പാഠം 3
കൂദാശകള്‍ - ജീവന് നല്കുന്ന ചാലുകള്‍
I. കുട്ടികള്‍ സ്വന്തമാക്കേണ്ടത്.
a) ബോധ്യങ്ങള്‍
1. ഈശോ വാഗ്ദാനം ചെയ്ത ജീവജലമാണ് ദൈവിക ജീവന്.
2. നമ്മിലേക്ക് ദൈവിക ജീവന് എത്തിക്കുന്ന നീര്‍ച്ചാലുകളാണ് കൂദാശകള്‍.
3. ദൈവിക ജീവനില്‍ വളരുവാന്‍ കൂദാശകള്‍ നമ്മെ സഹായിക്കുന്നു.
b) മനോഭാവങ്ങള്‍
1. കൂദാശകള്‍ ഒരുക്കത്തോടും ഭക്തിയോടും കൂടി സ്വീകരിക്കാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണം.
2. കൂദാശകളെക്കുറിച്ച് ആദരവോടെ ചിന്തിക്കുകയും പറയുകയും വേണം.
c) ശീലങ്ങള്‍
1. മാമ്മോദീസാ വഴി ലഭിച്ച ദൈവിക ജീവന് പാപം മൂലം നഷ്ടപ്പെടുത്തുകയില്ല.
2. ദൈവിക ജീവന് പ്രദാനം ചെയ്ത ദൈവത്തിന് നന്ദി പറയും.
II. ബോധനോപാധികള്‍
റോള്‍ പ്ലേ (സമരിയാക്കാരിയും ഈശോയും), ചാര്‍ട്ടുകള്‍, ചിത്രങ്ങള്‍, വിശുദ്ധഗ്രന്ഥം.
III. പാഠാവതരണം
റോള്‍ പ്ലേ (കിണറ്റിന് കരയിലെ ഈശോയും സമരിയാക്കാ
രിയും), ഫ്ളാഷ് കാര്‍ഡുകളിലൂടെയുള്ള കഥാവതരണം.
IV. പാഠബന്ധിത പ്രവര്‍ത്തനങ്ങള്‍
നമുക്കു പ്രവര്‍ത്തിക്കാം
തൈലാഭിഷേകം, അനുരഞ്ജനം, തിരുപ്പട്ടം, വിവാഹം.
നമുക്ക് ഉത്തരം കണ്ടെത്താം
1. നമുക്ക് ദൈവിക ജീവന് പകര്‍ന്നു നല്കുന്ന നീര്‍ച്ചാലുകളാണ് കൂദാശകള്‍.
2. അദൃശ്യമായ ദൈവിക ജീവന് നല്കി നമ്മെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന, ഈശോ സ്ഥാപിച്ചതും തിരുസഭപരികര്മ്മം ചെയ്യുന്നതുമായ ദൃശ്യമായ അടയാളങ്ങളാണ് കൂദാശകള്‍.
3. കൂദാശകള്‍ ഏഴ്: മാമ്മോദീസ, തൈലാഭിഷേകം, വിശുദ്ധ കുര്‍ബ്ബാന, അനുരഞ്ജനം, രോഗീലേപനം, തിരുപ്പട്ടം, വിവാഹം.
4. ഒരുക്കത്തോടും ഭക്തിയോടും കൂടിയാണ് കൂദാശകള്‍ സ്വീകരിക്കേണ്ടത്.
v. അനുബന്ധിത പ്രവര്‍ത്തനങ്ങള്‍
1. 'നട്ടുച്ചനേരത്ത് കിണറിന്റെ തീരത്ത്' എന്ന ഗാനം അഭിനയരൂപത്തിലോ നൃത്തരൂപത്തിലോ അവതരിപ്പിക്കുക.