ്യഘട്ടങ്ങളില്‍
    ഇന്നത്തെ വ്യവസ്ഥാപിതവും സങ്കീര്‍ണവും നിയതവുമായ രൂപഭാവങ്ങള്‍ ഇല്ലായി
    രുന്നു. ദൈവാന്വേഷണത്തിന്‍റെ ആദ്യരൂപങ്ങളാണ് പ്രപഞ്ച ശക്തികളുടെ ആരാധന,
    ആത്മവാദം, കുലദേവതാരാധന, മന്ത്രവാദം, പിതൃപൂജ മുതലായവ. ബഹുദൈവ
    വവിശ്വാസത്തിലൂടെ വളര്‍ന്ന് ഏകദൈവത്തില്‍ എത്തിച്ചേര്‍ന്ന സമൂഹങ്ങളുമുണ്ട്.

    മതവിശ്വാസങ്ങളുടെ ഉത്ഭവം

     
     
    മതങ്ങളുടെ ഉത്ഭവത്തെ സംബന്ധിച്ച് വ്യത്യസ്ത വാദങ്ങളാണ് നിലവിലു
    ള്ളത്. പരിണാമവാദികളുടെ അഭിപ്രായത്തില്‍ പ്രകൃതിയിലെ പ്രതിഭാസങ്ങളെയും
    ചരാചരങ്ങളെയും തന്നെയും കുറിച്ചുള്ള അവബോധത്തിന്‍റെ പരിണാമത്തിനനു
    സരിച്ചാണ് ദൈവവിശ്വാസം മനുഷ്യനില്‍ ഉടലെടുത്തത്. ചില മനഃശാസ്ത്രډാരുടെ
    വീക്ഷണത്തിന് എല്ലാം നിയന്ത്രിക്കുന്ന ദൈവത്തെ ആരാധിച്ചില്ലെങ്കില്‍ നാശമുണ്ടാ
    കുമെന്ന മിഥ്യാബോധത്തില്‍ നിന്നാണ് ദൈവവിശ്വാസം ഉത്ഭവിക്കുന്നത്. എന്നാല്‍
    സാമൂഹ്യശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഒരുവന്‍റെ വ്യക്തിപരമായ ആവശ്യ
    ത്തേക്കാള്‍ പരസ്പരമുള്ള മാനുഷിക ബന്ധങ്ങളില്‍ നിന്നാണ് മതം ഉടലെടുക്കു
    ന്നത്.
    ആത്മീയശാസ്ത്ര പ്രകാരം മതങ്ങളുടെ ഉത്ഭവം ഈശ്വരാന്വേഷണത്തില്‍
    നിന്നാണ്. പ്രപഞ്ചസ്രഷ്ടാവിനെ പ്രപഞ്ചത്തെ പരിപാലിച്ചുകൊണ്ടിരിക്കുന്ന അദൃ
    ശ്യശക്തിയെ, തന്‍റെ ഉള്ളിലുള്ള ആത്മീയതയുടെ ഉറവിടത്തെ, തേടിയുള്ള മനു
    ഷ്യന്‍റെ പ്രയാണം മതങ്ങളുടെ ഉത്ഭവത്തിലേക്ക് നയിച്ചു. ചുരുക്കത്തില്‍ മനുഷ്യന്‍റെ
    സത്യാന്വേഷണം ദൈവത്തിലേയ്ക്കും ദൈവാന്വേഷണം മതങ്ങളിലേക്കും അവനെ
    നയിച്ചു.
    മതങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യത്യസ്തങ്ങളാണെന്ന് നാം
    മനസ്സിലാക്കിയല്ലോ. മനുഷ്യനെയും അവന്‍റെ ചരിത്രത്തെയും ആഴത്തില്‍ സ്വാധീനി
    ക്കുന്ന ഒന്നാണ് മതചിന്ത. ഇന്ന് ലോകത്തില്‍ വിവിധങ്ങളായ മതങ്ങളില്‍ വിശ്വസി
    ക്കുന്നവരുണ്ട്.

    ലോകമതങ്ങള്‍

     
     
    മതമെന്ന വാക്കിന്‍റെ അര്‍ത്ഥം അഭിപ്രായം എന്നാണ്. സത്യന്വേഷിയായ
    മനുഷ്യനെ കുഴയ്ക്കുന്ന ചില ചോദ്യങ്ങളുണ്ട്. മനുഷ്യന്‍റെ ഉത്ഭവം, ജീവിതത്തിന്‍റെ
    അര്‍ത്ഥം, നډതിډകള്‍, ദുഃഖങ്ങളുടെ ഉത്ഭവം, ലക്ഷ്യം, മരണം, വിധി, മരണാനന്തര
    ജീവിതം എന്നിങ്ങനെയുള്ള അടിസ്ഥാനചോദ്യങ്ങളെ സംബന്ധിച്ച  ഒരുവന്‍റെ
    അഭിപ്രായം (മതം) ആണ് അവന്‍റെ മതവിശ്വാസം. മതത്തിന്‍റെ ഇംഗ്ലീഷ് പദമാണ്
    റിലീജിയന്‍ (ഞലഹശഴശീി). ബന്ധം, ബന്ധിപ്പിക്കുക എന്നൊക്കെ അര്‍ത്ഥം വരുന്ന ഈ
    പദത്തില്‍ നിന്നാകണം ദൈവവും മനുഷ്യനുമായുള്ള ബന്ധമായി മതത്തെ
    ചിത്രീകരിക്കാന്‍ പ്രേരകമായത്.
     
     

    1. ഷിന്‍റോയിസം

     
     
    ബി.സി 8-ാം നൂറ്റാണ്ടോടുകൂടി ജപ്പാനില്‍ ഉടലെടുത്ത മതമാണിത്. ദൈവം
    അല്ലെങ്കില്‍ അരൂപി എന്നര്‍ത്ഥമുള്ള ഷിന്‍, മാര്‍ഗമെന്ന് അര്‍ത്ഥമുള്ള താവോ എന്നീ
    രണ്ട് ചൈനീസ് വാക്കുകളില്‍ നിന്നാണ് ഷിന്‍റോ എന്ന പദം രൂപപ്പെട്ടത്. പ്രപഞ്ച
    ത്തില്‍ ദൈവങ്ങളുടെയും ആത്മാക്കളുടെയും സാന്നിധ്യം ഉണ്ട്. ഈ ശക്തികളെ
    കാമി (അതീതവ്യക്തി) എന്നാണ് അവര്‍ വിളിക്കുന്നത്. അസാധാരണവും ഭയാനക
    വുമായ എന്തിനേയും കാമി ആക്കി അവര്‍ പരിഗണിച്ച് ആരാധിക്കുന്നു. ദൈവത്തെ
    ഒരു ശക്തിയായോ വ്യക്തിയായോ കാണുന്നതിനുപകരം സാധാരണ മനുഷ്യനേ
    ക്കാള്‍ അതീതമായ എന്തിനെയും ദൈവമായി കാണുന്ന മതമാണ് ഷിന്‍റോയിസം.
    അതിനാല്‍ എല്ലാറ്റിനെയും അതിശയിക്കുന്ന അതിശക്തിയായി ഒന്നിനേയും ഷിന്‍റോ
    യിസം പരിഗണിക്കുന്നില്ല. എങ്കിലും സ്വര്‍ഗത്തെ ഭരിക്കുന്ന അമര്‍ത്തരാസോ എന്ന
    സൂര്യദേവനാണ് പ്രധാനദൈവം. കോജിക്കി (ഗീഷശസശ), നിഹോംഗി (ചശവീിഴശ) എന്നി
    വയാണ് ഈ മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥങ്ങള്‍.

    2. കണ്‍ഫ്യൂഷ്യനിസം

     
     
    ബി.സി. 6-ാം നൂറ്റാണ്ടില്‍ ചൈനയില്‍ ജീവിച്ചിരുന്ന കണ്‍ഫ്യൂഷ്യസ്
    (ആ.ഇ. 551479) സ്ഥാപിച്ച മതമാണ് കണ്‍ഫ്യൂഷ്യനിസം. വൂ-ചിങ്, സ്സു-ഷു
    എന്നീ രണ്ട് ഗ്രന്ഥസമാഹാരങ്ങളാണ് ഈ മതത്തിന്‍റെ വി. ഗ്രന്ഥങ്ങള്‍. കണ്‍ഫ്യൂഷ്യ
    നിസം ബഹുദൈവ വിശ്വാസമാണ് പുലര്‍ത്തുന്നത്. അനുകമ്പ, തെറ്റായ പ്രവൃത്തി
    യില്‍ ഉണ്ടാകുന്ന ലജ്ജ, ഔചിത്യം അഥവാ പെരുമാറ്റ ചട്ടം, നډതിډകളെ വിവേചി
    ച്ചറിടാനുള്ള ജ്ഞാനം, വിശ്വസ്തത എന്നീ അഞ്ച് മൗലിക സുകൃതങ്ങള്‍ പാലിച്ച്
    ജീവിച്ചാല്‍ സ്വര്‍ഗഭാഗ്യം നേടാമെന്ന് അവര്‍ വിശ്വസിക്കുന്നു.
     
     

    3. താവോയിസം

     
     
    കണ്‍ഫ്യൂഷ്യസിന്‍റെ സമകാലീനനായി ആ.ഇ. 6-ാം നൂറ്റാണ്ടില്‍ ചൈനയില്‍
    ജീവിച്ചിരുന്ന 'ലാവോ ത്സു' (ഘമീ ഠ്വൗ) ആണ് മതത്തിന്‍റെ സ്ഥാപകന്‍.
    ഇദ്ദേഹം രചിച്ച 'താവോ തെ ചിങ്ങ്' ആണ് ഇവരുടെ മതഗ്രന്ഥം. എല്ലാറ്റിനേയും
    ഉള്‍ക്കൊള്ളുന്ന ആദികാരവും അന്ത്യലക്ഷ്യവുമായ അവര്‍ണനീയമായ പരമസ
    ത്തയാണ് ദൈവം. ഈ ദൈവത്തെ മനുഷ്യന്‍റെ ബുദ്ധികൊണ്ട് മാത്രം അന്വേഷിച്ച്
    കണ്ടെത്താനാവില്ല, മറിച്ച് ദൈവം അത് സ്വയം വെളിപ്പെടുത്തണം. ഈ വെളിപാ
    ടില്‍ ദൈവവും പ്രപഞ്ചവും താനും വ്യത്യാസ്തമല്ല. പ്രത്യുത, ഒന്നാണെന്നുള്ള
    സത്യം ഗ്രഹിക്കുന്നതാണ് മോക്ഷം. സാധാരണ താവോയിസ്റ്റ് മതത്തില്‍ ബഹു
    ദൈവ വിശ്വാസവും നിലനില്ക്കുന്നുണ്ട്.

    4. പാര്‍സി മതം

     
     
    ബി.സി. 6-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന സൊറാസ്തര്‍ (ടീൃമലെേൃ)
    ആണ് ഈ തമത്തിന്‍റെ സ്ഥാപകന്‍. 'അവസ്ത' ആണ് ഈ മതത്തിന്‍റെ വിശുദ്ധ
    ഗ്രന്ഥം. സൊറാസ്തറിന് ദൈവം നേരിട്ട് വെളിപ്പെടുത്തിയ തത്വങ്ങളാണ് ഇതിന്‍റെ
    ഉള്ളടക്കം. പാര്‍സിമതം ഏക ദൈവത്തില്‍ വിശ്വസിക്കുന്നു. ദൈവമാണ് പ്രപ
    ഞ്ചത്തെ സൃഷ്ടിച്ചത്. ഈ പ്രപഞ്ചത്തില്‍ ദൈവം എല്ലായിടത്തും എല്ലാറ്റിലും സന്നി
    ഹിതനാണ്. മനുഷ്യന്‍ ആത്മാവ്, ശരീരം, ജീവന്‍ എന്നീ മൂന്ന് ഘടകങ്ങളുടെ
    സങ്കലനമാണ്. മനുഷ്യന്‍റെ ഈ ലോകത്തിലുള്ള പ്രവൃത്തികള്‍ക്ക് അനുസരിച്ച്
    സ്വര്‍ഗഭാഗ്യമോ, നരക ശിക്ഷയോ ലഭിക്കുന്നു.
     

    5. ജൈനമതം

     
     
    24 തീര്‍ത്ഥങ്കരډാരാല്‍ സ്ഥാപിക്കപ്പെട്ട മതമാണ് ജൈനമതം. ആദ്യത്തെ
    തീര്‍ത്ഥങ്കരനായ ഋഷഭനും, അവസാനത്തെ തീര്‍ത്ഥങ്കരനായ വര്‍ദ്ധമാനമഹാവീ
    രനും കൂടുതല്‍ പ്രാധാന്യം കല്പിക്കപ്പെടുന്നു. വര്‍ദ്ധമാനമഹാവീരന്‍ ശ്രീബുദ്ധന്‍റെ
    സമകാലികനാണ്. 'ജൈനസൂക്തങ്ങള്‍' എന്ന ഗ്രന്ഥമാണ് ജൈനമതത്തിന്‍റെ വി.
    ഗ്രന്ഥം. എല്ലാ മതങ്ങളിലും കാണുന്ന ദൈവാസ്തിത്വ ചിന്ത ജൈനമതത്തിലില്ല.
    ദൈവത്തെ കാണാനോ ഗ്രഹിക്കുവാനോ മനുഷ്യന് സാധ്യമല്ലെന്നാണ് ജൈനമത
    വിശ്വാസം. മാത്രവുമല്ല. അങ്ങനെചെയ്താല്‍ ദൈവത്തെക്കുറിച്ചുള്ള ആശയം
    അപൂര്‍ണമായി തീരുകയും ചെയ്യും. ധ്യാനത്തിലൂടെയും അഹിംസയിലൂടെയും
     
    കര്‍മ്മബന്ധത്തില്‍ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാന്‍ സാധിക്കുമെന്ന്
    അവര്‍ വിശ്വസിക്കുന്നു. 1. ശരിയായ വിശ്വാസം, 2. ശരിയായ അറിവ്, 3. ശരിയായ സദാ
    ചാരം എന്നിവയാണ് ജൈനമതത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍.

    6. ബുദ്ധമതം

     
     
    ക്രിസ്തുവിന് മുമ്പ് 6-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന ശ്രീബുദ്ധന്‍
    സ്ഥാപിച്ച മതമാണ് ബുദ്ധമതം. 'ധര്‍മ്മപദം' എന്ന പുസ്തകമാണ് ബുദ്ധമതത്തിന്‍റെ
    വി.ഗ്രന്ഥം. ഈ ലോകത്തിലെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണം ആഗ്രഹമാണ്. അതു
    കൊണ്ട് ആഗ്രഹങ്ങള്‍ വെടിഞ്ഞാല്‍ ദുഃഖങ്ങളും ഇല്ലാതാകും. ഇതിലേക്കായി ബുദ്ധ
    മതം അഷ്ടമാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുന്നു. 1. ശരിയായ ജ്ഞാനം, 2. ശരിയായ ജീവിത
    വീക്ഷണം, 3. ശരിയായ വാക്ക്, 4. ശരിയായ കര്‍മ്മം, 5. ശരിയായ ഉപജീവനം, 6. ശരി
    യായ പ്രവൃത്തി, 7. ശരിയായ ചിന്ത, 8. ശരിയായ സമാധി. അഹിംസയ്ക്ക് വളരെയ
    ധികം പ്രാധാന്യം നല്കുന്ന മതമാണ് ബുദ്ധമതം.
     

    7. സിക്കു മതം

     
     
    ഏ.ഡി. 15-ാം നൂറ്റാണ്ടില്‍ പഞ്ചാബില്‍ ജീവിച്ചിരുന്ന ഗുരുനാനാക്ക് സ്ഥാപിച്ച
    മതമാണ് സിക്കു മതം. ഹിന്ദുമതത്തിലേയും, ഇസ്ലാംമതത്തിലെയും പല ഘടകങ്ങള്‍
    യോജിപ്പിച്ച് വ്യാഖ്യാനിച്ചത് വഴിയാണ് സിക്കുമതം ഉത്ഭവിച്ചത്. 'ഗുരുഗ്രന്ഥ
    സാഹിബ്' ആണ് അവരുടെ വി.ഗ്രന്ഥം. സിക്കുമതം ഏകദൈവത്തില്‍ വിശ്വസി
    ക്കുന്നു. ദൈവം സത്യമാണ്. ഈ സാക്ഷാത്ക്കാരത്തിനുള്ള വഴി ഭക്തിമാര്‍ഗമാണ്.
    ഹിന്ദുമതത്തിലെ ജനന-മരണ-പുനര്‍ജനനശ്രേണിയെ സിക്കുമതവും പഠിപ്പിക്കുന്നു.
    ഈ ബന്ധനത്തില്‍ നിന്നും മോചനം നേടി അനന്ത പ്രകാശമായ ദൈവത്തില്‍ ലയി
    ക്കുന്നതാണ് മുക്തി.

    8. യഹൂദമതം

     
     
    യഹൂദമതത്തിന്‍റെ സ്ഥാപകന്‍ ആരാണെന്ന് നമുക്ക് പറയാനിവില്ല. അബ്രാ
    ഹത്തെ അവരുടെ വിശ്വാസത്തിന്‍റെ പിതാവായി യഹൂദര്‍ അംഗീകരിക്കുന്നു. ഈജി
    പ്തിലെ അടിമത്തത്തില്‍ നിന്നും അവരെ മോചിപ്പിച്ച് കാനാന്‍ ദേശത്തേക്ക് നയിക്കു
    കയും അവര്‍ക്ക് തോറ (നിയമപുസ്കം ീൃ പഞ്ചഗ്രന്ഥങ്ങള്‍) നല്കുകയും ചെയ്ത
    മോശയെ വലിയ നേതാവായി കാണുകയും ചെയ്യുന്നു. അവരുടെ വി. ഗ്രന്ഥം
    ബൈബിള്‍ (പഴയനിയമം) ആണ്. ഏകദൈവ വിശ്വാസമാണ് യഹൂദമതത്തിന്‍റെ അടി
    സ്ഥാനം. ദൈവം ശൂന്യതയില്‍ നിന്ന് പ്രപഞ്ചത്തേയും അതിലെ എല്ലാ സൃഷ്ടിജാല
    ങ്ങളെയും സൃഷ്ടിച്ചു. സൃഷ്ടിയുടെ മകുടമായി മനുഷ്യനെ ദൈവം തന്‍റെ ഛായ
    യിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. ഈ മനുഷ്യന്‍ പാപം ചെയ്ത് ദൈവത്തിന്‍റെ
    കോപത്തിനിരയായകുകയും പറുദീസായില്‍ നിന്ന് നിഷ്കാസിതനാവുകയും
    ചെയ്തു. മനുഷ്യവര്‍ഗത്തെ രക്ഷിക്കുന്നതിനായി ദൈവം രക്ഷകനെവാഗ്ദാനം
    ചെയ്തു. ഈ രക്ഷകനെയും പ്രതീക്ഷിച്ച് കഴിയുകയാണ് യഹൂദജനത ഇന്ന്.
     

    9. ഇസ്ലാം മതം

     
     
    ആറാം നൂറ്റാണ്ടില്‍ സൗദി അറ്യോയിലെ മക്കയില്‍ ജനിച്ച മുഹമ്മദ് നബിക്ക്
    ജബ്രീല്‍ എന്ന ദൈവദൂതന്‍ വഴി മുസ്ലീങ്ങളുടെ ദൈവമായ 'അള്ളാഹു' നേരിട്ട് ഓതികൊടുത്തു 
     എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്ന 'ഖുറാന്‍റെ' അടിസ്ഥാനത്തില്‍ രൂപംകൊ
    ണ്ട മതമാണ് ഇസ്ലാം മതം. ഏകദൈവവിശ്വാസികളാണ് മുസ്ലീങ്ങള്‍. യഹൂദ ക്രൈസ്തവ
    വിശ്വാസപ്രമാണങ്ങള്‍, ആചാരരീതികള്‍, ദൈവശാസ്ത്ര വീക്ഷണങ്ങള്‍ എന്നിവയില്‍
    നിന്നും അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഇസ്ലാം മതം പുലര്‍ത്തുന്നു. ബൈബിളില്‍
    വെളിപ്പെടുത്തപ്പെടുന്ന ഏക സത്യ ദൈവത്തില്‍ നിന്നും ഏറെ വിഭിന്നനാണ് ഖുറാനിലെ
    അള്ളാഹു.

     

    10. ഹിന്ദുമതം

     
     
    ഹിന്ദുമതത്തെ നിര്‍വചിക്കുക എളുപ്പമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും
    പിന്തുടരുന്ന വിവിധ ഉപാസന സമ്പ്രദായങ്ങള്‍ ഹിന്ദുമതം എന്ന പേരില്‍ അറിയപ്പെ
    ടുന്നു. സനാതനധര്‍മ്മം, ദൈവികധര്‍മം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.
    ഇതിന് ഒരു പ്രത്യേക സ്ഥാപകനില്ല. ഒരു വി. ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതല്ല
    ഹിന്ദുമതം. പ്രത്യുത, തത്വശാസ്ത്രവും ദൈവശാസ്ത്രവും ആരാധന അനുഷ്ഠാന
    വിധികളും ധാര്‍മിക ശാസ്ത്രവും എല്ലാം ചേര്‍ന്നുള്ള ഒരു ജീവിതചര്യയാണിത്. മനു
    ഷ്യാത്മാവിനെ മോക്ഷത്തിലേക്ക് നയിക്കാനുള്ള സാധനകളുടെ ആകെത്തുകയാ
    ണിത്. ഹിന്ദുമതത്തിന്‍റെ വി.ഗ്രന്ഥമെന്നത് ഒരു സമുച്ചയമാണ്. ഇതില്‍ വേദങ്ങളും
    ഉപനിഷത്തുക്കളും, ബ്രാഹ്മണ്യങ്ങളും, ഭഗവദ്ഗീതയും, രാമായണം, മഹാഭാരതം
    എന്നീ ഇതിഹാസങ്ങളും ഉള്‍പ്പെടുന്നു.
    ഹീന്ദുമതത്തിന്‍റെ കാഴ്ചപ്പായില്‍ ഈശ്വരചിന്തയെ ബഹുദേവതാവാദം, ഏക
    ദേവതാവാദം, ദ്വൈതം, അദ്വൈതം എന്നീ തലങ്ങളില്‍ വീക്ഷിക്കാം. മനുഷ്യബു
    ദ്ധിക്ക് ഗ്രഹിക്കാനാവാത്ത ശക്തികളെ ദൈവമായി ആരാധിക്കുന്ന രീതിയാണ്
    'ബഹു ദേവതാവാദം'. ഏക ദേവതാവാദത്തില്‍ ഒരു ദൈവത്തെ മാത്രം ആരാധി
    ക്കുക എന്ന രീതി അവലംബിക്കുന്നു. അദ്വൈതത്തില്‍ പരമാത്മാവും
    ജീവാത്മാവും ഒന്നു തന്നെയാണെന്ന് സിദ്ധാന്തിക്കുന്നു.
    മനുഷ്യ അധര്‍മം, കര്‍മം, സംസാരം (ലോകം), ഇച്ഛ, സ്വാര്‍ത്ഥത, അജഞത
    എന്നിവയാല്‍ ബന്ധിക്കപ്പെട്ടു കിടക്കുന്നു. ഇവയില്‍ നിന്നെല്ലാമുളള മോചനമാണ്
    മോക്ഷം. മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല. മരണത്തില്‍ അവന്‍ ശരീരമു
     
    പേക്ഷിച്ച്, പുതുജീവന്‍ കൈവരിച്ച് ദേവലോകത്ത് ആനന്ദത്തില്‍ കഴിയുന്നു. മനു
    ഷ്യന്‍റെ സദ്പ്രവൃത്തികള്‍ക്കും, ദുഷ്പ്രവൃത്തികള്‍ക്കും ഉചിതമായ ഫലം ഭാവിയില്‍
    അവന് ലഭിക്കുന്നു. ഈ പ്രതിഫലം ശാശ്വതമായി നിലനില്ക്കുന്നതല്ല. മുന്‍ജډ
    കര്‍മ്മഫലം അനുഭവിച്ച് തീരുകയോ യഥാര്‍ത്ഥ ജ്ഞാനത്തിലേക്ക് വരികയോ ചെയ്യു
    മ്പോഴാണ് ഒരുവന് യഥാര്‍ത്ഥ മുക്തി ലഭിക്കുന്നത്. അതുവനെ മനുഷ്യന്‍
    പുനര്‍ജډത്തിന് വിധേയനാകുന്നു. അനന്തമായി നീളുന്ന ജനനമരണ ചക്രത്തില്‍
    നിന്നുള്ള മോചനമാണ് മുക്തി. മുക്തി പ്രാപിക്കുവാന്‍ ജ്ഞാനം, കര്‍മം, ഭക്തി എന്നീ 
    മൂന്ന് മാര്‍ഗങ്ങളുണ്ട്. മുക്തി പ്രാപിക്കുന്നവര്‍ പരമാത്മാവില്‍ ലയിക്കുന്നു. ഇത് നിത്യ
    മായ ആനന്ദാവസ്ഥയാണ്.

    ക്രിസ്തുമതം

     
     
    ക്രിസ്തുവില്‍ വിശ്വസിക്കുകയും അവിടുത്തെ പ്രബോധനങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരുടെ സമൂഹത്തെയാണ് ക്രിസ്തുമതം എന്ന് വിളിക്കുന്നത്. യഹൂദമത പശ്ചാത്തലത്തിലാണ് ക്രൈസ്തവ സമൂഹം രൂപപ്പെട്ടത്. ദൈവത്തിന്‍റെ ഏകപുത്രനായ യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട സത്യങ്ങളാണ് ഈ സമൂഹത്തിന്‍റെ അടിസ്ഥാനം. മനുഷ്യാവതാരം ചെയ്ത യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഏവരും രക്ഷ പ്രാപിക്കണമെന്ന ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമായി ഒരു ജനതയെ ദൈവം ഒരുക്കി. ഇസ്രായേല്‍ ജനതയെ ദൈവം എങ്ങനെയാണ് കരുതലോടെ ഒരുക്കിയത് എന്ന് വിവരിക്കുന്ന പഴയനിയമം ക്രൈസ്തവരുടെ മതഗ്രന്ഥമായ ബൈബിളിന്‍റെ ഒരു ഭാഗമാണ്. കാലത്തിന്‍റെ തികവില്‍ മനുഷ്യാവതാരം ചെയ്ത ക്രിസ്തു പിതാവായ ദൈവത്തെയും അവിടുത്തെ പദ്ധതിയെയും തന്‍റെ പ്രബോധനത്തിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ചു. ഇതിന്‍റെ സാരസംഗ്രഹമാണ് ബൈബിളിലെ പുതിയനിയമഭാഗം. ശത്രുക്കളെ സ്നേഹിക്കാനും അയല്ക്കാരനെ തന്നെപ്പോലെ സ്നേഹിക്കാനും ക്രിസ്തു പ്രബോധിപ്പിച്ചു. ഈശോ ദൈവത്തിന്‍റെ പുത്രനാണ് എന്നതും അവിടുന്ന് എല്ലാവരുടെയും രക്ഷയ്ക്കു വേണ്ടി പീഡകള്‍ സഹിക്കുകയും, മരിക്കുകയും മൂന്നാംനാള്‍ ഉയര്‍ക്കുകയും ചെയ്തുവെന്നതും യേശുക്രിസ്തുവിനെ ഇതര മതസ്ഥാപകരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു (1 തിമോ. 3:16).
    തന്‍റെ ദൗത്യം തുടര്‍ന്നുകൊണ്ടുപോകാന്‍ ശിഷ്യരെ തെരഞ്ഞെടുത്ത ഈശോ സുവിശേഷപ്രഘോഷണദൗത്യം അവര്‍ക്കു കൈമാറി സ്വര്‍ഗാരോഹണം ചെയ്തു. ക്രിസ്തുവിന്‍റെ നാമത്തില്‍ രൂപപ്പെട്ട ക്രൈസ്തവസമൂഹത്തിന്‍റെ കഥപറയുന്ന അപ്പസ്തോല നടപടിയും വിവിധ സ്ഥലങ്ങളില്‍ രൂപപ്പെട്ട സഭാസമൂഹത്തിന് പ്രബോധനം നല്കിയ അപ്പസ്തോലډാരുടെ ലേഖനങ്ങളും ബൈബിളിന്‍റെ ഭാഗമാണ്. ദൈവസ്നേഹത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും പുതുപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്രൈസ്തവപ്രബോധനങ്ങള്‍ അനേകരെ അതിലേക്കാകര്‍ഷിച്ചു. ക്രിസ്തുവിനെ ഏകരക്ഷകനായി  (അപ്പ. 4:12) അംഗീകരിച്ച് ഏറ്റുപറയുന്നവനാണ് ക്രിസ്ത്യാനി.
     
     

    മറ്റു മതങ്ങളോടുള്ള സമീപനം

     
     
    څ അക്രൈസ്തവ മതങ്ങള്‍چ എന്ന പേരില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ചിരിക്കുന്ന പ്രഖ്യാപനത്തില്‍ മറ്റു മതവിഭാഗങ്ങളിലുള്ളവരോട് ക്രൈസ്തവര്‍ക്കുണ്ടായിരിക്കേണ്ട സമീപനം വ്യക്തമാക്കുന്നുണ്ട്. "മറ്റു മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാ തിരുസഭ തിരസ്കരിക്കുന്നില്ല. മറ്റു മതങ്ങളിലെ പ്രവര്‍ത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും, സിദ്ധാന്തങ്ങളും തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തങ്ങളാണ്. എങ്കിലും തിരുസഭ അവയെയെല്ലാം ആത്മാര്‍ത്ഥമായ ബഹുമാനത്തോടുകൂടിയാണ് നിരീക്ഷിക്കുന്നത്" (അക്രൈസ്തവ മതങ്ങള്‍ 2). 
    ഇക്കാരണത്താല്‍ ഇതര മതാനുയായികളുമായി വിവേകത്തോടും സ്നേഹത്തോടുംകൂടി വിശ്വാസത്തിനും ക്രിസ്തീയജീവിതത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് സംഭാഷണത്തിലും സഹകരണത്തിലും ഏര്‍പ്പെടാന്‍ സഭ സ്വസന്താനങ്ങളെ ഉദ്ബോധിപ്പിക്കുന്നു. മറ്റു മതങ്ങളില്‍ ദൃശ്യമാകുന്ന ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ നന്‍മകളും സാമുഹിക സാംസ്കാരിക മൂല്യങ്ങളും അംഗീകരിച്ച് പരിരക്ഷിക്കണമെന്നും സഭ പഠിപ്പിക്കുന്നു. 
     
    എന്നിരുന്നാലും ഇതരമതങ്ങള്‍ക്ക് ക്രൈസ്തവ സഭയോട് തുല്യതയുണ്ടെന്ന് നാം കരുതുന്നില്ല. സത്യദൈവത്തിലേയ്ക്കുള്ള കൈചൂണ്ടിയൊ സുവിശേഷ സ്വീകരണത്തിനുള്ള ഒരുക്കമായൊ അവയെ കണക്കാക്കുന്നതായിരിക്കും ശരി.  (പ്രേക്ഷിതപ്രവര്‍ത്തനം 3). ക്രിസ്തുവിന്‍റെ പൂര്‍ണ്ണമായ സാന്നിധ്യവും സഹവാസവും സഭയില്‍ മാത്രമാണുള്ളത്. ലോകത്തെ മുഴുവന്‍ സുവിശേഷവത്കരിക്കുകയാണ് സഭയുടെ ദൗത്യം. ഇതരമതങ്ങളിലെ ദൈവാനുഭവത്തെ വ്യക്തവും ശുദ്ധവുമാക്കുകയാണ് സഭയുടെ ധര്‍മ്മം.

     

    ക. ഉത്തരം കണ്ടെത്താം

     
     
    1. മതം എന്നാല്‍ എന്ത്?
    2. ലോകമതങ്ങളില്‍ ഏകദൈവ വിശ്വാസമുള്ള മതങ്ങളും ബഹുദൈവ 
    വിശ്വാസമുള്ള മതങ്ങളും ഏവ?
    3. യഹൂദമതവും ക്രൈസ്തവമതവും തമ്മിലുള്ള വ്യത്യാസമെന്ത്?
    4. ക്രൈസ്തവമതത്തെ ഇതര മതങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്ത്?
    5. ക്രൈസ്തവരായ നാം ഇതരമതങ്ങളോട് സ്വീകരിക്കേണ്ട സമീപനം എന്ത്?
     

     

    കക. നമുക്കൊരുമിച്ച് ചര്‍ച്ച ചെയ്യാം

     
     
    1. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"  എന്ന ആശയത്തോട് നമുക്കു 
       യോജിക്കാമോ?
    2. മതപരിവര്‍ത്തനമല്ല മനഃപരിവര്‍ത്തനമാണ് കരണീയം. ഈ ചിന്താധാരയെ 
       നിങ്ങള്‍ എങ്ങനെകാണുന്നു?
     
     

    കകക. നമുക്കു പ്രവര്‍ത്തിക്കാം

     
     
    കത്തോലിക്കാസഭയില്‍ നിന്ന് ഞാന്‍ ഒരിക്കലും അകന്നു പോവുകയില്ല.
     
     

    കഢ. ഹൃദയം ദീപ്തമാക്കാം

     
     
    "അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ 
    പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെനല്കാന്‍ തക്കവിധം ദൈവം 
    ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ. 3:16).