• യവനനഗരത്തിന്‍റെ കോട്ടവാതിലുകള്‍ പൂര്‍ണമായും ഭദ്രമായിരുന്നു. ശത്രു
    സൈന്യം എത്ര പരിശ്രമിച്ചാലും കോട്ടവാതിലുകള്‍ തകര്‍ത്ത് അകത്ത് കയറുകയെ
    ന്നത് അസാധ്യമായിരുന്നു. ഇക്കാര്യം ബോധ്യമായതോടുകൂടി ശത്രുസൈന്യം തന്ത്ര
    പൂര്‍വം പിډാറി.എങ്കിലും മരംകൊണ്ട് നിര്‍മ്മിച്ച ഒരു കുതിരയെ അവര്‍ അവിടെ
    ഉപേക്ഷിച്ചു. നഗരവാസികള്‍ കോട്ടവാതില്‍ തുറന്ന് ആ കുതിരയെ കൊട്ടും കുരവയു
    മായി കോട്ടയ്ക്കകത്തു കൊണ്ടുവന്നു. കാണാന്‍ നല്ല ഭംഗിയുള്ള മരക്കുതിരയെ
    എല്ലാവര്‍ക്കും ഇഷ്ടമായി. മരക്കുതിരയില്‍ ഒളിച്ചിരുന്ന ശത്രുസൈനികര്‍ രാത്രി
    യില്‍ പുറത്തിറങ്ങി കോട്ടവാതില്‍ തുറന്നു. ഉറക്കത്തിലായിരുന്ന നഗരവാസികളെ
    യെല്ലാം ഉടന്‍തന്നെ ശത്രുസൈന്യം അകത്തുകയറി ബന്ധനത്തിലാക്കി; നഗരം
    കീഴ്പ്പെടുത്തി. ഇത് ചരിത്രപ്രസിദ്ധമായ ട്രോജന്‍ കുതിരയുടെ കഥ. ആധുനിക
    മാധ്യമങ്ങളും ഇപ്രകാരം ആയതിനാലാണ് മാധ്യമങ്ങളെ ട്രോജന്‍ കുതിരകളെന്ന്
    വിശേഷിപ്പിക്കുന്നത്. നാം എത്ര സുരക്ഷിതരായി നമ്മുടെ വീടിന്‍റെ ജനലകളും
    വാതിലുകളും അടച്ചിട്ടാലും നാമറിയാതെ മാധ്യമങ്ങള്‍ നമ്മുടെ വീടുകളിലേക്ക് കട
    ന്നുവരുന്നുണ്ട്.

    മാധ്യമങ്ങളുടെ മാസ്മരിക ശക്തി

     
     
    ആധുനിക മനുഷ്യന്‍റെ സഹയാത്രികരാണ് മാധ്യമങ്ങള്‍. പകലെന്നോ രാത്രി
    യെന്നോ ഭേദമില്ലാതെ മനുഷ്യന്‍റെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും മുന്നില്‍ തുറ
    ന്നുവച്ച ജാലകങ്ങളാണവ. ലോകത്തിന്‍റെ ഏതൊരു മൂലയിലും നടക്കുന്ന
    സംഭവങ്ങളും ദൃശ്യങ്ങളും മറ്റും വേഗത്തിലും എളുപ്പത്തിലും വ്യക്തമായും ആകര്‍ഷ
    കമായും അവതരിപ്പിക്കാനുള്ള മത്സരങ്ങളാണ് ഇന്നത്തെ മാധ്യമലോകത്തിന്‍റെ
    പത്യേകത. ഒരു ചായകോപ്പക്കിരുവശവും ഇരുന്നുള്ള സംസാരം മുതല്‍ അന്യഗ്രഹ
    ത്തില്‍ നിന്ന് ഭൂമിയിലെ മനുഷ്യരോട് സംസാരിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ സംവി
    ധാനം വരെ മാധ്യമങ്ങളില്‍പ്പെടുന്നതാണ്. അതായത്, അച്ചടിയുടെ സമസ്ത സാധ്യ
    തകളും പ്രയോജനപ്പെടുത്തുന്ന പുസ്തകങ്ങള്‍, വാര്‍ത്തമാനപത്രങ്ങള്‍, പോസ്റ്ററു
    കള്‍, ശ്രാവ്യ രൂപങ്ങളില്‍പ്പെടുന്ന റേഡിയോ, ഫോണ്‍, ഭാഷയുടെ ദൃശ്യ
    ശ്രാവ്യവുമായ മേഖലകളില്‍പ്പെടുന്ന ടെലിവിഷന്‍, ചലച്ചിത്രം, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്,
     
    വെബ്-ക്യാം (ണലയ ഇമാ) ഫോണ്‍, ഇ-മെയില്‍, വീഡിയോകോണ്‍ഫ്രന്‍സ് എന്നി
    ങ്ങനെ മാധ്യമങ്ങളുടെ ലോകം വളരെ വിശാലമാണ്. വിവരവിജ്ഞാനശാഖയില്‍
    നടന്ന വിസ്ഫോടനമായിരുന്നു ഇന്‍റര്‍നെറ്റ് സംവിധാനം. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്
    കേട്ടുകേള്‍വിപോലുമില്ലാതിരുന്ന ഇന്‍റര്‍നെറ്റ് ഇന്നത്തെ മനുഷ്യന്‍റെ ലോകത്തെ ഒരു
    സ്വീകരമുറിയുടെ ഇത്തിരിവട്ടത്തിലേക്ക് ഒതുക്കിയിരിക്കുന്നു. വര്‍ത്തമാനപത്ര
    ങ്ങള്‍ വായിക്കാനും, വിദേശങ്ങളിലേപോലും ലൈബ്രറി പുസ്തകങ്ങള്‍ പരിശോധി
    ക്കാനും, എന്തിന് വിമാനയാത്രക്കുള്ള ടിക്കറ്റെടുക്കാന്‍ പോലും ഇന്‍റര്‍നെറ്റിലൂടെ
    സാധിക്കും.

    മാധ്യമങ്ങളുടെ ലക്ഷ്യം

     
     
    സമ്പര്‍ക്ക മാധ്യമങ്ങള്‍ക്ക് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുള്ളത്. അറിവു
    നല്‍കുക, പഠിപ്പിക്കുക, വിനോദിപ്പിക്കുക എന്നിവയാണവ.
     
     

    1. അറിവു നല്കുക

     
     
    ചുറ്റുപാടും എന്തു സംഭവിക്കുന്നുവെന്ന് അപ്പപ്പോള്‍ അറിവ് നല്കാന്‍ ഇന്ന്
    മാധ്യമങ്ങള്‍ക്ക് കഴിയും. വാര്‍ത്തകള്‍ക്ക് ഭൂതകാലം ഇല്ലെന്ന് വന്നിരിക്കുന്നു. വര്‍ത്ത
    മാനകാലത്ത് സംഭവിക്കുന്ന കാര്യം കാലവിളംബമില്ലാതെ വ്യക്തികളുടെ മുന്നിലെ
    ത്തുന്നു. ജീവിതദര്‍ശനവും വീക്ഷണസവിശേഷതകളും രൂപപ്പെടുത്തുന്നതും ജീവി
    തത്തിന്‍റെ അജന്‍ഡ തീരുമാനിക്കുന്നതും ഇന്ന് മാധ്യമങ്ങളാണ്. അറിവിന്‍റെ വലി
    യൊരു ലോകത്തെ മാധ്യമങ്ങള്‍ മനുഷ്യന്‍റെ മുമ്പില്‍ തുറന്നു വയ്ക്കുമ്പോള്‍ ക്രിയാ
    ത്മകമായി അതിനെ പ്രയോജനപ്പെടുത്തുക എന്നുള്ളതാണ് അവന്‍റെ ധര്‍മം.
    മാധ്യമഉപയോഗത്തെക്കുറുച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം
    പഠിപ്പിക്കുന്നു.. ഈ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകിച്ച് യുവജനങ്ങള്‍
    മിതത്വവും ആത്മനിയന്ത്രണവും പാലിക്കണം. കാണുകയും കേള്‍ക്കുകയും ചെയ്യു
    ന്നവയെപ്പറ്റി കൂടുതല്‍ അഗാധമായ ജ്ഞാനം സമ്പാദിക്കാന്‍ അവര്‍ പരിശ്രമിക്കട്ടെ
    അധ്യാപകരോടും വിദഗ്ദ്ധരോടും ആലോചിച്ച് അവയെ വിവേചിച്ചറിയുകയും ശരി
    യായ തീരുമാനങ്ങള്‍ എടുക്കുകയും വേണം (സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ - 10).

    2. പഠിപ്പിക്കുക

     
     
    മാധ്യമങ്ങളുടെ രണ്ടാമത്തെ ലക്ഷ്യം പഠിപ്പിക്കുക എന്നതാണ്. അധ്യാപകന്
    പകരം നില്ക്കാനാവില്ലെങ്കിലും വിദ്യാലയങ്ങളില്‍ നിന്ന് നേടിയ അറിവ് വികസിപ്പി
    ക്കാനും വളര്‍ത്താനും മാധ്യമങ്ങള്‍ക്ക് കഴിയും. വിദ്യാര്‍ത്ഥിയുടെ കഴിവും കഴിവു
    കേടും സ്വഭാവത്തിലെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് അറിവു പകരുന്ന ഒരു
    യഥാര്‍ത്ഥ ഗുരുവാകാന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍ വിജ്ഞാനത്തിന്‍റെ വലി
    യൊരു ശേഖരം അവന് മുന്നില്‍ തുറന്നുവയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും
    ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് ജനങ്ങളെ
    ബോധവത്ക്കരിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കുന്നുണ്ട്.
     
     

    3. വിനോദിപ്പിക്കുക

     
     
    വിനോദിപ്പിക്കുക എന്നതും മാധ്യമങ്ങളുടെ അപ്രധാനമല്ലാത്ത ധര്‍മമാണ്. തിര
    ക്കിട്ട ജീവിതത്തില്‍ ആയാസരഹിതമായ ഇടവേളകള്‍ മനുഷ്യര്‍ക്കാവശ്യമാണ്. ഒരു
    നാടിന്‍റെ വിനോദോപാധികള്‍ - സനിമ, നാടകം, നൃത്തനൃത്ത്യാദികള്‍ - അവി
    ടത്തെ സംസ്കാരം വിളിച്ചോതുന്നവയാണ്. ആ നിലയ്ക്ക് മാധ്യമങ്ങള്‍ മറുനാടുക
    ളില്‍ സംസ്കാരത്തിന്‍റെ അംബാസഡര്‍മാരാണ്. പ്രത്യേകിച്ചും ആഗോളീകൃത യുഗ
    ത്തില്‍ ലോകം ഒരു ചെറുഗ്രാമമാകുമ്പോള്‍ ഓരോ നാടിന്‍റെയും തനതു സംസ്കാരം
    സര്‍വ വിശുദ്ധിയോടും കൂടി ആവിഷ്കരിക്കാനുള്ള ചുമതല മാധ്യമങ്ങള്‍ക്കുണ്ട്.
     

    മാധ്യമങ്ങളുടെ നിഷേധാത്മക സ്വാധീനങ്ങള്‍

     
     
    ഉദാത്തമായ ചിന്തയിലേയ്ക്കും ജീവിതവീക്ഷണത്തിലേക്കും മനുഷ്യമന
    സ്സിനെനയിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് സാധിക്കും. നിരാശയുടെ ആഴക്കടലിലേക്ക്
    താണുപോകുന്നവരെ പ്രത്യാശയിലേക്ക് നയിക്കാനും ജീവിതം പച്ചപിടിപ്പിക്കാനും
    കല, സാഹിത്യം, പ്രഭാഷണം തുടങ്ങിയവയ്ക്ക് കഴിയും. വിപണിയിലെത്തുന്ന
    പുതിയ വസ്തുക്കളും കാര്യങ്ങളും കാലാകാലങ്ങളില്‍ സമൂഹത്തെ അറിയിക്കാന്‍
    മാധ്യമങ്ങളെപ്പോലെ മറ്റേതു സംവിധാനത്തിനു സാധിക്കും? എന്നാല്‍ യഥാര്‍ത്ഥ
    ലക്ഷ്യങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ വ്യതിചലിക്കുന്നതും ഇവിടെത്തന്നെയാണ്.
    മാധ്യമങ്ങളുടെ കച്ചവട താത്പര്യങ്ങള്‍ അതിരുവിടുമ്പോള്‍ അധാര്‍മ്മികവും
    അരാജകത്വം നിറഞ്ഞതുമായ ഒരു സമൂഹമാണ് പിറവിയെടുക്കുക. പാശ്ചാത്യ നാടു
    കളില്‍ സംഭവിച്ച സമൂഹത്തിന്‍റെ ശിഥീലീകരണത്തിന് (ടീരശമഹ ഉശശെിലേഴൃമശേീി)
    മാധ്യമങ്ങള്‍ കാതലായ പങ്ക് വഹിച്ചിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, ഭാഷ, വിശ്വാസം
    എന്നീ സംസ്കാര സൂചകങ്ങളെ നിയന്ത്രിക്കുന്നതും തീരുമാനിക്കുന്നതും മാധ്യമ
    ങ്ങളാണെന്ന് വന്നാലോ?
    ലൈംഗിക ആരാജകത്വം, മൂല്യങ്ങളിലെ ആപേക്ഷികത, പരസ്യങ്ങളുടെ
    അമിത സ്വാധീനം തുടങ്ങി മനുഷ്യന്‍റെ ധാര്‍മിക ബോധത്തെ നശിപ്പിക്കുന്ന ഘടക
    ങ്ങള്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യനിലെ ദൈവികതയെ തൊട്ടു
    ണര്‍ത്താനല്ല, മൃഗീയതയെ തുറന്നുവിടാനാണ് ഇന്നത്തെ മാധ്യമ സംസ്കാരം കൂടു
    തലും ഇടവരുത്തുന്നത്

    മാധ്യമങ്ങളെ എങ്ങനെ വിലയിരുന്നണം

     
     
    മനുഷ്യജീവിതത്തില്‍ മാധ്യമങ്ങളുടെ സ്ഥാനവും പ്രാധാന്യവും ആര്‍ക്കും
    നിഷേധിക്കാനാവില്ല. എന്നാല്‍ എല്ലാ മാധ്യമങ്ങളും പകര്‍ന്നു നല്കുന്ന ആശയ
    ങ്ങള്‍ സ്വീകാര്യമാകണമെന്നില്ല. മനുഷ്യമനസ്സിനെ സംസ്കരിക്കാനും ഭാവനയെ
    പുഷ്ക്കലമാക്കാനും ഉതകുന്ന ആശയങ്ങള്‍ അവ പകരുന്നുണ്ട്. അതേസമയം മനു
    ഷ്യമനസ്സിനെ മലീമസമാക്കുന്ന ദുഷിച്ച ആശയങ്ങളും അവ പ്രചരിപ്പിക്കും. ലാഭേച്ഛ
    യോടെ മാത്രം നിര്‍മ്മിക്കുന്ന സിനിമ, നാടകം തുടങ്ങിയ ദൃശ്യകലകളും നോവല്‍,
    കഥ തുടങ്ങിയ സാഹിത്യാവിഷ്കാരങ്ങളും ദൃശ്യശ്രാവ്യ സാധ്യതകളുടെ എല്ലാ
    വശ്യതകളോടെയും അവതരിപ്പിക്കപ്പെടുന്ന കേബിള്‍ ടി.വി.യും ആധുനിക സാങ്കേ
    തിക മികവോടെ തയ്യിലെത്തുന്ന മൊബൈല്‍ ഫോണുകളും, ഇന്‍റര്‍നെറ്റും യുവാക്ക
    ടളയും കുട്ടികളെയും മാത്രമല്ല മുതിര്‍ന്നവരെയും വഴിതെറ്റിക്കുന്നു. അക്രമവാസന,
    മദ്യാസക്തി, ലൈംഗിക അരാജകത്വം, വിഷാദം, ആത്മഹത്യാ പ്രവണത
    മുതലായല വളര്‍ത്തുന്നതിനും മാധ്യമങ്ങള്‍ കാരണമാകുന്നുണ്ട്.
    ഈ പശ്ചാത്തലത്തില്‍ വിമര്‍ശനാത്മകമായി മാധ്യമങ്ങളെ നാം സമീപിക്കേണ്ടി
    യിരിക്കുന്നു. ഏതാണ് നല്ലത്, ഏതാണ് ചീത്ത എന്ന് തിരിച്ചറിയാന്‍ ദൃശ്യശ്രാവ്യ
    മാധ്യമ സംസ്കാരത്തില്‍ ജീവിക്കുന്ന വ്യക്തികള്‍ അറിഞ്ഞിരിക്കണം. നډതിډകളെ
    വിവേചിച്ചറിയാനുള്ള മാനദണ്ഡം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സുവ്യക്ത
    മാണ്. ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നിരക്കാത്ത മാധ്യമാവിഷ്ക്കാരങ്ങള്‍ നിരാകരിക്കു
    കതന്നെ വേണം. അങ്ങനെ നിരാകരിക്കുവാന്‍ മൂല്യബോധമുള്ള ഇതര വ്യക്തികളെ
    പ്രേരിപ്പിക്കുകയും വേണം. എന്തു കാണണം, എന്തു കേള്‍ക്കണം, എന്തു വായി
    ക്കണം എന്ന കാര്യത്തില്‍ കുട്ടികള്‍ക്ക് വ്യക്തമായ അവബോധം നല്കേണ്ട ഉത്തര
    വാദിത്വം മാതാപിതാക്കള്‍ക്കും അജപാലകര്‍ക്കും അധ്യാപകര്‍ക്കും സാമൂഹ്യ
    പരിഷ്കര്‍ത്താക്കള്‍ക്കുമുണ്ട്.
    ദൃശ്യശ്രാവ്യ സംസ്കാരത്തില്‍ നമ്മള്‍ നേരിടുന്ന മറ്റൊരു വിപത്താണ് മാധ്യമ
    ങ്ങളുടെ അടിമയായിത്തീരുകയെന്നത്. ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ മാധ്യമ
    ങ്ങള്‍ നമ്മുടെ വിലപ്പെട്ട സമയം വളരെയധികം അപഹരിക്കുന്നുണ്ട്. ടെലിവിഷനി
    ലൂടെ വരുന്ന പരിപാടികള്‍ എത്ര പ്രയോജനപ്രദമാണെങ്കിലും പഠനം, ജോലി,
    പ്രാര്‍ത്ഥനമുതലായവ മാറ്റിവച്ച് ടെലിവിഷന്‍റെ മുന്നില്‍ സമയം ചെലവഴിക്കുന്നത്.
    ജീവിതപരാജയത്തിലേക്ക് നയിക്കും.
    ദുഷിച്ച മാധ്യമ സൃഷ്ടികളെ തിരസ്കരിക്കുമ്പോഴും മാധ്യമങ്ങല്‍ സൃഷ്ടി
    ക്കുന്ന വൈകാരിക സ്വാധീനത്തെ അവഗണിക്കാനാവില്ല. അതിനാല്‍ തിډയെ നډ
    കൊണ്ട് നേരിടുക എന്ന തത്വത്തെ അടിസ്ഥാനമാക്കി മനുഷ്യന്‍റെ ആത്മാവിനും
    സമഗ്രവളര്‍ച്ചയ്ക്കും അനുയോജ്യമായ സാഹിത്യവും. കലയും സമൂഹത്തില്‍
    വളര്‍ന്ന് വികസിക്കേണ്ടതുണ്ട്. ധാര്‍മികതയെ താങ്ങിനിര്‍ത്താന്‍ അവയ്ക്ക്
    സാധിക്കും. ദൈവമഹത്വവും മനുഷ്യനډയുമായിരിക്കണം അവയുടെ ലക്ഷ്യം.
    അതിനാല്‍ ഉദാത്തമായ കലാസാഹിത്യാദി മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതും
    പ്രചരിപ്പിക്കേണ്ടതും സഭയുടെ ദൗത്യമാണ്.

    മാധ്യമങ്ങളും സാമൂഹ്യ പ്രതിബദ്ധതയും

     
     
    ഇന്ന് മനുഷ്യമനസ്സിനെഏറ്റുവുമധികം സ്വാധീനിക്കുന്നത് മാധ്യമങ്ങളായതു
    കൊണ്ട് അവയുടെ സാമൂഹിക പ്രതിബന്ധത ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന
    ഒന്നാണ്. അതിനാല്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍
    ശ്രദ്ധിക്കേണ്ടത്.
    1. ഒരു സമൂഹത്തിന്‍റെ സദാചാരത്തിന് നിരക്കാത്ത പരിപാടികളില്‍ നിന്നും വിശദീ
    കരണങ്ങളില്‍ നിന്നും പിډാറാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. എന്നാല്‍ ഒഴിവാ
    ക്കാനാകാത്ത സാഹചര്യങ്ങളില്‍ മിതത്വം പാലിക്കുകയും വേണം.
    2. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ജാതീയമായ ക്രൂരതകള്‍ തുടങ്ങിയവ
    ക്കെതിരെ ജനത്തിന്‍റെ ബോധം ഉണര്‍ത്തുവാനും അവരെ സംഘടിപ്പിക്കാനും
    പ്രേരിപ്പിക്കണം.
    3. വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നവര്‍ക്കെതിരെ
    സമൂഹ മനഃസ്സാക്ഷിയെ ഉണര്‍ത്തണം.
    4. കമ്പോളവത്കരണത്തിന്‍റേയും പ്രൊഫഷണലിസത്തിന്‍റേയും അതിപ്രസര
    ത്തില്‍ നഷ്ടപ്പെട്ട ധാര്‍മ്മികത വീണ്ടെടുക്കണം.
    5. സ്ഥാപിത താല്പര്യങ്ങളുടെ സംരക്ഷണമെന്നതിലുപരി സമൂഹത്തിന്‍റെ മനഃ
    സ്സാക്ഷി സൂക്ഷിപ്പുകാരായി മാധ്യമങ്ങല്‍ മാറണം.
    6. യഥാര്‍ത്ഥ മൂല്യബോധത്തിലേക്ക് നയിക്കുന്ന ഒരു ബദല്‍ സംസ്കാരത്തിന്
    മാധ്യമങ്ങള്‍ ഊന്നല്‍ നല്കണം.
    7. നേരിനെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകവഴി രാജ്യത്തെ പുരോഗതിയി
    ലേക്കും നډയിലേക്കും നയിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം.

    മാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണം?

     
     
    മാധ്യമങ്ങളെ ഒരു പ്രശ്നമായി കണ്ട് അകറ്റിനിര്‍ത്താതെ അനന്തസാധ്യതക
    ളുടെ ഒരു വന്‍സ്രോതസ്സായി പരിഗണിച്ച് പരമാവധി പ്രയോജനപ്പെടുത്തുക എന്ന
    താണ് ഉത്തമവീക്ഷണം. സാങ്കേതികരംഗത്തുണ്ടായ കണ്ടുപിടിത്തങ്ങളെ ദൈവാ
    നുഗ്രഹങ്ങളായിട്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ സാമൂഹ്യ സമ്പര്‍ക്ക
    മാധ്യമങ്ങളെ സംബന്ധിക്കുന്ന ഡിക്രി വിശേഷിപ്പിക്കുന്നത്. മാധ്യമങ്ങളുടെ ശരി
    യായ ഉപയോഗം മാനവസമുദായത്തിന്  വിലയേറിയ മുതല്‍ക്കൂട്ടായിരിക്കും. അവ
    മനുഷ്യന് വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്നു. ദൈവരാജ്യത്തിന്‍റെ പ്രചാ
    രണത്തിന് അവ വളരെയേറെ ഉപകരിക്കുകയും ചെയ്യും (കിലേൃ ങശൃശളശരമ). അതു 
    കൊണ്ട്, അകറ്റിനിര്‍ത്തുകയല്ല അകത്തുകയറി ഉപയോഗിക്കുക എന്ന ക്രിയാത്മക
    സമീപനമായിരിക്കണം നമ്മുടേത്. നല്ലതും ഉപകാരപ്രദവുമായത് തിരിച്ചറിയാനും
    സ്വാംശീകരിക്കാനുമുള്ള വിവേകവും വിദ്യാഭ്യാസവുമാണ് നമുക്കാവശ്യം. മാധ്യമ
    ങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നത് ഒരുവനെ സങ്കുചിത ചിന്താഗതിക്കാരനും കാല
    ത്തിന്‍റെ അടയാളങ്ങളില്‍ നിന്ന് അകറ്റപ്പെട്ടവനുമാക്കും. "സമയവും സാഹചര്യവും
    ആവശ്യപ്പെടുന്നതുപോലെ പ്രേഷിതത്വത്തിന്‍റെ എല്ലാ തുറകളിലും ആശയവിനിമയ
    മാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സഭാമക്കളെല്ലാം ഒറ്റക്കെട്ടായി ഉത്സാഹ
    പൂര്‍വം ശ്രമിക്കണം" (കിലേൃ ങശൃശളശരമ). "കര്‍ത്താവിന്‍റെ വചനത്തിന്‍റെ ശബ്ദവും
    കര്‍ത്താവിന്‍റെ മുഖവും എല്ലായിടത്തും എത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങ
    ളെയും, പ്രോത്സാഹിപ്പിക്കേണ്ടതാണ്" എന്ന് 2008-ലെ മാധ്യമദിനസന്ദേശത്തിലൂടെ
    ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയും പഠിപ്പിക്കുന്നു.
    മനുഷ്യന്‍റെ വൈകാരിക സത്തയെ സ്വാധീനിക്കുന്ന മാധ്യമങ്ങളെ എങ്ങനെ
    മൂല്യാധിഷ്ഠിതമായി ഉപയോഗപ്പെടുത്താം എന്നതും ചിന്തനീയമാണ്. മതവിശ്വാ
    സത്തെ പ്രോജ്ജ്വലിപ്പിക്കാനും ഉദാത്തചിന്തകളും വീക്ഷണവും വളര്‍ത്താനും വചന
    പ്രഘോഷണം സുഗമമാക്കാനും സമ്പര്‍ക്ക മാധ്യമങ്ങള്‍ വളരെ ഭാവാത്മകമായ
    സംഭാവന നല്കുന്നുണ്ട്. "വിശ്വാസത്തിന്‍റെ ആദ്യ പ്രഘോഷണവും അതിന്‍റെ ആഴ
    പ്പെടുത്തലും വിനിമയ മാധ്യമങ്ങള്‍ കൂടാതെ സാധ്യമല്ല. മനുഷ്യ പ്രയത്നം അനു
    ദിനം കൂടുതല്‍ പൂര്‍ണ്ണമാക്കുന്ന ശക്തിയായി ഈ മാധ്യമങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍
    സഭ കര്‍ത്താവിന്‍റെ മുമ്പില്‍ കുറ്റക്കാരിയായി നില്ക്കേണ്ടിവരും, താന്‍ പരിരക്ഷിക്കേണ്ട
    ആ സന്ദേശം സഭ പുരമുകളില്‍ നിന്ന് പ്രസംഗിക്കുന്നത് അവയിലൂടെയാണ്"
    (സുവിശേഷവത്ക്കരണം 45).
     
    പത്രമാസികള്‍, റേഡിയോ, ടെലിവിഷന്‍, സിനിമ, ഇന്‍റര്‍നെറ്റ് എന്തിന്
    മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെല്ലാം വചനപ്രഘോഷണത്തിനുള്ള മാധ്യമങ്ങ
    ളായും മനുഷ്യന് സാന്ത്വനമേകാനുള്ള ഉപാധികളായും ഉപയോഗപ്പെടുത്താമല്ലോ.
    മനുഷ്യനെ ആദ്ധ്യാത്മികമായും സാംസ്കാരികമായും വളര്‍ത്തുന്ന മൂല്യങ്ങള്‍
    ഉള്‍ക്കൊള്ളുന്ന മാധ്യമങ്ങള്‍ക്ക് പ്രോത്സാഹനം നല്കേണ്ടതും സഭയുടെ
    ആവശ്യമാണ് ഇന്നിന്‍റെ ആവശ്യമാണ്. അപ്പോള്‍ ക്രിസ്തീയ ജീവിതത്തെ
    പരിപോഷിപ്പിക്കാനുതകുന്ന ഉപാധികളായി മാധ്യമങ്ങള്‍ മാറും.
     

    ക. ഉത്തരം കണ്ടെത്താം

     
     
    1. സമ്പര്‍ക്ക മാധ്യമങ്ങളുടെ ലക്ഷ്യങ്ങള്‍ ഏവ?
    2. സമ്പര്‍ക്ക മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ സമൂഹത്തില്‍ കടന്നുകൂടുന്ന
    അനാരോഗ്യ പ്രവണതകള്‍ എന്തെല്ലാം?
    3. മാധ്യമങ്ങളെ ശരിയായി വിലയിരുത്തുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
    എന്തെല്ലാം?
    4. മാധ്യമങ്ങളെ സാമൂഹിക പ്രതിബന്ധത ഉള്ളതാക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍
    ശ്രദ്ധിക്കണം?
    5. മാധ്യമങ്ങളെ എങ്ങനെ സുവിശേഷപ്രഘോഷണത്തിന് ഉപയുക്തമാക്കാം?
     
     

    കക. നമുക്കൊരുമിച്ച് ചര്‍ച്ച ചെയ്യാം

     
     
    1. അറിവിന്‍റെ വലിയൊരു ലോകമാണ് മാധ്യമങ്ങള്‍ മനുഷ്യന് മുന്നില്‍ തുറന്നു
    വയ്ക്കുന്നത്. ക്രിയാത്മകമായി അതിനെ പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക്
    എന്തെല്ലാം ചെയ്യാന്‍ കഴിയും?
     
    2. ആകര്‍ഷകമായി അണിയിച്ചൊരുക്കിയ മാധ്യമ കലകള്‍ നമ്മെ അതിന്‍റെ
    അടിമകളാക്കുന്നു എന്നുള്ളത് ഒരു നഗ്നസത്യമാണ്. ഈ വെല്ലുവിളിയെ ഒരു
    ക്രൈസ്തവന്‍ എന്ന നിലയില്‍ എങ്ങനെ നേരിടാനാകും?
     
     

    കകക. നമുക്ക് പ്രവര്‍ത്തിക്കാം

     
     
    നിലവാരം പുലര്‍ത്തുന്ന നല്ല ടെലിവിഷന്‍ പരിപാടികള്‍ മാത്രമേ
    ഞാന്‍ കാണുകയുള്ളൂ.
     
     

    കഢ. ഹൃദയം ദീപ്തമാക്കാം

     
     
    "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം
    പ്രഘോഷിക്കുവിന്‍" (മര്‍ക്കോ 16:15).