പാഠം 11
വിശ്വാസവും യുക്തിയും
-
2009 ജനുവരി 16. ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയ എയര്‍പോര്‍ട്ട്. നോര്‍ത്ത് കരോലിനയിലേയ്ക്കുള്ള അമേരിക്കന്‍ എയര്‍വെയ്സിന്‍റെ എയര്‍ബസ് എ320 എന്ന യാത്രാവിമാനം 155 യാത്രക്കാരുമായി പറന്നുയര്‍ന്നു. വിമാനം 3200 അടി ഉയരത്തിലെത്തിയപ്പോഴാണ് പൈലറ്റ് ചെല്‍സി യുലന്‍ ബര്‍ഗര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. വിമാനത്തിനു മുന്നില്‍ കൂട്ടംതെറ്റി പറക്കുന്ന ഒരു പറ്റം പക്ഷികള്‍. പക്ഷികളുടെയും കാറ്റിന്‍റെയും ദിശകളെക്കുറിച്ച് അറിവ് നല്കേണ്ടിയിരുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദ്ദേശങ്ങളൊന്നുംതന്നെ ലഭിച്ചില്ല. ശാസ്ത്രമികവുകള്‍ നിശ്ചലമായി; കണക്കുകൂട്ടലുകള്‍ പിഴച്ചു. പക്ഷിക്കൂട്ടം വന്നിടിച്ച് വിമാനത്തിന്‍റെ രണ്ട് എഞ്ചിനുകളും നിശ്ചലമായി. താഴെ ഉയര്‍ന്ന കെട്ടിടങ്ങളും ജനവാസകേന്ദ്രങ്ങളും. വിമാനത്തിനുള്ളിലാണെങ്കില്‍ ശിശുക്കളടക്കം 155 പേര്‍. 40 വര്‍ഷത്തെ സുദീര്‍ഘമായ പരിചയസമ്പത്തുണ്ട് പൈലറ്റിന്. പക്ഷേ നിശ്ചലമായ എഞ്ചിനുകളുമായി ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍ നിസ്സഹായതയോടെ മിഴികള്‍ പൂട്ടാനേ അദ്ദേഹത്തിനായുള്ളു.ശാസ്ത്രവും യുക്തിയുമെല്ലാം ഏട്ടില്‍ മാത്രം. ഉത്തരമില്ലാത്ത ഉത്ക്കണ്ഠയുടെ നിമിഷങ്ങളില്‍, ഏതോ നിമന്ത്രണം മനസ്സിന്‍റെ അകത്തളങ്ങളില്‍ അദ്ദേഹം ശ്രവിച്ചു. അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍ : "ദൈവം എന്തു തോന്നിച്ചുവോ, ഞാനതുചെയ്തു." മൗനപ്രാര്‍ത്ഥനയില്‍ മനസ്സില്‍ തെളിഞ്ഞ കരുത്തോടെ അദ്ദേഹം യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി: "എല്ലാവരും കരുതിയിരിക്കുക; നമ്മള്‍ അടിയന്തിരമായി നിലത്തിറങ്ങാന്‍ പോകുന്നു." ന്യൂ ജഴ്സി മന്‍ഹട്ടന്‍ തീരങ്ങളെ കടന്ന് തണുത്തുറഞ്ഞ ഹട്സണ്‍ നദിയിലേക്ക് അദ്ദേഹം വിമാനം ഇടിച്ചിറക്കി. ഉഗ്രമായ സ്ഫോടനമോ, മുങ്ങിത്താഴലോ ഒന്നുമുണ്ടായില്ല. വിമാനം ഒരു നൗകപോലെ ഒഴുകി നിന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തുവന്നു.ദൈവത്തിന്‍റെ സംരക്ഷണയുടെയും പരിപാലനയുടെയും നല്ല ഒരു ഉദാഹരണമാണിത്. യുക്തികൊണ്ട് ഈ സംഭവത്തെ വ്യാഖ്യാനിക്കാനാവില്ല. കാരണം യുക്തിക്കതീതമായ കാര്യങ്ങളാണ് ഈ സംഭവത്തില്‍ നടന്നത്. എന്നാല്‍ വിശ്വാസവും യുക്തിയും (മതവും ശാസ്ത്രവും) മനുഷ്യജീവിതത്തിലെ രണ്ടു യാഥാര്‍ഥ്യങ്ങളാണ്.
പരസ്പര പൂരകങ്ങള്‍
വിശ്വാസവും യുക്തിയും (മതവും ശാസ്ത്രവും) പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുമ്പോഴാണ് ലോകത്തില്‍ സമാധാനവും പുരോഗതിയുമുണ്ടാവുക. 1951-ല്‍ "പൊന്തിഫിക്കല്‍ അക്കാഡമി ഓഫ് സയന്‍സ്"- ലെ അംഗങ്ങളോട് 12-ാം പിയൂസ് മാര്‍പാപ്പ പറഞ്ഞു : "പ്രതീക്ഷയോടെ ശാസ്ത്രം തുറക്കുന്ന ഓരോ വാതിലിനും പിന്നില്‍ ദൈവം നില്ക്കുകയായിരുന്നുവോയെന്നു തോന്നുമാറ്, യഥാര്‍ത്ഥ ശാസ്ത്രം എത്രയധികം പുരോഗമിക്കുന്നുവോ അത്രകണ്ട് അതു ദൈവത്തെ ആവിഷ്ക്കരിക്കുന്നു." ഭൗതികശാസ്ത്രത്തിനു സൃഷ്ടവസ്തുക്കളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കൂടുതലായി മനസ്സിലാക്കുന്നതിനും, അങ്ങനെ മനുഷ്യനെ സൃഷ്ടികളിലൂടെ സ്രഷ്ടാവിലേക്ക് ആനയിക്കുന്നതിനും സഹായിക്കും. "തന്‍റെ ആത്മാവ് ദൈവത്തിന്‍റെ ഛായയെ സൃഷ്ടവസ്തുക്കളില്‍ ദര്‍ശിക്കുന്നതുകൊണ്ട് താന്‍ അത്ഭുതസ്തബ്ധനാകുന്നു"വെന്ന് പ്രകൃതിശാസ്ത്ര പണ്ഡിതനായിരുന്ന ലിന്നേയസ് പറഞ്ഞു.ഗലീലിയോ (1564-1642), കെപ്ളര്‍ (1571-1630), ഐസക് ന്യൂട്ടന്‍ (1642-1727), ഗ്രിഗര്‍ മെന്‍റല്‍ (1822-1884), ലൂയി പാസ്റ്റര്‍ (1822- 1845), ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955), തെയ്യാര്‍ഡ് ഷര്‍ദാന്‍ (1887-1955) തുടങ്ങിയ ശാസ്ത്രജ്ഞډാര്‍ അവരുടെ കണ്ടുപിടുത്തങ്ങളിലൂടെ ദൈവത്തെ പുകഴ്ത്തുകയും ദൈവത്തിന്‍റെ മഹത്വം വിളിച്ചറിയിക്കുകയും ചെയ്തവരാണ്. തങ്ങളുടെ ശാസ്ത്രഗവേഷണങ്ങളുടെ വിജയത്തിനായി നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നവരാണവര്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഒരിക്കലെഴുതി : "അഗാധമായ വിശ്വാസമില്ലാത്ത ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞനെ സങ്കല്പിക്കുവാന്‍ എനിക്കു സാധ്യമല്ല. മതം കൂടാതെയുള്ള ശാസ്ത്രം വികലമാണ്; ശാസ്ത്രമില്ലാത്ത മതം അന്ധവുമാണ്." ബേക്കണ്‍ പറയുന്നതിങ്ങനെയാണ് : "അല്പശാസ്ത്രം ദൈവത്തില്‍നിന്നു മനുഷ്യനെ അകറ്റുന്നു. ബഹുലമായ ശാസ്ത്രം അവനെ ദൈവത്തിലേക്ക് പ്രത്യാനയിക്കുന്നു."യുക്തിവാദികളുടെ അബദ്ധചിന്തകള്‍
വിശ്വാസവും യുക്തിയും അഥവാ മതവും ശാസ്ത്രവും പരസ്പരാശ്രിതവും പരസ്പര പൂരകവുമെന്നു തന്നെയാണ് മഹാശാസ്ത്രജ്ഞډാരുടെ നിഗമനമെങ്കിലും മാനവസമൂഹം വര്‍ത്തമാനകാലത്ത് രണ്ടു പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.1. അഭൗതികാതീതമായതൊന്നും ഇല്ല; ഭൗതികമായ ഈ പ്രപഞ്ചം മാത്രമേ ഉള്ളൂ; എന്ന വാദഗതി.2. വിശ്വാസമെന്നത് കേവലം സ്വകാര്യമായ, വൈയക്തികമായ തോന്നലുകളും അനുഭവങ്ങളുമാണെന്നും യുക്തിബോധത്തിന് അവിടെ സ്ഥാനമില്ലെന്നുമുള്ള മറ്റൊരു ചിന്താഗതിയുണ്ട്. വിശ്വാസികള്‍ക്കിടയില്‍ പുരോഗമനവാദികള്‍ എന്ന് സംബോധനചെയ്യപ്പെടാന്‍ താത്പര്യമുള്ളവരാണ് ഇതിന്‍റെ പ്രചാരകര്‍.തെറ്റായ ഈ ആധുനിക പ്രവണതകളെ കണക്കിലെടുത്താണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതിയത് : "സത്യത്തെക്കുറിച്ചുള്ള ധ്യാനത്തിലേയ്ക്കു മനുഷ്യമനസ്സിനു പറന്നുയരാനുള്ള രണ്ടു ചിറകുകള്‍ പോലെയാണ് വിശ്വാസവും യുക്തിയും. സത്യത്തെ അറിയുന്നതിനുള്ള - സ്വയം അറിയുന്നതിനുള്ള - ഒരാഗ്രഹംദൈവം മനുഷ്യമനസ്സില്‍ സ്ഥാപിച്ചിട്ടുണ്ട്. ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട് മനുഷ്യര്‍ തങ്ങളെപ്പറ്റിത്തന്നെയുള്ള സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് എത്തിച്ചേരാന്‍ വേണ്ടിയാണത്." ( എശറലെ ലേ ഞമശേീ)സത്യം അറിയാനുള്ള വഴികള്‍
സത്യത്തെ അന്വേഷിക്കുക എന്നത് മനുഷ്യസഹജമായ സ്വഭാവമാണ് നൈസര്‍ഗ്ഗികമായ രീതിയാണ്; ആത്മീയമായ ഒരു അനിവാര്യത കൂടിയാണത്. എന്നാല്‍ സത്യം അറിയാനുള്ള വഴികള്‍ ഐന്ദ്രിയാനുഭവങ്ങള്‍ (ടലിീൃ്യെ ഋഃുലൃശലിരല), യുക്തി വിചാരം (ഞലമീിശെിഴ), വിശ്വാസം (എമശവേ), ഉള്‍ക്കാഴ്ച (കിൗശേശേീി) എന്നിവയാണ്. ഭൗതികവാദികള്‍ക്ക് ആദ്യത്തെ രണ്ടു മാര്‍ഗ്ഗങ്ങളോടാണ് പ്രിയം. അവസാനത്തെ രണ്ടു മാര്‍ഗങ്ങള്‍ യുക്തിസഹമല്ല എന്നാണ് അവരുടെ വാദം. കേവലവിശ്വാസികളാകട്ടെ അവസാനത്തെ രണ്ടു മാര്‍ഗങ്ങളേ സത്യമായിട്ടുള്ളൂ എന്നു കരുതുന്നു.ഏതായാലും നാലു മാര്‍ഗ്ഗങ്ങളും സത്യത്തെ അറിയുന്നതിനു സ്വീകരിക്കുന്ന താത്വിക മാര്‍ഗ്ഗങ്ങള്‍ തന്നെ. കിഴക്കും പടിഞ്ഞാറുമുള്ള തത്വജ്ഞാനികള്‍ ഇക്കാര്യത്തില്‍ സമബുദ്ധികളാണ്. ഭാഷയുടെയും സംസ്കാരത്തിന്‍റെയും വംശത്തിന്‍റെയും വൈവിധ്യങ്ങള്‍ക്കിടയിലും സത്യാന്വേഷണത്തിനായി മനുഷ്യര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഒന്നുതന്നെയാണ്.1. ഞാന്‍ ആരാണ്? 2. പ്രപഞ്ചത്തിന്‍റെ ആരംഭവും അവസാനവും എങ്ങനെ? 3. പ്രപഞ്ചത്തില്‍ തിډയുണ്ടാകുന്നത് എന്തുകൊണ്ട്? 4. ജീവിതത്തിന്‍റെ അര്‍ത്ഥമെന്ത്? 5. മരണശേഷം എന്തു സംഭവിക്കുന്നു?ഇത്തരം ചോദ്യങ്ങള്‍ ദാര്‍ശനികമാണ്; ഭൗതികാതീത സത്യത്തെ അന്വേഷിക്കുന്നവയുമാണ്. അതിനാല്‍ വിശ്വാസത്തിന്‍റെയും യുക്തിയുടെയും സംയുക്ത തലത്തിലേ ഇവയ്ക്കുത്തരം കണ്ടെത്താനാവൂ. ഒന്നിനെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരംതേടല്‍ അപൂര്‍ണ്ണമായിരിക്കും.'വിശ്വസിക്കുക' എന്നതിന്‍റെ അര്‍ത്ഥം
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിശ്വാസം ഒരു ദാനമാണ്. അദൃശ്യനായ ദൈവത്തെ കണ്ടെത്താനും അംഗീകരിക്കാനും ദൈവത്തിന് പൂര്‍ണമായി സമര്‍പ്പിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്ന സിദ്ധിയാണിത്. ദൈവത്തിനുവേണ്ടിയുള്ള ദാഹം മനുഷ്യഹൃദയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കാരണം, ദൈവത്താലും ദൈവത്തിനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍. തന്നിലേയ്ക്കു മനുഷ്യനെ ആകര്‍ഷിക്കുന്നതില്‍ നിന്ന് ദൈവം ഒരിക്കലും വിരമിക്കുന്നില്ല. മനുഷ്യന്‍ നിരന്തരം അന്വേഷിക്കുന്ന സത്യവും സൗഭാഗ്യവും ദൈവത്തില്‍ നിന്നു മാത്രമേ അവനു ലഭിക്കുന്നുള്ളു. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും തന്‍റെ സ്രഷ്ടാവിനു സ്വയം സമര്‍പ്പിക്കുകയും ചെയ്യാത്ത പക്ഷം സത്യാനുസൃതം പൂര്‍ണ്ണമായ ഒരു ജീവിതം നയിക്കാന്‍ അവനും സാധിക്കുകയില്ല.ചരിത്രത്തിലുടനീളം ഇന്നുവരെയും പലവിധത്തിലും മനുഷ്യര്‍ അവരുടെ ദൈവാന്വേഷണത്തിന്, മതാത്മക വിശ്വാസങ്ങളിലൂടെയും, ആചാരങ്ങളിലൂടെയും, പ്രാര്‍ത്ഥനകള്‍, ബലികള്‍, ആരാധനാനുഷ്ഠാനങ്ങള്‍, ധ്യാനം മുതലായവയിലൂടെയും പ്രകാശനം നല്കിയിട്ടുണ്ട്. മതപരമായ ആവിഷ്കരണത്തിന്‍റെ ഇത്തരം രൂപങ്ങള്‍ വളരെ സാര്‍വജനീനമാണ്. ഇവയിലൂടെയെല്ലാം മനുഷ്യന്‍ ദൈവത്തെ സമീപിക്കുവാനും അവിടുന്നുമായുള്ള ബന്ധത്തില്‍ നില നില്ക്കുവാനും പരിശ്രമിക്കണം. എന്നാല്‍, മനുഷ്യനും ദൈവവുമായുള്ള ഈ വിശ്വാസാധിഷ്ഠിതബന്ധം വിസ്മരിക്കപ്പെടുകയോ, അവഗണിക്കപ്പെടുകയോ, പ്രകടമായി നിഷേധിക്കപ്പെടുകയോ പോലും ചെയ്യാം. ഈ പ്രവണതയ്ക്കു ഇതു പ്രധാന കാരണമാണ്. ലോകത്തിലെ തിډകള്‍, അവയ്ക്കെതിരെയുള്ള പ്രതിഷേധം, മതപരമായ അജ്ഞതയും താത്പര്യമില്ലായ്മയും, ഈ ലോകത്തിന്‍റെ വ്യഗ്രതകളും സമ്പത്തും, വിശ്വാസികളുടെ ദുര്‍മാതൃക വഴിയുണ്ടാകുന്ന തെറ്റിദ്ധാരണകള്‍, മതവിരുദ്ധ ചിന്താഗതികള്‍, ചിലപ്പോള്‍ ഭയം നിമിത്തം ദൈവത്തില്‍ നിന്ന് ഒളിഞ്ഞിരിക്കാനും ദൈവവിളി നിരസിച്ച് ഓടിയകലാനുമുള്ള പാപിയായ മനുഷ്യന്‍റെ പ്രവണത തുടങ്ങിയവയാണ് (ഏ.ട. 19 21).ഇങ്ങനെയാണെങ്കിലും തന്നെ അന്വേഷിക്കുന്നതിനായി ഓരോ മനുഷ്യനെയും വിളിക്കുന്നതില്‍നിന്ന് ദൈവം വിരമിക്കുന്നില്ല. ഈ ദൈവാന്വേഷണത്തിന് ബുദ്ധിശക്തിയുടെ സര്‍വയത്നവും ഇച്ഛാശക്തിയുടെ ആര്‍ജ്ജവവും ആവശ്യമുണ്ട്. ഇതിനെയാണ് ഇവിടെ യുക്തിയെന്നു വ്യവഹരിക്കുക. നിരീശ്വരര്‍ ഉയര്‍ത്തുന്ന യുക്തിവാദമല്ലിത്.യുക്തിയുടെ പ്രസക്തി
യുക്തി ദൈവദാനമാണ്. യുക്തി എന്നത് കാര്യകാരണ ബന്ധത്തെ അപഗ്രഥിക്കുകയും വിവേചിക്കുകയും ചെയ്യുന്ന ബൗദ്ധികമായ പ്രക്രിയയാണ്. വസ്തുനിഷ്ഠത (ീയഷലരശ്ശേ്യേ), കൃത്യത (ജൃലരശശെീി) എന്നിവ അതിന്‍റെ മുഖമുദ്രയുമാണ്. അതു ഇന്ദ്രിയാതീതമായ വിശ്വാസത്തെ മനുഷ്യ സാഹചര്യങ്ങളില്‍ വായിച്ചെടുക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ യുക്തിവാദം വ്യത്യസ്തമാണ്.യുക്തികൊണ്ടു തെളിയിക്കാന്‍ കഴിയാത്തതൊന്നും യാഥാര്‍ത്ഥ്യമല്ലെന്നും ഈശ്വരസങ്കല്പം യുക്തികൊണ്ടു തെളിയിക്കാനാവില്ലെന്നും തډൂലം അതു യാഥാര്‍ത്ഥ്യമല്ലെന്നും, വ്യാഖ്യാനിക്കുന്നവരാണ് യുക്തിവാദികള്‍. ഇന്ദ്രിയവേദ്യമല്ലാത്തതൊന്നും യാഥാര്‍ത്ഥ്യമല്ല എന്നാണവരുടെ വാദം. മനുഷ്യന്‍റെ അജ്ഞതയും ദൗര്‍ബല്യവുമാണത്രേ ഈശ്വരവിശ്വാസത്തിന്‍റെ ഉറവിടം. പ്രപഞ്ച പ്രതിഭാസങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയാത്ത മനുഷ്യന്‍ അവയെ വിശദീകരിക്കാനായി കെട്ടിച്ചമച്ച കാരണമാണ് പോലും ഈശ്വരനെന്ന സങ്കല്പം. ജീവിതത്തിലെ അപരിഹാര്യമായ ദുഃഖദുരിതങ്ങളും അതില്‍ നിന്നുളവാകുന്ന ആശങ്കയും ഈ സങ്കല്പത്തിന്‍റെ വളര്‍ച്ചയെയും നിലനില്പിനെയും സഹായിക്കുന്നുവെന്നാണ് യുക്തിവാദികള്‍ പറയുന്നത്.ശാസ്ത്രം നേടിത്തരുന്ന ഭൗതിക നേട്ടങ്ങളാണ് യുക്തിവാദികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മനുഷ്യന്‍ ശൂന്യാകാശത്തെ കീഴടക്കി; ആധുനിക ജനിതക വിദ്യകളിലൂടെ മരണത്തെ കീഴടക്കാനാവും എന്നൊക്കെയാണവരുടെ അവകാശവാദങ്ങള്‍. എന്നാല്‍ ശാസ്ത്രസംബന്ധിയായ അഗാധജ്ഞാനം നേടിയ യഥാര്‍ത്ഥ ശാസ്ത്രജ്ഞര്‍,യുക്തിവാദികളുടെ അല്പജ്ഞാനം അപകടകരമെന്നു ചൂണ്ടിക്കാണിക്കുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് പഞ്ചമാര്‍ഗങ്ങള്‍.യുക്തിസഹമായ വിശ്വാസം
പ്രപഞ്ചവസ്തുക്കളിലെല്ലാം ഈശ്വരസാന്നിധ്യം പ്രതിഫലിക്കുന്നുണ്ട്. പ്രപഞ്ചത്തില്‍ ദൈവിക തേജസ്സു നിറഞ്ഞു നില്ക്കുന്നതായി സങ്കീര്‍ത്തകന്‍ പ്രഘോഷിക്കുന്നു (സങ്കീ.8). മനുഷ്യന്‍റെ തന്നെ ബൗദ്ധികവും മാനസികവുമായ കഴിവുകള്‍ ദൈവശക്തിയുടെ സൃഷ്ടഭാവങ്ങളാണ്. അതിനാല്‍ത്തന്നെ ഈ കഴിവുകള്‍ അവനെ ദൈവത്തിങ്കലേയ്ക്കു നയിക്കാന്‍ പോരുന്നവയുമാണ്.ദൈവാസ്തിത്വത്തെ മനസ്സിലാക്കാന്‍ മനുഷ്യബുദ്ധിക്കു കഴിയുമെന്നാണ് ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനം."മനുഷ്യന്‍റെ സ്വാഭാവിക ബുദ്ധിയ്ക്ക്, സൃഷ്ടവസ്തുക്കളുടെ സഹായത്തോടെ നമ്മുടെ സ്രഷ്ടാവും കര്‍ത്താവുമായ ഏക സത്യ ദൈവത്തെ നിസ്സംശയം അറിയുവാന്‍ സാധിക്കും."ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനും, അവിടുത്തെ അറിയാനും സ്നേഹിക്കാനും വിളിയ്ക്കപ്പെട്ടവനുമായ ദൈവാന്വേഷിയായ മനുഷ്യന്‍ തന്‍റെ ബുദ്ധി ഉപയോഗിച്ച് ദൈവത്തെ അറിയുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു.പഞ്ചമാര്‍ഗങ്ങള്‍
ഈശ്വരാസ്തിത്വത്തെക്കുറിച്ചുള്ള ബോധ്യത്തിലെത്താന്‍ നമ്മെ സഹായിക്കുന്ന അഞ്ചു വാദമുഖങ്ങള്‍ വിശുദ്ധ തോമസ് അക്വിനാസ് ഉന്നയിക്കുന്നു.1. നാം കാണുന്ന പ്രപഞ്ചം ചലിക്കുന്ന ഒന്നാണ്. ചലിക്കുന്ന ഈ പ്രപഞ്ചത്തിന് അചഞ്ചലനായ ഒരു ചലനകര്‍ത്താവുണ്ടാകണം. ആ ചലനകര്‍ത്താവാണ് ദൈവം.2. ഒരു വസ്തുവും അതിന്‍റെതന്നെ ഉത്ഭവത്തിനു കാരണമല്ല. തന്നില്‍നിന്നു വ്യത്യസ്തമായ ഒരു കാരണം ഓരോ വസ്തുവിനുമുണ്ടായിരിക്കണം. ബൃഹത്തായ ഈ പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തിനുകാരണം വേണമല്ലോ. ആ ആദികാരണമാണ് ദൈവം.3. എല്ലാ വസ്തുക്കളും നശ്വരമാണെന്നും ആരംഭവും അവസാനവും ഉള്ളവയാണെന്നും അനുഭവം നമ്മെ പഠിപ്പിക്കുന്നു. നശ്വരങ്ങളായ വസ്തുക്കളുടെ ആരംഭത്തിന് അനശ്വരമായ ഒരു കാരണം വേണം. ആദിയും അന്തവുമില്ലാത്ത ഈ അനശ്വരസത്തയാണ് ദൈവം.4. സത്യം, നډ, സൗന്ദര്യം തുടങ്ങിയ ഗുണങ്ങള്‍ വ്യത്യസ്ത തോതിലും അളവിലുമാണ് ജീവജാലങ്ങളില്‍ കാണുന്നത്. ഈ വ്യത്യസ്ത ഗുണങ്ങളുടെ ഉത്ഭവം അവയില്‍ത്തന്നെ ആരോപിക്കുന്നതു യുക്തിസഹമല്ല. ഈ ജീവജാലങ്ങള്‍ക്കെല്ലാം വ്യത്യസ്ത തോതില്‍ ഗുണപങ്കാളിത്തം നല്കിയ ഒരു പരമഗുണമുണ്ടായിരിക്കണം. ആ സമ്പൂര്‍ണ്ണ ഗുണത്തെയാണ് ദൈവമെന്നു നാം പറയുന്നത്.5. ലക്ഷ്യത്തിലേയ്ക്കു കുതിക്കുന്ന അസ്ത്രംപോലെ പ്രപഞ്ചവും അതിലെ ചരാചരങ്ങളും ലക്ഷ്യോډുഖമായി നീങ്ങുന്നതു നാം കാണുന്നു. ചലിക്കുന്ന അസ്ത്രത്തിനു പിന്നില്‍ ലക്ഷ്യജ്ഞാനമുള്ള എയ്ത്തുകാരനെപ്പോലെ ഈ പ്രപഞ്ചത്തിന്‍റെ നിയതമായ നീക്കത്തിനു പിന്നില്‍ ഒരു നിയന്താവുണ്ട്. ആ നിയന്താവാണ് ദൈവം.ഭൗതികശാസ്ത്രപരവും തത്വശാസ്ത്രപരവുമായ മേഖലകള്‍ക്കുപരി മനുഷ്യനില്‍ വിശ്വാസത്തിന്‍റെ ഒരു വേദി കൂടിയുണ്ട്. സാധാരണ ജീവിതത്തില്‍പോലും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് നാം വര്‍ത്തിക്കുന്നത്. വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ ഡ്രൈവര്‍ തങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്ന് വിശ്വസിക്കുന്നു. ഏവരിലും ഒരു 'ഏീറ ടുീ'േ ഉണ്ടെന്ന് ആധുനികശാസ്ത്രം തന്നെ തെളിയിച്ചിരിക്കുന്നു. യുക്തിയ്ക്കതീതമായ വിശ്വാസം തന്നെയാണ് ആത്യന്തികമായി മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിലനില്പിനാധാരം. വിശ്വാസവും യുക്തിയും പരസ്പരം പിന്‍ബലം പകരുന്നു എന്നുതന്നെയാണ് സഭയുടെ ബോധ്യം; അവ പരസ്പരം സ്വാധീനിക്കുന്നു; ശുദ്ധീകരിക്കുന്ന വിമര്‍ശനം പകരുന്നു.ക. ഉത്തരം കണ്ടെത്താം
1. വിശ്വാസവും യുക്തിയും (മതവും ശാസ്ത്രവും) പരസ്പര പൂരകങ്ങളാണ്.സമര്‍ത്ഥിക്കുക.2. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശ്വാസത്തേയും, യുക്തിയേയും എപ്രകാരംനോക്കിക്കാണുന്നു.?3. സത്യം അറിയാനുള്ള വഴികള്‍ ഏവ?4. വി. തോമസ് അക്വിനാസിന്‍റെ പഞ്ചമാര്‍ഗങ്ങള്‍ ഏവ?5. വിശ്വസിക്കുക എന്നതിന്‍റെ അര്‍ത്ഥമെന്ത്?കക. നമുക്കൊരുമിച്ച് ചര്‍ച്ച ചെയ്യാം
1. യുക്തി മാത്രമാണ് സത്യം, വിശ്വാസം വെറും വൈകാരിക തോന്നലാണെന്ന്പറയുന്ന നിങ്ങളുടെ സഹപാഠിയെ എങ്ങനെ വിശ്വാസത്തിന്‍റെ പ്രസക്തിയെക്കുറിച്ച്ബോധ്യപ്പെടുത്തും.2. ദൈവപരിപാലന നിങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ച ഒന്നോ രണ്ടോ സംഭവങ്ങള്ഗ്രൂപ്പില് പങ്കുവയ്ക്കുകകകക. നമുക്കു പ്രവര്‍ത്തിക്കാം
വിശ്വാസത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരെ വിശ്വാസ ജീവിതത്തിലേയ്ക്ക്കൊണ്ടുവരാന് ഞാന്‍ ശ്രമിക്കും.കഢ. ഹൃദയം ദീപ്തമാക്കാം
ڇ"വിശ്വസിക്കുന്നവന് എല്ലാ കാര്യങ്ങളും സാധിക്കും" (മര്‍ക്കോ. 9:23).ഉത്തരം കണ്ടെത്താം