• ഈശോയുടെ ഉത്ഥാനത്തിനുശേഷം സ്വര്‍ഗാരോഹണത്തിനു തൊട്ടു
    മുന്‍പായി ഈശോ ശിഷ്യډാരെ എല്ലാവരെയും അടുത്തു വിളിച്ചു പറഞ്ഞു: നിങ്ങള്‍
    എനിക്കു സാക്ഷികളായിരിക്കുവിന്‍. ജെറുസലെമിലും യൂദയായിലും,
    സമറിയായിലും ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെയും എനിക്കു
    സാക്ഷികളായിരിക്കുവിന്‍. തുടര്‍ന്ന് ഇരുകരങ്ങളും ഉയര്‍ത്തി അവിടുന്ന് അവരെ
    അനുഗ്രഹിച്ചു. അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവിടുന്നു സ്വര്‍ഗത്തിലേയ്ക്ക്
    സംവഹിക്കപ്പെട്ടു (അപ്പ.1:8-9).
    ഈശോ തന്‍റെ ശിഷ്യډാരെ തെരഞ്ഞെടുത്ത് മൂന്ന് വര്‍ഷക്കാലത്തോളം
    അവരെ കൂടെക്കൊണ്ടു നടന്ന് പഠിപ്പിച്ച് താന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ നേരിട്ട്  
    കാണാനും, പഠിപ്പിച്ച കാര്യങ്ങള്‍ കേള്‍ക്കാനുമൊക്കെ അവസരം കൊടുത്തിട്ടാണ്
    അവരെ സാക്ഷ്യദൗത്യവുമായി ലോകത്തിലേക്കയച്ചത്. ഇതുപോലെ
    മാമ്മോദീസാവഴി സഭാംഗങ്ങളായിത്തീര്‍ന്ന നമ്മെ ഈശോ കഴിഞ്ഞ 12
    വര്‍ഷങ്ങളായി വിശ്വാസ പരിശീലനക്ലാസ്സുകളിലൂടെ പ്രബോധിപ്പിക്കുകയും
    ആരാധനാനുഭവങ്ങളിലൂടെ തന്‍റെ മഹത്വം ദര്‍ശിക്കാന്‍ അവസരം നല്‍കുകയും
    ജീവിത പരിശീലനത്തിലൂടെ തന്‍റെ ശുശ്രൂഷകളില്‍ പങ്കുചേരാന്‍
    അനുവദിക്കുകയും ചെയ്തു. ഈ പരിശീലനത്തിന്‍റെ അവസാനത്തില്‍ നമ്മെ
    എല്ലാവരെയും ഈശോ ലോകത്തിന്‍റെ അതിര്‍ത്തികളിലേയ്ക്ക്
    അയയ്ക്കുകയാണിപ്പോള്‍. നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുവിന്‍ എന്ന
    ആഹ്വാനത്തോടെയാണ് അവിടുന്ന് നമ്മെ അയയ്ക്കുന്നത്.

    ഓരോ ക്രിസ്തുശിഷ്യനും ഈശോയുടെ സാക്ഷികള്‍

     
     
    ഓരോ ക്രിസ്തു ശിഷ്യനും ഈശോയുടെ സാക്ഷിയാണ്. അവര്‍ എവിടെ
    ആയിരുന്നാലും പീഠത്തിേډല്‍ ഉയര്‍ത്തപ്പെട്ട ദീപം പോലെ ലോകത്തില്‍
    ക്രിസ്തുവിനു സാക്ഷ്യം വഹിക്കാന്‍ കടപ്പെട്ടവരാണ്. ഈശോ പറഞ്ഞു "മനുഷ്യര്‍
    നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ
    മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ"
    (മത്താ. 5:16) അവിടുന്ന് വീണ്ടും പറഞ്ഞു "നിങ്ങള്‍ക്ക് പരസ്പരം
    സ്നേമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യډാരാണെന്ന് അതുമൂലം എല്ലാവരും അറിയും"
    (യോഹ.13:35). നിങ്ങള്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമാണെന്നും
    ഈശോ വ്യക്തമാക്കി.
    മാമ്മോദീസാവഴി ദൈവമക്കളും സഭയുടെ അംഗങ്ങളും
    ആയിത്തീര്‍ന്നവരാണ് ക്രിസ്ത്യാനികള്‍. തൈലാഭിഷേക ( സ്ഥൈര്യലേപനം) കൂദാശ
    വഴി ഈശോയ്ക്ക് സാക്ഷ്യം വഹിക്കാനും, അവിടുത്തെ സുവിശേഷം
    പ്രഘോഷിപ്പിക്കാനുമുള്ള ശക്തിയാല്‍ അവിടുന്ന് നമ്മെ അനുഗ്രഹിച്ചു. ഇതുവഴി
    ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാനായി നാം അയക്കപ്പെട്ടിരിക്കുന്നു. ഈ
    സാക്ഷ്യം വഹിക്കല്‍ വിവിധ മേഖലകളിലും രീതികളിലും നടത്താന്‍ നമുക്ക്
    സാധിക്കും.

    സാക്ഷ്യത്തിന്‍റെ വിവിധ തലങ്ങള്‍

     
     
    ക്രൈസ്തവ സാക്ഷ്യത്തിന് പ്രധാനമായും മൂന്ന് തലങ്ങളാണുള്ളത്. അവ
    കുടുംബം, ഇടവക, സമൂഹം എന്നിവയാണ്.

     

    കുടുംബം

     
     
    ഒരു വ്യക്തി ക്രിസ്തീയ ജീവിതത്തില്‍ ജനിക്കുന്നതും, വളരുന്നതും,
    നിലനില്‍ക്കുന്നതും കുടുംബത്തിന്‍റെ പ്രത്യേക അന്തരീക്ഷത്തിലാണ്. അവിടെയാണ്
    ക്രിസ്തീയ സാക്ഷ്യം ഏറ്റവും കൂടുതല്‍ ആവശ്യമായിട്ടുള്ളതും. ഈശോയുടെ
    വചനങ്ങള്‍ അനുസരിച്ച് മാതാപിതാക്കള്‍ ജീവിക്കുമ്പോള്‍ അത് കുഞ്ഞുങ്ങള്‍ക്ക്
    ഒരു മാതൃകയും പ്രചോദനവുമായി തീരുന്നു. സ്നേഹത്തിന്‍റെ ഭവനമായി കുടുംബം
    മാറുന്നു. ഈശോയുടെ വചനമനുസരിച്ച് കുട്ടികള്‍ പരിശീലിക്കപ്പെടുമ്പോള്‍
    കുടുംബം ക്രിസ്തീയ ഗുരുകുലമായും മാറുന്നു.
     
     

    ഇടവക

     
     
    ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്‍റെ സാക്ഷ്യജീവിതത്തിന്‍റെ രണ്ടാമത്തെ
    തലം ഇടവകസമൂഹമാണ്. വിശ്വാസികളുടെ പ്രാദേശിക സമൂഹമായ ഇടവകയുടെ
    പശ്ചാത്തലത്തിലാണ് ഓരോ വിശ്വാസിയും വിശ്വാസജീവിതം സ്വരൂപിക്കുന്നതും
    ജീവിക്കുന്നതും പങ്കുവയ്ക്കുന്നതും. ഇടവകയിലെ പ്രബോധനങ്ങളില്‍
    പങ്കുചേര്‍ന്നുകൊണ്ടും ഞായറാഴ്ച ആചരണങ്ങളില്‍ ഭക്തിപൂര്‍വം
    പങ്കെടുത്തുകൊണ്ടും, ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാന്‍ നമുക്ക് സാധിക്കും,
    ഇടവകയിലെ സംഘടനാപ്രവര്‍ത്തനങ്ങളിലും കുടുംബ യൂണിറ്റു
    (കുടുംബകൂട്ടായ്മ) പ്രവര്‍ത്തനങ്ങളിലും വിശ്വാസ പരിശീലനപ്രവര്‍ത്തനങ്ങളിലും
    ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നു കൊണ്ട് ഈശോയ്ക്ക്
    സാക്ഷികളാകാനും നാം ശ്രദ്ധിക്കണം. ഇടവകയിലെ വിവിധ
    അജപാലനശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും ക്രൈസ്തവ
    സാക്ഷ്യത്തിനുള്ള ഒരു വേദിയാണ്.

    സമൂഹം

     
     
    മൂന്നാമത്തെ സാക്ഷ്യതലം സമൂഹമാണ്. നമ്മള്‍ ഓരോരുത്തരും നാം
    ജീവിക്കുന്ന സമൂഹത്തിലെ അഥവാ രാഷ്ട്രത്തിലെ പൗരډാരാണ്. ഉത്തമ
    പൗരډാരായി ജീവിക്കാന്‍ ഓരോ ക്രൈസ്തവനും കടമയുണ്ട്. സമൂഹത്തില്‍ അവര്‍
    ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്വങ്ങളും ജോലികളും കൃത്യമായി നിറവേറ്റിക്കൊണ്ട്
    ക്രിസ്തുവിന് സാക്ഷികളാകാന്‍ ഓരോ ക്രൈസ്തവനും സാധിക്കും. തന്‍റെ
    സേവനമേഖലകളെയും പ്രവര്‍ത്തനമേഖലകളെയും സാക്ഷ്യത്തിനുള്ള
    വേദിയാക്കി മാറ്റാന്‍ ക്രൈസ്തവര്‍ക്ക് കഴിയും. തന്‍റെ സിദ്ധികളും കഴിവുകളും
    സ്ഥാനമാനങ്ങളും എല്ലാം ദൈവത്തിന്‍റെ ദാനമാണെന്ന് മനസ്സിലാക്കി അവിടുത്തെ
    മഹത്വത്തിനും മനുഷ്യരുടെ നډയ്ക്കുമായി ഉപയോഗിക്കാന്‍ എല്ലാ വിശ്വാസികളും
    തയ്യാറാകണം. അപ്പോള്‍ അവരുടെ ജീവിതം മറ്റുള്ളവര്‍ക്ക് സാക്ഷ്യമായി മാറും.

    സാക്ഷ്യത്തിന്‍റെ വിവിധ രീതികള്‍

     
     
    ക്രിസ്തീയ സാക്ഷ്യത്തിന് വിവിധ രീതികളും ഉണ്ട്. 1. ജീവിതസാക്ഷ്യം,
    2. സുവിശേഷ പ്രഘോഷണം, 3. കൗദാശിക ജീവിതം, 4. ജീവകാരുണ്യ
    പ്രവര്‍ത്തനങ്ങള്‍, 5. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, 6. സഹനജീവിതവും
    രക്തസാക്ഷിത്വവും തുടങ്ങിയവയാണവയില്‍ പ്രധാനപ്പെട്ടവ.
     
     

    ജീവിതസാക്ഷ്യം

     
     
    ക്രിസ്തീയ സാക്ഷ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാതൃകാപരമായ
    ജീവിതം തന്നെയാണ്. യേശുവില്‍ വിശ്വസിക്കുന്നവരുടെ ജീവിതം തന്നെ ഒരു
    സാക്ഷ്യമാകണം. അവരുടെ വ്യക്തിജീവിതം യേശുവിന്‍റെ പ്രബോധന
    ങ്ങള്‍ക്കനുസൃതമാകണം. കുടുംബത്തിലും, സഭയിലും സമൂഹത്തിലുമുള്ള
    അവരുടെ ജീവിതരീതി തന്നെ ഒരു സാക്ഷ്യമായി മാറണം. നമ്മുടെ
    ജീവിതപ്രവര്‍ത്തനങ്ങള്‍ കണ്ട് മറ്റുള്ളവര്‍ക്ക് ദൈവത്തെ അറിയാന്‍
    ഇടയാകത്തക്കവിധം നډയുടെ ജീവിതം നയിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
    ഭാവിയില്‍ നിങ്ങള്‍ ഒരു അദ്ധ്യാപകനോ നേഴ്സോ പേലീസ് ഓഫീസറോ
    ഡോക്ടറോ കര്‍ഷകനോ വ്യാപാരിയോ ആയെന്നു വരാം. എവിടെയായിരുന്നാലും
    ഏതു ജോലിയിലായിരുന്നാലും നിങ്ങളുടെ ജീവിതം വഴി ദൈവം മറ്റുള്ളവരെ
    അനുഗ്രഹിക്കുകയാണെന്ന ബോധ്യത്തോടെ ജോലി ചെയ്യാന്‍; ജോലിയെ
    ശുശ്രൂഷയായി കണ്ട് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. അപ്പോള്‍ മാത്രമേ
    ഈശോയ്ക്കു സാക്ഷികളായി തീരാന്‍, അവിടുത്തെ കൃപയുടെ ഉപകരണങ്ങളായി
    തീരാന്‍ സാധിക്കുകയുള്ളു.
     
     

    സുവിശേഷ പ്രഘോഷണം

     
     
    ഈശോയ്ക്കു സാക്ഷ്യം വഹിക്കുവാനുള്ള രണ്ടാമത്തെ തലം
    സുവിശേഷപ്രഘോഷണമാണ്. രക്ഷകനായ ഈശോയെ കുറിച്ച് നാം
    മറ്റുള്ളവരോട് പറയണം. അവിടുന്നു നല്‍കിയ രക്ഷയെക്കുറിച്ചും, നല്‍കുന്ന
     
    രക്ഷയെക്കുറിച്ചും പറയണം. എങ്കിലേ മറ്റുള്ളവര്‍ക്കും രക്ഷ സ്വന്തമാക്കാനും
    അനുഭവിക്കാനും സാധിക്കൂ. മാത്രമല്ല ഇതു ഓരോ ക്രൈസ്തവന്‍റേയും
    ദൗത്യവുമാണ്. ഈശോ തന്‍റെ ശിഷ്യډാരോട് സ്വര്‍ഗാരോഹണത്തിനു മുന്‍പ്
    ഏല്പിച്ച ദൗത്യമാണിത്. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും
    സുവിശേഷം പ്രഘോഷിക്കുവിന്‍ (മര്‍ക്കോ. 16:15). രണ്ടാം വത്തിക്കാന്‍
    കൗണ്‍സിലും ഈ കാര്യം ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു: സഭ സ്വഭാവത്താല്‍ തന്നെ
    പ്രേഷിതയാണ്. പ്രേഷിതയായ സഭയുടെ അടിസ്ഥാനപരമായ ദൗത്യമാകട്ടെ
    സുവിശേഷ പ്രഘോഷണവും (പ്രേഷിത പ്രവര്‍ത്തനം 2:35) ഈ ദൗത്യം
    ഉള്‍ക്കൊണ്ടുകൊണ്ട് അവസരം ലഭിക്കുന്നിടത്തെല്ലാം, രക്ഷയുടെ സുവിശേഷം
    പ്രഘോഷിപ്പിക്കാന്‍ നാം ശ്രദ്ധിക്കണം.

    കൗദാശിക ജീവിതം

     
     
    ക്രിസ്തു ശിഷ്യന്‍റെ ഏറ്റവും ശ്രേഷ്ഠമായ കടമ ദൈവാരാധനയാണ്.
    വിശുദ്ധ കുര്‍ബാനയാണ് സഭയുടെ പരമോന്നതമായ ദൈവാരാധന. വിശുദ്ധ
    ബലിയിലൂടെയും മറ്റു കൂദാശകളിലൂടെയും ക്രിസ്തുശിഷ്യര്‍ ദൈവത്തെ
    ആരാധിക്കുകയും ദൈവികശക്തി പ്രാപിക്കുകയും ചെയ്യുന്നു. വി. ബലിയിലൂടെയും
    മറ്റു കൂദാശകളിലൂടെയും ദൈവീകജീവന്‍ വിശ്വാസികളിലേയ്ക്ക് ചൊരിയപ്പെടുന്നു.
    വി.കുര്‍ബാനയിലുള്ള സജീവമായ പങ്കാളിത്തം, കൂദാശകളുടെ അടുക്കലടുക്കലുള്ള
    സ്വീകരണം, ഞായറാഴ്ച ആചരണത്തിലുള്ള പങ്കുചേരല്‍, ഇടവകയുടെ അജപാലന
    പ്രവര്‍ത്തനങ്ങളിലുള്ള സജീവപങ്കാളിത്തം എന്നിവവഴി ഈശോയ്ക്കു
    സാക്ഷികളാകാന്‍ നമുക്കു സാധിക്കും. ഇത്തരത്തിലുള്ള നമ്മുടെ ജീവിതം വഴി
    മറ്റുള്ളവരുടെ വിശ്വാസജീവിതത്തിന് പ്രചോദനമേകാന്‍ നമുക്ക് സാധിക്കുകയും
    ചെയ്യും.
     

     

    ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍

     
     
    ഈശോയ്ക്ക് സാക്ഷികളാകാനുള്ള വലിയൊരു മേഖലയാണ്
    ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍. വേദനിക്കുന്നവരെയും ദുഃഖിതരെയും
    അഗതികളെയും അവശരേയും ഈശോയുടെ നാമത്തില്‍ സഹായിക്കുന്ന
    പ്രവൃത്തികളാണിവ. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുക, ദാഹിക്കുന്നവര്‍ക്ക്
    കുടിക്കാന്‍ കൊടുക്കുക, വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കുക, രോഗികളെയും
    തടവുകാരെയും സന്ദര്‍ശിക്കുക തടങ്ങിയ ജീവകാരുണ്യപ്രവൃത്തികള്‍ വഴി നമ്മള്‍
    ഈശോയ്ക്ക് സാക്ഷികളായി തീരുന്നു. അതുവഴി അനേകര്‍, ജാതിമതഭേദമെന്യേ
    എല്ലാവരും ഈശോയുടെ സ്നേഹം അറിയാനും അനുഭവിക്കാനും ഇടയാകുന്നു.
    ഈ ചൈതന്യത്തിലാണ് ഇടവകതലത്തിലും, സന്യാസസമൂഹങ്ങളുടെ തലത്തിലും
    രൂപതകളുടെ തലത്തിലും വിവിധ തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍
    ഏറ്റെടുത്തു നടത്തുന്നത്. സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന അഗതിമന്ദിരങ്ങള്‍,
    ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, വികലാംഗ
    സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.  വ്യക്തിപരമായും
    കുടുംബപരമായും ഇത്തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ നമ്മള്‍
    നേരിട്ടു പങ്കാളികളാകണം, നമ്മളാല്‍ കഴിയും വിധം സാമ്പത്തികമായി
    സഹായിച്ചുകൊണ്ടും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ നാം 
    ശ്രദ്ധിക്കണം.

    സാമൂഹ്യപ്രവര്‍ത്തനങ്ങള്‍

     
     
    ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും
    ഏര്‍പ്പെടാന്‍ ഓരോ ക്രിസ്ത്യാനിക്കും കടമയുണ്ട്. ഈശോ തിډയ്ക്കെതിരെ
    പോരാടിയവനാണ്. സമൂഹത്തിലെ ദുഷിച്ചതും തിډനിറഞ്ഞതുമായ
    വ്യവസ്ഥിതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും, സുവിശേഷ മൂല്യങ്ങള്‍ക്കായി
    നിലകൊള്ളാനും ക്രൈസ്തവര്‍ ശ്രദ്ധിക്കണം. ഇത് ഓരോ ക്രിസ്തു
    വിശ്വാസിയുടെയും ധര്‍മ്മമാണ്. ക്രിസ്തീയ മൂല്യങ്ങളാല്‍ പ്രചോദിതരായ
    ക്രിസ്ത്യാനികളും ക്രിസ്ത്യാനികളല്ലാത്തവരുമായ നേതാക്കളാണ് സമൂഹത്തില്‍
    പലപ്പോഴും മാറ്റങ്ങള്‍ക്ക് തിരിതെളിച്ചിട്ടുള്ളത്. ഇതുപോലെ ജീവിതത്തില്‍ ഓരോ
    സാഹചര്യത്തിലും നډയ്ക്കു വേണ്ടി നിലകൊള്ളാനും, തിډയ്ക്കെതിരെ
    പോരാടാനും അങ്ങനെ സാമൂഹ്യപരിവര്‍ത്തനത്തിനു വഴിതെളിക്കാനും നമുക്കു
    കഴിയട്ടെ.
     
     

    സഹനജീവിതവും രക്തസാക്ഷിത്വവും

     
     
    ക്രിസ്തീയ സാക്ഷ്യത്തിന്‍റെ  മറ്റൊരു മേഖലയാണ് സഹനജീവിതം
    ക്രിസ്തീയ ജീവിതത്തിന്‍റെ ഒരു അവിഭാജ്യഘടകമാണിത്. നാ ഈശോയുടെ
    വചനങ്ങള്‍ അനുസരിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോള്‍ സഹനങ്ങള്‍ ഉണ്ടാവുക
    തികച്ചും സ്വാഭാവികമാണ്. എന്നെ അനുഗമിക്കുന്നവന്‍ തന്‍റെ കുരിശുമെടുത്ത് എന്നെ
    അനുഗമിക്കട്ടെ എന്നാണ് ഈശോ പറഞ്ഞിരിക്കുന്നത്. അതിനാല്‍
    ഈശോയ്ക്കുവേണ്ടി സഹനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ നാം ഭാഗ്യവാډാരാണ് എന്ന
    ബോധ്യം ഓരോ ക്രിസ്ത്യാനിക്കും ഉണ്ടായിരിക്കണം. അതുപോലെ ക്രിസ്ത്യാനി
    ആണെന്ന കാരണത്താല്‍ തന്നെ ഒരു പക്ഷെ നാം പീഡിപ്പിക്കപ്പെട്ടെന്നും വരാം.
    എന്നാല്‍ പീഡനങ്ങളുടെ മുമ്പില്‍ പതറാത്തവരായിരിക്കണം ക്രിസ്ത്യാനികള്‍.
    ഈശോയെപ്രതി പീഡിപ്പിക്കപ്പെട്ടപ്പോള്‍ സന്തോഷിച്ച ശിഷ്യډാരെപ്പോലെ,
    രക്തസാക്ഷികളെപ്പോലെ പീഡനങ്ങളുടേയും സഹനങ്ങളുടേയും മുമ്പില്‍
    തളരാതിരിക്കാന്‍ നമുക്കു സാധിക്കണമെങ്കില്‍ പരിശുദ്ധാത്മാവിന്‍റെ കൃപ
    നമുക്കാവശ്യമാണ്. ഈ കൃപയാണ് ശ്ലീഹډാരേയും രക്ഷസാക്ഷികളേയും
    ഈശോയ്ക്ക് വേണ്ടി സ്വന്തം ജീവന്‍പോലും സമര്‍പ്പിക്കുവാന്‍ പ്രാപ്തമാക്കിയത്.
    പ്രാര്‍ത്ഥനയിലൂടെയും കൂദാശകളിലൂടെയും ദൈവികശക്തിയാല്‍ നാം
    നിറയുമ്പോള്‍ നമുക്കും ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാന്‍ ശക്തി ലഭിക്കും.
    നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുവിന്‍ എന്ന സന്ദേശമാണ്  പന്ത്രണ്ടു
    വര്‍ഷത്തെ വിശ്വാസപരിശീലനം പൂര്‍ത്തിയാക്കുന്ന നമുക്കോരോരുത്തര്‍ക്കും
    ഈശോ നല്‍കുന്നത്. ഈ സന്ദേശം ഹൃദയത്തില്‍ സ്വീകരിച്ചുകൊണ്ട് നമ്മുടെ
    ജീവിത സാഹചര്യങ്ങളിലെല്ലാം ഈശോയ്ക്ക് സാക്ഷികളായി നമുക്ക് ജീവിക്കാം.
    അതുവഴി ഈ ലോകത്തില്‍ ഈശോയെ ഏറ്റു പറയുന്നവര്‍ക്ക് വാഗ്ദാനം
    ചെയ്തിരിക്കുന്ന നിത്യസൗഭാഗ്യത്തിന് അര്‍ഹരായിതീരാന്‍ ഈശോ നമ്മെ
    യോഗ്യരാക്കട്ടെ.

    ക. ഉത്തരം കണ്ടെത്താം 

     
    1. ഓരോ  ക്രിസ്ത്യാനിയും ഈശോയുടെ സാക്ഷിയാണ്. വിശദമാക്കുക.
    2. സാക്ഷ്യജീവിതത്തിന്‍റെ വിവിധ തലങ്ങള്‍ ഏതെല്ലാം?
    3. സുവിശേഷ പ്രഘോഷണത്തിലൂടെ ഈശോയ്ക്ക് സാക്ഷ്യം   നല്‍കുന്നതെങ്ങനെ?
    4. സമൂഹ പരിവര്‍ത്തനം ക്രിസ്ത്യാനിയുടെ ദൗത്യമാണ്. വിശദമാക്കുക.
    5. സഹനജീവിതം സാക്ഷ്യമാകുന്നതെങ്ങനെ?
     
     

    കക. നമുക്കൊരുമിച്ച് ചര്‍ച്ച ചെയ്യാം

     
     
    1.യുവജനങ്ങള്‍ എന്ന നിലയില്‍ ഈശോയ്ക്ക് സാക്ഷ്യം നല്‍കാന്‍ സാധിക്കുന്ന
    വിവിധ മേഖലകള്‍ കണ്ടെത്തുക.
    2. വിശ്വാസ പരിശീലനം നിങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനം
     
     

    കകക. നമുക്കു പ്രവര്‍ത്തിക്കാം

     
     
    എന്‍റെ ഭാവിജീവിതത്തില്‍ ഞാന്‍ ക്രിസ്തുവിനും ക്രിസ്തീയ മൂല്യങ്ങള്‍ക്കും
    സാക്ഷ്യം വഹിക്കും.
     

    കഢ. ഹൃദയം ദീപ്തമാക്കാം

     
    ڇ "നിങ്ങള്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമാണ്" (മത്താ.5:13-14).